1 GBP = 92.30 INR                       

BREAKING NEWS
British Malayali

ദുബായ്: നമ്മുടെ നാട്ടിലെ ഗതാഗത സംവിധാനം പലയിടത്തും ഇപ്പോഴും അശാസ്ത്രീയവും വര്‍ഷങ്ങള്‍ പലത് പിന്നിലുമായ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ മഹാ നഗരമായ ദുബായ് ഗതാഗത മേഖലയെ ബഹുദൂരം മുന്നിലെത്തിച്ചത് അന്നാട്ടിലെ മെഗാ മെട്രോയാണ്. മെട്രോയില്‍ കയറുമ്പോള്‍ യാത്രക്കാര്‍ക്കു ശ്രദ്ധിക്കാന്‍ പത്തുകാര്യങ്ങള്‍. തിരക്കിനിടയിലെ അശ്രദ്ധകള്‍ യാത്ര മുടക്കുമെന്നു മാത്രമല്ല, കീശ കാലിയാക്കുകയും ചെയ്യും. വൃത്തിയിലും പെരുമാറ്റത്തിലുമടക്കം മാന്യത പാലിച്ചാല്‍ മാത്രമെ മെട്രോയില്‍ കയറാന്‍ സാധിക്കുകയുള്ളു. ഇനി പിടി വീണാല

Full story

British Malayali

കറുത്ത വര്‍ഗക്കാരായി ജനിച്ചവരില്‍ ചിലരെങ്കിലും വെളുത്തവരായി ജനിച്ചുവെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ജര്‍മനിയില്‍ നിന്നുള്ള മോഡല്‍ മാര്‍ട്ടിന ബിഗിനും (30) ഭര്‍ത്താവ് മൈക്കല്‍ യുര്‍വെനും(31) വെളുത്ത വര്‍ഗക്കാരായിട്ടാണ് ജനിച്ചതെങ്കിലും കറുത്തവരായി തീരാന്‍ ആത്മാര്‍ത്ഥമായി കൊതിക്കുന്നവരാണ്.  ഇതിനെ തുടര്‍ന്ന് തങ്ങളുടെ തൊലി കറുത്തതായി മാറുന്നതിനായി പ്രത്യേക ഇഞ്ചെക്ഷനുകള്‍ ഇവര്‍ തുടര്‍ച്ചയായി എടുക്കുകയും കറുത്തവരായി മാറുകയും ചെയ്തിരിക്കുകയാണ്. ഇനി തങ്ങള്‍ക്ക് ജനിക്കുന്ന മക്കളും കറുത

Full story

British Malayali

വാഷിങ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ നാലാഴ്ച്ചയിലധികം തുടരുന്ന ഭരണ സ്തംഭനം ഇനിയും നീളുമെന്ന് ഉറപ്പായി. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള 570 കോടി ഡോളറിന്റെ (ഏകദേശം 40,000 കോടി രൂപ) ബില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗീകരിച്ചാല്‍ മൂന്നുവര്‍ഷത്തേക്ക് കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കാമെന്ന ട്രംപിന്റെ പ്രധാന ഒത്തുതീര്‍പ്പു വ്യവസ്ഥ ഡെമോക്രാറ്റിക്ക് പാര്‍ട്ടി തള്ളിയതോടെയാണ് ഭരണ സ്തംഭനം ഇനിയും തുടരുമെന്ന വിവരം ലഭിക്കുന്നത്. ചെറുപ്രായത്തില്‍ കൃത്യമായ രേഖകളില്ലാതെ അനധികൃതമായി അമേരിക്കയിലെത

Full story

British Malayali

ബാലപീഡനത്തിന് പുറത്തായ അര്‍ജന്റീനയിലെ ബിഷപ്പ് ഗുസ്താവോ സാന്‍ചേറ്റയെ പോപ്പ് ഫ്രാന്‍സിസ് സ്വന്തം മകനെപ്പോലെയാണ് കരുതിയിരുന്നതെന്ന് വെളിപ്പെടുത്തല്‍. വേദപാഠം പഠിക്കാനെത്തിയിരുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന സെല്‍ഫിയെടുക്കുകയും പരസ്യമായി ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്ന പരാതികളെത്തുടര്‍ന്ന് 2017 ഓഗസ്റ്റിലാണ് സാന്‍ചേറ്റയുടെ രാജി വത്തിക്കാന്‍ ആവശ്യപ്പെട്ടത്. നോര്‍ത്തേണ്‍ അര്‍ജന്റീനയിലെ ബിഷപ്പായിരുന്നു സാന്‍ചേറ്റ. സഹവികാരികളും വിശ്വാസികളും ഉയര്‍ത്തിയ പ്രതിഷേധത്തിനൊട

Full story

British Malayali

കുഴല്‍ക്കിണറില്‍പ്പെട്ട രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് സ്‌പെയിനിലെ രക്ഷാപ്രവര്‍ത്തകര്‍. ഒരാഴ്ച മുമ്പാണ് 250 അടി താഴ്ചയുള്ള കിണറിലേക്ക് ജുലെന്‍ റൊസെല്ലോ വീണത്. കുട്ടിയുടെ സമീപത്തേക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. മലഞ്ചരുവില്‍, അത്യന്തം ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പത്തടി കൂടി താഴ്ചയിലേക്ക് എത്തിയാല്‍ കുട്ടിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കുഴല്‍ക്കിണറിനു വേണ്ടിയെടുത്ത

