1 GBP = 89.40 INR                       

BREAKING NEWS
British Malayali

കുമരനല്ലൂര്‍: കാര്‍ഷിക രംഗത്തെ ഗവേഷണത്തില്‍ നിരവധി മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കാര്‍ഷിക ശാസ്ത്രജ്ഞന്‍ പാലക്കാട് കപ്പൂര്‍ മാരായംകുന്നില്‍ കാരോത്ത് വില്ല ഡോ. കെ.വി അഹമ്മദ് ബാവപ്പ ഹാജി (90) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് 9നു മാരായംകുന്ന് പള്ളിയില്‍. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, ലോകബാങ്ക്, ഐഎംഎഫ് എന്നിവയുടെ കണ്‍സല്‍റ്റന്റുമായിരുന്നു. ഓസ്ട്രേലിയ, ശ്രീലങ്ക, ഇന

Full story

British Malayali

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ സജിയുടെ മാതാവും പരേതനായ സി ജെ ജോസഫിന്റെ ഭാര്യയുമായ റോസമ്മ നിര്യാതയായി.  87 വയസ്സ് ആയിരുന്നു പ്രായം. സി ജെ തോമസ്, (യുഎസ്എ)സി ജെ മാത്യു, (യുഎസ്എ) റോസമ്മ (യുഎസ്എ), വത്സമ്മ (യുഎസ്എ),സി ജെ ജോസ്.(യുഎസ്എ), ലിസി ജോസഫ്,(യുഎസ്എ) ഷാജു ജോസഫ് (ഇന്ത്യ) സജി ജോസഫ് (യുകെ). ജോയ് ജോസഫ് (യുഎസ്എ)എന്നിവര്‍ മക്കളാണ്. മരുമക്കള്‍ ടി കെ ജോസഫ് റിട്ടേയ്ഡ് അധ്യാപകന്‍,(യുഎസ്എ) ജയിംസ് ചാക്കോ, (യുഎസ്എ)എന്‍ എം ജോര്‍ജ്  (യുഎസ്എ)എന്നിവര്‍ മരുമക്കളാണ്. സംസ്‌കാരം ചൊവ്വാഴ്ച കോഴിക്കോട് കണ്ണോത്

Full story

British Malayali

കൊടുങ്ങല്ലൂര്‍: യുവാവിനെ കൊന്ന് ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് കുറ്റിക്കാട്ടില്‍ തള്ളി. വെമ്പല്ലൂര്‍ ചന്ദനയ്ക്ക് സമീപം താമസിക്കുന്ന മനയത്ത് ബൈജുവിന്റെ മകന്‍ വിജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. മരണത്തില്‍ പൊലീസ് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളായ നാലംഗ സംഘം ഒശിവിലെന്ന് സൂചന. കൊലപാതകത്തിന് പിന്നില്‍ ഇവരെന്നാണ് പൊലീസ് നിഗമനം. കട്ടന്‍ബസാര്‍ വാട്ടര്‍ ടാങ്കിന് കിഴക്ക് വിജനമായി കിടക്കുന്ന പറമ്പിലെ കുറ്റിക്കാട്ടില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിജിത്തിനെ കാണാതാകുന്നത്. ഛത്ത

Full story

British Malayali

തിരുവനന്തപുരം: മുന്‍ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയര്‍ അന്തരിച്ചു.തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.90 വയസായിരുന്നു. 1987 മുതല്‍ 1989 വരെ കെപിഎസ് മേനോന്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു. അച്ഛന്‍ കെ പിഎസ് മേനോന്‍ സീനിയര്‍ രാജ്യത്തെ ആദ്യ വിദേശകാര്യ സെക്രട്ടറി ആയിരുന്നു. കെപിഎസ് മേനോന്‍ ജൂനിയറിന്റെ അനന്തരവനാണ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു ശിവശങ്കര മേനോന്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തൈക്കാട് ശാന്തികവാടത്ത

