1 GBP = 95.20 INR                       

BREAKING NEWS
British Malayali

ക്വാലലംപുര്‍: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എ.എഫ്.സി) മുന്‍ ജനറല്‍ സെക്രട്ടറിയും ഫുട്‌ബോള്‍ സംഘാടകനുമായിരുന്ന പീറ്റര്‍ വേലപ്പന്‍ (83) അന്തരിച്ചു. 1978 മുതല്‍ 2007 വരെ 29 വര്‍ഷം എ.എഫ്.സി ജനറല്‍ സെക്രട്ടറിയായിരുന്നു. എ.എഫ്.സിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം ജനറല്‍ സെക്രട്ടറിയായിയ വ്യക്തിയാണ് പീറ്റര്‍. ഏഷ്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയുടെ പ്രധാന ശില്‍പികളില്‍ ഒരാളാണ് പീറ്റര്‍ വേലപ്പനെന്ന് അനുശോചന സന്ദേശത്തില്‍ എ.എഫ്.സി പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ അനുസ്മരിച്ചു. തമി

Full story

British Malayali

കൊച്ചി: കലാ കൂട്ടായ്മകളൊരുക്കി മുന്‍പേ നടന്ന കലാകാരനും കാശി ആര്‍ട് കഫേ സ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ തൈപ്പറമ്പില്‍ അനൂപ് സ്‌കറിയ (58) അമരിച്ചത് നിരവധി കലാകാരന്മാര്‍ക്ക് പുതുമയുള്ളതും വേറിട്ട വഴികളും തുറന്നിട്ട്. ബിനാലെക്കു മുന്‍പു തന്നെ കലയുടെ ഭൂപടത്തില്‍ കൊച്ചിയെ എത്തിക്കുന്നതിനു മുന്നിട്ടിറങ്ങിയ കലാകാരന്‍. കൊച്ചിയെ പച്ചപിടിപ്പിക്കാന്‍ രംഗത്തിറങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകന്‍. കാശി ആര്‍ട് കഫേയിലൂടെ കലാകാരന്മാരുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കിയ അനൂപിന്റെ വേര്‍പാട് കലാകാരന്മാര്‍ക്കു

Full story

British Malayali

കൊച്ചി; മലയാളസിനിമയിലെ യുവ എഡിറ്റര്‍മാരില്‍ ശ്രദ്ധേയനായിരുന്നു റഹ്മാന്‍ മുഹമ്മദ് അലി മരിച്ചത് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ. കടുത്ത പനിയെത്തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. മുപ്പത് വയസ്സായിരുന്നു. മമാസ് സംവിധാനം ചെയ്ത പാപ്പീ അപ്പച്ചാ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് എഡിറ്റര്‍ ആയാണ് സിനിമാപ്രവേശം. പിന്നീട് ആകാശവാണി, ജോ ആന്‍ഡ് ദി ബോയ്, കളി, ഒരു നക്ഷത്രമുള്ള ആകാശം തുടങ്ങിയ

Full story

British Malayali

കോഴിക്കോട്: ദുബൈയില്‍ വെച്ച് വാഹനാപകടത്തില്‍ മരിച്ച വടകര സ്വദേശിയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും. വടകര ജെടി റോഡ് വാഴയില്‍ പരേതനായ റിട്ടയേര്‍ഡ് സെയില്‍സ് ടാക്‌സ് കമ്മീഷണര്‍ സിവി മുഹമ്മദിന്റെ മകന്‍ സിവി അബ്ദുല്‍ റിഷീദാണ് ഇന്നലെ ദുബൈയില്‍ വെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ടത്.   ദുബൈ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. അല്‍ ഐന്‍ നഹ്ബ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മര്‍മ് ഒട്ടക ട്രാക്കിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. റഷീദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇന്നലെയായിരുന്നു അപകടം.

Full story

British Malayali

ഡല്‍ഹി: ഫരീദാബാദില്‍ മലയാളി കുടുംബത്തിലെ 4 പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ദയാലൂ ചൗക്കിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബത്തിലെ നാലു പേരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മീന മാത്യു,.ഇരട്ട സഹോദരികളായ നീന, ജയ സഹോദരന്‍ പ്രദീപ് എന്നിവരാണ് മരിച്ചത്. 32 നും 52 നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. 52വയസുള്ള മീനയാണ് ഏറ്റവും പ്രായമുള്ളയാള്‍. 37 വയസുള്ള പ്രദീപ് ഏറ്റവും ഇളയതാണ്. ആരും വിവാഹം കഴിച്ചിട്ടില്ല. ഇവര്‍ കടു

