1 GBP = 92.50 INR                       

BREAKING NEWS
British Malayali

കണ്ണൂര്‍: താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ കാറിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഇന്ന് രാവിലെ നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊന്നാനി അസിസ്റ്റന്റ് ലേബര്‍ ഓഫീസറാണ് ശ്രീജിത്ത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ശ്രീജിത്തിന്റെ ഭാര്യ ബിന്ദുവും മകനും ഗള്‍ഫിലാണ്.  

Full story

British Malayali

കോട്ടയം: ചങ്ങനാശ്ശേരിയിലെ ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകനുമാണ് ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത്തിത്താനം പൊന്‍പുഴ പാലമൂട്ടില്‍ രാജപ്പന്‍ നായര്‍ (71) , സരസമ്മ (65) , രാജീവ് (35) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ടിപ്പര്‍ ലോറി ഡ്രൈവറും പെയിന്റിങ് തൊഴിലാളിയുമാണ് മരിച്ച രാജീവ്.

Full story

British Malayali

മൈസൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കാലിഫോര്‍ണിയയില്‍ ദാരുണാന്ത്യം. അഭിഷേക് സുധേഷ് ബട്ട് എന്ന 25കാരനാണ് അജ്ഞാതനായ അക്രമിയുടെ വെടിയേറ്റ് മരിച്ചത്. സാന്‍ ബെര്‍ണാഡിനോയിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് മാസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച അഭിഷേക്. വ്യാഴാഴ്ചയായിരുന്നു ആക്രമണം. മോട്ടലിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അഭിഷേകിന് വെടിയേറ്റത്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്ന് അഭിഷേകിന്റെ ബന്ധുക്കള്‍ അറിയ

Full story

British Malayali

ദുബായ്: വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തില്‍ മരിച്ചത് മലയാളി ഡോക്ടറാണ്. തിരുവനന്തപുരം സ്വദേശിയും ദുബായ് അല്‍ മുസല്ല മെഡിക്കന്‍ സെന്ററിലെ ഡോക്ടറുമായ ജോണ്‍ മാര്‍ഷന്‍ സ്‌കിന്നര്‍ (60) ആണ് കാര്‍ അപകടത്തില്‍ ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് തുരങ്കപാതയിലൂടെ സഞ്ചരിക്കവെ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. ഇടിയുടെ ആഘാതത്തില്‍ കാറില്‍ നിന്ന് തീ പടര്‍ന്നാണ് മരണം സംഭവിച്ചത്. അപകട സമയത്ത് ഡോക്ടര്‍ മാത്രമേ കാറില്‍ ഉണ്ടായി

Full story

British Malayali

കൊച്ചി: കേരളത്തിലെ വ്യവസായ വല്‍ക്കരണത്തിന് മുന്നില്‍ നിന്നും ചുക്കാന്‍ പിടിച്ച സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ വൈസ് ചെയര്‍മാനും മലങ്കര ഓര്‍ത്തഡോക്സ് സഭാ അല്‍മായ ട്രസ്റ്റിയുമായ ജോര്‍ജ് പോള്‍ (70) അന്തരിച്ചു. ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാര ശുശ്രൂഷ നാളെ രാവിലെ 11ന് എറണാകുളം ബാനര്‍ജി റോഡിലെ വസതിയായ എമ്പാശേരിയില്‍ ആരംഭിക്കും. 12നു പാര്‍ക്ക് അവന്യു സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ പൊതുദര്‍ശനം. സംസ്‌കാരം മൂന്നിനു കത്തീഡ്രല്‍ പള്ളിയുടെ എളംകുളത്തെ സെമി

Full story

British Malayali

കൊച്ചി: പ്രമുഖ വ്യവസായിയും സുഗന്ധവ്യജ്ഞന വ്യവസായ സംരഭമായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് വൈസ് ചെയര്‍മാനുമായ ജോര്‍ജ് പോള്‍(70) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഓര്‍ത്തഡോക്‌സ് സഭ അല്‍മായ ട്രസ്റ്റി, കുസാറ്റ് സിന്‍ഡിക്കേറ്റ് മെമ്പര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. പ്രമുഖ മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന നിര്‍മ്മാതാക്കളായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ നിര

Full story

British Malayali

കൊല്ലം: സംസ്ഥാന വോളിബോള്‍ താരം ജെ.എസ് ശ്രീറാം (23) ബൈക്ക് അപകടത്തില്‍ മരിച്ചു. ചടയമംഗലം ജടായു ജംഗ്ഷനില്‍ ശ്രീറാം സഞ്ചരിച്ച ബൈക്കും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെഞ്ഞാറമ്മൂട് നടന്ന വോളിബോള്‍ മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം. നിലമേല്‍ എന്‍.എസ്.എസ് കോളേജ് മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായിരുന്നു. വെട്ടിക്കവല ഗുരുപുഷ്പം ജയറാമിന്റേയും ശ്രീലേഖയുടേയും മകനാണ്. സഹോദരന്‍: ശിവറാം.

Full story

British Malayali

കോട്ടയം; ഗാന്ധിനഗറില്‍ റിട്ട. എസ്ഐയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിച്ചിറ പത്തടിപ്പാലത്ത് ശശിധരനാണ് മരിച്ചത്. പ്രഭാത നടത്തിനായി പോയ ശശിധരനെ വഴിവക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ നടക്കാനിറങ്ങിയ ശശിധരന്‍ സമയമായിട്ടും തിരച്ചുവരാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശശിധരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കുപിന്നില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ശശിധരനുമായി വഴിത്തര്‍ക്കം നിലനില്‍ക്കുന്ന അ

Full story

British Malayali

ഭോപ്പാല്‍:മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ കൈലാഷ് ചന്ദ്ര ജോഷി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭോപ്പാലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ജോഷി. 90 വയസ്സായിരുന്നു. 1997 - 1998ല്‍ ആറ് മാസം മാത്രമാണ് കൈലാഷ് മധ്യപ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. 2004 മുതല്‍ 2014 വരെ 10 വര്‍ഷം ഭോപ്പാല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ എത്തിയിരുന്നു. 1962ല്‍ ബാഗില്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998ലും ഇ

Full story

British Malayali

കൊല്‍ക്കത്ത; ആര്‍എസ്പി ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആര്‍എസ്പിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെയായിരുന്നു ക്ഷിതി ഗോസ്വാമി പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവായി മാറി. അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നുആര്‍എസ്പിയുടെ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ക്ഷിതി ഗോസ്വാമി 2018 ഡിസംബറിലാണ് ആര്‍എസ്പിയുടെ ദേശീയ ജനറല്‍ സെക്രട്ടറ

Full story

[8][9][10][11][12][13][14][15]