1 GBP = 92.20 INR                       

BREAKING NEWS
British Malayali

മറയൂര്‍: വീട്ടിലെ മിക്സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. കേരള-തമിഴ്നാട് അതിര്‍ത്തിയായ ഉദുമല്‍പേട്ടയിലാണ് സംഭവം.മംഗലംശാല സുല്‍ത്താന്‍പേട്ടയ്ക്ക് സമീപം മീനാക്ഷി നഗര്‍ സ്വദേശി വെങ്കിടേശാ (49)ണ് ഭാര്യ ഉമാദേവി (47)യുടെ വടികൊണ്ടുള്ള അടിയേറ്റ് മരിച്ചത്. കഴിഞ്ഞ 17-നാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വെങ്കിടേശിനെ വാഹനാപകടത്തില്‍ പരിക്കേറ്റുവെന്ന് പറഞ്ഞാണ് കോയമ്പത്തൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇയാള്‍ മരിച്ചു. വാഹനാപകടം എന്ന നിലയില്‍ കേസെടുത്ത് മൃതദേഹം ബന്ധുക്കള്‍ക്ക

Full story

British Malayali

ഗുവാഹത്തി: ഐഐടി ഗുവാഹത്തിയിലെ ജാപ്പനീസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ് ചെയ്യുകയായിരുന്ന ബയോ സയന്‍സസ് ആന്‍ഡ് ബയോ എന്‍ജിനീയറിങ് വകുപ്പിലെ വിദ്യാര്‍ത്ഥി വിനിമയ പരിപാടിയനുസരിച്ച് പഠിക്കുകയായിരുന്ന കോട്ടാ ഒനോഡ (22) യാണു മരിച്ചത്. ജിഫു സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായ ഒനോഡ, ഈ മാസം ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കി മടങ്ങേണ്ടതായിരുന്നു. ആത്മഹത്യയാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ഡല്‍ഹിയിലെ ജാപ്പനീസ് എംബസിയെ വിവരമറിയ

Full story

British Malayali

കല്ലിശ്ശേരി (ചെങ്ങന്നൂര്‍): നാഗാലാന്‍ഡ് ഐ.സി.എഫ്.എ.ഐ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറും മലയാളിയുമായ ഡോ. ചാള്‍സ് പി. അലക്‌സാണ്ടര്‍ അന്തരിച്ചു. നാഗാലാന്‍ഡിലെ ദിമാപൂരില്‍ വച്ചാണ് ചാര്‍ലി എന്ന് വിളിപ്പേരുള്ള 53കാരനായ ഡോ. ചാള്‍സ് പി. അലക്‌സാണ്ടര്‍ അന്തരിച്ചത്. ശവസംസ്‌കാരം പിന്നീട് സ്വദേശമായ ഓതറയില്‍ നടക്കും. വാഴാര്‍മംഗലം തയ്യില്‍ റിട്ട. ക്യാപ്റ്റന്‍ ടി.ടി. പോത്തന്റെയും റിട്ട. മിലിറ്ററി ഓഫീസര്‍ അന്നമ്മ പോത്തന്റെയും മകനാണ്. ഭാര്യ: റോവിസുനോ അലക്‌സാണ്ടര്‍ (നാഗാലാന്‍ഡ് ദിമാപൂര്‍ പഡ്കായി ക്രിസ്ത്യന്‍ കോള

Full story

British Malayali

ബേസിംഗ്‌സ്‌റ്റോക്ക് മലയാളി വിന്‍സെന്റ് പോളിന്റെ പിതാവ് അന്തരിച്ചു. കോട്ടയം മുട്ടുച്ചിറ പാണക്കുഴി വീട്ടില്‍ പിവി പോള്‍ ആണ് അന്തരിച്ചത്. 83 വയസായിരുന്നു പ്രായം. കടുത്തുരുത്തി സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ആയിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കും.  

