1 GBP = 88.40 INR                       

BREAKING NEWS
British Malayali

ഗള്‍ഫ് മേഖലയെ സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍നിര്‍ത്തി മറ്റൊരു യുദ്ധം ഉരുണ്ടുകൂടുകയാണ്. അമേരിക്കന്‍ നിരീക്ഷണ വിമാനം ഇറാന്‍ വെടിവെച്ചിട്ടതിന്റെ പേരില്‍ത്തുടങ്ങിയ തര്‍ക്കമാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഇറാനും സൗദിയും തമ്മിലുള്ള തര്‍ക്കത്തില്‍ അമേരിക്കയും പാശ്ചാത്യ ശക്തികളും പങ്കുചേര്‍ന്നതോടെ സംഘര്‍ഷം കൂടുതല്‍ ഭീതിദമായി. സൗദി അരാംകോ എണ്ണപ്പാടത്തിനുനേര്‍ക്കുനടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാനാണെന്ന് പാശ്ചാത്യ ശക്തികള്‍ ആരോപിക്കുന്നതും മേഖലയില്‍ ഇറാനെ

Full story

British Malayali

ഹൂസ്റ്റണ്‍: കുഞ്ഞുകാര്യങ്ങളുടെയും തമ്പുരാനാണ് താനെന്ന് നരേന്ദ്ര മോദി ഒരിക്കല്‍ കൂടി തെളിയിച്ചു. ഹൂസ്റ്റണില്‍ ഹൗഡി മോദി മെഗാ പരിപാടിക്കായി വിമാനം ഇറങ്ങിയപ്പോള്‍ ഇന്ത്യന്‍ -യുഎസ് ഉദ്യോഗസ്ഥരുടെ ഊഷ്മള സ്വീകരണം. അപ്പോഴുണ്ടായ കുഞ്ഞുസംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വാണിജ്യ-അന്താരാഷ്ട് കാര്യങ്ങളുടെ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ഓള്‍സണ്‍, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍, അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗാല എന്നിവര്‍ മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

Full story

British Malayali

ഹോങ്കോങ്: ഹോങ്കോങ്ങിലെ പ്രക്ഷോഭകരും പൊലീസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ചൈനയുടെ അതിര്‍ത്തിയോടു തൊട്ടുകിടക്കുന്ന വടക്കു പടിഞ്ഞാറന്‍ പട്ടണമായ ട്യുന്‍ മുന്നില്‍ പ്രക്ഷോഭകര്‍ ഉപരോധം തീര്‍ത്തതിനെ തുടര്‍ന്ന പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ച് പ്രതിഷേധ്ക്കാരെ തുരത്താന്‍ ശ്രമിച്ചു. പതിവുപോലെ കറുപ്പു വസ്ത്രങ്ങള്‍ അണിഞ്ഞ് കുടകളുമായി ആയിരങ്ങള്‍ റാലിയില്‍ പങ്കെടുത്തു. പ്രകടനത്തിനിടയില്‍ അവര്‍ സര്‍ക്കാര്‍ ഓഫിസിനു മുകളില്‍ ഉയര്‍ത്തിയിരുന്ന ചൈനയുടെ പതാക കത്തിച്ചു. തുടര്‍ന

Full story

British Malayali

ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പായതോടെ, ഇസ്രായേലിലെ മുഖ്യപ്രതിപക്ഷമായി അറബ് പാര്‍ട്ടികള്‍ മാറാനുള്ള സാധ്യതയൊരുങ്ങി. അറബ് വിരുദ്ധ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഇസ്രായേലില്‍ അറബ് രാഷ്ട്രീയം പ്രതിപക്ഷമാകുന്ന സവിശേഷ സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. 120 അംഗ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിക്ക് 31 സീറ്റാണുള്ളത്. ബെന്നി ഗ്രാന്‍സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് 33 സീറ്റും. നെതന്യാഹുവും ഗ്രാന്‍സും ചേര്‍ന്ന് സഖ്യ സര

Full story

British Malayali

ഇറാനില്‍നിന്ന് സൗദിയെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് വിദേശകാര്യ മന്ത്രി അബ്ദല്‍ അല്‍ ജുബൈര്‍. നാല്‍പ്പതുവര്‍ഷമായി ഇറാന്‍ സൗദിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ഇറാനെ പ്രതിരോധിക്കാന്‍ ബ്രിട്ടനടക്കമുള്ള രാജ്യങ്ങളില്‍നിന്ന് സൗദി സൈനിക സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ അരാംകോ എണ്ണപ്പാടം ആക്രമിച്ചത് ഇറാനാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവനകള്‍. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. അത

