1 GBP = 92.30 INR                       

BREAKING NEWS
British Malayali

കടുത്ത മതനിയന്ത്രണങ്ങള്‍ക്കുള്ളിലെ ഞെരുങ്ങിയുള്ള ജീവിതം സൗദി അറേബ്യയിലെ പെണ്‍കുട്ടികള്‍ക്ക് മടുത്തുതുടങ്ങിയോ? അടുത്തിടെ സൗദിയിലെ ഒരു ഗവര്‍ണറുടെ 18-കാരിയായ മകള്‍ രാജ്യം വിട്ടുപോവുകയും കാനഡയില്‍ അഭയം തേടുകയും ചെയ്തത് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ഇപ്പോഴിതാ ശ്രീലങ്കയില്‍ അവധിയാഘോഷിക്കാന്‍ പോയ രണ്ടുപെണ്‍കുട്ടികളാണ് സ്വാതന്ത്ര്യം തേടി മുങ്ങിയത്. ഓസ്‌ട്രേലിയയില്‍ സ്വതന്ത്രമായി ജീവിക്കണമെന്ന ആഗ്രഹത്തോടെ മുങ്ങിയ 18-ഉം 20-ഉം വയസ്സുള്ള സഹോദരിമാര്‍ ഹോങ്കോങ്ങില്‍ കുടുങ്ങിയിരിക്കുകയാണ് ഇപ്പോള്‍. കു

Full story

British Malayali

ബെയ്ജിങ്: കോടികളുടെ ആയുധ ഇടപാട് നടത്തുന്ന ചൈനയ്ക്ക് ഏറെ തിരിച്ചടിയായ ദിനമായിരുന്നു കഴിഞ്ഞു പോയത്. കോടികള്‍ മുടക്കി റഷ്യയില്‍ നിന്നും കൊണ്ടു വരിയായിരുന്ന മിസൈല്‍ അടങ്ങുന്ന കപ്പല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് നടുക്കടലില്‍ ഉപേക്ഷിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചൈനയില്‍ നിന്നും ലഭിക്കുന്നത്. റഷ്യ അടുത്തിടെ നിര്‍മ്മിച്ച അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 കപ്പലാണ് കൊടുങ്കാറ്റില്‍ അകപ്പെട്ടതിന് പിന്നാലെ നടുക്കടലില്‍ ഉപേക്ഷിച്ചത്. റഷ്യന്‍ ആയുധ നിര്‍മ്മാണ കമ്പനിയായ റോസ്ടെക്ക് കോര്‍പ്പറേഷ

Full story

British Malayali

ബ്യുനസ് ഐറിസ്: പാമ്പിന്റെ ഉടല്‍... വായ നിറയേ മനുഷ്യന്റെ പോലെയുള്ള പല്ലുകള്‍... അര്‍ജന്റീനയിലെ കൃഷിയിടത്തിന് സമീപത്ത് നിന്നും കര്‍ഷകരായ സ്ത്രീകള്‍ കണ്ടെത്തിയത് എന്ത് ജീവിയാണെന്ന് സംശയത്തിലാണ് പ്രദേശവാസികള്‍. തെക്കേ അമേരിക്കയില്‍ കണ്ടു വരുന്ന ഒരിനം ലങ് ഫിഷാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. തെക്കന്‍ അമേരിക്കയിലെ പരാന നദിയിലും ആമസോണിലും പരഗ്വായിലും മാത്രമാണ് ഇവയെ ഇന്നേ വരെ കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് മൂന്നു വര്‍ഷം വരെ മണ്ണിനടയില്‍ കഴിയാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. മിക്കവാറും ചതുപ്പ് പ്ര

Full story

British Malayali

യൂറോപ്പില്‍ മിസൈലുകള്‍ വിന്യസിക്കാന്‍ ശ്രമിച്ചാല്‍ ശീതയുദ്ധ കാലത്തേതു പോലുള്ള സംഘര്‍ഷം വീണ്ടും ഉടലെടുക്കുമെന്ന് അമേരിക്കയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്റെ മുന്നറിയിപ്പ്. അമേരിക്ക തൊടുക്കുന്ന മിസൈലുകള്‍ മോസ്‌കോയിലെത്തുംമുമ്പ് അമേരിക്കയെ ചുട്ടെരിക്കുന്ന റഷ്യന്‍ മിസൈലുകള്‍ തന്റെ പക്കലുണ്ടെന്നും പുട്ടിന്‍ പറഞ്ഞു. അമേരിക്കയുമായി ആയുധ മത്സരത്തിന് താത്പര്യമില്ലെങ്കിലും, യൂറോപ്പില്‍ ഇനിയും മിസൈല്‍ വിന്യാസം തുടര്‍ന്നാല്‍ നോക്കിയിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍ക

Full story

British Malayali

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യാ- പാക് ബന്ധം കൂടതല്‍ വഷളാക്കി നേതാക്കളുടെ വാക്ക് പോര് പുതിയ തലത്തിലെത്തിയിരുന്നു. സംഭവത്തില്‍ പാക്കിസ്ഥാന് ബന്ധമില്ലെന്ന് പ്രഖാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ്. ഇസ്ലാമിക രാഷ്ട്രത്തെ കഴുകന്‍ കണ്ണുകളാല്‍ കാണാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു ശൈഖ് റാഷിദ് അഹമ്മദ് വീരവാദം പറഞ്ഞത്. ഇതിനെ പരിഹസിക്കുകയാണ് സ