Full story

British Malayali

പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിയില്‍ നിന്നും ആമ്പുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിച്ചത് പിക്കപ്പ് ജീപ്പില്‍. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഏലപ്പാറ സ്വദേശി രാജു(70)വിന്റെ മൃതദേഹമാണ് ആംബുലന്‍സ് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പിക്കപ് ജീപ്പില്‍ അകന്ന ബന്ധുവിന്റെ വീട്ടില്‍ എത്തിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് രാജു മരിച്ചത്. ആശുപത്രിയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ പള്ളിക്കുന്ന് പുതുവലില്‍ മൃതദേഹം എത്തിക്കാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രി വക ആംബുലന്‍

Full story

British Malayali

കൊച്ചി: സ്വകാര്യബസ് ദേഹത്ത് കയറിയിറങ്ങി വിമുക്ത ഭടന്‍ മരിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെ അശ്രദ്ധമായി കയറി വന്ന സ്വകാര്യ ബസ് ഇടിച്ച് പത്തനംതിട്ട കടമാന്‍കുളം സ്വദേശി കെ.ജെ.മത്തായി ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്വകാര്യബസുകളുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് അപകടമുണ്ടായത്. സൈനിക കാന്റീനില്‍ പോകുന്നതിനായി എത്തിയ മത്തായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അശ്രദ്ധമായി കയറിവ

Full story

British Malayali

അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യം.െൈ ശഖ് സുല്‍ത്താന്റെ നിര്യാണത്തില്‍ ശൈഖ് ഖലീഫ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദേശീയ പതാക താഴ്ത്തികെട്ടുന്നത് ഉള്‍പ്പെടെ യു.എ.ഇയില്‍ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ പ്രതിനിധി കൂടിയായ ശൈഖ് സുല്‍ത്താന്റെ നിര്യാണത്തില്‍ അല്‍ നഹ്യാന്‍ രാജകുടുംബത്തിനും യു.എ.ഇയിലെ ജനങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നതായി യു.എ.ഇ വ

Full story

British Malayali

പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. കാര്‍ യാത്രക്കാരായ തിരൂര്‍ ബി.പി.അങ്ങാടി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കോട്ടത്തറ നൗഷാദിനെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബി.പി.അങ്ങാടി ചിറയില്‍ മുഹമ്മദുപ്പയുടെ മകന്‍ അഹമ്മദ് ഫൈസല്‍(48), സുബൈദ, പൊറോത്ത് പറമ്പില്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. ശക്തി തിയേറ്ററിന് അടുത്തുള്ള പെട്രോള്‍ പമ്പിന് സമീപം ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകട

Full story

British Malayali

കോട്ടയം: മീനച്ചിലാര്‍ കൊണ്ടു പോയ മൂന്ന് കൗമാരക്കാര്‍ക്കും സഹപാഠികള്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് നല്‍കി. അലന്റെയും ഷിബിന്റെയും അശ്വിന്റെയും മൃതദേഹങ്ങള്‍ ഇന്നലെ കാമ്പസില്‍ എത്തിച്ചപ്പോള്‍ ഇവര്‍ക്കൊപ്പം കളിച്ചും ചിരിച്ചും നടന്ന സുഹൃത്തുക്കള്‍ക്ക് അത് താങ്ങാനാവുന്നതിലും വലിയ കാഴ്ചയായിരുന്നു. ഇന്നലെ വരെ തങ്ങള്‍ക്കൊപ്പം നടന്ന് ഭാവി സ്വപ്നങ്ങള്‍ പങ്കുവെച്ച സുഹൃത്തുക്കള്‍ ഇത്ര പെട്ടെന്ന് വിട്ടു പിരിഞ്ഞു പോകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. അതിനാല്‍ തന്നെ മൂവരുടെയു

Full story

British Malayali

കുവൈറ്റ്: സ്വന്തം ജീവന്‍ കൊടുത്ത് സുഹൃത്തിന്റെ കുട്ടികളുടെ ജീവന്‍ രക്ഷിച്ച യുവാവ് പ്രവാസികളുടെ മനസ്സില്‍ നൊമ്പരമായി മാറുന്നു. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കല്‍ സനില്‍ ജോസഫാണ് വിനോദയാത്രക്കിടെ തിരമാലയില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ കടലില്‍ മുങ്ങിമരിച്ചത്. നിസാന്‍ അല്‍ ബാപ്റ്റെയിന്‍ ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലി നോക്കുകയായിരുന്ന സനില്‍ ജോസഫും കുടുംബവും സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. ബീച്ചില്‍ കുട്ടികളെ കുളിപ്പിക്കുന്നതി

Full story

[9][10][11][12][13][14][15][16]