1 GBP = 92.00 INR                       

BREAKING NEWS
British Malayali

വാഷിങ്ടണ്‍: കോവിഡ് ബാധിച്ച് ഇന്നലെ അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികള്‍ 21 ആയി. യുഎസില്‍ മാത്രം 13 മലയാളികളാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റ വടക്ക് താശിയില്‍ സാംകുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മ (52) ന്യൂജഴ്സിയിലും കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാന്‍ഡര്‍ സാബു എന്‍. ജോണിന്റെ മകന്‍ പോള്‍ (21) ടെക്സസിലുമാണു മരിച്ചത്. പോളിന് ഹോസ്റ്റലില്‍നിന്നാണു രോഗബാധയുണ്ടായത്. പിതാവ് നാവികസേനയില്‍നിന്നു വിരമിച്ച ശേഷം ഡാലസില്‍ ഐബിഎമ്മില്‍ ജോലി ചെയ്യുക

Full story

British Malayali

  തിരുവനന്തപുരം: കോവിഡ് 19 മൂലം രണ്ട് നഴ്സുമാര്‍ ഉള്‍പ്പടെ അഞ്ച് മലയാളികളാണ് ഇതുവരെ വിദേശത്ത് മരിച്ചത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമായി രണ്ട് പേര്‍ മരിച്ചതിന് പിന്നാലെ വിദേശത്തെ കോവിഡ് മരണവാര്‍ത്ത അറിഞ്ഞതോട് കൂടി പ്രവാസികള്‍ അടക്കമുള്ള മലയാളി ജനത കൂടുതല്‍ ഭീതിയിലും ആശങ്കിലുമാണ്. യുഎസില്‍ 3 പേരും അയര്‍ലന്‍ഡിലും സൗദി അറേബ്യയിലും ഒരാള്‍ വീതവുമാണ്കഴിഞ്ഞ ദിനവസങ്ങല്‍ മരിച്ചത്. ഇതോടെ, കേരളത്തിനു പുറത്ത് കോവിഡ് ബാധിച്ചു മരിച്ച മലയാളികള്‍ 11 ആയി. രോഗമുക്തി നേടി കോട്ടയത്തെ കുടുംബം വീടുകളിലേക

Full story

British Malayali

ന്യൂയോര്‍ക്ക്: കൊറോണ ബാധിച്ച് അമേരിക്കയില്‍ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് (43)ആണ് മരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തോമസിന്റെ നില മോശമായതിനെ തുടര്‍ന്ന് പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ദിവസങ്ങള്‍ മരണത്തോട് മല്ലിട്ട ശേഷമാണ് വിധിക്ക് കീഴടങ്ങിയത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയില്‍ ജീവനക്കാരനായിരുന്നു പ

Full story

British Malayali

ലോകം മുഴുവനും കത്തിപ്പടര്‍ന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന കൊലയാളി വൈറസിനെ കുറിച്ചുള്ള ആശങ്കയിലാണ് ഇപ്പോള്‍ മലയാളികള്‍. ദിവസം തോറും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിന് അനുസരിച്ച് മലയാളികളുടെ നെഞ്ചിടിപ്പും കൂടുകയാണ്. കൊറോണ ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. ദിവസവും 500ന് മുകളില്‍ മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഇറ്റലിയിലെ ഒരു മലയാളി യുവാവ് കൊറോണയെ കുറിച്ച് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത

Full story

British Malayali

ദുബായ്: പോര്‍ച്ചുഗലില്‍നിന്ന് പുറപ്പെട്ട മലയാളികളായ ഇരട്ട സഹോദരങ്ങള്‍ നാട്ടിലേക്ക് പോകാന്‍കഴിയാതെ മൂന്നുദിവസമായി ദുബായ് വിമാനത്താവളത്തില്‍. തിരുവനന്തപുരം കോവളം സ്വദേശികളായ ജാക്‌സണ്‍ ആന്‍ഡ്രൂസ്, ബെന്‍സണ്‍ ആന്‍ഡ്രൂസ് എന്നീ സഹോദരങ്ങളാണ് വ്യാഴാഴ്ച മുതല്‍ ദുബായ് ടെര്‍മിനല്‍ മൂന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ബുധനാഴ്ച പോര്‍ച്ചുഗല്‍ സമയം ഉച്ചയ്ക്ക് 1.35 നാണ് ഇരുവരും കയറിയ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനം (ഇ.കെ.-192) ലിസ്ബണില്‍നിന്ന് ടേക് ഓഫ് ചെയ്തത്. ഏഴരമണിക്കൂര്‍ യാത്രയ്ക്ക് ശേഷം അര്‍ധരാത

