1 GBP = 92.50 INR                       

BREAKING NEWS
British Malayali

തൃശൂര്‍: കേരളം ആദരവോടെ പുഞ്ചിരി ഡോക്ടര്‍ എന്ന് വിളിച്ച ഡോക്ടര്‍ എച്ച്.എസ്.ഏഡന്‍വാല (90) ഇനി പതിനായിരക്കണ്കകിന് ആളുകളുടെ ഓര്‍മ്മകളിലൂടെ ജീവിക്കും. 18,000 കുഞ്ഞുങ്ങള്‍ക്കു ശസ്ത്രക്രിയയിലൂടെ മുറിച്ചുണ്ട് വൈകല്യം മാറ്റി പുഞ്ചിരി സമ്മാനിച്ച ഡോക്ടറെ തേടി ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ നിന്നുമാണ് മാതാപിതാക്കള്‍ കുട്ടികളുമായി കേരളത്തിലെത്തിയത്. ആറ് പതിറ്റാണ്ട തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ച ഡോക്ടര്‍ ആശുപത്രിക്ക് നല്‍കിയത് പുതു ചരിത്രമായിരുന്നു. 60 വര്‍ഷം ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഡോക

Full story

British Malayali

ക്രൈം പെട്രോള്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ടെലിവിഷന്‍ താരം പ്രേക്ഷ മേത്തയെ ആത്മഹത്യ ചെയ്തു. 25കാരിയായ താരത്തെ ഇന്‍ഡോറിലുള്ള വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ലോക്ക് ഡൗണ്‍ നീണ്ടു പോയതോടെ ജോലി ഇല്ലാതായത് ഡിപ്രഷനിലേക്ക് വഴി തെളിച്ചു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ''പ്രാഥമികാന്വേഷണത്തില്‍, താരം വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. കേസില്‍ ഒരു വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ്.''- അന്വേഷണോദ്യോഗസ്ഥനാണ് രാജീവ് ഭദോരിയ വ്യക്തമാക്കി. 'സ്വപ്നങ്ങളുടെ മരണമാണ്

Full story

British Malayali

അഹമ്മദാബാദ്: ദശാബ്ദങ്ങളായി ഭക്ഷണമോ വെള്ളമോ കഴിക്കാതെ പ്രാണവായു മാത്രം ശ്വസിച്ച് കഴിയുന്നെന്ന് അവകാശപ്പെട്ട ഇന്ത്യന്‍ സന്യാസി മരിച്ചു. 76 വര്‍ഷമായി പ്രാണവായു മാത്രം ശ്വസിച്ച് ജീവിച്ചുവരികയാണെന്ന് അവകാശപ്പെട്ട പ്രഹ്ലാദ് ജാനി എന്ന ചുന്‍രിവാലാ മാതാജി (90)യാണ് അന്തരിച്ചത്. ബനാസ്‌കാംഠയിലെ അംബാജി ക്ഷേത്രത്തിനു സമീപമുള്ള ഗുഹാശ്രമത്തിലായിരുന്നു അന്ത്യം. നാളെ ജാനിക്ക് അവിടെ സമാധിയൊരുക്കുമെന്നു അനുയായികള്‍ അറിയിച്ചു. നീളത്തില്‍ താടിയും മുടിയും വളര്‍ത്തി ചുവന്ന സാരി ധരിച്ച് നീളമുള്ള മുക്കുത്തിയും ധരിച്ചാണ്

Full story

British Malayali

നോര്‍ത്ത് ബെല്‍ഫാസ്റ്റിലുള്ള ടോമി പോളിന്റെ പിതാവ് കോട്ടയം ഇലഞ്ഞി കിഴക്കേകൈപറ്റിയില്‍ പി എ പൗലോസ് (81) നിര്യാതനായി. സംസ്‌കാരം നാളെ വ്യാഴാഴ്ച രാവിലെ 11ന് ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ നടക്കും. ഏലിക്കുട്ടി പൗലോസ് പരേതന്റെ ഭാര്യയും ടോമിയെ കൂടാതെ ജോയി, സിബി (സൗദി) ലിസ്സി, സാലി (ഇറ്റലി) അന്തരിച്ച സാജു എന്നിവര്‍ മക്കളുമാണ്. ടോമി ഭാര്യ ഷിജി, മക്കള്‍ ജോയല്‍ ജോവാന്‍ എന്നിവര്‍ക്കൊപ്പം ബെല്‍ഫാസ്റ്റില്‍ സെറ്റില്‍ഡ് ആണ്.

Full story

British Malayali

മലപ്പുറം: ദോഹയില്‍ കോവിഡ് സ്ഥിരീകരിച്ച മലപ്പുറത്ത് കാരന് ന്യൂമോണിയയും ബാധിച്ചു. 40വര്‍ഷത്തിലധികമായി ദോഹയില്‍ താമസിക്കുന്ന സെയ്താലിക്കുട്ടിയുടെ മരണം ദോഹയിലുള്ളമക്കളും കുടുംബവും നാട്ടില്‍പോയ സമയത്ത്. ദോഹയില്‍ കോവിഡ് സ്ഥിരീകരിച്ച മലപ്പുറം തിരൂര്‍ സ്വദേശി മരിച്ചു. തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി(69)ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉംസൈദില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ന്യൂമോണിയയും ബാധിച്ചിരുന്നു. തുടര്‍ന്ന് വക്രയിലെ ഹമദ് ആശുപത്രിയിലും രോഗം മൂര്&zw

