1 GBP = 94.70 INR                       

BREAKING NEWS
British Malayali

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ മുഴുവന്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അദ്ധ്യന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ റാലിയില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ജനങ്ങളെ ദ്രോഹിക്കുന്ന മോദി സര്‍ക്കാരിന്റെ ജിഎസ്ടി സമ്പ്രദായം അവസാനിപ്പിച്ച് പുതിയ ജിഎസ്ടി കൊണ്ടുവരുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. ഭോപ്പാലിലെ ബിഎച്ച്ഇഎല്‍ മൈതാനത്ത് തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരെ ആവേശത്തിലേക്ക് ഉയര്‍ത

Full story

British Malayali

വയസ്സായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്ന മക്കള്‍ ഏറിവരുന്ന നാടാണിത്. വൃദ്ധസദനങ്ങളില്‍ അവര്‍ക്ക് പരിചരണമോ സാന്ത്വനമോ ലഭിച്ചെന്നുവരാം. എന്നാല്‍, അവരെ പെരുവഴിയിലാക്കിപ്പോകുന്ന മക്കളെ എന്തു വിളിക്കണം? അതും ഭാര്യക്കൊപ്പം വിനോദയാത്രയ്ക്ക് പോകുന്ന ദിവസങ്ങളില്‍ വീട്ടിനുള്ളില്‍ കഴിയാന്‍ അനുവദിക്കാതെ അമ്മയെ പെരുവഴിയിലാക്കിയ അധ്യാപകനായ മകനെ? 70-കാരിയായ റാഷ്മണി ഭട്ടാചാര്യ നേരിട്ടത് അത്തരമൊരു നന്ദികേടിന്റെ വേദനയാണ്. രണ്ടു ജോഡി വസ്ത്രങ്ങള്‍, കുറച്ച് അരി. തെരുവിലിരുന്ന് നിരാലംബയായി വിതുമ്പിയ അമ്മയുടെ പക

Full story

British Malayali

ഹൈദരാബാദ്: രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നാണ് പ്രമാണം. ഇന്നലെവരെ ചീത്തവിളിച്ചുനടന്നവര്‍ നാളെമുതല്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം. പൊതുശത്രുവായ ബിജെപിയെ നേരിടാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ്സുമായി ധാരണയാവാമെന്ന് സിപിഎം തീരുമാനിക്കുമ്പോഴും, കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും പാമ്പും കീരിയുമായി തുടരുകയും ചെയ്യും. ഇത്തരം അത്ഭുതങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒടുവിലത്തെ കൂട്ടുകെട്ടാണ് കോണ്‍ഗസും തെലുഗുദേശം പാര്‍ട്ടിയുമായി രൂപപ്പെടുന്ന ധാരണ. മുമ്പും അത്ഭുതപ്പെട

Full story

British Malayali

ഹൈദരാബാദ്: പ്രണയിച്ച് വിവാഹം കഴിച്ചതിന് തെലങ്കാനയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി അമൃത. പ്രണയ് കൊലപ്പെടുന്നതിന് മുന്‍പ് ഭാര്യ അമൃതവര്‍ഷിണി തങ്ങളുടെ വിവാഹ വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ച്ചിരുന്നു. ഇത് കണ്ട് രോഷം പൂണ്ട പിതാവ് മാരുതി റാവു പറഞ്ഞ വാക്കുകളാണ് മനുഷ്യ മനസുകളെ ഞെട്ടിച്ചത്. വിവാഹ വീഡിയോയുടെ ലൈക്കുകളേക്കാള്‍ പ്രണയ്യുടെ കൊലപാതകത്തിന്റെ വീഡിയോയ്ക്ക് കൂടുതല്‍ ലൈക്ക് കിട്ടുമെന്ന് മാരുതി പറഞ്ഞതായി ബന്ധു നേരത്തെ വെളിപ്പെടുത്തിയിരുന്നു. അമൃത പ്രണയ് എന്ന അ

Full story

British Malayali

ന്യൂഡല്‍ഹി: എല്ലാം ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. എന്നാല്‍ അതില്‍ പലപ്പോഴും പാളിച്ചകളാണ് സംഭവിച്ചിരിക്കുന്നത്. ഇതെല്ലാം വെറും പൊള്ളത്തരമാണെന്ന് തെളിയുകയാണ്. നാലു ചെറുയുദ്ധക്കപ്പലുകള്‍ നാവികസേനയുടെ ഭാഗമാക്കുന്നതു സംബന്ധിച്ച കരാറൊപ്പിടാന്‍ ഇന്ത്യയും റഷ്യയും തയ്യാറെടുക്കുന്നതായാണ് വിവരം. യുദ്ധക്കപ്പലുകളില്‍ രണ്ടെണ്ണം റഷ്യയില്‍നിന്നു വാങ്ങാനും ബാക്കിയുള്ളവ സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഗോവ ഷിപ്യാര്‍ഡില്‍ നിര്‍മ്മിക്കാനും ലക്ഷ്യമിട്ടുള്ള 15,840 കോടി രൂപയുടെ ക