Full story

British Malayali

ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ആഗോള തലത്തില്‍ വീണ്ടും സജീവമാകുനന്നു. പുല്‍വാമ ആക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. മസൂദ് അസറിനെ ആഗോള ഭീകരനാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കൊണ്ടുവരുന്നതിന് ഐക്യരാഷ്ട്ര സഭയില്‍ മുന്‍കൈയെടുക്കുകയാണ് ഫ്രാന്‍സ്. ഇതിനൊപ്പം ഇസ്രയേലും ഇന്ത്യക്ക് പിന്തുണയുമായെത്തി. അമേരിക്കയും റഷ്യയും ഇന്ത്യയ്ക്കൊപ്പമാണ്. ചൈന മാത്രമാണ് മസൂദിനെ ഇപ്പോഴും നല്ലപിള്ളയായി അവതരിപ്പിക്കുന്നത്. ഈ വിഷയത്തില്‍ സൗദി അറേബ്യയുടെ നിലപാട് നി

Full story

British Malayali

ഏറ്റവും അത്യന്താധുനികമായ ന്യൂക്ലിയര്‍-പവേര്‍ഡ് ക്രൂയിസ് മിസൈല്‍ തങ്ങള്‍ വികസിപ്പിച്ചുവെന്ന അവകാശവാദവുമായി റഷ്യ രംഗത്തെത്തി. ബുറെവെസ്റ്റ്നിക് എന്നാണിതിന്റെ പേര്. എത്ര മൈല്‍ വേണമെങ്കിലും തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന മിസൈലാണിത്. ഇതിനു ലോകത്തിന്റെ ഏതു കോണിലും രഹസ്യമായി എത്താനും കഴിവുണ്ട്. ഈ മിസൈലിനെ തകര്‍ക്കാന്‍ ആരെത്തിയാലും ഒഴിഞ്ഞു മാറാനുള്ള കഴിവും ഇതിനുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലോകത്തെ ഏറ്റവും മാരകമായ അണ്വായുധവുമായാണ് റഷ്യ മുന്നോട്ടു വന്നിരിക്കുന്നത്. ഏതായാലും റഷ്യയുടെ അണുബോംബ് ഘടിപ്പി

Full story

British Malayali

മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ മൂത്ത പുത്രി മലിയ ഒബാമയെന്ന 20കാരി മിയാമി ബീച്ചില്‍ ഹോളിഡേ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നു. വെള്ള ബിക്കിനിയണിഞ്ഞ് അതിസുന്ദരികളായ കൂട്ടുകാരികളുമൊത്താണ് മലിയ വിലസിയിരിക്കുന്നത്. ഇതിന് പുറമെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ കറുത്ത സ്വിം സ്യൂട്ട് അണിഞ്ഞ് 80 ഡോളര്‍ വില വരുന്ന വിസ്‌പെറിങ് ഏയ്ജല്‍ റോസ് വൈന്‍ നുകരുന്ന മലിയയുടെ ചിത്രങ്ങളും വൈറലായിട്ടുണ്ട്. തന്റെ മിക്ക വീക്കെന്‍ഡുകളിലും മലിയ മിയാമിയിലാണ് ആഘോഷിക്കാനെത്താറുള്ളത്. ശനിയാഴ്ച തന്റെ മൂന്ന് കൂട്ടുകാരികള

Full story

British Malayali

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നാളെ ഇന്ത്യയിലെത്തും. എന്നാല്‍ പരിഷ്‌കരണവാദിയായി ലോകം വാഴ്ത്തുന്ന സല്‍മാന്‍ രാജകുമാരന് പ്രതീക്ഷിക്കുന്ന വരവേല്‍പ്പ് ഇന്ത്യയില്‍ കിട്ടാനിടയില്ല. കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ സൗദി വിദേശ കാര്യ മന്ത്രാലയം അപലപിച്ചിരുന്നു. എന്നാല്‍ ഇന്നലെ പാക്കിസ്ഥാനില്‍ സന്ദര്‍ശനത്തിന് എത്തിയ സല്‍മാന്റെ പ്രഖ്യാപനങ്ങള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ പാക്

Full story

British Malayali

വാഷിങ്ടന്‍: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നൊബേല്‍ സമാധാന പുരസ്‌കാരത്തിനായി തന്നെ നാമനിര്‍ദ്ദേശം ചെയ്തിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് നൊബേല്‍ വിഷയം ചര്‍ച്ചയാക്കിയത്. ഉത്തര കൊറിയയുമായി നടത്തിയ സമാധാന നീക്കങ്ങളുടെ പേരിലാണ് തന്നെ നോബലിന് പരിഗണിച്ചതെന്നും ട്രംപ് അവകാശപ്പെടുന്നു. എന്നാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നൊബേല്‍ പുരസ്‌കാരത്തിനായി ട്രംപിനെ നിര്‍ദ്ദേശിച്ചതെന്നും ജ

Full story

[1][2][3][4][5][6][7][8]