1 GBP = 90.00 INR                       

BREAKING NEWS
British Malayali

തൊടുപുഴ: ഇക്കുറി ഇടുക്കിയില്‍ ഇടതു സ്വതന്ത്രനായി രണ്ടാമൂഴത്തിന് ഇറങ്ങുന്ന ജോയ്സ് ജോര്‍ജിന് കാലിടറുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. കസ്തൂരിരംഗന്‍ വിഷയത്തിലൂന്നിയാണ് കഴിഞ്ഞതവണ മലയോര സംരക്ഷണ സമിതിയുടെ പിന്തുണയോടെ ക്രിസ്യന്‍ വോട്ടുകള്‍ സമാഹരിച്ച് ജോയ്സ് ജോര്‍ജ് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. എന്നാല്‍ ഇക്കുറി ഇടതുസ്വതന്ത്രന് സഭയുടെ പിന്തുണയുണ്ടാവില്ലെന്ന ശക്തമായ സന്ദേശമാണ് വൈദികര്‍ നല്‍കുന്നതെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിയാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ശക്തമ

Full story

British Malayali

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളിലെ ആരാധാനാ വിഷയത്തില്‍ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി. യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടിയാകുന്ന ഉത്തരവാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്. യാക്കോബായ വിഭാഗക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പ്രാര്‍ത്ഥന നടത്താനുള്ള അനുമതി ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് മാത്രമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ പ്രശ്നം ക്രമസമാധാന വിഷയമായി മാറുകയാണെങ്കില്‍ പൊലീസിന് ഇടപെടാമെന്നും അവര്‍ വ്യക്തമാക്കുന്നു. അതേസമയം സെമിത്തേരികളില്

Full story

British Malayali

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍നിന്ന് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊഞ്ചിറവിള സ്വദേശി അനന്തുവിനെയാണ് കരമനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകുന്നേരമാണ് ഒരു സംഘമാളുകള്‍ തളിയില്‍ അരശുംമൂടില്‍നിന്നും അനന്തുവിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതികളെ തിരയുന്നതിനിടെയാണ് അനന്തുവിന്റെ മൃതദേഹം ലഭിച്ചത്. കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയിത്. തി

Full story

British Malayali

തിരുവനന്തപുരം: ഉറച്ച നിലപാടുകളാണ് നളിനി നെറ്റോയുടെ കരുത്ത്. തിരുവനന്തപുരം കളക്ടര്‍ മുതല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വരെയുള്ള പദവിയില്‍ ഉയര്‍ത്തിപ്പിടിച്ചതും നിലപാടുകള്‍ തന്നെയാണ്. അഴിമതി രഹിത പ്രതിച്ഛായയും നീണ്ട സര്‍വ്വീസില്‍ ഈ ഉദ്യോഗസ്ഥയുടെ മാറ്റു കൂട്ടി. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ നിയമം നടപ്പാക്കിയപ്പോള്‍ സഹ ഐഎഎസുകാര്‍ പോലും ശത്രുപക്ഷത്തായി. എന്നിട്ടും നളിനി നെറ്റോയെന്ന ഉദ്യോഗസ്ഥയ്ക്ക് കുലുക്കമുണ്ടായില്ല. അവര്‍ ധീരതയോടെ തീരുമാനമെടുത്തു. എന്നും ജനപക്ഷ തീരുമാനമായിരുന്നു നളിനി നെറ്റോയ

Full story

British Malayali

കോട്ടയം: കോട്ടയത്ത് പി ജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശം തള്ളി തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിന്റെ വക്കിലാണ്. താന്‍ എംപിയായ ശേഷം തൊടുപുഴ സീറ്റില്‍ മകന്‍ അപ്പുവിനെ നിര്‍ത്തി മത്സരിപ്പിച്ചു വിജയിപ്പിക്കാമെന്നായിരുന്നു ജോസഫിന്റെ കണക്കൂ കൂട്ടല്‍. ഈ കണക്കു കൂട്ടലാണ് മാണി തന്ത്രപരമായ നീക്കത്തിലൂടെ മറികടന്നത്. ഇതിനായി പ്രാദേശിക വികാരം എതിരാണെന്ന് വരുത്തി തീര്‍ത്തു മാണി. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധികാരകേന്ദ്രമാക്കി മകന

