1 GBP = 88.70 INR                       

BREAKING NEWS
British Malayali

കാണ്‍പൂര്‍: എം ആര്‍ ഐ സ്‌കാനിങ്ങ് ചെയ്യുന്ന മെഷീനുള്ളില്‍ വെച്ച് എട്ട് വയസുകാരി മരിച്ചു. കാണ്‍പൂരിലെ ലാല ലജ്പത് റായി ആശുപത്രിയിലെ സ്വകാര്യ എം ആര്‍ ഐ സ്‌കാനിങ്ങ് സെന്ററിലാണ് സംഭവം നടന്നത്. കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത് സ്‌കാനിങ്ങിന് മുന്‍പ് അനസ്തേഷ്യ അമിതമായി നല്‍കിയതാണ് മരണത്തിന് കാരണമായതെന്നാണ്. എന്നാല്‍ അമിതമായി അനസ്തേഷ്യ നല്‍കിയത് ആയിരുന്നില്ല കാരണമെന്നും ആശുപത്രിയില്‍ കൊണ്ട് വരുമ്പോള്‍ തന്നെ കുട്ടിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡോക്ടര്‍ പറ

Full story

British Malayali

അസാധ്യമായൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ആന്ധ്രപ്രദേശിലെ അമരാവതി സ്വദേശി മങ്കയമ്മ. 74-ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി ഏറ്റവും പ്രായംചെന്ന അമ്മയായി മാറിയിരിക്കുകയാണവര്‍. കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഗര്‍ഭിണിയായ അവര്‍ ഇതോടെ ഗിന്നസ് ബുക്കിലും ഇടം നേടി. മാത്രമല്ല ഡെയ്‌ലി മെയ്ല്‍ അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ വരെ ഈ അമ്മയും കുഞ്ഞിനെയും തേടിയെത്തിക്കഴിഞ്ഞു. 2006-ല്‍ 66-ാം വയസ്സില്‍ ഇരട്ടകള്‍ക്ക് ജന്മം നല്‍കിയ സ്‌പെയിനിലെ മരിയ ഡെല്‍ കാര്‍മന്റെ പേരിലുള്ള റെക്കോഡാണ് മങ്കയമ്മ തന്റെ പേ

Full story

British Malayali

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയാ കേസില്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം തിഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ ജയിലിലാണ് ഇപ്പോഴുലള്ളത്. നേരത്തെ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയും തിഹാറില്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ നിയന്ത്രിച്ചിരുന്ന മന്ത്രി അഴുക്കുള്ളിലായി. ആഭ്യന്തരവും ധനകാര്യവും എല്ലാം കൈകാര്യം ചെയ്ത കരുത്തനായ മുന്‍ മന്ത്രിയാണ് ചിദംബരം. എല്ലാത്തിനും ഉപരി അതിസമ്പന്നന്‍. എന്നിട്ടും കേന്ദ്ര

Full story

British Malayali

ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ബിജെപി ആര്‍എസ്എസ് നേതാക്കളുടെ ആദ്യ കൂടിയാലോചനാ യോഗം ഈ ആഴച രാജസ്ഥാനില്‍ നടക്കും. എല്ലാ വര്‍ഷവും നാല് യോഗങ്ങളാണ് ഇത്തരത്തില്‍ നടക്കാറുള്ളത്. സംഘപരിവാര്‍ സംഘടനകളുടെ വിപുലൂകരണം, കാശ്മീരില്‍ ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ സംഭവം, അസമിലെ പൗര രജിസ്റ്ററില്‍ നിന്ന് ബംഗാളി ഹിന്ദുക്കള്‍ പുറത്തായതടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി, മുതിര്‍ന്ന നേതാക്കളായ കൃഷ്ണ ഗോപാല്‍, ദത്താത്രേയ ഹൊസബൊലെ എ

Full story

British Malayali

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യമില്ലാത്തത്. കേസിനെ സംബന്ധിച്ചുള്ള വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടംഗ ബെഞ്ചിന്റെ നടപടി. തുടക്ക ഘട്ടത്തില്‍ തന്നെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത

Full story

British Malayali

ന്യൂഡല്‍ഹി: കശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെയും ഹര്‍ജിയുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. നാല് തവണ കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട തരിഗാമിയെ അനധികൃതമായാണ് തടങ്കലില്‍ വച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യെച്ചൂരി ഹര്‍ജി നല്‍കിയത്. സുപ്രീം കോട

Full story

British Malayali

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹരിയാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷയായി കുമാരി സെല്‍ജയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു. അശോക് തന്‍വറും ഭൂപീന്ദര്‍ സിങ് ഹൂഡയും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് സെല്‍ജയുടെ നിയമനം.മുന്മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയെ നിയമസഭാകക്ഷി നേതാവായും നിയമിച്ചിട്ടുണ്ട്. ഹൂഡയ്ക്ക് ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചുമതലയും നല്‍കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തില്‍ ഉടന്‍ മാറ്റമുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് വിടുമെന്ന ഹൂഡയുടെ ഭീഷണിക്ക് പിന്നാലെയാണ

Full story

British Malayali

മുംബൈ: 12 മണിക്കൂര്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നഗരത്തില്‍ ഒറ്റപ്പെട്ട് ജനങ്ങള്‍. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ട്രെയിന്‍ റോഡ് ഗതാഗതം താറുമാറായി. വ്യോമ ഗതാഗതത്തിന്റെ സ്ഥിതിയും മറിച്ചല്ല. ഛത്രപതി ശിവാജി മഹാരാജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്നും സര്‍വീസുകള്‍ താറുമാറായി. മണിക്കൂറുകളോളം യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി കിടന്നു. 30വിമാന സര്‍വീസുകള്‍ റദ്ദാക്കിയപ്പോള്‍ 118ഓളം സര്‍വീസുകള്‍ വൈകി. മിതി നദി കരകവിഞ്ഞൊഴുകിയതോടെ റോഡും റെയില്‍ പാതകളും വെള്ളത്തില്‍ മുങ്ങി. മിക്കയിടത

Full story

British Malayali

മുംബൈയിലെ കുര്‍ള ചേരിയിലുള്ള ചെറു വീട്ടിലാണു ജയകുമാര്‍ വൈദ്യയെന്ന യുവാവിന്റെ കഥ ആരംഭിക്കുന്നത്. ജയകുമാറിന്റെ ബാല്യം കടന്നു പോയതുകൊടും പട്ടിണിയിലും അവഗണകളിലും കൂടെയായിരുന്നു. അച്ഛനും അച്ഛന്റെ വീട്ടുകാരും ഉപേക്ഷിച്ചപ്പോള്‍ ജയകുമാറിനെയും കൊണ്ട് ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങിയതാണ് അമ്മ നളിനി. വടപാവും, സമൂസയും ബ്രഡും ചായയും മാത്രം ഒരു നേരം കഴിച്ച് തള്ളിനീക്കിയിരുന്ന ദിനങ്ങള്‍ ഇന്നും വേദനിക്കുന്ന ഓര്‍മ്മയാണ് ജയകുമാറിന്. ഒന്‍പതു വര്‍ഷം നീണ്ട നിയമവ്യവഹാരങ്ങള്‍ക്ക് ഒടുവിലാണ് നളിനിക്കു വിവാഹമോചനം ലഭി

Full story

British Malayali

ബംഗളൂരു: പ്രിയ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ വ്യാപക പ്രതിഷേധം. ഡി.കെ. ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി ബെംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഇന്ന് കര്‍ണ്ണാടകയില്‍ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കനകാപുരയില്‍ കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ക്ക് നേരേ കല്ലേറുണ്ടായി. ഒരു ബസ് അടിച്ചുതകര്‍ത്തതായും മറ്റൊരു ബസിന്റെ ചില്ലുകള്‍ തകര്‍ന്നതായും കര്‍ണാടക ആര്‍.ടി.സി. പി.ആര്‍.ഒ. അറിയിച്ചു. അത

Full story

[3][4][5][6][7][8][9][10]