Full story

British Malayali

മെക്‌സിക്കോ: മെക്‌സിക്കന്‍ ലഹരി മരുന്നു സാമ്രാജ്യത്തിലെ സര്‍പ്പസുന്ദരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് രണ്ട് ദിവസം മുന്‍പായിരുന്നു. രക്തത്തില്‍ അമിത അളവില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയെങ്കിലും വിഷ വാതകമോ മറ്റെന്തെങ്കിലും ശ്വാസ തടസമുണ്ടാക്കുന്ന പദാര്‍ഥമോ ബലമായി ശ്വസിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് കരുതുന്നുണ്ട്. ആണുങ്ങളുടെ മാത്രം കുത്തകയായിരുന്ന മെക്‌സിക്കന്‍ ലഹരി മരുന്നു സാമ്രാജ്യത്തെ കഴിഞ്ഞ കുറച്ച് കാലങ്ങളായി അടക്കി വാണത് ക്ലൗഡിയ ഓച്ചോവ ഫെലിക്‌സായിരുന്

Full story

British Malayali

ഉക്രെയ്ന്‍: മൂന്ന് കിലോയിലധികം തൂക്കം വരുന്ന കുഞ്ഞിന് ജന്മം നല്‍കിയത് 12 വയസുകാരി. കുഞ്ഞിന്റെ അച്ഛനാകട്ടെ 20 വയസും. പടിഞ്ഞാറന്‍ ഉക്രെയിനിലെ റിവ്നെ നഗരത്തിനടുത്ത് താമസിക്കുന്ന റോമാ വംശജയായ പെണ്‍കുട്ടിയെയാണ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഠിനമായ വേദന തുടങ്ങിയതോടെ പെണ്‍കുട്ടിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലായില്ലെന്നും തുടര്‍ന്ന് നിലവിളി കേട്ടെത്തിയ ചിലര്‍ ആംബുലന്‍സ് വിളിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചി

Full story

British Malayali

ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. തനിക്ക് ഇറാനെ തകര്‍ക്കാന്‍ പട്ടാളത്തെ അയക്കാന്‍ വെറും രണ്ട് മിനുറ്റ് മതിയെന്നും എന്നിട്ടും താന്‍ യുദ്ധമുണ്ടാക്കുന്നത് വൈകിപ്പിച്ച് ക്ഷമയോടെ കാത്തിരിക്കുകയാണെന്നും അക്കാരണത്താല്‍ തന്നെ അഭിനന്ദിക്കേണ്ടിയിരിക്കുന്നുവെന്നും ട്രംപ് അവകാശപ്പെടുന്നു. ഇറാന്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരാഷ്ട്രമാണെന്ന് പ്രഖ്യാപിച്ച ട്രംപ് ഇറാന് കടുത്ത ഭീഷണിയുയര്‍ത്തിക്കൊണ്ട് സൗദിയിലേക്കും യുഎഇയിലേക്കും ട്രംപ് കൂട

Full story

British Malayali

പ്രാകൃത ശിക്ഷാരീതികള്‍ നടപ്പാക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇന്തോനേഷ്യയില്‍ മുസിലം ശരിയത് നിയമം വീണ്ടും മറ്റൊരു ഭേദഗതി കൂടി നടപ്പാക്കുന്നു. വിവാഹിതര്‍ മറ്റൊരു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ക്ക് ഒരുവര്‍ഷം തടവും ചാട്ടവാറടിയും ഉറപ്പാക്കുന്നതാണ് നിയമം. ഇതേ ശിക്ഷ രീതി ഗര്‍ഭഛിദ്രം നടത്തിയാലോ പ്രസിഡന്റിനെ അധിക്ഷേപിച്ചാലോ അനുഭവിക്കേണ്ടി വരും. പുതിയ നിയമ പ്രകാരം വിവാഹേതര ലൈംഗികബന്ധത്തിന് ഒരു വര്‍ഷം വരെ തടവ് ലഭിക്കും, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് മതപരമ

Full story

British Malayali

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടങ്ങളുണ്ടായി. ഇന്നലെ മുതല്‍ ടെക്സസില്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്. ഇതോടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. സാഹചര്യം മോശമായതിനെ തുടര്‍ന്ന് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. തെക്കുകിഴക്കന്‍ ടെക്സസിലാണ് ശക്തമായ മഴയുണ്ടായത്. പലയിടത്തും വൈദ്യുതി മുടങ്ങിയതോടെ ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാനും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദ

Full story

[1][2][3][4][5][6][7][8]