1 GBP = 92.30 INR                       

BREAKING NEWS
British Malayali

ഭോപ്പാല്‍: മരിച്ച് ഒരു മാസം പിന്നിട്ടിട്ടും പിതാവിന്റെ മൃതദേഹം സംസ്‌കരിക്കാതെ വീട്ടില്‍ സൂക്ഷിക്കുകയാണ് മധ്യപ്രദേശ് എഡിജിപി രാജേന്ദ്ര കുമാര്‍ മിശ്ര. വിചിത്ര വാദമാണ് ഇത്തരത്തില്‍ മൃതദേഹം സൂക്ഷിക്കുന്നതിന് മകന്‍ പറയുന്നത്. തന്റെ അച്ഛന്‍ ആയുര്‍വേദ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥന്റെ വാദം. കഴിഞ്ഞ മാസം 14നാണ് രാജേന്ദ്ര കുമാര്‍ മിശ്രയുടെ പിതാവ് ഭോപ്പാലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ച മൃതദേഹം വല്ലാതെ അഴുകിയെന്ന് ജീവനക്കാരന്‍ അറിയിച്ച

Full story

British Malayali

ചെന്നൈ: യുവാക്കളുടെ ഇഷ്ട അപ്ലിക്കേഷനാണ് ടിക്ക് ടോക്ക്. അടുത്തകാലത്ത് ഇത്രയേറെ തരംഗം തീര്‍ത്ത മറ്റൊരു സോഷ്യല്‍ മീഡിയ ആപ്പില്ല. എന്നാല്‍, സോഷ്യല്‍ മീഡിയയുടെ ഇഷ്ട ടിക്ക് ടോക്ക് ആപ്പ് നിരോധിക്കണെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. തമിഴ്നാട് സര്‍ക്കാറാണ് ഇക്കാര്യം ഉന്നയിച്ചു രംഗത്തുവന്നത്. സമൂഹത്തില്‍ യുവതീ യുവാക്കളുടെ സംസ്‌കാരത്തിന് അപജയം സൃഷ്ടിക്കാന്‍ ടിക് ടോക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തമ

Full story

British Malayali

ലക്നൗ: ഉത്തര്‍പ്രദേശില്‍ അത്ഭുതമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടിയാണ് പ്രിയങ്കാ ഗാന്ധിയെ തന്നെ നിയോഗിച്ചതും. ഈ ലോക്സഭാ സീറ്റില്‍ എല്ലായിടത്തും ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നില്ല. എന്നാല്‍ പ്രവര്‍ത്തകരെ മുഴുവന്‍ ആവേശത്തിലാക്കി യുപിയില്‍ ഭരണത്തില്‍ തിരിച്ചെത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനായി പ്രിയങ്കയുടെ നേതൃത്വം യുപിയില്‍ കോണ്‍ഗ്രസ് ഉറപ്പാക്കും. റോഡ് ഷോയോടെ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച പ്രിയങ്ക ഗാന്ധി ലക്നൗവില്‍ ക്യാംപ് ചെയ്ത് പ്രവര

Full story

British Malayali

സൂറിച്ച്: അടുത്തിടെ നടന്ന അമ്പാനിയുടെ മകളുടെ വിവാഹം താര സാന്നിധ്യം കൊണ്ടും ആഡംബരം കൊണ്ടും ശ്രദ്ധേയമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്റെ മകളുടെ വിവാഹമാകുമ്പോള്‍ അതിന് അല്‍പ്പം ആഡംബരം ഒക്കെ ആകാം. എന്നാല്‍ മകള്‍ ഇഷ അമ്പാനിയുടെ വിവാഹത്തിനായിരുന്നു അത്യാഡംബരം എങ്കില്‍ ഇപ്പോള്‍ മകന്‍ ആകാശ് അമ്പാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ബാച്ച്ലര്‍ പാര്‍ട്ടിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ആകാശ് അംബാനി ശ്ലോക മേത്ത വിവാഹത്തിന്റെ ബാച്ച്ലര്‍ പാര്‍ട്ടി ഈ മാസം 23 മുതല്‍ 25 വരെ സ്വിസ് ലക്ഷ്വറി മൗണ്ടന്‍

Full story

British Malayali

ബുണ്ടല്‍ഘന്ദ്: തിളച്ച വെള്ളത്തില്‍ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സ തേടിയെത്തിയ കുരുന്നിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ഒരു കോടിയുടെ വെന്റിലേറ്റര്‍ കൊണ്ടുവരണമെന്ന് ഡോക്ടര്‍. കണ്ണില്‍ ചോരയില്ലാത്ത ഡോക്ടര്‍ കുഞ്ഞിന്റെ മാതാപിതാക്കളോട് സംസാരിക്കുന്ന വീഡിയോയും ഇതിനോടകം പുറത്ത് വന്നിരുന്നു. ഡോക്ടറുടെ ഈ നിഷേധപരമായ സമീപനം കാരണം കുരുന്നിന് ജീവന്‍ നഷ്ടമാകുകയായിരുന്നു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. അന്‍ഷിക അഹിര്‍വാര്‍ എന്ന പെണ്‍കുട്ടിക്കാണ് തിളച്ച വെള്ളം ശരീരത്തി

