1 GBP = 93.10 INR                       

BREAKING NEWS
British Malayali

തനിക്ക് അപൂര്‍വ്വ രോഗം പിടിപെട്ടതായി വെളിപ്പെടുത്തി ഗായകന്‍ ജസ്റ്റിന്‍ഡ ബീബര്‍. മാന്‍ ചെള്ളില്‍ നിന്നും പകരുന്ന ലൈം ഡിസീസ് എന്ന അപൂര്‍വ്വ രോഗത്തിന് ചികിത്സയിലാണെന്നാണ് ലോകപ്രശസ്ത പോപ് താരത്തിന്റെ വെളിപ്പെടുത്തല്‍. അടുത്തിടെയായി പൊതു വേദികളില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന താരം തന്നെയാണ് രോഗവിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പരസ്യപ്പെടുത്തിയത്. ചര്‍മത്തെ ബാധിക്കുന്ന chronic mono bpw താരത്തിനുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. അടുത്തിടെയായി ബീബറിന്റെ പൊതുവേദിയിലെ പ്രകടനങ്ങള്‍ ഏറെ

Full story

British Malayali

മോസ്‌കോ: മരണം വരെ റഷ്യയെ വ്ളാഡിമിര്‍ പുടിന്‍ തന്നെ നയിക്കും. 20 വര്‍ഷത്തിലേറെയായി റഷ്യയുടെ അധികാരകേന്ദ്രമായി തുടരുന്ന പുടിന്റെ നിലവിലെ ഭരണകാലാവധി 2024ല്‍ അവസാനിക്കും. രണ്ട് വട്ടം തുടര്‍ച്ചയായി പ്രസിഡന്റ് ആയതിനാല്‍ ഇനി പുടിന് ആ സ്ഥാനത്തേക്കു മത്സരിക്കാനാവില്ല. അതുകൊണ്ട് തന്നെ അധികാരം നഷ്ടമാകാതിരിക്കാന്‍ ഭരണ ഘടനാ ഭേദഗതിക്ക് ഒരുങ്ങുകയാണ് പുടിന്‍. രാജിവച്ച പ്രധാനമന്ത്രി ദിമിത്രി മെദ്വെദേവിനു പകരം നികുതി വിഭാഗം മേധാവിയായ മിഖായില്‍ മിഷുസ്തിനെ (53) പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നാമനിര്‍ദ്ദേശം ചെയ്തതും തന

Full story

British Malayali

വാഷിങ്ടണ്‍: ഇറാന്‍ കമാണ്ടര്‍ ഖാസിം സുലൈമാനിയുമായുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തീരുന്നില്ല. യുക്രെയിന്‍ വിമാനത്തിന്റെ പൊട്ടിത്തറി ആയുധമാക്കി ഇറാനെതിരെ നീങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വലിയ വെല്ലുവിളിയായി മാറുകയാണ് സുലൈമാനിയുടെ കൊല. സുലൈമാനിയെ വധിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തെറ്റുപറ്റിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ നാലു എംബസികള്‍ ഇറാന്‍ സൈന്യം ആക്രമിക്കുമെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാന

Full story

British Malayali

ബീജിങ്: റെയില്‍വേ സ്റ്റേഷനിലെ ബാഗേജ് പരിശോധനയ്ക്കിടെ ലഗേജ് എന്ന് കരുതി പിതാവ് മൂന്ന് വയസ്സുകാരനെ എക്സറെ മെഷീന് പുറത്തേക്ക് വെച്ചു. എന്നാല്‍ ആളുകള്‍ ബഹളം വെച്ചതോടെ കണ്‍വെയര്‍ ബെല്‍റ്റ് കുഞ്ഞിനെ വലിച്ചു കൊണ്ട് പോകുന്നതിന് മുമ്പ് പിതാവ് തന്നെ കുഞ്ഞിനെ രക്ഷപ്പെടുത്തി. ജീവനക്കാരും അവിടെ തടിച്ചു നിന്നവരും ബഹളം വെച്ചതോടെയാണ് കണ്‍വെയര്‍ ബെല്‍റ്റ് വലിച്ചു കൊണ്ടു പോയ കുഞ്ഞിനെ പിതാവ് പെട്ടെന്ന് തന്നെ ബെല്‍റ്റിന് മുകളില്‍ നിന്നും എടുത്തത്. ട്രെയിന്‍ നഷ്ടമാകുമോ എന്ന വെപ്രാളത്തിലാണ് ലഗേജ് എന്ന് കരുതി പിതാവ

Full story

British Malayali

ഇറാനില്‍ കടുത്ത ആക്രമണങ്ങള്‍ നടത്തുകയും ഇറാന്‍ കമാന്‍ഡര്‍ ഖ്വാസിം സൊലൈമാനിയെ വധിക്കുകയും ചെയ്ത് മിഡില്‍ ഈസ്റ്റിനെ സംഘര്‍ഷത്തിലേക്ക് തള്ളി വിട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തി. ഇറാന്‍ ഉക്രയിന്‍ ജെറ്റ് എയര്‍ലൈനര്‍ വിമാനം വെടിവച്ചിട്ട് 176 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദി ട്രംപ് തന്നെയാണെന്നാണ് ട്യൂഡ്യൂ തുറന്നടിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇറാന്റെ വാദത്തിനൊപ്പം നില്‍ക്കുകയാണ്

