1 GBP = 93.10 INR                       

BREAKING NEWS
British Malayali

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേന മേധാവിയായി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ ചുമതലയേറ്റത് കാശ്മീരിലെ അനുഭവ കരുത്തുമായി. കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്നാണ് നാരാവ്‌നെ ചുമലത ഏറ്റെടുത്തത്. കരസേനയുടെ 28-ാമത് തലവനാണ് ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ. ബിപിന്‍ റാവത്ത് ഇനി മൂന്ന് സേനകളേയും ഏകോപിപ്പിക്കുന്ന ചുമതലയില്‍ സേനയുടെ തലപ്പത്തുണ്ടാകും. നിലവില്‍ കരസേന ഉപമേധാവിയായിരുന്നു ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ. ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ചുമതലക്കാരന

Full story

British Malayali

മുംബൈ: ബിജെപി പാളയത്തില്‍ പോയി തിരിച്ചുവന്ന എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി. ശരദ് പവാറിന്റെ ആശിര്‍വാദങ്ങളോടെയാണ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. മന്ത്രിസഭാ വിപുലീകരിക്കുന്ന ഇന്നാണ് പവാര്‍ സ്ഥാനമേറ്റത്. അജിത് പവാറിന് പുറമേ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേനാ യുവനേതാവുമായ ആദിത്യ താക്കറെയും മന്ത്രിസഭയില്‍ ഇടംപിടിച്ചു. അതേസമയം ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തിനെയും അദ്ദേഹത്തിന്റെ സഹോദരന്‍ സുനില്‍ റാവത്തിനെയും ഉള്‍പ്പെടുത്തിയിട

Full story

British Malayali

ന്യൂഡല്‍ഹി: എന്‍പിആര്‍-എന്‍ആര്‍സി കണ്‍ഫ്യൂഷന്‍ ഇപ്പോഴും തീരുന്നില്ല. ദേശീയ ജനസംഖ്യാ പട്ടികയിലെ (എന്‍.പി.ആര്‍.) എന്‍ആര്‍സിയുടെ ഭാഗമല്ലെന്ന് വിശദീകരിക്കുമ്പോള്‍ തന്നെ എന്‍പിആറിലെ ചില വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉപയോഗിച്ചേക്കാമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. അതേസമയം തെറ്റിദ്ധാരണയുണ്ട സംസ്ഥാനങ്ങളുടെ ആശങ്ക പരഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെന്‍സസിലെ വിവരങ്ങള്‍ ഒരു അധികാരിക്കും നല്‍കാന്‍ പാടില്ലെന്നാണു വ്യവസ്ഥ. അതുകൊണ്ടാണ് എന്‍.പി.ആര്‍. അനിവാര്യമാ

Full story

British Malayali

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചു. നിലവില്‍ കരസേന മേധാവിയാണ് ബിപിന്‍ റാവത്ത്. കരസേനാ മേധാവി പദവിയില്‍ നിന്ന് ചൊവ്വാഴ്ച വിരമിക്കാനിരിക്കെയാണ് ബിപിന്‍ റാവത്തിനെ സംയുക്ത സേനാ മേധാവിയാക്കി നിയമിച്ചത്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപമായിരുന്നു സിഡിഎസ്. ശനിയാഴ്ച പ്രതിരേധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ചീഫ് ഓഫ് ഡിഫന്‍സിന്റെ പ്രായപരിധി 65 വയസ്സാണെന്ന് അറിയിച്ചിരുന്നു. നേരത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രായപരിധി 64 വയസ്സായിര

Full story

British Malayali

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയെ ഞെട്ടിച്ച് ചാരവൃത്തിയുടെ വിവരങ്ങള്‍ പുറത്തുവന്നു. ഇതേ തുടര്‍ന്ന് നാവിക സേനയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഫേസ്ബുക്ക് വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം. സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍ ബെയ്‌സുകളിലും ഡോക്ക് യാര്‍ഡിലും സ്മാര്‍ട്ട് ഫോണുകളും നിരോധിച്ചു. നാവികസേനയുടെ ചില നിര്‍ണ്ണായക വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നുവെന്ന