Full story

British Malayali

സിഡ്നി: ഓസ്ട്രേലിയയില്‍ ഇസ്രയേലി വിദ്യാര്‍ത്ഥിനി അയിയ മസര്‍വേ (21) കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയൊന്നുകാരിയായ അയിയ മസാര്‍വേ ആക്രമിക്കപ്പെടുന്നത്. സഹോദരിയോട് ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെയാണ് അയിയക്കുനേരെ ആക്രമണമുണ്ടായതെന്ന് ഓസ്ട്രേലിയന്‍ പൊലീസ് പറഞ്ഞു. 20 വയസ്സുള്ള യുവാവിനെയാണ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അയിയയുമായി സംസാരിക്കുന്നതിനിടെ ഫോണ്‍ താഴെ വീഴുന്നതിന്റെയും പിടിവലിയുടെയും ശബ്ദം കേട്ട സഹോദരി പൊലീസിനെ വിവരമറിയ

Full story

British Malayali

  യുഎസിലേക്ക് അനധികൃതമായി കടന്ന് കയറുന്ന അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും തടഞ്ഞ് നിര്‍ത്തുന്നതിനായി യുഎസ്-മെക്സിക്കന്‍ അതിര്‍ത്തിയില്‍ വന്മതില്‍ പണിയുന്നതിനായി സര്‍വ തന്ത്രങ്ങളും പയറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഏറ്റവും പുതിയ അനധികൃത കുടിയേറ്റത്തിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. യുഎസ്-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടിത്തിരിക്കാന്‍ ട്രംപ് മുറവിളി ശക്തമാക്കിക്കൊണ്ടിരിക്കെ സ്ത്രീകളും കുട്ടികളു

Full story

British Malayali

തണുത്തുറഞ്ഞ രാജ്യമെന്ന പ്രതിച്ഛായയാണ് പൊതുവെ ഓസ്ട്രേലിയക്കുള്ളത്. എന്നാല്‍ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാജ്യം ഇപ്പോള്‍ 80 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത ചൂടിനെ നേരിട്ട് കൊണ്ടിരിക്കുകയാണ്. നിലവില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ താപനില 48 ഡിഗ്രി സെല്‍ഷ്യസിന് മേലേക്കാണ് കുതിച്ചു കയറിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂടു താങ്ങാന്‍ സാധിക്കാതെ മൃഗങ്ങള്‍ ചത്തു വീഴുന്ന ദുരവസ്ഥയുണ്ട്.  റോഡുകള്‍ വര്‍ധിച്ച ഊഷ്മാവില്‍ ഉരുകിയൊലിച്ചുള്ള ബുദ്ധിമുട്ടു

Full story

British Malayali

വാഷിങ്ടണ്‍:ഒരു പതിറ്റാണ്ട് ജോലി ചെയ്ത ഹോട്ടലില്‍ നിന്ന് പുറത്താക്കി. കോടതിയെ സമീപിച്ച യുവതിക്ക് നീതി. വനിതയ്ക്ക് 21 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഞായറാഴ്ചകളില്‍ മതപരമായ കാരണങ്ങളാല്‍ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് മേരി ജീന്‍ പിയറിയെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്. 2006 ലാണ് മേരി ജീന്‍ പിയറി മിയാമിയിലെ കോണ്‍റാഡ് ഹോട്ടലില്‍ സഹായിയായി ജോലിക്കെത്തിയത്. ജോലിക്കെത്തിയപ്പോള്‍ തന്നെ ഞായറാഴ്ച സാബത്ത് ദിനമാണന്നും അന്ന് ദൈവശുശ്രൂഷയില്‍ പങ്കെടുക്കണമെന്നും മേരി ഹോട്ടല്

Full story

British Malayali

ബെയ്ജിങ്: കമ്യൂണിസം പരമാധികാരം കയ്യാളുന്ന 'മധുരമനോജ്ഞ ചൈന'യില്‍ തൊഴിലാളി സ്നേഹവും നിറഞ്ഞു തുളുമ്പകയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മറ്റൊരു രാഷ്ട്രത്തിലും കേട്ടുകേള്‍വിയില്ലാത്തവണ്ണം പ്രാകൃതമായ ശിക്ഷാ നിയമങ്ങള്‍ ഇപ്പോഴും ചൈനയില്‍ നടപ്പാകുന്നു എന്നതിന്റെ തെളിവായി ഒരു വീഡിയോ പുറത്തുവന്നു. ഇതോടെ ലോകമെമ്പാടും ഇത് വൈറലാവുകയും ചെയ്തു. വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയാതിരുന്നതിനു ശിക്ഷയായി ജീവനക്കാരെ തിരക്കേറിയ റോഡിലൂടെ മുട്ടിലിഴയിക്കുന്ന ചൈനീസ് കമ്പനി അധികാരികളുട

Full story

[5][6][7][8][9][10][11][12]