1 GBP = 90.10 INR                       

BREAKING NEWS
British Malayali

ഹാമില്‍ട്ടണ്‍: പനിയെ തുടര്‍ന്ന് ഹാമില്‍ട്ടണില്‍ മരണപ്പെട്ട അലക്‌സാണ്ടര്‍ ഫിലിപ്പിന്റെ (8) മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2.30ന് സംസ്‌കരിക്കും. കുമരകം സ്വദേശി പുത്തന്‍ പുരയില്‍ ജയ്ബു ഫിലിപ്പിന്റെയും കുടമാളൂര്‍ മാങ്ങായി പറമ്പില്‍ റിനാ ഫിലിപ്പിന്റെയും മകനാണ് അന്തരിച്ച അലക്‌സാണ്ടര്‍. ആറു വര്‍ഷം മുന്‍പാണ് ഈ കുടുംബം യുകെയില്‍ നിന്നും കുടിയേറിയത്. സോഷ്യല്‍ വര്‍ക്കറായ ജോബും നഴ്‌സായ റീനയും ഹാമില്‍ട്ടണില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച 2.30 ന് ഹാമില്‍ട്ടണ്‍ സെന്റ്.മേരീസ് കാത്തലിക് പള്ളിയില്‍ സംസ

Full story

British Malayali

പെരുമ്പാവൂര്‍ : കുടുംബ കലഹം പറഞ്ഞു തീര്‍ക്കാന്‍ സഹോദരനെ വിളിച്ചു വരുത്തിയതിന് പിന്നാലെ അക്രമം. സഹോദരി അടക്കമുള്ള ബന്ധുക്കളെ യുവാവ് ആക്രമിച്ചതിന് പിന്നാലെ ഒരാള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ ആശുപത്രിയിലെന്നും സൂചന. ഇന്നലെ 8.30 തോടെ പെരുംമ്പാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അറക്കപ്പടിയില്‍ ആയിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറക്കപ്പടി മോട്ടികോളനി പാറപ്പുറത്ത് ഷാജി ( 49 )ആണ് മരണമടഞ്ഞത് .ഇയാളുടെ ബന്ധു അഷറഫിനെ പരുക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തി

Full story

British Malayali

മൈസൂരു/ കോതമംഗലം: മൈസൂരുവിലുണ്ടായ കാറപകടത്തില്‍ രണ്ട് മലയാളി ഐടി എന്‍ജിനീയര്‍മാര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്. മാണ്ഡ്യയ്ക്കടുത്ത് മരത്തിലിടിച്ചാണ് എട്ടംഗ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. ഇന്‍ഫോസിസ് ക്യാമ്പസിലെ ജോലിക്കാരായ ഇവര്‍ വിനോദ സഞ്ചാരത്തിനായി പുറപ്പെട്ടതായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ പരുക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പെട്ട ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന.  കോതമംഗലം തൃക്കാരിയൂര

Full story

British Malayali

സലാല: ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. സംഭവം സലാലയ്ക്ക് സമീപം. മരിച്ചത് മലപ്പുറം  പള്ളിക്കല്‍ ബസാര്‍ നിവാസികളായ സലാം, അസൈനര്‍, ഇ.കെ അഷ്റഫ് എന്നിവര്‍. കാര്‍ ഡിവൈഡറിലിടിച്ച് കത്തുകയായിരുന്നെന്നും സൂചന. ഇവരോടൊപ്പമുണ്ടായിരുന്ന ഉമ്മര്‍ എന്നയാള്‍ പരുക്കേറ്റ് ചികിത്സയിലാണ്. സന്ദര്‍ശന വിസയില്‍ സലാലയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍. സലാം,  ഉമര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. മൃതദേഹങ്ങള്‍ സലാല ഖബൂസ് ഹോസ്പിറ്റലില്‍.

Full story

British Malayali

പാലക്കാട്: സഹോദരന്റെ കുത്തേറ്റ് ഒന്‍പത് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം-പാലക്കാട് ജില്ലകള്‍ക്കിടയിലുള്ള അതിര്‍ത്തി ഗ്രാമമായ കൊപ്പത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൊപ്പം നടുവട്ടത്ത് കൂര്‍ക്കപ്പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിമാണ് സഹോദരന്റെ ആക്രമണത്തില്‍ കൊലപ്പെട്ടത്. ശനിയാഴ്ച്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.വീട്ടിലുണ്ടായ വഴക്കിനിടെ സഹോദരനായ നബീല്‍ ഇബ്രാഹിം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെ ആക്രമിക്കുകയായിരുന്നു. നാലാം

