1 GBP = 99.40INR                       

BREAKING NEWS
British Malayali

മസ്‌കത്ത്: ഒമാനില്‍ ഇനി ആര്‍ക്കും വ്യവസായങ്ങള്‍ തുടങ്ങാം. ഒമാനില്‍ പുതിയ വിദേശ മൂലധന നിക്ഷേപ നിയമം പ്രാബല്യത്തി വരുമ്പോള്‍ കമ്പനികളില്‍ 100% വിദേശ നിക്ഷേപം അനുവദിക്കും. അതായത് ഒമാനിലെ പൗരനെ സ്പോണ്‍സറാക്കാതെ തന്നെ ആര്‍ക്കും ഇനി തന്ത്രപ്രധാന മേഖലകളില്‍ വ്യവസായങ്ങള്‍ തുടങ്ങാനാവും. മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ദീര്‍ഘവീക്ഷണങ്ങളോടും വികസന കാഴ്ചപ്പാടുകളോടും ചേര്‍ന്നു നിന്ന സയ്യിദ് ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ഒമാന്റെ ഭരണം ഏറ്റെടുക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണു രാഷ്ട്രം. ഇതിന്

Full story

British Malayali

കടുത്ത കുടിയേറ്റ വിരുദ്ധനായ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത നിമിഷം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഗ്രീന്‍ കാര്‍ഡുണ്ടായിട്ടും പൗരത്വമെടുക്കാതെ അമേരിക്കയില്‍ തങ്ങുന്നവരെ പുറത്താക്കാന്‍ ട്രംപ് തീരുമാനിച്ചാലെന്തുചെയ്യും? അമേരിക്കയില്‍നിന്ന് പടിയിറങ്ങേണ്ടി വരുക ലക്ഷക്കണക്കിനു വരുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളായിരിക്കും. ട്രംപ് ഭരണകൂടത്തിന്റെ ഇമിഗ്രേഷന്‍ നയങ്ങളിലുള്ള അനിശ്ചിതത്വം കാരണം മാതൃരാജ്യം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഒട്ടേറെ ഇന്ത്യ

Full story

British Malayali

മസക്റ്റ്: മണ്ണിനെയറിഞ്ഞ ആഡംബരങ്ങള്‍ക്ക് പിറകെ പോകാത്ത ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ്. ഖാബൂസ് വിടവാങ്ങുമ്പോള്‍ ഒമാന്‍ ദുഃഖത്തിലാണ്. ജനങ്ങളുടെ മനസ്സില്‍ സ്‌നേഹം കൊണ്ട് ഇടം നേടിയാണ് സുല്‍ത്താന്റെ വിടവാങ്ങല്‍. പകരം എത്തുന്നത് ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദും. മലയാളികള്‍ക്ക് 'ലാലേട്ടനാണ്' ഹൈതം. ഒമാന്റെ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായും സെക്രട്ടറി ജനറലായുമെല്ലാം സുല്‍ത്താന്‍ ഹൈതം പ്രവര്‍ത്തിച്ചിപുന്നു. വിവിധ സ്ഥലങ്ങളില്‍ സുല്‍ത്താന്‍ ഹൈതം എത്തി. രൂപത്തില്‍ മോ

Full story

British Malayali

മസ്‌കറ്റ്: ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിന്‍ താരിഖ് അല്‍ സൈദി ചുമതലയേല്‍ക്കുന്നത് ഏവരേയും ഞെട്ടിച്ച്. ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ മരണത്തെ തുടര്‍ന്ന് അമ്മാവന്റെ മൂത്തമകനായ അസദ് ബിന്‍ താരിഖ് അധികാര കസേരയില്‍ എത്തുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. വിദേശകാര്യ വിദഗ്ധനാണ് ഹൈതം. ഇതിനൊപ്പം ഉന്നത വിദ്യാഭ്യാസവും നേടിയിട്ടുണ്ട്. രാജ്യ പുരോഗതിക്ക് ഇത് രണ്ടും തുണയാകുമെന്ന വിലയിരുത്തലിലാണ് നിയമനം. രാജകുടുംബത്തിലെ സയ്യിദ് താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദിന്റെ മൂന്നു

Full story

British Malayali

ദുബായ്: അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ അനുവദിക്കാനുള്ള തീരുമാനം യുഎഇയിലേക്കുള്ള സന്ദര്‍ശക പ്രവാഹം വര്‍ദ്ധിപ്പിക്കുമെന്ന് പ്രവാസി വ്യവസായി എം.എ യൂസഫലി. ഇത്തരമൊരു തീരുമാനമെടുത്തതില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അഭിനന്ദിച്ചതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കുമായി ദുബായിലെ സബീല്‍ കൊട്ടാരത്തില്‍ ശൈഖ് മുഹമ്മദ് ഒരുക്കിയ വിരുന്ന