Full story

British Malayali

മുംബൈ: മുംബൈയില്‍ കോവിഡ് ബാധിച്ച മലയാളി മരിച്ചത് വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന്. മരണ ശേഷവും മലയാളിയുടെ മൃതദേഹത്തിന് വേണ്ടത്ര പരിഗണന കിട്ടിയില്ല. മൃതദേഹം സംസ്‌ക്കരിക്കുന്നത് വരെ ഒമ്പതു മണിക്കൂറാണ് ഇദ്ദേഹത്തിന്റെ ഭാര്യ മൃതദേഹത്തിന് കാവലിരുന്നത്. മുംബൈയിലെ വീട്ടില്‍ മരിച്ച കാന്തിവ്ലി ഠാക്കൂര്‍ കോംപ്ലക്സ് ഓം സിദ്ധിവിനായക് കോംപ്ലക്സില്‍ താമസിക്കുന്ന മല്ലപ്പള്ളി പാടിമണ്‍ കുറിച്ചിയില്‍ ഈന്തനോലിക്കല്‍ മത്തായി വര്‍ഗീസിനാണ് (രാജു 56) മരിച്ചിട്ടും നീതി ലഭിക്കാതെ പോയത്. കോവിഡ് ബാധിച്ച് മരിച്ചയ

Full story

British Malayali

ഇപ്‌സ്വിച്ചിലെ ജോണ്‍സണ്‍ ദേവസ്യയുടെ മൂത്ത സഹോദരന്‍ കെ. ഡി. ദേവസ്യ ഇന്നലെ രാവിലെ നിര്യാതനായി. 61 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഇടുക്കി കട്ടപ്പനയില്‍ നടക്കും. ജോണ്‍സണിന്റെയും ഭാര്യ ജിഷയുടെയും വേദനയില്‍ പങ്കുചേരുന്നതിനൊപ്പം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ആന്റ് കേരളാ കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂള്‍ അറിയിച്ചു.

Full story

British Malayali

ആലുവ: വിന്‍സെന്‍ഷ്യന്‍ സഭാംഗം ഫാ. ജോണ്‍ മുളയ്ക്കല്‍ അന്തരിച്ചു; വിന്‍സെന്‍ഷ്യന്‍ സഭയിലെ മുതിര്‍ന്ന വൈദികനായ അദ്ദേഹത്തിന് 86 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11.30 ന് ആലുവ യുസി കോളജ് നിത്യസഹായമാതാ ദേവാലയത്തില്‍ നടക്കും. പരേതരായ വര്‍ക്കി വളവിയുടെയും മറിയാമ്മയുടെയും മകനാണ്. 1963ല്‍ വിന്‍സെന്‍ഷ്യന്‍ വൈദികനായി ഒഡീഷയില്‍ മിഷ്യന്‍ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. ഒഡീഷയിലെ വിവിധ മിഷ്യന്‍ ഇടവകകളില്‍ സേവനം ചെയ്ത ശേഷം സഭയുടെ വിവിധ സെമിനാരികളില്‍ റെക്ടറായും പ്രഫസറായും സേവനമനുഷ്ഠിച്ചു. ദീര്‍

Full story

British Malayali

കടമ്പഴിപ്പുറം: ലോറി ദേഹത്തേക്കു മറിഞ്ഞു ദമ്പതികള്‍ മരിച്ചത് വീട്ടിലെത്താന്‍ 50 മീറ്റര്‍ മാത്രം ശേഷിക്കെ. കല്ലുവഴി വള്ളിക്കാട്ടു വീട്ടില്‍ ഗോപാലകൃഷ്ണനും(50) ഭാര്യ സജിതയുമാണ്(45) ഇന്നലെ ലോരി ദേഹത്തേക്ക് മറിഞ്ഞ് അതിദാരുണമായി കൊല്ലപ്പെട്ടത്. സിമന്റ് കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിനു മുകളിലേക്കു നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു. ലോറിക്കടിയില്‍പ്പെട്ട ഇരുവരും തല്‍ക്ഷണം മരിച്ചു. വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചാണ് ലോറിക്കടിയില്‍പ്പെട്ടവരെ തിരി

Full story

British Malayali

മുതിര്‍ന്ന ക്രോയിഡോണ്‍ മലയാളിയും പരേതനായ മുഹമ്മദ് മുസ്തഫയുടെ ഭാര്യയുമായ അസുമാബീവി മുസ്തഫ നിര്യാതയായി. ക്രോയിഡോണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. ആറ്റിങ്ങല്‍ അവനാഞ്ചേരി സ്വദേശിനിയാണ്. മക്കളാ സലീനാ നജീബ്, നിഹാസ്, നിസാം, സലീം എന്നിവരും മരുമക്കളും പേരക്കുട്ടികള്‍ക്കും ഒപ്പം വെസ്റ്റ് ക്രോയിഡോണിലെ 29 സതര്‍ലാന്റ് റോഡിലായിരുന്നു താമസം. സംസ്‌കാരം നാളെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കെംനാല്‍ പാര്‍ക്ക് സെമിത്തേരിയില്‍ നടക്കും. കൊവിഡ് 19 മഹാവ്യാധിയുടെ നിയന

Full story

[1][2][3][4][5][6][7][8]