1 GBP = 93.60 INR                       

BREAKING NEWS
British Malayali

സൗദി അറേബ്യ: മറ്റു രാജ്യങ്ങളെ വെച്ച് നോക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ഏറെ പരിമിതികളും നിയമങ്ങളും ഉള്ള രാജ്യം. പൊതുരംഗത്തായാലും തൊഴില്‍ മേഖലകളിലും ഇവരുടെ സാന്നിധ്യം വളരെ കുറവും, പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് പൊതുരംഗങ്ങളില്‍ എത്താനുള്ള അനുമതി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കിയത്. സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനും ഡ്രൈവിങ് ലൈസന്‍സ് നല്‍കിയതും കഴിഞ്ഞ വര്‍ഷമാണ്. അതുവരെ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവദിയില്ലായിരുന്നു. ലൈസ

Full story

British Malayali

ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ അമേരിക്കന്‍ അധികൃതര്‍ കൈകാലുകള്‍ കെട്ടിയിട്ട ശേഷം വിമാനത്തില്‍ കയറ്റി ഡല്‍ഹിയിലെത്തിച്ചു. 240 മണിക്കൂര്‍ നീണ്ട വിമാന യാത്രയ്ക്കൊടുവില്‍ ഡല്‍ഹിയിലെത്തിയ ഇവരെ വിമാനത്താവളം അധികൃതരാണ് വിമാനത്തില്‍ നിന്ന് ഇറങ്ങും മുന്‍പ് കെട്ടഴിച്ച് പുറത്തിറക്കിയത്. 145 ഇന്ത്യക്കാരെയാണ് അമേരിക്ക അധികൃത കുടിയേറ്റത്തിന് പിടികൂടി നാട്ടിലേക്ക് അയച്ചത്. വളരെ ക്രൂരമായ അനുഭവമായിരുന്നു 20 മണിക്കൂര്‍ നീണ്ട വിമാന യാത്രയില്‍ ഇവര്‍ അുഭവിക്കേണഅടി വ്നനത്. കൊടുംകുറ

Full story

British Malayali

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വിജയിയായി ഇന്ത്യക്കാരന്‍. ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിന്റെയും വിജയികളെയും പ്രഖ്യാപിച്ചു. മില്ലേനിയം മില്യണയര്‍ സമ്മാനമായ 1 ദശലക്ഷം യുഎസ് ഡോളര്‍ (ഏതാണ്ട് 7 കോടിയില്‍ അധികം രൂപ) ഇത്തവണ നേടിയത് ഇന്ത്യക്കാരനാണ്. മറ്റു നറുക്കെടുപ്പുകളില്‍ ഒരെണ്ണം നേടിയതും ഇന്ത്യക്കാരന്‍ തന്നെയാണ്. ബെംഗലൂരു സ്വദേശിയായ ലൂയിസ് സ്റ്റീഫന്‍ മാര്‍ട്ടിസ് മില്ലേനിയം മില്യണയര്‍ ഭാഗ്യവാന്‍. ദുബായ് എയര്‍ ഷോ നടക്കുന്ന ദുബായ് വേള്‍ഡ് സെട്രലില്‍ ആണ്

Full story

British Malayali

ദുബായ്: ഇന്ത്യാക്കാര്‍ക്ക് യഎഇയില്‍ വിസാ ഓണ്‍ അറൈവല്‍ സംവിധാനം ഒരുക്കാന്‍ തീരുമാനം. ഇന്ത്യന്‍ പാസ് പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ തന്നെ യുഎഇയില്‍ പോകാനുള്ള അവസരമാണ് ഇതോടെ കൈവരുന്നത്. നിലവില്‍ ഖത്തറില്‍ ഇന്ത്യാക്കാര്‍ക്ക് വിസാ ഓണ്‍ അറൈവല്‍ സംവിധാനം നിലവിലുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇന്ത്യയുമായി കൂടുതല്‍ അടുക്കാനുള്ള യുഎഇയുടെ ആഗ്രഹമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യാക്കാര്‍ക്ക് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ പ്രാഥമിക നടപടികള്&

Full story

British Malayali

റിയാദ്: സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതിക്ക് തൊഴിലുടമയുടെ കൊടിയ പീഡനം. കെട്ടിയിട്ടും ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചും തിളച്ചെണ്ണയില്‍ കൈമുക്കിച്ചും യാതൊരു കരുണയുമില്ലാതെയാണ് ഈ യുവതിയെ തൊഴിലുടമ പീഡിപ്പിക്കുന്നത്. പുറംലോകം പോലും കാണാനാവാതെ ഒരു മുറിയില്‍ പൂട്ടിയിടപ്പെട്ട യുവതി ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് ലൈവിലെത്തിയതോടെയാണ് കൊടും പീഡനത്തിന്റെ വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. താന്‍ നേരിടുന്ന ദുരനുഭവം ഫേസ്ബുക്ക് ലൈവിലെത്തിയാണ് യുവതി പുറം ലോകത്തെ അറിയിച്ചത്. രക്