Full story

British Malayali

ഹൈദരാബാദ് : പല ഡിസൈനിലുള്ളതും സന്ദേശങ്ങള്‍ ഉള്ളതുമായ കല്യാണക്കുറികള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് നോട്ടീസായി മാറിയ ഒരു കല്യാണകുറിയാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാകുന്നത്. 27കാരനായ എന്‍ജിനീയര്‍ യാണ്ടെ മുകേഷ് റാവുവാണ് തന്റെ കല്യാണക്കുറിയിലൂടെ നരേന്ദ്ര മോദിക്ക് ഏവരും വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചത്. തനിക്ക് സമ്മാനങ്ങളൊന്നും ആരും തരണ്ട. പകരം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രം മതി. കല്യാണക്കുറിയില്‍ അച്ചടിച്ച സന്ദേശത്തി

Full story

British Malayali

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഗോദായില്‍ പോരാട്ടത്തിനിറങ്ങുന്നതിന് മുന്‍പ് താജ് ഹോട്ടലില്‍ വമ്പന്‍ വിരുന്നൊരക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജി-20 രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ക്കാണ് രാഹുല്‍ വിരുന്നൊരുക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഓട്ടത്തിനിടെ വെള്ളിയാഴ്ച്ചയാണ് താജ് പാലസ് ഹോട്ടലില്‍ രാഹുല്‍ ഗാന്ധിയുടെ വക വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാഹുല്‍ സ്ഥാനപതിമാരെ വ്യക്തിപരമായി കാണുന്നുണ്ടെങ്കിലും ആശയങ്ങള്‍ പങ്കിടുന്നതിന് എല്ലാവരേയും ഒന്നിച്

Full story

British Malayali

ന്യൂഡല്‍ഹി: ആകര്‍ഷക സൗന്ദര്യത്തിന്റെ ഉടമയും സ്വഭാവ ലാളിത്യം കൊണ്ട് ശ്രദ്ധേയ വ്യക്തിത്വവുമായിരുന്ന ഡയാനാ രാജകുമാരി. ലോകമെങ്ങും ആരാധകര്‍ കൗതുകത്തോടെയും പ്രതീക്ഷയോടെയും കണ്ട ബ്രിട്ടണിലെ രാജകുമാരി. അപ്രതീക്ഷിത മരണം അവരെ കൊണ്ടു പോയി. ഭരണത്തിന്റെ കരുത്തുമായി ഇന്ത്യയെ ഭരിച്ച ഇന്ദിരാ ഗാന്ധി. പാവങ്ങളുടെ മനസ്സ് അറിഞ്ഞായിരുന്നു കോണ്‍ഗ്രസിനെ ജനകീയ പാര്‍ട്ടിയായി മാറ്റി ഇന്ദിര മുന്നോട്ട് പോയത്. ഇന്ദിരയുടേയും ഡയാനയുടേയും പ്രത്യേകതകളുമായി ഇതാ ഒരു പുതിയ രാഷ്ട്രീയ നക്ഷത്രം. ഉത്തര്‍പ്രദേശില്‍ ഇന്നലെ കണ്ടത് പ്രിയങ്

Full story

British Malayali

കോണ്‍ഗ്രസ് നേതാവ്  പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് എതിരെയുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വ്യാപിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം ദുബായിലെ ജുമൈറയില്‍ വാദ്ര ബിനാമി പേരില്‍ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന 14 കോടിയുടെ വീടുമായി ബന്ധപ്പെട്ട വിശദാംശങ്ങളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  വാദ്രയെ ചോദ്യം ചെയ്യുന്നുണ്ട്. ലണ്ടനിലെ 26 കോടി രൂപയുടെ ഫ്ലാറ്റുമായി വാദ്രയ്ക്ക് എന്താണ് ബന്ധമെന്നറിയാന്‍ ഇതിന് മുമ്പ് അദ്ദേഹത്തെ ചോദ്യം ചെയ്യലിന

Full story

British Malayali

ന്യൂഡല്‍ഹി: വിശാല മോദി വിരുദ്ധ സഖ്യത്തിലൂടെ ബിജെപിയെ കേന്ദ്ര ഭരണത്തില്‍ നിന്ന് പുറത്താക്കുകയെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടു വച്ചത്. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇതിനോട് യോജിപ്പില്ല. കോണ്‍ഗ്രസും ബിജെപിയുമില്ലാത്ത മൂന്നാം മുന്നണിയാണ് അവരുടെ ലക്ഷ്യം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് ബുധനാഴ്ച പ്രതിപക്ഷ റാലി സംഘടിപ്പിക്കുമ്പോള്‍ അതിലേക

Full story

[2][3][4][5][6][7][8][9]