1 GBP = 90.70 INR                       

BREAKING NEWS
British Malayali

ചെന്നൈ: സമയ നിഷ്ഠ പുലര്‍ത്താത്തതാണ് റെയില്‍വേ നേടിരുന്ന പ്രധാന പ്രതിസന്ധി. ഇതുമൂലം ബുദ്ധിമുട്ടിലാകുന്നത് യാത്രക്കാരും. സ്വകാര്യ വത്കരണം നടപ്പാക്കുമ്പോള്‍ ഇതൊന്നും സംഭവിക്കില്ലെന്നാണ് സൂചന. ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ഉറപ്പ്. കൃത്യമായ സമയത്ത് തീവണ്ടി ഓടുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം. ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാരനു 100 രൂപ നഷ്ടപരിഹാരം കിട്ടും. രണ്ടു മണിക്കൂറിലേറെ വൈകിയാല്‍ 250 രൂപയും. സ്വകാര്യമേഖലയ്ക്കു കൈമാറിയ ഡല്‍ഹി ലക്നൗ തേജസ് ട്രെയിന്‍ നടത്തിപ്പുകാരാ

Full story

British Malayali

ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണു. എന്തെന്നാല്‍ അത് വെറും നൈമിഷികം മാത്രം എന്നായിരുന്നു ഗാന്ധി ഒരിക്കല്‍ പറഞ്ഞത്. സ്വാതന്ത്ര്യത്തിലേക്ക് ഒരു ജനതയെ, തുള്ളിച്ചോര വീഴ്ത്താതെ, അഹിംസയെന്ന മഹാ ആശയം ഉയര്‍ത്തിപ്പിടിച്ച് നടത്താമെന്ന് വിഭാവനം ചെയ്ത മഹാത്മാഗാന്ധി ആ വഴി നടത്തുകയും ചെയ്തു. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാ പിറന്നുവീണിട്ട് ഇന്ന് 150 വര്‍ഷങ്ങള്‍ തികയുകയാണ്. ജീവിക്കുമ്പോഴും ജീവിക്കാത്തവര്‍ ഉള്ളതുപോലെ, മരിച്ചാലും മരിക്കാത്തവര്‍ ഉണ്ട്. നെഞ്ചില്‍ വെടിയുണ്ട തറച്ച് പിടഞ്ഞുവീണു

Full story

British Malayali

പട്ന: കനത്തമഴ തുടരുന്ന ഉത്തരേന്ത്യയില്‍ പ്രളയക്കെടുതിയില്‍പ്പെട്ടുള്ള മരണം 140 ആയി. വെള്ളത്തില്‍ മുങ്ങിയും വീടു തകര്‍ന്നുമുള്ള മരണങ്ങളാണ് ഏറെയും. വെള്ളപ്പൊക്കം നേരിടുന്ന പാട്ന നഗരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകളിറക്കി. റെയില്‍, റോഡ്, വിമാന ഗതാഗതം മുടങ്ങി. മുന്‍ മുഖ്യമന്ത്രിമാരായ സതീന്ദര്‍ നാരായണ്‍ സിങ്, ജിതന്‍ റാം മാഞ്ചി, ബിജെപി എംപി രാജീവ് പ്രതാപ് റൂഡി എന്നിവരുടെ വീടുകളിലും വെള്ളം കയറി. മൂന്നുദിവസമായി പാട്നയിലെ രാജേന്ദ്ര നഗറില്‍ കുടുങ്ങിപ്പോയ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദ

Full story

British Malayali

ന്യൂഡല്‍ഹി: രാജ്യ ഉറ്റനോക്കുന്ന ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി അന്തിമവാദം കേള്‍ക്കുന്നു. ഒക്ടോബര്‍ 18ന് വാദം അവസാനിപ്പിക്കാനിരിക്കെ പൊരിഞ്ഞ നിയമപോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ബാബരി മസ്ജിദ് ഭൂമി തര്‍ക്കം തീര്‍ക്കാന്‍ ശരീഅത്തല്ല, രാജ്യത്തിന്റെ നിയമമാണ് നോക്കേണ്ടതെന്ന് സുന്നി വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥര്‍ രണ്ടാമത് നടത്തുന്ന മധ്യസ്ഥ ചര്‍ച്ചയോട് സഹകരിക്കില്ലെന്ന് ഹിന്ദുപക്ഷത്തെ രാം ലല്ലയും അറിയിച്ചു. നിര്‍മോഹി എന്നാല്‍ മോഹമില്ലാത്ത എന്നാ

Full story

British Malayali

ഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഗുസ്തി താരങ്ങളായ യോഗേശ്വര്‍ ദത്ത്, ബബിത ഫൊഗട്ട്, മുന്‍ ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ സന്ദീപ് സിങ് എന്നിവരടക്കം വന്‍ സെലിബ്രിറ്റി താരനിരയാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ചത്. 78 പേരുടെ പട്ടികയാണ് ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബബിത ഫോഗട്ട് ദാദ്രിയില്‍ നിന്നും യോഗേശ്വര്‍ ബറോഡ മണ്ഡലത്തില്‍ നിന്നുമാണ് നിയമസഭയിലേക്ക്