Full story

British Malayali

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ 68-ാം ജന്മദിനം ആഘോഷമാക്കി മന്ത്രിമാരും ബിജെപി പ്രവര്‍ത്തകരും. മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് ഇന്നലെ പ്രധാന മന്ത്രിയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിയത്. നരേന്ദ്ര മോദി കുട്ടികള്‍ക്കൊപ്പമാണ് തന്റെ പിറന്നാള്‍ ആഘോഷിച്ചതെങ്കില്‍ മന്ത്രിമാര്‍ 568 കിലോയുടെ ഭീമന്‍ ലഡ്ഡു മുരിച്ചാണ് പിറന്നാള്‍  ആഘോഷം കെങ്കേമമാക്കിയത്. ബിജെപി പ്രവര്ഡത്തകരാകട്ടെ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചും ശുചീകരണ പരിപാടികള്‍ സംഘടിപ്പിച്ചും പിറന്നാളാഘോഷം ഗംഭീരമാക്കി. ലോകത്തിന്റെ പല ഭാഗങ്ങളില്‍

Full story

British Malayali

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രാജ്യത്തിന് നിസ്തുലമായ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസ് വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യാ മഹാരജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാന്‍ അക്ഷീണം പരിശ്രമിച്ച കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന് നിരവധി മികച്ച നേതാക്കളേയും സമ്മാനിച്ചിട്ടുണ്ടെന്നുമാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസിനെ പുകഴ്ത്തി മോഹന്‍ ഭാഗവത് പ്രസംഗിച്ചത്. ഡോ.ഹെഡ്ഗേവാറും കോണ്‍ഗ്രസ് അംഗമായിരുന്നു. 'ഭാരതത്തിന്റെ ഭാവി ഒരു ആര്‍എസ്എസ് വീക്ഷണം' എന്ന പ

Full story

British Malayali

അയോധ്യയിലുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്ത് അവിടെ മുസ്ലീം പള്ളി സ്ഥാപിച്ചതില്‍ ഖേദപ്രകടനവുമായി മുഗള്‍ രാജവംശത്തിന്റെ പിന്തുടര്‍ച്ചാവകാശിയെന്ന് സ്വയം പ്രഖ്യാപിച്ചയാള്‍. മുഗള്‍ ചക്രവര്‍ത്തി ബഹാദുര്‍ ഷാ സഫറിന്റെ പരമ്പരയില്‍പ്പെട്ടയാളെന്ന് അവകാശവാദമുന്നയിക്കുന്ന യാക്കുബ് ഹബീബുദീന്‍ ടൂസിയാണ് രാമക്ഷേത്രം തകര്‍ത്തതില്‍ മാപ്പുചോദിച്ചുകൊണ്ട് ഹിന്ദുമഹാസഭയ്ക്ക് കത്തെഴുതിയത്. യാക്കൂബിന്റെ മുഗള്‍ബന്ധത്തിന് സ്ഥിരീകരണമൊന്നുമില്ലെങ്കിലും ഈ കത്ത് വ്യാപകമായി പ്രചരിപ്പിക്കുകയാണ് സംഘപരിവാര്‍ സംഘടനകള്&z

Full story

British Malayali

ഏത് അടിയന്തര സാഹചര്യത്തിലും മനസ്ഥൈര്യം വിടാതെ വിമാനം പറത്താനുള്ള കഴിവാണ് ഒരു പൈലറ്റിന്റെ ഏറ്റവും വലിയ മേന്മ. ഒരേസമയം ഒന്നിലേറെ തകരാറുകള്‍ വരികയും കാലാവസ്ഥ പ്രതികൂലമാവുകയും ചെയ്തിട്ടും പതറാതെ 370 യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും ജീവന്‍ കാത്ത ഇന്ത്യന്‍ പൈലറ്റാണ് ഇപ്പോള്‍ സംസാരവിഷയം. സെപ്റ്റംബര്‍ 11-ന് ന്യൂഡല്‍ഹിയില്‍നിന്ന് ന്യുയോര്‍ക്കിലേക്ക് പുറപ്പെട്ട എയറിന്ത്യ വിമാനമാണ് തകര്‍ച്ചയെ മുന്നില്‍ക്കണ്ടത്. ഒന്നിലേറെ തകരാറുകള്‍ ഒരേസമയം വന്നതാണ് യാത്രക്കാരുടെ ജീവന്‍പോലും അപകടത്തിലാക്കിയത്. ഓട്

Full story

British Malayali

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഇടതുപക്ഷം വന്‍ വിജയം നേടിയതിന് പിന്നാലെ ക്യാമ്പസില്‍ അക്രമം അഴിച്ച് വിട്ട് എബിവിപി. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ (ജെഎന്‍യു എസ് യു) എന്‍.സായ് ബാലാജി അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് നേരൊണ് എബിവിപി അക്രമം നടത്തിയത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എ.ബി.വി.പി. പ്രവര്‍ത്തകര്‍ ഇടതുപക്ഷ സഖ്യത്തിലുള്ള വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനുമായി പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജെഎന

Full story

[1][2][3][4][5][6][7][8]