1 GBP = 92.50 INR                       

BREAKING NEWS
British Malayali

പോത്തന്‍കോട്: സുഹൃത്തുക്കളായ മൂന്ന് യുവാക്കളുടെ മരണം നല്‍കിയ നടുക്കത്തില്‍ നിന്നും വെമ്പായംകാര്‍ ഇനിയും മോചിതരായിട്ടില്ല. അത്രമേല്‍ ഭയാനകമായിരുന്നു ആ രംഗം. വെമ്പായം പെരുംകൂറില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടറും കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കൂട്ടിയിടിച്ചായിരുന്നു മൂവരുടെയും മരണം. വെമ്പായം മൊട്ടമൂട് പാളയംകെട്ടി തടത്തരികത്തു വീട്ടില്‍ വേണുവിന്റെയും ഷീലയുടെയും മകന്‍ മനു (26), വട്ടപ്പാറ കണക്കോട് കല്ലുവാക്കുഴി വിഷ്ണുഭവനില്‍ കൃഷ്ണന്‍ കുട്ടിയുടെയും കുമാരിയുടെയും മകന്‍ വിഷ്ണു (27), വട്ടപ്പാറ വേറ്റ

Full story

British Malayali

തിരുവനന്തപുരം: മാനന്തവാടി കുറ്റിമൂല സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റിലെ അടുക്കള ജീവനക്കാരി മേരി (20)യുടെ മരണത്തില്‍ ദുരൂഹത. തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മേരിയെ ഞായര്‍ രാവിലെ കണ്ടെത്തിയത്. അസമിലെ തുംഗ് ബാരി സ്വദേശിനിയാണ്. ഞായര്‍ രാവിലെയാണ് കശുമാവിന്‍ തോപ്പില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. കോണ്‍വെന്റിലെ ജീവനക്കാരിയായ മേരിയെ ശനിയാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. കഴിഞ്ഞ മെയ് മാസം മുതല്‍ ഇവര്‍ കോണ്‍വെന്റിലുണ്ട്. ബംഗളൂരു കോണ്‍വെന്റിലെ ജീവനക്കാരിയായിരുന്ന മേരിയെ ബംഗളൂരുവില്‍ നിന്നും മാനന്തവാടിക്ക്

Full story

British Malayali

ദുബായ്: 1958ലെ പുതുവര്‍ഷപ്പുലരിയിലാണ് നന്തി നാസര്‍ ജനിച്ചത്. ജന്മദിനം ആഘോഷിക്കാന്‍ ഒരു രണ്ടു നാള്‍ ബാക്കി നില്‍ക്കേയാണ് പ്രവാസികളുടെ അത്താണി ആയിരുന്ന നന്തി ബസാറിനെ മരണം വിളിച്ചത്. അവസാന നാളുകളില്‍ അദ്ദേഹം തമാശയായി മരണത്തെ കുറിച്ചു പറഞ്ഞ വാക്കുകള്‍ വിശ്വസിക്കാന്‍ പോലും ആളുകള്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെട്ട പ്രവാസി സമൂഹത്തിന് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട് ഇപ്പോഴും ഉള്‍ക്കൊള്ളാനുമായിട്ടില്ല. പ്രിയപ്പെട്ടവരോട് അദ്ദേഹം പറഞ്ഞത് മരണത്തെ കുറിച്ചായി

Full story

British Malayali

പെരിന്തല്‍മണ്ണ: മുന്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം ടൂര്‍ണമെന്റിനിടെ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് തൊട്ടേക്കാട് തെക്കോണി വീട്ടില്‍ ആര്‍.ധനരാജന്‍ (40) ആണു മരിച്ചത്. നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന കാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്ബോളില്‍ പെരിന്തല്‍മണ്ണ എഫ്സിക്ക് വേണ്ടി കളിക്കുന്നതിനിടെയാണ് സംഭവം. ആദ്യ പകുതി അവസാനിക്കാറായപ്പോള്‍ മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് തുടങ്ങിയ ക്ലബ്ബുകള്‍ക്കു വേണ്ടി ബൂട്ടണി

Full story

British Malayali

ചങ്ങനാശേരി: അപ്രതീക്ഷിത വിയോഗങ്ങളില്‍ നടുങ്ങി ചങ്ങനാശേരി. ഒരു ദിവസത്തിനുള്ളില്‍ രണ്ട് അപകടങ്ങളിലായി ചങ്ങനാശേരിക്ക് നഷ്ടമായത് 3 ജീവനുകള്‍. മണിമലയാറ്റില്‍ തേലപ്പുഴക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ചങ്ങനാശേരി പച്ചക്കറി മാര്‍ക്കറ്റിന് സമീപം ഇലഞ്ഞിപ്പറമ്പില്‍ വീട്ടില്‍ മാര്‍ട്ടിന്‍ സെബാസ്റ്റ്യന്റെ മകന്‍ സച്ചിന്‍ മാര്‍ട്ടിന്‍ (19), ചങ്ങനാശേരി ബൈപാസ് റോഡില്‍ മോര്‍ക്കുളങ്ങര റൂബി നഗര്‍ പുതുപ്പറമ്പില്‍ സുരേഷിന്റെ മകന്‍ ആകാശ് സുരേന്ദ്രന്‍ (19) എന്നിവര