Full story

British Malayali

അബുദാബി: കൊറോണ ഭീതിയില്‍ റസിഡന്റ് പെര്‍മിറ്റ് ഇല്ലാത്ത സകലര്‍ക്കും യുഎഇ പ്രവേശനാനുമതി നിഷേധിച്ചു. ഇതോടെ എംപ്ലോയ്മെന്റ് വിസകളും ടൂറിസ്റ്റ് വിസകളും അടക്കമുള്ളവ ഇന്ന് മുതല്‍ റദ്ദാവും. എംപ്ലോയ്മെന്റ് വിസകള്‍ റദ്ദാക്കുന്നതോടെ അവധിക്ക് നാട്ടിലെത്തിയ മലയാളികള്‍ക്ക് ഇനി യുഎഇയിലേക്ക് തിരികെ പോകാനാവില്ല. യുഎഇ ഇവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചതോടെ ഇനി ഇവര്‍ക്ക് നാട്ടില്‍ തന്നെ തുടരേണ്ടി വരും. അനേകം മലയാളികളാണ് ജോലി സ്ഥലമായ ദുബായിലേക്കും ഷാര്‍ജയിലേക്കും അബുദാബിയിലേക്കുമെല്ലാം പോകാനായി തയ്യാറായി ഇരുന്നത

Full story

British Malayali

  റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം 20 ആയി ഉയര്‍ന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് അഞ്ച് പേര്‍ക്ക് കൂടി ആരോഗ്യ മന്ത്രാലയം അസുഖം സ്ഥിരീകരിച്ചത്. ഇതില്‍ നാലു രോഗികളും സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലാണ്. ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്നു ഇവര്‍. തിങ്കളാഴ്ച അസുഖം സ്ഥിരീകരിച്ചവരില്‍ അഞ്ചാമത്തെയാള്‍ മക്കയില്‍ ചികിത്സയിലാണ്. ഈജിപ്ഷ്യന്‍ പൗരനാണ് മക്കയില്‍ ചികിത്സയിലുള്ളത്. അറുനൂറിലധികം പേരാണ് ഇതിനോടകം നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. വിദേശത്

Full story

British Malayali

തിരുവനന്തപുരം: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ മൂലം പ്രവാസികളും നട്ടം തിരിയുന്നു. അവധിക്ക് നാട്ടിലെത്തിയ ശേഷം തിരികെ മടങ്ങാനാവാതെ വന്നതോടെയാണ് പ്രവാസികള്‍ പുലിവാല് പിടിച്ചിരിക്കുന്നത്. സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമവും പ്രവാസികളെ ത്രിശങ്കു സ്വര്‍ഗത്തിലാക്കിയിരിക്കുകയാണ്. അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കു മൂലം തിരികെ പോകാനാവാത്ത അവസ്ഥയിലാണ്. പലരും വ

Full story

British Malayali

കൊച്ചി: ലോകം മുഴുവനും കൊറോണ ഭീതിയില്‍ വിറങ്ങലിക്കുമ്പോള്‍ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാതെ പ്രവാസികളും നട്ടം തിരിയുന്നു. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ ഇരുന്നവര്‍ക്കും പുതുതായി വിസ കിട്ടി സൗദിയിലേക്കും മറ്റും ഗള്‍ഫ് ജോലി സ്വ്പനം കണ്ട് വിമാനം കയറിയവര്‍ക്കുമാണ് കൊറോണ ഇരുട്ടടിയായിരിക്കുന്നത്. ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ ശ്രമിച്ച പലരും വിവിധ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങി. ഇതോടെ സമയത്തിന് ജോലിയില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ് പലര്‍ക്കും ഉണ്ടായിരിക്കുന്നത്. കുവൈത്തിനു പിന്നാലെ ഖത്തറ

Full story

British Malayali

റിയാദ്: മലയാളി വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫലിക്ക് ഇനി സ്ഥിരമായി സൗദിയില്‍ താമസിക്കാം. ആവശ്യമെങ്കില്‍ സ്വന്തമായി ഭൂമിയും വാങ്ങാം. സൗദി അറേബ്യയില്‍ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരനായി മാറിയിരിക്കുകയാണ് പ്രമുഖ മലയാളി വ്യവസായിയായ എം.എ യൂസഫലി. സൗദി പ്രീമിയം റസിഡന്‍സി സെന്റര്‍ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു. സൗദി അറേബ്യയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി 2019ല്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് വിദേശികള്‍ക്ക് സ്ഥിരതാമസ

Full story

[1][2][3][4][5][6][7][8]