Full story

British Malayali

കാസര്‍ഗോഡ്; മഞ്ചേശ്വരം എംഎഎല്‍എ പിബി അബ്ദുള്‍ റസാഖ്(62) അന്തരിച്ചു. വിട പറഞ്ഞത് ഉത്തര കേരളത്തിലെ പ്രമുഖ ലീഗ് നേതാവ്. അന്ത്യം  കാസര്‍ഗോഡിലെ  സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ. ഇന്ന് രാവിലെ 5.30നായിരുന്നു മരണം സംഭവിച്ചത്. മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശേഷം കാസര്‍കോട് നിന്നുള്ള മുസ്ലിം ലീഗിന്റെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. ഒരേ സമയം മലയാളികള്‍ക്കിടയിലും കന്നട സംസാരിക്കുന്നവര്‍ക്കിടയിലും അദ്ദേ

Full story

British Malayali

ഫ്രണ്ട് മലയാളി അസോസിയേഷന്‍ ഹംപ്‌ഷെയര്‍ യുകെ സ്ഥാപക നേതാക്കളില്‍ ഒരാളും സൗത്താംപ്ടണിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യവുമായ വരുണ്‍ ജോണിന്റെ പിതാവ് ഒലിക്കാപുത്തെന്‍പുര ജോണ്‍ അന്തരിച്ചു. 76 വയസായിരുന്നു. റിട്ടയേര്‍ഡ് റെവന്യൂ ഉദ്യോഗസ്ഥന്‍ ആയിരുന്നു പരേതന്‍. പാലാ മരങ്ങാട്ടുപള്ളി മണ്ണാക്കനാട് ഇടവകാംഗമാണ്. വരുണിന്റെ പിതാവിന്റെ വേര്‍പാടില്‍ ഫ്രണ്ട്സ് മലയാളി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മക്കള്‍: വരുണ്‍ ജോണ്‍ (ഇംഗ്ലണ്ട്), ഫാദര്‍: തോമസ് ജോണ്‍ (അരുണ്‍ ജോണ്‍), ഓലിക്ക പുത്തന്‍

Full story

British Malayali

ചെങ്കുളം (കൊല്ലം): ചെങ്കുളം വലിയ കോണോത്ത് ചാക്കോ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (84) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് ചെങ്കുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. കൊട്ടറ ചെറുവരകുന്നേല്‍ കുടുംബാഗമാണ്. മക്കള്‍: കൊച്ചുമ്മന്‍, അച്ചാമ്മ, കുഞ്ഞാനാമ്മ, അക്കാമ്മ, ജോണ്‍സണ്‍ (ദുബായ്), അനില്‍ (ബെല്‍ഫാസ്റ്റ്), ഷീല (ദുബായ്) മരുമക്കള്‍: വല്‍സ, പരേതനായ സാബു, ഐസക്ക്, ജോണ്‍, അനില, സുനി (സ

Full story

British Malayali

വാഷിങ്ടന്‍: ഐടി ഭീമനായ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ ഇനി ഓര്‍മ്മ. ദീര്‍ഘനാളായി ക്യാന്‍സര്‍ രോഗത്തിനുള്ള ചികിത്സയിലായിരുന്നു അദ്ദേഹം. 2009ല്‍ കാന്‍സര്‍ ബാധിച്ച ഇദ്ദേഹം ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് രോഗം വീണ്ടും മൂര്‍ച്ഛിച്ചത്. 65കാരനായിരുന്ന പോള്‍ കായിക വിനോദങ്ങളിലും ഏറെ തല്‍പരനായിരുന്നു. മാത്രമല്ല പോര്‍ട്ലന്‍ഡ് ട്രയല്‍ ബ്ലേസേഴ്സ് എന്ന ബാസ്‌കറ്റ് ബോള്‍ ടീമിന്റെയും സിയാറ്റ്ല്‍ സീഹോക്സ് എന്ന ഫുട്ബോള്‍ ടീമിന്റെയും ഉടമ കൂടിയായിരുന്നു അദ്ദേഹം. വടക്കന്‍

Full story

British Malayali

കോയമ്പത്തൂര്‍: പ്രണയിച്ചയാളോടൊപ്പം മകള്‍ ഒളിച്ചോടിയതില്‍ മനം നൊന്ത് ദമ്പതികളുടെ കടുംകൈ. പൊള്ളാച്ചിയിലാണ് മകള്‍ കാമുകനൊപ്പം പോയതിന്റെ വിഷമത്തില്‍ ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 24 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. പഠനകാലം മുതല്‍ വര്‍ഷങ്ങളായി ഇവര്‍ പ്രണയത്തിലാണെന്നാണ് വിവരം. എന്നാല്‍ യുവാവ് മറ്റൊരു ജാതിയില്‍പെട്ട ആളായതിനാല്‍ വീട്ടുകാര്‍ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നു. മറ്റ് വിവാഹങ്ങള്‍ക്ക് വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇതിന് സമ്മതിക്കാതെ പെണ്‍കു

Full story

[1][2][3][4][5][6][7][8]