1 GBP = 93.20 INR                       

BREAKING NEWS
British Malayali

കണ്ണൂര്‍: നാടിനെ കാക്കാന്‍ പങ്കെടുത്ത മൂന്ന് യുദ്ധങ്ങളിലും വിജയിച്ച് തിരിച്ചെത്തിയ ഹവില്‍ദാര്‍ സി വി കൃഷ്ണന്‍ നായര്‍ വിടപറഞ്ഞത് സംസ്ഥാനത്തെ ചുവപ്പുനാട സംസ്‌കാരത്തിനോട് പൊരുതി ജയിക്കാനാകാതെ. തനിക്ക് ആര്‍മി ക്വാട്ടയില്‍ അനുവദിച്ച് കിട്ടിയ രണ്ടേക്കറില്‍ അധികം ഭൂമി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് അരനൂറ്റാണ്ട് കാലമാണ് കൃഷ്ണന്‍ നായര്‍ നിയമയുദ്ധം നടത്തിയത്. എന്നാല്‍, അന്തിമ വിജയം കാണാനാകാതെ കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് ഏഴാംമൈലിലെ തൃച്ചംബരം പ്ലാത്തോട്ടത്തെ ചെറിയൂര് വീട്ടില്‍ കൃഷ്ണന്‍ നായര്‍ മരിച്ച

Full story

British Malayali

മണ്ണാര്‍ക്കാട്: കുളിമുറിയില്‍ വെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടുവയസ്സുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. പള്ളിക്കുറുപ്പ് മാങ്ങോട്ടിലെ വാടകവീട്ടിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പാലക്കാപറമ്പില്‍ ഷിഹാബുദ്ദീന്‍ -ആയിഷ ദമ്പതിമാരുടെ ഏക മകള്‍ മിന്‍ഹ ഫാത്തിമയാണ് ദാരുണമായി മരിച്ചത്. 2004 ല്‍ ഇവരുടെ വിവാഹം കഴിഞ്ഞിട്ടും കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറേ ആയിരുന്നു. അതിന് ശേഷം 14 വര്‍ഷം കഴിഞ്ഞാണ് കുഞ്ഞ് ഉണ്ടായത്. വൈകീട്ട് കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് തിരഞ്ഞെങ്കിലും

Full story

British Malayali

കോട്ടയം: ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എംസി റോഡില്‍ തുരുത്തി മിഷന്‍ പള്ളിക്കു സമീപമാണ് അപകടം നടന്നത്. കുറിച്ചി തെങ്ങനാടിയില്‍ അശോകന്റെ മകന്‍ ആദിനാഥാണ് മരിച്ചത്. അമ്മ പ്രമീളയെ ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 1.15നാണ് സംഭവം നടന്നത്. കാറില്‍ ഉണ്ടായിരുന്നവര്‍ തകഴിയിലെ ഒരു മരണ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. ചങ്ങനാശേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ ടാങ്കര്‍ ലോറിയെ മറികടക്കുന

Full story

British Malayali

പഴനി: ഓണാഘോഷത്തിന്റെ ആവേശത്തിലായ കേരളത്തെ ഞെട്ടിച്ച് ദുഃഖകരമായ വാര്‍ത്തകള്‍. തമിഴ്നാട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ഒരു കുടുംബത്തിലെ നാല് പേര്‍ ദാരുണമായി മരിച്ചുവെന്നതാണ് വാര്‍ത്ത. മധുര ജില്ലയില്‍ വാടിപ്പട്ടിയില്‍ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരമം സംഭവിച്ത്. നാല് മലപ്പുറം സ്വദേശികളടക്കം അഞ്ചുപേര്‍ സംഭവത്തില്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മലപ്പുറം പേരശ്ശനൂരില്‍ നിന്ന് ഏര്‍വാടിയില്‍ സ

Full story

British Malayali

മാവേലിക്കര: സാഹിത്യകാരനായ ചെട്ടികുളങ്ങര കൈതവടക്ക് മണ്ണിലേത്ത് ശിവരാമന്‍ ചെറിയനാട് അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണവിഭാഗം നിര്‍വാഹകസമിതിയംഗവും സാംസ്‌കാരികവകുപ്പ് കേരളപാണിനി എ.ആര്‍.രാജരാജവര്‍മ സ്മാരക ഭരണസമിതി അംഗവുമാണ് അദ്ദേഹം. സാഹിത്യകാരനിലുപരി അദ്ധ്യാപകനും കൂടിയായിരുന്നു അദ്ദേഹം. മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം 1989-ല്‍ ലഭിച്ചിട്ടുണ്ട്. ഒന്‍പതുവര്‍ഷം സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റായിരുന്നു. സാംസ്‌കാരികവകുപ്പ് കേരളപാണിനി എ.ആര്‍.രാജരാജവര്‍മ സ്മാരക ഭരണസമിതി വൈസ്