Full story

British Malayali

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്നും 40 കിലോമീറ്റര്‍ മാറിയുള്ളഷാം ഏരിയയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ ദിവസം ലഭിച്ചത് ചാകരയാണ്. പതിവുപോലെ മത്സ്യബന്ധനത്തിനു പോയതാണെങ്കിലും അപ്രതീക്ഷിതമായി വലയിലായത് ഏകദേശം 50 ടണ്‍ മത്സ്യങ്ങളാണ്. 50 ട്രക്കുകളിലായാണ് ലഭിച്ച മത്സ്യം കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇത്രയധികം മത്സ്യം ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ മൂന്നു പ്രദേശി

Full story

British Malayali

റിയാദ്: സൗദിയില്‍ ശക്തമായ മഴ തുടരുന്നു. വടക്കു കിഴക്കന്‍ ഭാഗമായ ഹഫര്‍ അല്‍ ബാതിനില്‍ കനത്ത മഴയെത്തുടര്‍ന്ന് ഏഴു പേര്‍ മരിച്ചു. പതിനൊന്നു പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആയിരത്തിലധികം ആളുകളെ ബാധിക്കുകയും 40 വാഹനങ്ങള്‍ മഴയില്‍ നശിക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ മാത്രം അകലെയുള്ള പ്രദേശമാണിത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വീടുകള്‍ മഴയെത്തുടര്‍ന്ന് ഒഴിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഹഫര്‍ ബാ

Full story

British Malayali

വാഷിങ്ടന്‍: പ്രവാസി മലയാളി യുഎസില്‍ അജ്ഞാത വാഹനമിടിച്ചു മരിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തെത്തിയത്. കോട്ടയം തുണ്ടിയില്‍ ബോബി എബ്രഹാം (45) ആണു കൊല്ലപ്പെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്റ്റെര്‍ലിങ് ഹൈറ്റ്സില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയ്ക്കായിരുന്നു അപകടം. വാഹനം ഓടിച്ചയാള്‍ക്കായി തിരച്ചില്‍ തുടരുന്നതായും ബന്ധുക്കള്‍ക്ക് അറിയിപ്പു ലഭിച്ചു. അതേസമയം ബോബിയുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ വിങ്ങി പൊട്ടുകയാണ് ഉറ്റ സുഹൃത്തുക്കളും ബന്ധു

Full story

British Malayali

ദുബായ്: ദുബായില്‍ എലവേറ്റര്‍ (ലിഫ്റ്റ്) മെക്കാനിക്കായ തൃശൂര്‍ സ്വദേശി ഫ്ളേറ്റിന്‍ ബേബിയുടെ ജീവിതത്തിലേക്കുള്ള മടങ്ങി വരവ് അത്ഭുതവും അതിലേറെ വേദനകള്‍ അടങ്ങുന്നതുമാണ്. അത്തരത്തലുള്ള അപകടമാണ് ഈ യുവാവിനെ ദുബായില്‍ കാത്തിരുന്നത്. ജീവിതം നല്ലരീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് ഇടിത്തീയായി അതുവരെ അന്നം തന്നിരുന്ന തൊഴിലില്‍ നിന്ന് അപകടം വരുന്നത്. ബഹുനില കെട്ടിടത്തിന്റെ 26ാം നിലയില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലിഫ്റ്റ് അഞ്ചാം നിലയിലേയ്ക്ക് പതിക്കുകയും ഫ്ളേറ്റിന്റ

Full story

British Malayali

ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളുടെ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിന്റെ ഷോക്ക് വിട്ടു മാറാതെ ഖത്തറിലെ മലയാളി സമൂഹം. പിഞ്ചോമനകളാണ് മരിച്ചതെന്നതിനാല്‍ സങ്കടം അടക്കാനാവാത്ത അവസ്ഥയിലാണ് ഇവിടുത്തുകാര്‍. വിഷബാധയേറ്റാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ എങ്കിലും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കോഴിക്കോട് ഫറോക്ക് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടേയും മക്കളായ റഹാന്‍ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴ് മാസം) എന്നിവരാണ് മരിച്ചത്.

Full story

[5][6][7][8][9][10][11][12]