Full story

British Malayali

പനാജി: നാവിക സേനയുടെ ഭാഗമാക്കുന്നതിന്റെ മുന്നോടിയായി സുപ്രധാന നാഴികകല്ലുകൂടി പൂര്‍ത്തിയാക്കി തേജസ് യുദ്ധവിമാനം. വിമാന വാഹിനി കപ്പലിലേത് പോലെ ചെറിയ റണ്‍വേയില്‍ നിന്ന് പറന്നുയരുകയും തുടര്‍ന്ന് ലാന്‍ഡ് ചെയ്തുമാണ് തേജസ് ചരിത്രംരചിച്ചത്. ഇരട്ട സീറ്റുള്ള പ്രോട്ടോടൈപ്പ് വിമാനമാണ് പരീക്ഷിച്ചത്. സാധാരണ ഗതിയില്‍ യുദ്ധവിമാനത്തിന് ലാന്‍ഡ് ചെയ്യാനും പറന്നുയരാനും ഒരുകിലോമീറ്റര്‍ നീളമുള്ള റണ്‍വേയാണ് ആവശ്യമായുള്ളത്. എന്നാല്‍ നാവിക പതിപ്പിന് 200 മീറ്റര്‍ നീളമുള്ള റണ്‍വേ മതിയാകും. ലാന്‍ഡ് ചെയ്യുന്നത് 100 മീറ്റ

Full story

British Malayali

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ ജീവിക്കുന്ന ഇര ബില്‍ക്കീസ് യഅ്കൂബ് റസൂല്‍ എന്ന ബില്‍ക്കുസ് ബാനുവിന് കാടതി വിധിച്ച നഷ്ടപരിഹാരം നല്‍കാത്ത ഗുജറാത്ത് സര്‍ക്കാറിനെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി. നഷ്ടപരിഹാരമായി ല്‍കാന്‍ ഉത്തരവിട്ട 50 ലക്ഷം സഹായധനം ഉടന്‍ കൊടുക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതി അന്ത്യശാസനം നല്‍കി. ബില്‍ക്കീസ് ബാനുവിന് സര്‍ക്കാര്‍ ജോലിയും വീടും നല്‍കണമെന്ന സുപ്രീംകോടതി വിധിയും ഗുജറാത്ത് സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഇവയെല്ലാം നാലാഴ്ചയ്ക്കകം നല്‍കണമെന്ന് സുപ്രീ

Full story

British Malayali

ന്യൂ ഡല്‍ഹി: 15 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ സൂപ്പര്‍ സോണിക് മിസൈല്‍ അസ്ത്ര ഉടന്‍ തന്നെ വ്യോമസേനയുടെ ഭാഗമാകും. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ അസ്ത്ര മിസൈല്‍ നിര്‍മ്മിച്ചത്. കുറഞ്ഞത് 200 അസ്ത്ര മിസൈലുകള്‍ എങ്കിലും വേണമെന്നാണ് വ്യോമസേനയുടെ പുതിയ നിര്‍ദ്ദേശം. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ സൂപ്പര്‍ സോണിക് മിസൈലുകളില്‍ ഒന

Full story

British Malayali

സാമ്പത്തിക പ്രതിസന്ധി കാരണം കാര്‍ വിപണിയില്‍ വളര്‍ച്ച കുറഞ്ഞെങ്കിലും ആഡംബര കാര്‍ നിര്‍മ്മാതാക്കളായ 'ലംബോര്‍ഗിനി'ക്ക് വില്പനയില്‍ മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരിയിലാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്യുവിയായ ഉറുസ് അവതരിപ്പിച്ചത്.മൂന്നു കോടി രൂപയ്ക്കുമേല്‍ ഷോറൂം വിലയുള്ള 'ഉറുസ്' എസ്.യു.വി. ഇന്ത്യയിലിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ 50 എണ്ണം വിറ്റഴിച്ചിരിക്കുകയാണ് ലംബോര്‍ഗിനി ഇന്ത്യ. അതായത്, ഓരോ ആഴ്ചയും ഒന്നെന്ന കണക്കില്‍. .മറ്റ് ആഡംബര വാഹനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല സ്വീകാര്യത സ്വന്തമാക്കിയ ഉറ

Full story

British Malayali

അമരാവതി: ആന്ധ്രാപ്രദേശും സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കു നീങ്ങുന്നു. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ എല്ലാ മദ്യവില്‍പ്പനശാലകളും ഒക്ടോബര്‍ ഒന്നിനു സര്‍ക്കാര്‍ ഏറ്റെടുക്കും. ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനാണു ജഗന്‍ മോഹന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.സംസ്ഥാനത്തെ 3500 ഓളം മദ്യവില്‍പ്പനശാലകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. എല്ലാ മദ്യവില്‍പ്പനശാലകളും ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എ.പി.എസ്.ബി.സി.എല്‍.) ഏറ്റെടുക്കുമെന്ന് ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത

Full story

[4][5][6][7][8][9][10][11]