1 GBP = 92.00INR                       

BREAKING NEWS
British Malayali

കൊച്ചി: കേരളത്തെ ആശങ്കയിലാക്കി ബ്രിട്ടണില്‍ നിന്നെത്തിയ വിനോദ സഞ്ചാരിക്കും കൊറോണ. ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 20 ആയി. ഏറെ ആശങ്കയുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ തിരിച്ചറിയല്‍. എമിറേറ്റ്സ് വിമാനത്തില്‍ ദുബായ് വഴി കൊച്ചിയില്‍ എത്തിയ 19 അംഗ വിനേദന സഞ്ചാര ഗ്രൂപ്പിലെ അംഗമാണ് ഇയാള്‍. മൂന്നാറിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ആരേയും അറിയിക്കാതെ ഇയാളേയും കൂട്ടി വിനോദ സഞ്ചാര സംഘം കൊച്ചി വിമാനത്താവളത്തിലെത്തി. ഇതിനിടെയാണ് ഇയാളുടെ സ്രവ പരിശോധ പോസിറ്റീവാണെന്ന് റിസള്‍ട്ട് വന്നത്. ഇതോടെ

Full story

British Malayali

തിരുവനന്തപുരം: കോവിഡ് 19 തലസ്ഥാനത്തും സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയ്ക്ക് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ജനങ്ങള്‍ ആവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂവെന്ന് ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. കഴിയുന്നതും എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണമെന്നാണ് കളക്ടറുടെ നിര്‍ദ്ദേശം. കൊറോണ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഓട്ടോയിലാണ് ആശുപത്രിയില്‍ എത്തിയത്. രോഗിയുമായി സമ്പര്‍ക്കപ്പെട്ടവരെ കണ്ടെത്താനുമാകുന്നില്ല. ഈ സാഹചര്യത്തിലാണ് കളക്ടര്

Full story

British Malayali

കൊല്ലം: തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല പാലം ബീച്ച് റിസോര്‍ട്ടില്‍ താമസക്കാരനായ ഇറ്റാലിയന്‍ സഞ്ചാരിക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി. ടൂറിസത്തിന്റെ ഭാഗമായി പാരിപ്പള്ളിയിലും ഇയാള്‍ സന്ദര്‍ശനം നടത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് സഞ്ചരിച്ച വഴികള്‍, ഇടപെട്ട ആളുകള്‍ എന്നിവ കണ്ടെത്തുന്നതിനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. വിദേശികളായ യാത്രികരുടെയും തിരികെ എത്തുന്ന നാട്ടുകാരുടേയും യാത്രാവിവരങ്ങള്‍ ഉടന്‍തന്നെ രേഖപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ കൈക്ക

Full story

British Malayali

ആലപ്പുഴ: കുട്ടനാട് സീറ്റില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി എന്‍.സി.പി. തോമസ് കെ. തോമസിനെ മത്സരിപ്പിക്കണമെന്ന് എന്‍സിപി നേതൃത്വത്തിന് സിപിഎമ്മിന്റെ അന്ത്യശാസനം. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സാണ് ഇതില്‍ പ്രതിഫലിച്ചത്. ഇതോടെ കുട്ടനാട്ടില്‍ തോമസ് കെ തോമസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി. കുട്ടനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം ലിജു എത്തുമെന്ന സൂചന പുറത്തു വന്നതോടെയാണ് സിപിഎം കര്‍ശന നിര്‍ദ്ദേശം എന്‍സിപിക്ക് കൊടുത്തത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കമുണ്ടായാല്‍ സിപിഎം സീറ്റ് ഏറ്റ

Full story

British Malayali

കൊല്ലം: തെന്മലയില്‍ മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമച്ചത് മാല മോഷ്ടാവ് എന്ന് സൂചന. തെന്മല ഉറുകുന്നിലുള്ള വീട്ടില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ തമിഴ്നാട് തിരുനെല്‍വേലി സ്വദേശിനിയായ അമ്പതുകാരിയെ തെന്മല പൊലിസ് പിടികൂടി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിനി ഷണ്മുഖത്തായി ആണ് അറസ്റ്റിലായത്. കൊല്ലത്തിന് അടുത്ത് ഇളവൂരില്‍ ദേവനന്ദയെന്ന കുട്ടിയെ കാണാതായതും പിന്നീട് മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയതും ഏറെ ചര്‍ച്ചയായ സംഭവമാണ്. ദേവനന്ദയെ കടത്തി കൊണ്ടു പോയി