Full story

British Malayali

ന്യൂഡല്‍ഹി: മംഗളുരുവില്‍ ആക്രമണം നടത്തിയതില്‍ പോപ്പുലര്‍ ഫ്രണ്ടിന് കൃത്യമായ പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേരളത്തില്‍ നിന്നും പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളും അക്രമണകാരികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ മംഗളുരുവില്‍ പഠിക്കുന്ന മലയാളികളെ നിരീക്ഷിക്കാനും നിര്‍ദ്ദേശം പോയിക്കഴിഞ്ഞു. ഇപ്പോഴിതാ കേരളത്തിന് പുറത്തുള്ള മലയാളികളെ ആശങ്കയിലാക്കും വിധത്തിലുള്ള റിപ്പോര്‍ട്ടു കൂടി പുറത്തുവന്നു. ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതി

Full story

British Malayali

ലഖ്‌നൗ: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവരെ നേരിടുന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ശൈലിക്കെതിരെ ബിജെപിക്കുള്ളിലും വിമര്‍ശനം. ഉത്തര്‍പ്രദേശിലെ മീററ്റില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി എടുക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ മീററ്റ് എസ്പി പ്രതിഷേധക്കാരോട് വര്‍ഗീയ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. ഇതിന്റെ വീഡ

Full story

British Malayali

മുംബൈ: 26/11 ന് ശേഷം( 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം) പാക് ഭീകര ക്യാമ്പുകള്‍ക്ക് നേരേ വ്യോമാക്രമണം നടത്താനുള്ള നിര്‍ദ്ദേശം അന്നത്തെ യുപിഎ സര്‍ക്കാര്‍ തള്ളിക്കളഞ്ഞെന്ന് മുന്‍ വ്യോമസേനാ മേധാവി ബി.എസ്.ധനോവയുടെ വെളിപ്പെടുത്തല്‍. മാട്ടുങ്കയിലെ വീര്‍മാതാ ജിജാഭായ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലെ 'ടെക്‌നോവാന്‍സ' എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ധനോവ ഇക്കാര്യം പറഞ്ഞത്. 'പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ക്യാമ്പുകള്‍ ആക്രമിക്കാനും സന്നദ്ധമായിരുന്നു

Full story

British Malayali

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിലെയും ദേശീയ രാഷ്ട്രീയത്തിലെയും തന്നെ അതികായനായി ഡികെ എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന ഡികെ ശിവകുമാര്‍ മാറിയിട്ടു കുറച്ചു കാലമായി. കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജറോട് ബിജെപിയുട പകപോക്കല്‍ ഇനിയും അവസാനിച്ചിട്ടില്ല. എന്‍ഫോഴ്സ്മെന്റ് നടപടികളുടെ പേരില്‍ അറസ്റ്റു ചെയ്തു ജയിലില്‍ ഇട്ട അദ്ദേഹത്തെ വര്‍ഗീയ കാര്‍ഡിട്ട് വെട്ടാന്‍ ഒരുങ്ങുകയാണ് ബിജെപി. ഇതിന് അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാകട്ടെ സ്വന്തം മണ്ഡലമായ കനകപുരയില്‍ യേശു ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കാന്‍ സ്ഥലം നല്‍ക

Full story

British Malayali

ന്യൂഡല്‍ഹി: പതിവില്‍ നിന്നും വിപരീതമായി രാഷ്ട്രീയ അഭിപ്രായം രേഖപ്പെടുത്തിയ കരസേന മേധാവിക്കെതിരെ കടുത്ത രോഷമാണ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഉയരുന്നത്. രാജ്യത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ബിപിന്‍ റാവത്ത് നടത്തിയ പരാമര്‍ശമാണ് ഈ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തിയത്. എന്നാല്‍ ഈ പരാമര്‍ശം ഒരു മണിയടിയുടെ ഭാഗമാണ് എന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പുതുതായി രൂപം നല്‍കിയ സംയുക്ത സേനാധിപന്‍ (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സിഡിഎസ്) എന്ന പദവിയിലേക്കു കരസ

Full story

[5][6][7][8][9][10][11][12]