Full story

British Malayali

കാന്‍ബറ: കാട്ടു തീ ചുട്ടെരിച്ച ഓസ്ട്രേലിയ ഒടുവില്‍ ആശ്വാസ തീരമണയുന്നു. ഓസ്ട്രേലിയയില്‍ തീ എടുത്ത പ്രേദേശങ്ങളിലെല്ലാം ഈ ആഴ്ചയോടെ മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കാട്ടു തീ മുലം കഷ്ടപ്പെട്ട ജനതയ്ക്കും ഫയര്‍ഫൈറ്റേഴ്സിനും ആശ്വാസമായിരിക്കുകയാണ് ഈ വാര്‍ത്ത. ചൊവ്വാഴ്ച മുതല്‍ ന്യൂ സൗത്ത് വെയില്‍സിലാണ് ആദ്യം മഴയെത്തുക. തീ പിടിച്ച പ്രദേശങ്ങളിലും മഞ്ഞ് മലകളിലും സിഡ്നിയുടെ തെക്ക് പടിഞ്ഞാറും തെക്കന്‍ തീരങ്ങളുമെല്ലാം മഴയുടെ തണുപ്പിലലിയും. ആഴ്ചാവസാനത്തോടെ മഴ ശക്തി പ്രാപിക്കുമെ

Full story

British Malayali

ലാഹോര്‍: രാജ്യദ്രോഹക്കുറ്റം ചുമത്തി പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും മുന്‍ പട്ടാള മേധാവിയുമായ പര്‍വേസ് മുഷറഫിനെ (76) ലാഹോര്‍ ഹൈക്കോടതി വെറുതെ വിട്ടു. വധശിക്ഷ റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. ആറു മാസം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഡിസംബര്‍ 17-നാണ് ഇസ്ലാമാബാദിലെ പ്രത്യേക കോടതി മുഷറഫിനെ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ പ്രത്യേക കോടതിയുടെ രൂപീകരണം തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച മൂന്നംഗ ബെഞ്ച് ഭരണഘടന അട്ടിമറിച്ചെന്ന് ആരോപിച്ചുള്ള രാജ്യദ്ര

Full story

British Malayali

സിങ്കപ്പൂര്‍: യുക്രൈന്‍ ബോയിങ് വിമാനം അബദ്ധത്തില്‍ മിസൈല്‍ തൊടുത്ത് തകര്‍ത്തതിന് ശേഷമുള്ള സംഭവവികാസങ്ങള്‍ ഇറാനെ പിടിച്ചുലയ്ക്കുകയാണ്. അപകടത്തില്‍ തങ്ങളുടെ പൗരന്മാര്‍ കൊല്ലപ്പെട്ടതോടെ അഞ്ച് രാഷ്ട്രങ്ങള്‍ ഇറാനെതിരെ നിയമനടപടി ആലോചിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇതിനായി ആ രാജ്യങ്ങളുടെ പ്രതിനിധികള്‍ വ്യാഴാഴ്ച ലണ്ടനില്‍ കൂടിക്കാഴ്ച നടത്തും. യുക്രൈന്‍ വിദേശകാര്യ മന്ത്രി റോയിറ്റേഴ്സിനെ അറിയിച്ചതാണ് ഇത്. സിങ്കപ്പൂരില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ വാഡിം പ്രിസ്തൈകോ ഇത് വെറും ചര്‍ച്ചയല്ലെ

Full story

British Malayali

ടെഹ്റാന്‍: അമേരിക്കന്‍ പിന്തുണയോടെ ഇറാനില്‍ വിദ്യാര്‍ത്ഥി കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കെ വിദേശ എംബസികള്‍ക്ക് മുന്‍പില്‍ വമ്പന്‍ മാര്‍ച്ച് നടത്തി തിരിച്ചടിച്ചിരിക്കുകയാണ് ഇറാന്‍. ടെഹ്റാനിലെ ബ്രിട്ടീഷ് എംബസിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ആയിരക്കണക്കിന് ആള്‍ക്കാരാണ് തടിച്ചു കൂടിയത്. ബ്രിട്ടീഷ് പതാക കത്തിച്ചും ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യം മുഴക്കിയുമാണ് അനേകായിരങ്ങള്‍ ടെഹ്റാനിലെ ബ്രിട്ടീഷ് എംബസിക്ക് മുന്‍പില്‍ തടിച്ചു കൂടിയത്. ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭമാണ് ഇറാനികള്‍

Full story

British Malayali

ടെഹ്റാന്‍: മനുഷ്യ വംശത്തിനിടയിലെ ഏറ്റവും ഭീകരനായ സാത്താനാണ് അമേരിക്ക എന്ന് ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ ഹസന്‍ നസ്റല്ല. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നുണയനാണ് ട്രംപെന്നുമാണ് ഹസന്‍ നസ്റല്ല തന്റെ പ്രസംഗത്തില്‍ അമേരിക്കയെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും വിശേഷിപ്പിച്ചത്. അമേരിക്കന്‍ ആസ്ഥാനങ്ങളും യുദ്ധമുഖങ്ങളും അടക്കം അമേരിക്കയുടെ ഓരോ പട്ടാളക്കാരനേയും തങ്ങള്‍ ലക്ഷ്യം വെച്ചിരിക്കുകയാണെന്ന വ്യക്തമാക്കിയതിന് ഒരാഴ്ചയ്ക്ക് പിന്നാലെയാണ് ഹസ്സന്‍ നസ്റല്ല വീണ്ടും അമേരിക്കയ്ക്കെതിരെ പൊട്ടി തെ

Full story

[1][2][3][4][5][6][7][8]