1 GBP = 90.70 INR                       

BREAKING NEWS
British Malayali

ബീജിങ്: കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ 70-ാം വാര്‍ഷികത്തില്‍ ചൈന ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് അമേരിക്കയെ അരമണിക്കൂര്‍ കൊണ്ട് ചാരമാക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസിറ്റിക് മിസൈല്‍. ഡിഎഫ്-41 എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ് പ്രഹര പരിധി. ലോകത്തിലെ ഉഗ്ര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഡി.എഫ് -41 എന്നാണ് റിപ്പോര്‍ട്ടുകള്‍. മാവോ സേ തുങ്ങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ നടത്തിയ ദേശീയ ദിന പരേഡിലാണ്

Full story

British Malayali

ഇസ്ലാമാബാദ്: അന്ധവിശ്വാസങ്ങളുടെയും അനാചരങ്ങളുടെയും നാട് എന്ന അപഖ്യാതിയില്‍നിന്ന് ഇനിയും മോചനം നേടാന്‍ പറ്റിയിട്ടില്ലാത്ത രാജ്യമാണ് പാക്കിസ്ഥാന്‍. മതനിന്ദാകുറ്റത്തിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരും, ദുര്‍മ്മന്ത്രവാദിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നവരും അവിടെ നിരവധിയാണ്. ജിന്നും മലക്കും പിശാചുമായി അന്ധവിശ്വാസങ്ങളുടെ പ്രഭവകേന്ദ്രങ്ങളാണ് ഇന്നും പാക്കിസ്ഥാന്‍ ഗ്രാമങ്ങള്‍. നിരക്ഷരായായ ഗ്രാമീണര്‍ അങ്ങനെ ചിന്തിക്കുന്നത് സ്വാഭാവികം എന്ന് കരുതാം. പക്ഷേ വിദ്യാസമ്പന്നരായ നഗരവാസ

Full story

British Malayali

മെക്സിക്കോ സിറ്റി: മെക്‌സിക്കന്‍ ഇതിഹാസ ഗായകന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. പ്രണയവും വിരഹവും ഇഴചേര്‍ത്ത് ആസ്വാദകരുടെ സിരകളില്‍ ചൂടുപിടിപ്പിച്ച ഹൊസെ ഹൊസെ 71ാം വയസിലാണ് അര്‍ബുദത്തിന് ചികിത്സയില്‍ ഇരിക്കെ മരിക്കുന്നത്. മെക്സിക്കോയില്‍, ഗായകന്‍ ഹൊസെ സൊസ എസ്‌ക്വിവലിന്റെയും പിയാനിസ്റ്റ് മാര്‍ഗരിത്ത ഓര്‍ടിസിന്റെയും മകനായി 1948 ഫെബ്രുവരി 17നു ജനിച്ച് സംഗീതത്തില്‍ കളിച്ചുവളര്‍ന്ന ഹൊസെ റോമുലോ സൊസ ഓര്‍ടിസാണു ഹൊസെ ഹൊസെയായി പ്രശസ്തനായത്. ഉപേക്ഷിച്ചുപോയിട്ടും പിതാവിനോടുള്ള കടപ്പാടിന്റെ സ്നേഹമുദ്രയായി സ്

Full story

British Malayali

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അഥവാ എംബിഎസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും പാശ്ചാത്യ മാധ്യമങ്ങള്‍ രംഗത്തെത്തി.സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകനായ അബ്ദുള്‍ അസീസ് അല്‍-ഫാഗം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടതിന് പുറകില്‍ എംബിഎസാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ പുതിയ ആരോപണം. അസീസിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അംഗരക്ഷക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നുവെന്നും സൗദി പൗരനും ജേര്‍ണലിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗിയെ  കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്താംബുളിലെ സൗദി കോണ്‍

Full story

British Malayali

പട്ടിണി രാജ്യമായ ഇക്വറ്റോറിയല്‍ ഗ്വിനിയയുടെ പ്രസിഡന്റിന്റെ മകന്‍ വാങ്ങിക്കൂട്ടിയ ആഡംബര വാഹനങ്ങള്‍ ലേലം ചെയ്ത് സ്വിസ് സര്‍ക്കാര്‍. ഫെറാരിസ്, റോള്‍സ് റോയ്‌സ്, ലംബോര്‍ഗിനിസ് എന്നിവയുള്‍പ്പെടെ 25 ആഡംബര കാറുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ലേലത്തില്‍ വിറ്റത്. ഞായറാഴ്ച ലേലക്കാരനായ ബോണ്‍ഹാംസ് നടത്തിയ വില്‍പ്പനയ്ക്ക് 21.9 മില്യണ്‍ ഡോളര്‍ ലഭിച്ചതായി സ്വിസ് അധികൃതര്‍ പറയുന്നു.ഏകദേശം 149കോടിയോട് അടുത്ത് ഇന്ത്യന്‍ രൂപ. കിട്ടുന്ന തുക ചാരിറ്റിക്കായി ഉപയോഗിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. സ്വിറ്റ്സര്‍ലന്‍

