1 GBP = 97.70 INR                       

BREAKING NEWS
British Malayali

ജയ്പുര്‍: രാജയോഗിനി ദാദി ജാനകി (104) യുടെ വിയോഗത്തില്‍ തേങ്ങി ബ്രഹ്മകുമാരീസ്. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ആത്മീയ മേധാവിയായിരുന്ന ദാദി ജാനകി ഇന്നലെ പുലര്‍ച്ചെ 2നാണ് ലോകത്തോട് വിടപറഞ്ഞ് പോയത്. കഴിഞ്ഞ 2 മാസമായി ശ്വാസകോശ, ഉദര രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. രാജസ്ഥാനിലെ മൗണ്ട് ആബുവിലുള്ള ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്ററിലായിരുന്നു അന്ത്യം. ദാദി ജാനകിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ബ്രഹ്മകുമാരീസ് കേന്ദ്ര ആസ്ഥാനമായ ശാന്തിവനില്‍ സംസ്‌കാരച്ചടങ്ങുകള്‍

Full story

British Malayali

ചെന്നൈ: തമിഴ് യുവനടനും ഡോക്ടറുമായ സേതുരാമന്‍ (36) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമന്‍ 2013 ല്‍ പുറത്തിറങ്ങിയ 'കണ്ണ ലഡ്ഡു തിന്ന ആസയ' എന്ന സന്താനം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വാലിബ രാജ, സക്ക പോഡു രാജ, 50/50 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് താരങ്ങളുമായി സുഹൃദ് ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് സേതുരാമന്‍. ഇദ്ദേഹത്തിന്റെ മരണത്തില്‍ തമിഴ്താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. ഭാര്യ.. യുമയാല

Full story

British Malayali

കളമശ്ശേരി: യുവാവിന്റെ ഭീഷണിമൂലം ദേഹത്ത് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി ഒരാഴ്ച്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി. കങ്ങരപ്പടി സ്വദേശിനിയായ പതിനേഴുകാരിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അയല്‍പക്കത്ത് വാടകയ്ക്ക് താമസിക്കുന്ന ചെറുപ്പക്കാരനെ ഭയന്ന് പെണ്‍കുട്ടി ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയല്‍പക്കത്തെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശി സിബി പെണ്‍കുട്ടിയെ സ്ഥിരമായി ശല്യപ്പെടുത്തി

Full story

British Malayali

കോഴിക്കോട്: കസബ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സലീഷ് ബൈക്ക് അപകടത്തില്‍ മരിച്ചു. പേരാമ്പ്ര സ്വദേശിയാണ്. കരിവണ്ണൂര്‍താഴെ വച്ച് ബൈക്ക് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

Full story

British Malayali

പാലക്കാട്: പാലക്കാട് റിമാന്റ് തടവുകാരന്‍ സാനിറ്റൈസര്‍ കഴിച്ച് മരിച്ചു. ആത്മഹത്യ ചെയ്തതാണെന്നാണ് ലഭിക്കുന്ന വിവരം. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. മോഷണ കേസില്‍ അറസ്റ്റിലായ ഇയാളെ ഫെബ്രുവരി 18 ന് റിമാന്റ് ചെയ്തിരുന്നു. മാര്‍ച്ച് 24 ന് ആണ് സാനിറ്റൈസര്‍ കുടിച്ച് അവശനിലയിലായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് ജയിലില്‍ സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്. തടവുകാര്‍ തന്നെയാണ് സാനിറ

Full story

British Malayali

എടത്വാ: സെന്റ് അലോഷ്യസ് കോളേജ് റിട്ടയേര്‍ഡ് പ്രഫസര്‍ കളപ്പുരയ്ക്കല്‍ കെ. ജെ ജോസഫ് (91) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടക്കും. എടത്വായുടെയും എടത്വാ പള്ളിയുടെ ചരിത്രകാരന്‍ എന്നറിയപ്പെട്ടിരുന്ന പരേതന്‍ എടത്വാ പള്ളിയുടെ ട്രസ്റ്റിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അന്നമ്മ ചങ്ങനാശ്ശേരി തച്ചങ്കരിയിലായ കാഞ്ഞിക്കല്‍ പ്രായിക്കളം കുടുംബാഗമാണ്. മക്കള്‍: ജോസ് ജോസഫ് (റിട്ട. ജോയിന്റ് ഡയറക്ടര്‍, കൃഷി വകുപ്പ്) സോണി ജോസഫ് (ആര്‍ക്കിടെക് എറണാകുളം) സിറിയക് ജോസഫ

