1 GBP = 92.20 INR                       

BREAKING NEWS
British Malayali

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു.അഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കെ.ഒ.സി.ആശുപത്രിയില്‍ കെ.ആര്‍.എച്ച് കമ്പനിയുടെ കീഴില്‍ നഴ്‌സായി ജോലി ചെയ്യുന്ന മേഴ്സി മറിയക്കുട്ടിയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു ദുരന്തം. ഒമ്പത് മണിയോടെ സിക്‌സ്ത് റിങ് റോഡിനും അഹമ്മദി റോഡിനും ഇടയിലാണു അപകടം സംഭവിച്ചത്. നഴ്‌സ്മാരുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുക

Full story

British Malayali

ആറ്റിങ്ങല്‍ : ചെട്ടികുളങ്ങര അംമേനംപള്ളി അംബ ആശ്രമത്തിലെ മാഠാധിപതിയടക്കം നാലുപേരുടെ ദാരുണമായ മരണത്തിനിടയാക്കിയ അപകടം സൃഷ്ടിച്ചത് ഡ്രൈവര്‍ ഉറങ്ങിയത് മൂലമെന്ന നിഗമനത്തില്‍ പൊലീസ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ദേശീയപാതയില്‍ ആലംകോട് കൊച്ചുവിളയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ നാലുപേരും തല്‍ക്ഷണം മരിച്ചു. നെയ്യാര്‍ഡാം ശിവാനന്ദാശ്രമത്തില്‍ ഭാഗവത സപ്താഹം കഴിഞ്ഞ മടങ്ങവേയാണ് ചെട്ടികുളങ്ങര അംബ ആശ്രമത്തിലെ മാഠാധിപതി സ്വാമി ജ്ഞാനാനന്ദ യോഗി (സ്വാമി ഹരിഹര ചൈതന്യ-81), ഭാഗവത പാരായണ ആചാര്

Full story

British Malayali

തിരുവനന്തപുരം: കളിയും ചിരിയും കൊഞ്ചലുമായി നിറഞ്ഞു നിന്ന വീട് ദുരന്തമുഖത്തിന് നേര്‍സാക്ഷിയായപ്പോള്‍ വിശ്വസിക്കാനാകാതെ നടുങ്ങി നില്‍ക്കുകയാണ് പൂന്തുറ ഐ.ഡി.പി കോളനി നിവാസികള്‍. ഇന്നലെ വൈകിട്ട് അഞ്ചിനാണ് കളിക്കുന്നതിനിടയില്‍ പന്തെടുക്കാന്‍ റോഡിലേക്കിറങ്ങിയ ഒന്നരവയസുകാരന്‍ പിക്ക് അപ്പ് വാന്‍ തട്ടി മരിച്ചത്. പൂന്തുറ മാര്‍ക്കറ്റിന് സമീപം ഐ.ഡി.പി കോളനിയില്‍ ജെറാള്‍ഡ് വിന്‍സെന്റ് പ്രമീള ദമ്പതികളുടെ ഇളയമകന്‍ ഒന്നരവയസുകാരന്‍ ജീന്‍ ജെറാള്‍ഡിനാണ് ദാരുണാന്ത്യം സംഭവിച്ചത്. പ്രമീള വീടിനകത്ത് മൂന്ന് വയസ

Full story

British Malayali

തൃശൂര്‍: അരമണി കിലുക്കി തൃശൂര്‍ നഗരത്തെ വിറപ്പിച്ച പുലിയാശാന്‍ ഇനിയില്ല! തൃശൂര്‍ക്കാരുടെ ഓര്‍മകളുടെ കാലം മുതല്‍ പുലിസംഘത്തിലെ കാരണവരും പുലിവേഷം കെട്ടി തൃശൂര്‍ക്കാരുടെ മനം കീഴടക്കിയ ചാത്തുണ്ണിയാശാനാണ് ഓര്‍മ്മയായത്. അറുപത്തിയൊന്ന് വര്‍ഷങ്ങളായി പുലിക്കളിയിലെ തൃശ്ശൂര്‍മുഖമായ ചാത്തുണ്ണി ആശാന്റെ പുലിച്ചുവടുകള്‍ വെള്ളിയാഴ്ച രാത്രിയിലാണ് അസ്തമിച്ചത്.  200 വര്‍ഷങ്ങള്‍ പഴക്കമുള്ള പുലിക്കളിയുടെ തൃശ്ശൂരിന്റെ തലമുതിര്‍ന്ന കാരണവരായ കല്ലൂര്‍ നായരങ്ങാടി പാലത്തുപറമ്പ് തെക്കൂട്ട് ചാത്തുണ്ണി എന്ന ചാത്ത