Full story

British Malayali

തിരുവനന്തപുരം: മുന്‍കാലങ്ങളില്‍ ഓരോ തെരഞ്ഞെടുപ്പിനെയും സിപിഎം. സമീപിച്ചിരുന്നത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാര്‍ട്ടി തയ്യാറാക്കുന്ന കണക്കില്‍നിന്ന് അണുവിട തെറ്റാതെയാകും ഫലപ്രഖ്യാപനം. എന്നാല്‍, ഈ കൃത്യത ഇപ്പോള്‍ ഇല്ലെന്നത് പാര്‍ട്ടി നേതൃത്വത്തെ കുറച്ചുകാലമായി അലട്ടുന്ന പ്രശ്നമായിരുന്നു. എന്തായിരിക്കും അതിനുകാരണം? കൂലംകുഷമായ ആലോചനയ്ക്കുശേഷം സിപിഎം. അതിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക് നാട്ടുകാരുമായി യാതൊരു ബന്ധവുമില്ല. നാടുഭരിക്

Full story

British Malayali

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കുമെന്ന തീരുമാനം പ്രഖ്യാപിക്കുമ്പോഴും ഇനിയും മുന്നൊരുക്കം തുടങ്ങാതെ പി.സി. ജോര്‍ജ് എംഎല്‍എ. 15-ന് ചേരുന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് പിസിയുടെ ശ്രമമെന്നാണ് വലിയിരുത്തല്‍. കേരളാ കോണ്‍ഗ്രസില്‍ കെ എം മാണിയും പിജെ ജോസഫും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. അതുകൊണ്ട് തന്നെ പിസിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് രംഗത

Full story

British Malayali

തിരുവല്ല: പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിന് പിന്നിലുള്ളത് പ്രണയം നിരസിച്ചതിന്റെ പ്രതികാരം. ഇന്ന് രാവിലെ ഒമ്പത് മണിയോടു കൂടി തിരുവല്ല ചിലങ്ക ജങ്ഷനിലാണ് സംഭവം. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു(18)വിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റസമ്മതവും നടത്തി. പ്ലസ്സ്ടുമുതല്‍ പ്രേമത്തിലായിരുന്നെന്നും ഇപ്പോള്‍ പുതിയ കാമുകനുണ്ടെന്ന് അറിയിച്ചതിനാലാണ് ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്നും തിരുവല്ല പൊലീസ് കസ്റ്റഡിയിലുള്ള കോയിപ്പുറം കുമ്പനാട് ക

Full story

British Malayali

തൃശ്ശൂര്‍: കൃത്രിമപ്പല്ലു നിര്‍മ്മാണ സ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരിയെയും ശക്തന്‍ സ്റ്റാന്‍ഡിന് സമീപം സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ സര്‍വ്വത്ര ദുരൂഹത. റോയല്‍ ഡെന്റല്‍ സ്റ്റുഡിയോ ഉടമ വടക്കാഞ്ചേരി അകമല പടിഞ്ഞാറേ കുഴിക്കണ്ടത്തില്‍ ബിനുജോയ് (32), ജീവനക്കാരി ഗോവ വെരം ബോര്‍ഡസില്‍ പൂജ രാത്തോഡ് (20) എന്നിവരാണ് മരിച്ചത്. ജനറേറ്ററില്‍നിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം ഉറപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില

Full story

British Malayali

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മത്സരിക്കേണ്ടി വരും. ഇടുക്കി ലോക്സഭാ സീറ്റില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കണമെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടു സംസ്ഥാന നേതൃത്വം അഭ്യര്‍ത്ഥിക്കും. ഉമ്മന്‍ ചാണ്ടി എതിര്‍ത്തെങ്കിലും അദ്ദേഹത്തിന്റെ പേര് ഇടുക്കിയിലേക്കു നിര്‍ദ്ദേശിക്കാനാണ് ഇവിടത്തെ ചര്‍ച്ചകളിലെ ധാരണ. പത്തനംതിട്ടയിലേക്കും ഉമ്മന്‍ ചാണ്ടിയുടെ പേര് ചര്‍ച്ചയായി കഴിഞ്ഞു. പത്തനംതിട്ടയില്‍ നിന്ന് ആന്റോ ആന്റണി മാറിയാല്‍ ഉമ്മന്‍ ചാണ്ടിക്കാകും പത്തനംതിട

Full story

[2][3][4][5][6][7][8][9]