Full story

British Malayali

ബംഗളൂരു: കര്‍ണാടകയിലെ പേജാവര്‍ മഠത്തിന്റെ മേധാവി വിശ്വേശ തീര്‍ത്ഥ സ്വാമി അന്തരിച്ചു. 88 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡിസംബര്‍ 20നാണ് വിശ്വേശ തീര്‍ത്ഥ സ്വാമിയെ കെ.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വാമിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഉഡുപ്പിയിലെ അഷ്ട മഠത്തില്‍ ഉള്‍പ്പെടുന്നതാണ് പെജ്വാര മഠം. രോഗം കലശലായതോടെ, വിശ്വശ്വര തീര്‍ത്ഥ സ്വാമിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. സ്വാമിയുടെ ര

Full story

British Malayali

ദുബായ്: പ്രവാസിയുടെ ഓരോ പ്രശ്നത്തിനും ഒപ്പമുണ്ടായിരുന്നു നാസറിക്ക (55) ഇനി ഓര്‍മയാകുകയാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവസാന്നിധ്യമായിരുന്നു നാസര്‍നന്തി. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തകന്‍ എന്ന് നിലയില്‍ മാത്രമല്ല ആശുപത്രികളില്‍ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് സഹായം എത്തിക്കുന്നതിനും മുന്നിട്ട് നില്‍ക്കാറുള്ള പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഞായറാഴ്ച പുലര്‍ച്ചെ നെഞ്ചു വേദനയെ തുടര്‍ന്ന് ദുബായിലെ ആശുപത്രി

Full story

British Malayali

പാലക്കാട്: രണ്ടാഴ്ച്ചയായി നല്ലേപ്പള്ളി വാരിയത്ത്കാട് വീട്ടില്‍ വിളയാടിയത് സന്തോഷം മാത്രമായിരുന്നു. അവധിക്കുള്ള ഒത്തു ചേരല്‍. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സന്തോഷിച്ച ദിവസങ്ങള്‍. എന്നാല്‍, ഈ സന്തോഷത്തിന് ഒടുവില്‍ മുത്തശ്ശിയുടെ കവിളില്‍ ഉമ്മ കൊടുത്തു കൊച്ചുമകന്‍ ഋഷികേശ് മടങ്ങിയത് അടുത്ത അവധിക്കാലത്ത് വീണ്ടും വരാമെന്നു പറഞ്ഞാണ്. എന്നാല്‍, ആ യാത്രപറച്ചില്‍ മടങ്ങിവരാത്ത മരണത്തിലേക്കാണെന്ന് ആരും കരുതിയില്ല. കൊച്ചുമകന്റെ ചേതനയറ്റ മൃതദേഹം എത്തിച്ചപ്പോള്‍ നെഞ്ചു പൊട്ടി നിലവിളിക്കുന്ന മുത്തിശ്ശി ന

Full story

British Malayali

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, വൈദ്യസഹായ യൂണിറ്റില്‍ അംഗമായിരുന്ന മലയാളി ഡോ. രഘൂത്തമന്‍ വേലായുധന്‍ ഒപ്പെ അന്തരിച്ചു. 78 വയസ്സ് ആയിരുന്നു. ഇന്ദിരാഗാന്ധി വെടിയേറ്റു വീഴുമ്പോള്‍, ഒപ്പമുണ്ടായിരുന്ന രഘൂത്തമന്‍ ഇന്ദിരാഗാന്ധിക്ക് ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആശുപത്രിയില്‍ അനുഗമിക്കുകയും ചെയ്തിരുന്നു. മലയാളിയായ രഘൂത്തമന്‍ കോട്ടയം ഉഴവൂര്‍ സ്വദേശിയാണ്. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി അംഗമായിരുന്ന ദാക്ഷായണി വേലായുധന്റെയും ആദ്യ രണ്ടു ലോക്സഭകളില്‍ അംഗമായിരുന്ന ആര്‍. വ

Full story

British Malayali

മുംബൈ: നടന്‍ കുശാല്‍ പഞ്ചാബിയ ബാന്ദ്ര പാലിഹില്ലിലുള്ള വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് എഴുതി വെച്ച ശേഷമാണ് 37കാരനായ കുശാല്‍ ആത്മഹത്യ ചെയ്തത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ഇതു കുശാല്‍ എഴുതിയതാണെന്നാണ് പൊലീസ് നിഗമനം. സ്വത്തിന്റെ പകുതി മൂന്നുവയസ്സുള്ള മകന്‍ കിയാനും ബാക്കി 50 ശതമാനം മാതാപിതാക്കള്‍ക്കും സഹോദരിക്കും തുല്യമായും നല്‍കണമെന്ന് ആത്മഹത്യക്കുറിപ്പിലുള്ളതായി പൊലീസ് അറിയിച്ചു. മരണ വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടുപിന്നാല

Full story

[16][17][18][19][20][21][22][23]