Full story

British Malayali

ചങ്ങനാശേരി: ആരെയും ആകര്‍ഷിക്കുന്ന കൗതുകം തുളുമ്പുന്ന കണ്ണുകള്‍- അതു മാത്രം ദാനം ചെയ്യാനായില്ല. കേരളത്തിലെ വിവിധ കോളജുകളില്‍ അദ്ധ്യാപകനായിരുന്ന ചങ്ങനാശേരി ഫാത്തിമാപുരം മണലോടിപറമ്പില്‍ സിറില്‍ മാത്യു (തോമസുകുട്ടി)യുടെ വിടവാങ്ങല്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നൊമ്പരമാണ് നല്‍കിയത്. സിറില്‍ മാത്യുവിന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ ശ്രമിച്ചെങ്കിലും 5 ദിവസത്തില്‍ കൂടുതല്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്നതിനാല്‍ ഈ ശ്രമം വിജയിച്ചില്ല. വാത്സല്യത്തോടെയുള്ള ഇടപെടലുകളിലൂടെ

Full story

British Malayali

കൊല്ലം: വെളിയത്ത് യുവാവ് കാറിടിച്ച് മരിച്ചത് ക്ഷീരസംഘത്തില്‍ പാല്‍ നല്‍കി മടങ്ങിവരവെ. തിങ്കളാഴ്ച്ച രാവിലെ ആറരയോടെയാണ് വെളിയം കായില അബിലാഭവനില്‍ ബെനിതിന്റെ മരണത്തിലേക്ക് നയിച്ച അപകടം നടന്നത്. കായില എസ്.കെ.വി.സ്‌കൂള്‍ ബസിലെ ഡ്രൈവറായ നാല്‍പ്പത്തിരണ്ടുകാരന്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുമ്പോഴാണ് ഇരുവരെയും കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വെളിയം ആരൂക്കോണം പുലരി ജങ്ഷനില്‍ കൊക്കാട്ട് വീട്ടില്‍ ശ്രീകുമാര്‍(40) ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജിലാണ്. തിങ്കളാഴ്ച രാവില

Full story

British Malayali

സുല്‍ത്താന്‍ ബത്തേരി: രണ്ടു വയസ്സുകാരന്‍ അംഗിത് ഇന്നലെ രാത്രി എട്ടുമണിവരെ കാത്തുനിന്നത് അമ്മയെത്തും എന്ന പ്രതീക്ഷയില്‍- രാവിലെ ചക്കരമുത്തം നല്‍കി ഇറങ്ങിയ അമ്മ ഇന്നെന്നല്ല, ഇനിയൊരിക്കലും തിരികെ എത്തില്ലെന്നറിയാതെ. ഒരു മാസമായി അവന്റെ ശിലം അതായിരുന്നു. പക്ഷേ, കാലം ഈ രണ്ടുവയസുകാരനോട് കാട്ടുന്ന ക്രൂരതകള്‍ തുടരുമ്പോള്‍ കണ്ണീരണിഞ്ഞല്ലാതെ നാട്ടുകാര്‍ക്കുപോലും അവന്റെ കാര്യം പറയാനാകുന്നില്ല. ഇന്നലെ രാവിലെയാണ് അവന്റെ അമ്മ കല്ലൂര്‍ നഗരംചാല്‍ വാഴക്കണ്ടി വീട്ടില്‍ പ്രവീണിന്റെ ഭാര്യ മിഥു (24) കെഎസ്ആര്‍ടിസി സ്&zw

Full story

British Malayali

കുട്ടനാട്: എട്ടു വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചത് സൈക്കിളില്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരവെ. ചമ്പക്കുളം വടക്കേ അമിച്ചകരി നാല്‍പതില്‍ചിറ വെട്ടിക്കീറുപറമ്പില്‍ തോമസ് ജോര്‍ജിന്റെയും ജാസ്മിന്റെയും മകന്‍ എബിന്‍ തോമസ് ആണു മരിച്ചത്. ചമ്പക്കുളം ബികെഎം പബ്ലിക് സ്‌കൂളിലെ 3ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ ഉച്ചയോടെയാണ് എബിന്‍ സോപ്പുപൊടി വാങ്ങാന്‍ സമീപത്തെ കടയിലേക്ക് പോയത്. തന്റെ സൈക്കിളിലായിരുന്നു കുട്ടി കടയിലേക്ക് പോയത്. എന്നാല്‍ കടയില്‍ പോയ കുട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞും തിരികെ എത്ത

Full story

British Malayali

ന്യൂയോര്‍ക്ക്: ഹ്യൂലെറ്റില്‍ ഭിഷഗ്വര ദമ്പതികളുടെ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു. ഡോ. സാബുവിന്റെയും ഡോ. മേരി ജോണിന്റെയും ഇളയ പുത്രന്‍ ജോണ്‍ സാബു (15) ആണ് മരിച്ചത്. ഹ്യൂലറ്റ് ഹൈസ്‌കൂളില്‍ ടെന്‍ത് ഗ്രേഡ് വിദ്യാര്‍ത്ഥിയായിരുന്നു. നിര്‍ഭാഗ്യങ്ങളിലൂടെയുള്ള യാത്രയാണ് ജോണിനെ മരണത്തിലേക്ക് എത്തിച്ചത്. ദിവസവും റെയില്‍റോഡിന് എതിര്‍വശമുള്ള സ്‌കൂളില്‍ ജോണിനെ ഇറക്കിയിട്ടാണ് മാതാപിതാക്കള്‍ ജോലിക്കു പോകാറുള്ളത്. സംഭവ ദിവസമായ സെപ്റ്റംബര്‍ 6 വെള്ളിയാഴ്ചയും പതിവു പോലെ മകനെ സ്‌കൂളില്‍ ഇറക്കിയിട്ട് മാതാപിതാക്ക

Full story

[7][8][9][10][11][12][13][14]