Full story

British Malayali

ആമസോണിലെ ബിഷപ്പുമാര്‍ക്കുള്ള പോപ്പ് ഫ്രാന്‍സിസിന്റെ മൂന്നാഴ്ചത്തെ സിനോദ് ഒക്ടോബര്‍ ആറിന് വത്തിക്കാനില്‍ തുടങ്ങാന്‍ പോവുകയാണ്. ആമസോണ്‍ മഴക്കാടുകള്‍ക്ക് സമീപത്തുള്ള വിദൂരസ്ഥവും ഒറ്റപ്പെട്ടതുമായ രൂപതകളില്‍ വിവാഹം കഴിഞ്ഞവരെയും വൈദികരാക്കുന്നതിന് ഔദ്യോഗികമായി അംഗീകാരം നല്‍കാന്‍ ഈ സിനോദില്‍ വച്ച് പോപ്പ് ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ വൈദികരെ ലഭിക്കാന്‍ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനാലാണ് വൈദികര്‍ക്ക് ബ്രഹ്മചര്യം വേണമെന്ന പരമ്പരാഗത കീഴ് വഴക്കത്തെ നിരാകരിച്ച്

Full story

British Malayali

വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി രഹസ്യ ബന്ധമുണ്ടായിരുന്നതായി അവകാശപ്പെട്ട നീലച്ചിത്ര നടിക്ക് നഷ്ടപരിഹാരം. സ്റ്റോമി ഡാനിയല്‍സിന് നാലര ലക്ഷം ഡോളര്‍ (3.15 കോടി രൂപ) നഷ്ടപരിഹാരം ലഭിക്കുന്നത് കഴിഞ്ഞവര്‍ഷം ഒഹായോയിലെ കൊളംബസ് നഗരത്തില്‍ നിശാക്ലബ്ബില്‍ നടന്ന കേസില്‍. കാണികളിലൊരാളെ ദേഹത്തു തൊടാന്‍ അനുവദിച്ചെന്ന് ആരോപിച്ചായിരുന്നു നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്യായമാണെന്നും ചൂണ്ടിക്കാട്ടി സ്റ്റോമി നല്‍കിയ ഹര്‍ജിയിലാണു നഷ്ടപരിഹാര വിധി. അര്‍ധനഗ്നയായി ഡ

Full story

British Malayali

ടെക്സാസ്: അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായ ആദ്യ സിഖ് വംശജനായ സന്ദീപ് സിങിന്റെ കൊലപാതകത്തില്‍ ദുഃഖം രേഖപ്പെടുത്തി ഇന്ത്യ. സിഖ് തലപ്പാവ് വെച്ച് അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യന്‍ വംശജന്‍ എന്ന പേരില്‍ നേരത്തെ സന്ദീപ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ടെക്സാസിലെ പൊലീസ് ഓഫീസറായിരുന്ന സന്ദീപ് കഴിഞ്ഞ ദിവസമാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന സന്ദീപ് ഒരു കാര്‍ തടയുകയും തുടര്‍ന്ന് അതില്‍ ഒളിച്ചിരുന്ന ഒരു യാത്രക്കാരന്‍ അദ്ദേഹത്തിന് നേരെ വെടിവയ്ക

Full story

British Malayali

റിഗസ്സ: അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വടക്കന്‍ നൈജീരിയയിലെ കടുനയിലെ റിഗസ്സ പ്രദേശത്തെ സ്‌കൂളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂളായ ഇവിടം ഒരു പീഡന കേന്ദ്രമാണ്. സ്‌കൂള്‍ അധികൃതര്‍ തന്നെ കുട്ടികളെ തടഞ്ഞ് വെയ്ക്കുകയും ബലാത്സംഗം ചെയ്യുന്നതായും പൊലീസ് കണ്ടെത്തി. മുന്നൂറിലധികം പുരുഷന്മാരെയും ആണ്‍കുട്ടികളെയുമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. നിരന്തരമായി തുടര്‍ന്ന് വന്ന ലൈംഗിക പീഡനത്തിന്റേയും പട്ടിണിയുടേയും ഇരകളാണ് ഇവര്‍. മറ്റ് സ്ഥലങ്ങളില്&z

Full story

British Malayali

നിഗൂഢ രഹസ്യങ്ങളുടെ കലവറയാണ് നമ്മുടെ പ്രപഞ്ചം. ശാസ്ത്രം എത്ര പുരോഗമിച്ചാലും അതിന് പിന്നെയും കണ്ടാത്താനാകാതെ ശേഷിക്കുകയാണ് പ്രപഞ്ച രഹസ്യങ്ങള്‍. എങ്ങനെയുണ്ടായെന്നോ എത്രകാലമുണ്ടാകുമെന്നോ ഉത്തരം തരാതെ നില്‍ക്കുന്ന പ്രപഞ്ചത്തിലെ രഹസ്യങ്ങളിലൊന്നാണ് ബ്ലാക്ക്‌ഹോള്‍ അഥവാ തമോഗര്‍ത്തം. പ്രപഞ്ചത്തിലെ കൂറ്റന്‍ നക്ഷത്രങ്ങള്‍ തകരുമ്പോഴുണ്ടാകുന്ന അത്ഭുത പ്രതിഭാസമാണ് തമോഗര്‍ത്തങ്ങള്‍. ഭീമന്‍ നക്ഷത്രങ്ങള്‍ കത്തിത്തീരുമ്പോള്‍ സ്വന്തം ഗുരുത്വബലംകൊണ്ട് ചുരുങ്ങിച്ചുരുങ്ങി ആ ശക്തിയില്‍ സ്വന്തം ദ്രവ്യമാനം (m

Full story

[3][4][5][6][7][8][9][10]