Full story

British Malayali

ഹൊബാര്‍ട്ട്: ലോകത്ത് ഏതൊരു കോണില്‍ ആയാലും പരീക്ഷകളില്‍ വിജയിക്കാന്‍ മലയാളികള്‍ മിടുക്കന്മാരാണ്. വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറി അവരുടെ ഭാഷ പഠിച്ച് അവരുടെ വിദ്യാഭ്യാസ സംവിധാനത്തിനൊപ്പം നില്‍ക്കുന്ന പഠിച്ചു വിജയിച്ച ചരിത്രമാണ് മലയാളികള്‍ക്ക് ഉള്ളത്. ഇത്തരം മികച്ച നേട്ടങ്ങളുടെ പട്ടികയില്‍ ഒരു മലയാളി കൂടി ചുവടു വെക്കുകയാണ്. ഓസ്ട്രേലിയയിലെ പ്ലസ്ടു (ഗ്രേഡ് പന്ത്രണ്ട് )പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി കേരളക്കരയ്ക്ക് അഭിമാനമായിരിക്കയാണ് അങ്കമാലി സ്വദേശിയായ മലയാളി ബാലന്‍. അങ്കമാലി സ്വദേശി ചാള്‍

Full story

British Malayali

ദമ്മാം: പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു. ബുധനാഴ്ച ഉച്ചയോടെ ദമ്മാമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. സൗദിയുടെ ഔദ്യോഗിക ടിവി ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. ദമ്മാം സിറ്റിക്കടുത്തുള്ള അല്‍അനൂദ് ഭാഗത്തുവച്ചാണ് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികള്‍ സുരക്ഷാ വിഭാഗത്തിന്റെ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരവാദികളുടെ വ്യക്തിഗത വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷിയാ മുസ്ലീങ്ങള്‍

Full story

British Malayali

റിയാദ്: പൊതുമര്യാദ നിയമം ലംഘിച്ചതിന് ഒമ്പത് സ്ത്രീകള്‍ റിയാദില്‍ പിടിയിലായി. ശരീരം മുഴുവന്‍ പ്രദര്‍ശിപ്പിക്കും വിധമുള്ള വസ്ത്രം ധരിക്കുകയും വെള്ളമടിച്ച് പൂക്കുറ്റിയാകുകയും ചെയ്തതിനാണ് ഒമ്പത് സ്്ത്രീകളും പൊലീസ് പിടിയിലായത്. പൊതുമര്യാദ നിയമം ലംഘിച്ചതിനാണ് അറസ്റ്രഅ രേഖപ്പെടുത്തിയത്. അറസ്റ്റിലായവര്‍ ഒമ്പതു പേരും സൗദി സ്ത്രീകളാണ്. മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിച്ച ഇരെ റിയാദിലെ ഷോപ്പിങ് സെന്ററുകളില്‍ നിന്നാണ് പിടികൂടിയത്. പൊതുമര്യാദ നിയമ ലംഘിച്ചതിന്റെ പേരില്‍ സൗദി തലസ്ഥാന നഗരിയായ റിയാദില്‍ ന

Full story

British Malayali

കഴിഞ്ഞ മാസം 28ന് ഓസ്‌ട്രേലിയ ന്യൂ സൗത്ത് വെയില്‍സിലെ പോര്‍ട്ട് മക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലേക്ക്. ഓസ്‌ട്രേലിയന്‍ സമയം അനുസരിച്ച് ഇന്ന് ഉച്ചയ്ക്കത്തെ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ജോംസന്‍ ജേക്കബിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെ മൃതദേഹം കൊച്ചി വിമാനത്താവളത്തിലെത്തും. നാളെ വ്യാഴാഴ്ച നടക്കുന്ന പൊതുദര്‍ശന ചടങ്ങുകള്‍ക്കു ശേഷം ഉച്ചയ്ക്ക് മൂന്നു മണിക്ക് വൈക്കം സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍ നടക്കും.

Full story

British Malayali

ദുബായ്: ഉമുല്‍ഖുവൈന്‍ ഇംഗ്ളീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മെഹക് ഫിറോസിന്റെ മരണത്തില്‍ ദുരൂഹത മാറുന്നില്ല. ഷാര്‍ജയില്‍ മലയാളി പെണ്‍കുട്ടി കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പേ ഒരു മലയാളി വിദ്യാര്‍ത്ഥിനികൂടി കെട്ടിടത്തില്‍നിന്ന് വീണുമരിക്കുമ്പോള്‍ മലയാളികളാകെ ദുഃഖത്തിലാണ്. കണ്ണൂര്‍ സിറ്റി സ്വദേശികളായ ഫിറോസിന്റെയും ഷര്‍മിനാസിന്റെയും മകളാണ്. രണ്ട് സഹോദരങ്ങളുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം. ഉമല്‍ഖുവൈന്‍ കിങ് ഫൈസല്‍ സ്ട്രീറ്റിലെ നാഷ

Full story

[6][7][8][9][10][11][12][13]