Full story

British Malayali

കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ആന്‍ഡ് കേരളാ കമ്മൂണിറ്റി സപ്ലിമെന്ററി സ്‌ക്കൂളിന്റെ ജോയിന്റ് സെക്രട്ടറി സിജോ ഫിലിപ്പിന്റെയും എക്‌സിക്യൂട്ടിവ് കമ്മിറ്റി മെമ്പര്‍ സാജന്‍ ഫിലിപ്പിന്റെയും പിതാവ് നാട്ടില്‍ നിര്യാതനായി. കെ പി ഫിലിപ്പ് കൂടത്താല്‍ ആണ് വിടവാങ്ങിയത്. 71 വയസ്സായിരുന്നു പ്രായം. സിജോയും സാജനും ഇപ്പോള്‍ നാട്ടിലാണ്. സംസ്‌ക്കാര ചടങ്ങുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കും. ഷീന, ജെമ്മ എന്നിവര്‍ മരുമക്കളാണ്.  കെപി ഫിലിപ്പിന്റെ നിര്യാണത്തില്‍ കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍

Full story

British Malayali

തൃശൂര്‍: എന്നും ആരവങ്ങളോടും ആള്‍ക്കൂട്ടത്തോടും മുഖം തിരിച്ചു നിന്ന കഥാകാരനായിരുന്നു ഇ. ഹരികുമാര്‍. ഒടുവില്‍ അദ്ദേഹത്തിന്റെ അന്ത്യയാത്രയും ആള്‍ത്തിരക്കുകളേതുമില്ലാതെ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ നടന്നു. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി മൃതദേഹം ഏറെസമയം പൊതുദര്‍ശനത്തിനുവച്ചില്ല. സംസ്‌കാരം പാറമേക്കാവ് ശാന്തിഘട്ടില്‍ നടത്തി. തൃശൂര്‍ മുണ്ടുപാലം അവന്യൂറോഡ് അവന്യൂക്രെസ്റ്റ് അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.36 നാണ് ഹരികുമാര്‍ അന്തരിച്ചത്. 77 വയസ

Full story

British Malayali

തിരുവനന്തപുരം: കേന്ദ്ര ജല കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ തിരുവല്ല വള്ളംകുളം നെല്ലാട്ട് കണ്ടത്തില്‍ കുടുംബാംഗം ഡോ. കെ.സി.തോമസ് (97) കവടിയാര്‍ ജവഹര്‍നഗറിലെ അപ്പാര്‍ട്മെന്റില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി. 1978 മുതല്‍ 1980 വരെ അദ്ദേഹം കമ്മിഷന്‍ ചെയര്‍മാന്‍ ആയിരിക്കെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ത്തിയതും അണക്കെട്ട് ബലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയതും. പിന്നീടു ജലനിരപ്പ് 145 അടിയാക്കാന്‍ തീരുമാനിച്ചതും ഇദ്ദേഹത്തിന്റെ കാലത്തു തന്നെ. മുല്ലപ്പെരിയാര്‍ ഡാമിലെ ചോര്‍ച്

Full story

British Malayali

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഇന്നലെ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അരുണ്‍ ബാബു, ബിജിലാല്‍ എന്നീ യുവാക്കളാണ് മരിച്ചത്. ഒരാള്‍ തൊഴുവന്‍കോട് സ്വദേശിയും രണ്ടാമന്‍ കൊടുങ്ങാനൂര്‍ സ്വദേശിയുമാണ്. നിര്‍ത്തിയിട്ട കാറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. അമതി വേഗതയാണ് അപകടമുണ്ടാക്കിയത്.

Full story

[10][11][12][13][14][15][16][17]