Full story

British Malayali

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റും മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ പിതാവുമായ ജോര്‍ജ്ജ് എച്ച് ഡബ്ല്യു ബുഷ് (ജോര്‍ജ് ബുഷ് സീനിയര്‍) അന്തരിച്ചു. 94 വയസായിരുന്നു. മകന്‍ ജോര്‍ജ്ജ് ബുഷാണ് മരണ വിവരം പുറത്തുവിട്ടത്. പാര്‍ക്കിങ്സണ്‍ രോഗബാധിതനായ അദ്ദേഹം ഏറെക്കാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു. രക്തത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ബുഷ് ചികിത്ലയിലായിരുന്നു. രോഗബാധയെ തുടന്ന് വീല ചെയറില്‍ കഴിയുന്ന സീനിയര്‍ ട്രംപിനെ സമീപ കാലത്ത് ശ്വാസകോശ സംബന്ധമായ പ്രശനങ്ങളെ തുടര്‍ന്ന് പലതകവണ ആശുപത്രിയില്‍ പ്

Full story

British Malayali

ചെന്നൈ: പ്രമുഖ തമിഴ് സിനിമാ-സീരിയല്‍ നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. യുവ തമിഴ് നടിയായ റിയാ മികയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വയസ് ആയിരുന്നു. ചെന്നൈ വത്സര വാക്കത്തുള്ള സഹോദരന്റെ ഫ്ളാറ്റിലാണ് റിയാ മിക തൂങ്ങി മരിച്ചത്. അതേസമയം മരണ കാരണം വ്യക്തമല്ല. കുടുംബ പ്രശ്നമാണെന്നും അതല്ല കാമുകനുമായുണ്ടായ വഴക്കാണ് ആത്മഹത്യയിലേകക് നയിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതേമയം മരണ കാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. നാലുമാസമായി സഹോദരന്‍ പ്രകാശിന്റെ ഫ്ളാ

Full story

British Malayali

തൃശൂര്‍: രാമവര്‍മപുരം പൊലീസ് അക്കാദമിയിലെ കുളത്തില്‍ മുങ്ങി മരിച്ചത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തിലേക്ക് പോയ രണ്ട് കുട്ടികള്‍. പൊലീസുകാരുടെ മക്കളായ 2 കുട്ടികളാണ് ഇന്നലെ മുങ്ങിമരിച്ചത്. ഐആര്‍ ബറ്റാലിയന്‍ എഎസ്ഐ എറണാകുളം മഴുവന്നൂര്‍ കുന്നത്തുനാട് കളരിക്കല്‍ വീട്ടില്‍ അഗുലിന്റെയും പ്രീതയുടെയും മകന്‍ അജു കൃഷ്ണ (7), അക്കാദമിയിലെ സിവില്‍ പൊലീസ് ഓഫിസര്‍ മലപ്പുറം അരീക്കോട് പുവത്തുങ്കല്‍ ഉജ്ജയനിയില്‍ നീനയുടെയും അരുണിന്റെയും ഏക മകന്‍ അഭിമന്യു (9) എന്നിവരാണു മരിച്ചത്. അഭിമന്യു തൃശൂര്‍ വില്ലടം ഗവ.

Full story

British Malayali

കാസര്‍കോട്: വിവാഹദിനം യുവാവിനെ തേടിയെത്തിയത് മരണത്തിന്റെ വിളി. വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് മടങ്ങവേ ട്രെയിനില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. അപകടം നടന്ന ശേഷം ട്രെയിന്‍ ഏറെ ദീരം പിന്നിട്ട ശേഷമാണ് ഭര്‍ത്താവിന്റെ മരണവിവരം ഭാര്യ അറിഞ്ഞത്. തിരുവനന്തപുരം - നേത്രാവതി എക്‌സ്പ്രസിലെ എസ് 3 കോച്ചില്‍ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. തൃശൂര്‍ പാവറട്ടി തൊയക്കാവ് വെസ്റ്റ് എഎല്‍പി സ്‌കൂളിനു സമീപം ഏറച്ചംവീട്ടില്‍ അബ്ദുല്‍ ഖാദറിന്റെയും ബാനുവിന്റെയും മകന്‍ മുഹമ്മദലി (24)യാണു ട്രെയിനില്‍ നിന്നും വ

Full story

British Malayali

ന്യൂഡല്‍ഹി: സിഎന്‍എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. ദേശീയതലത്തില്‍ തന്നെ ഏറെ പേരെടുത്ത മലയാളി മാധ്യമ പ്രവര്‍ത്തകനാണ് രാധാകൃഷ്ണന്‍. യുഎന്‍ഐ, സിഎന്‍ബിസി എന്നീ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സിഎന്‍എന്‍ ന്യൂസിന്18 വാര്‍ത്താ വിഭാഗത്തിന്റെ നേതൃനിരയില്‍ എത്തിയത്. മൃതദേഹം 12 മുതല്‍ മൂന്ന് മണിവരെ ഇന്ദിരാപുരത്തെ വസതിയില്‍

Full story

[14][15][16][17][18][19][20][21]