Full story

British Malayali

കൊല്ലം: കേഡല്‍ ജിന്‍സണ്‍ രാജ...... അതീന്ദ്രീയ ശക്തിക്കായി സ്വന്തം കുടുംബത്തെ വകവരുത്തിയ യുവാവ്. സത്താന്‍ സേവയെ മലയാളി ഗൗരവത്തോടെ ചര്‍ച്ച ചെയ്തത് നന്തന്‍കോട്ടെ കൂട്ട കൊലയിലൂടെയാണ്. ഇപ്പോഴിതാ സത്താന്‍ ആരാധനയുടെ പുതിയ വെര്‍ഷന്‍ എത്തുന്നു.  സാമൂഹികമാധ്യമം വഴി ആളുകളെ കെണിയില്‍ വീഴ്ത്തുന്ന സംഘം കേരളത്തിലും സജീവമാകുന്നു. കൊച്ചു കുട്ടികളെയാണ് ഇവര്‍ അകപ്പെടുത്തുന്നത്. കൊല്ലം നഗരത്തിലെ ഐ.സി.എസ്.ഇ. സ്‌കൂളിലെ പത്താംക്ളാസ് വിദ്യാര്‍ത്ഥി ചതിക്കുഴിയില്‍ വീണതോടെയാണ് സത്താന്‍ സേവ വീണ്ടും ചര്‍ച്ചയാകുന്നത്. കെ

Full story

British Malayali

ദുബായ്: 'ഞാന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇനി ഒരു വിഡിയോയുമായി ഞാന്‍ നിങ്ങളുടെ മുന്നില്‍ വരില്ല...' സമൂഹ മാധ്യമങ്ങളില്‍ തന്നെ പിന്തുടരുന്ന ആയിരങ്ങളോട് സാമൂഹ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞത് ഉള്ളില്‍ വേദന നിറച്ചാണ്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനസ് മടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തെതന്നും ഫിറോസ് പറഞ്ഞിരുന്നു. തനിക്കൊരു കുടുംബം പോലും ഉണ്ടെന്ന് ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങള്‍ ഉയരുന്നത്. ഇനി വയ്യ. സഹായം ചോദിച്ച് ഒരു വിഡിയോയുമായി ഫിറോസ് കുന്നംപറമ്

Full story

British Malayali

തിരുവനന്തപുരം: കൊവിഡ് 19 അതിജീവന പോരാട്ടത്തില്‍ കേരളം ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ലോക ആരോഗ്യ സംഘടനയും കേന്ദ്രസര്‍ക്കാറും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും. കേരളത്തിലെ ആരോഗ്യമന്ത്രിയെന്ന നിലയില്‍ വകുപ്പിനെ ഏകോപിപ്പിച്ചു കൊണ്ടു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തില്‍ കെ കെ ഷൈലജ മുന്നില്‍ തന്നെയാണ്. നിപ്പയെ അതിജീവിക്കുന്നതില്‍ മുന്നില്‍ നിന്ന ആരോഗ്യമന്ത്രി കോവിഡ് വിഷയത്തിലും കേരളത്തിന് ഒപ്പം

Full story

British Malayali

പത്തനംതിട്ട: പത്തനംതിട്ടയിലെ കൊറോണ സംശയിക്കുന്ന പത്ത് പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്. ഇക്കാര്യം ജില്ലാ കലക്ടര്‍ പി ബി നൂഹാണ് അറിയിച്ചത്. കൊറോണ സംശയിക്കുന്ന 33 പേരുടെ സാമ്പിള്‍ റിസള്‍ട്ടാണ് ലഭിക്കാനുണ്ടായിരുന്നത്. ഇതില്‍ 10 എണ്ണത്തിന്റെ ഫലം ലഭിച്ചു. ലഭിച്ച 10 എണ്ണത്തിന്റെയും ഫലം നെഗറ്റിവാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇവരില്‍ ആറുവയസുള്ള കുട്ടിയും രണ്ടുവയസുള്ള രണ്ട് കുട്ടികളും ഇവരുടെ രക്ഷിതാക്കളുമുണ്ട്. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ഓടിപ്പോയ ആളിന്റെ റിസള്‍ട്ടും നെഗ

Full story

British Malayali

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുഞ്ചാക്കോ ബോബന്റെ മൊഴി ദിലീപിന് എതിരാണെന്ന വാര്‍ത്തകളാണ് പുറത്തു വന്നത്. എന്നാല്‍ ദിലീപിനെതിരെ കുഞ്ചാക്കോ ഒരു വരി പോലും പറഞ്ഞിട്ടില്ലെന്നതാണ് സിനിമാ ലോകത്തെ ചര്‍ച്ച. അമ്മയുടെ ട്രഷറര്‍ സ്ഥാനത്തു നിന്ന് വ്യക്തിവിരോധം കൊണ്ട് ദിലീപ് മാറ്റിയതാണെന്ന വാദവും കോടതിയില്‍ കുഞ്ചാക്കോ തള്ളി പറഞ്ഞതായാണ് സൂചന. കേസില്‍ എല്ലാം ദിലീപിന് അനുകൂലമാണെന്ന തരത്തിലാണ് സിനിമാ ലോകം പങ്കുവയ്ക്കുന്ന പ്രതീക്ഷ. ഇനി സിനിമാ ലോകത്ത് നിന്ന് മൊഴി കൊടുക്കാനെത്തുന്നവരും പ്രോസിക്യൂഷനെ തള്ളി പറയുമെന്ന

Full story

[5][6][7][8][9][10][11][12]