Full story

British Malayali

പത്തനംതിട്ട: സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. മലയാലപ്പുഴ പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ഞള്ളൂര്‍ സ്വദേശി ഹരിശ്ചന്ദ്രനാ(52)ണ് ഭാര്യ ലളിതയെ വെട്ടിക്കൊന്നത്. ശേഷം വീടിന്റെ സ്റ്റെയര്‍കേസിന്റ കൈവരിയില്‍ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. പ്രവാസിയായ ഹരി മൂന്നു വര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നത്. രണ്ടു മക്കളാണ് ഇവര്‍ക്ക് . ഒരാള്‍ സൈനികനും മറ്റൊരാള്‍ സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റുമാണ്. മക്കള്‍ രണ്ടു പേരും വീട്ടില്‍ ഇല്ലാത്തപ്പോഴാണ് സം

Full story

British Malayali

കെസിഡബ്ല്യുഎ അംഗമായ മുജീബ് ഇസ്മയിലിന്റെ പിതാവും മുതിര്‍ന്ന യുകെ മലയാളിയുമായ എ ആര്‍ ഇസ്മയില്‍ നാട്ടില്‍ നിര്യാതനായി. ഇന്നലെ ആണ് നിര്യാതനായത്. കൊല്ലം പരവൂര്‍ കൊങ്ങാല്‍ സ്വദേശിയാണ്. 1970കളിലാണ് എ ആര്‍ ഇസ്മയില്‍ ബ്രിട്ടനിലേക്ക് എത്തിയത്. സ്റ്റ്യൂവാര്‍ട്ട് പ്ലാസ്റ്റിക്കിലായിരുന്നു ജോലി. ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം 1993ല്‍ കേരളത്തിലേക്ക് തിരിച്ചു പോയി. ഭാര്യ റുഖിയ ബീവി, നൂര്‍ജഹാന്‍, റോസ്‌നിയ, മുജീബ്, ഉല്ലാസ് എന്നിവരാണ് മക്കള്‍. ഇക്ബാല്‍, നസീര്‍, ഷാഹിദ, ഹബീബ എന്നിവര്‍ മരുമക്കളാണ്. പേരക്കുട്ടികളുമു

Full story

British Malayali

ചെന്നൈ: സെല്‍ഫി അപകടങ്ങള്‍ നാട്ടില്‍ പതിവായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തില്‍ പെട്ട് മരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ചെന്നൈയില്‍ നിന്നും ഇത്തരമൊരു ദാരുണ വാര്‍ത്ത പുറത്തുവന്നു. പ്രതിശ്രുത വരനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി മരിച്ചത് കിണറ്റില്‍ വീണായിരുന്നു. ചെന്നൈയിലെ പട്ടബിറാമിലുള്ള ഒരു ഫാമിലാണ് സംഭവം നടന്നത്. മേഴ്‌സി സ്റ്റെഫി എന്ന യുവതിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മേഴ്സിയും തന്റെ പ്രതിശ്രുതവരനായ അപ്പുവുമായി ഫാ

Full story

British Malayali

മാവേലിക്കര: ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ചുനക്കര കോമല്ലൂര്‍ കാരൂര്‍ തറയില്‍ ശ്രീഹരി ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുധീഷ് ഭവനത്തില്‍ സുധീഷിനെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറത്തികാട് ഹൈസ്‌കൂള്‍ ജങ്ഷനിലെ വളവില്‍ ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ആയിരുന്നു അപകടം നടന്നത്. കുറത്തികാട് നിന്നും മാവേലിക്കര ഭാഗത്തേക്കാണ് ബൈക്ക് വന്നത്. അപകടം നടന്ന് 15 മിനിറ്റോളം ഇരുവരും

Full story

British Malayali

യുകെ സൗത്താംപ്ടണ്‍ മലയാളി ചിക്കുവിന്റെ മാതാവ് മൂവാറ്റുപുഴ ആവോലി കൊച്ചുമുട്ടം ബ്രിജീറ്റ് സ്‌കറിയ (81) നിര്യാതയായി. സംസ്‌ക്കാരം നാളെ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ബസ്ലേഹം തിരുക്കുടുംബ ദേവാലയത്തില്‍ നടക്കും. ബ്രിജീറ്റ് സ്‌കറിയയുടെ നിര്യാണത്തില്‍ സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്ന കുടുംബങ്ങളുടെ വേദനയില്‍ സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ പങ്കു ചേരുന്നതിനൊപ്പം പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന

Full story

British Malayali

ഹൈദ്രാബാദ്; തെന്നിന്ത്യന്‍ സിനിമകളില്‍ ദീര്‍ഘകാല അഭിനയാനുഭവമുള്ള ഗീതാഞ്ജലി രാമകൃഷ്ണ (72) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. തമന്ന നായികയായ 'ദാറ്റ് ഈസ് മഹാലക്ഷ്മി'യാണ് അവസാന ചിത്രം. ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അവര്‍. 1961ല്‍ നന്ദമുരി തരക രാമറാവു സംവിധാനം ചെയ്ത തെലുങ്ക് ചിത്രം സീതാരാമ കല്യാണമാണ് ആദ്യചിത്രം. ഡോ. ചക്രവര്‍ത്തി, ലത മനസുലു, ബൊബ

Full story

[11][12][13][14][15][16][17][18]