Full story

British Malayali

തിരുവനന്തപുരം: കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് ചീഫ് കമ്മിഷണറും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗവുമായിരുന്ന ഗോവിന്ദന്‍ എസ്.തമ്പി (78)യുടെ മരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയാണ് മനോരമയിലെ മാധ്യമ പ്രവര്‍ത്തകനായ ജാവേദ് പവര്‍വേശിന്റെ കുറിപ്പ്. ഇന്ത്യന്‍ റവന്യു സര്‍വീസിലെ കസ്റ്റംസ് സര്‍വീസില്‍ സ്വാതന്ത്യ്രാനന്തരം പ്രവേശിച്ച ആദ്യ മലയാളിയാണ് ഗോവിന്ദന്‍ എസ്. തമ്പി. റവന്യു ഇന്റലിജന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍, മുംബൈ കസ്റ്റംസ് ചീഫ് കമ്മിഷണര്‍, കൊച്ചി സെന്‍ട്രല്‍ എക്‌

Full story

British Malayali

മലപ്പുറം: വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചത് കൃഷിപഠന പദ്ധതിയുടെ ഭാഗമായി പാടശേഖരം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ. തിരൂര്‍ മംഗലം പുല്ലൂണി പുഴവക്കത്ത് അബ്ദുറസാഖ് - സഹീറ ദമ്പതികളുടെ മകള്‍ ഫാത്തിമ ഫസ്‌ന (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വള്ളത്തോള്‍ എയുപി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ് ഫസ്‌ന. 'പാഠം ഒന്ന് പാടത്തേക്ക് ' കൃഷി പഠന പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ വാളമരുതൂര്‍ വയലില്‍ ഞാറ് നടലുമായി ബന്ധപ്പെട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന സംഘത്തോടൊപ്പം എത്തിയതായിരുന്നു ഫസ്‌

Full story

British Malayali

കാസര്‍കോട്: ന്യൂസ് ക്യാമറാമാന്‍ അനില്‍ കണ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസ്സായിരുന്നു. ഇന്ത്യാവിഷന്‍, സൂര്യ ടിവി എന്നീ ചാനലുകളിലും ഡല്‍ഹി കേന്ദ്രമായുള്ള ദേശീയ ചാനലിലും ഏറെക്കാലം ജോലി ചെയ്തിരുന്നു. ഇന്നലെ വൈകീട്ട് ചെമ്പിരിക്കയ്ക്കടുത്ത് റെയില്‍വേ ട്രാക്കിലാണ് അനില്‍ കണ്ണനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെമ്പിരിക്കയിലെ ക്വാര്‍ട്ടേഴ്സിലാണ് അനില്‍ താമസിച്ചിരുന്നത്. മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാ

Full story

British Malayali

മംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ കുത്തേറ്റ യുവതി മരിച്ചു. ചികിത്സയില്‍ ഇരിക്കെയായിരുന്നു യുവതിയുടെ അന്ത്യം. ചിക്കമഗളൂരു ജില്ലയിലെ എന്‍ആര്‍ പുരയ്ക്കടുത്തു ബാസപുര സ്വദേശിനിയായ ബിന്ദുവാണു മരിച്ചത്. നാളുകളായി പ്രണയാഭ്യര്‍ഥനയുമായി ബിന്ദുവിന്റെ പിന്നാലെ നടക്കുകയായിരുന്നു മിഥുന്‍. ബിന്ദു പ്രണയാഭ്യര്‍ഥന പൂര്‍ണമായും നിരാകരിച്ചതോടെയാണു യുവാവ് പ്രകോപിതനായി ആക്രമണം നടത്തിയത്. എന്‍ആര്‍ പുരയ്ക്കടുത്തു മാഗല്‍ഗോഡില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കുത്തേറ്റു ഗുരുതരമായി പരിക

Full story

British Malayali

കൊല്ലം: വാക്ക് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തീ കൊളുത്തി മരിച്ചു. പെരിനാട് കോട്ടയ്ക്കകം നഗര്‍ പള്ളിയമ്പില്‍ കായല്‍ വാരത്ത് വീട്ടില്‍ ഓട്ടോ ഡ്രൈവറായ ശ്രീകണ്ഠന്‍ നായരാണ് കശുഅണ്ടി തൊഴിലാളിയായ ഭാര്യ ലതികയെ കൊലപ്പെടുത്തിയശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. രണ്ട് പേരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായ സമയത്ത് മരുമകള്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ തര്‍ക്കം രൂക്ഷമായതോടെ ഇവര്‍ അക്രമം ഭയന്ന് വീടിന് പുറ

Full story

British Malayali

പത്തനംതിട്ട: ടി.കെ റോഡില്‍ കുമ്പനാട് കല്ലുമാലിക്കല്‍പ്പടിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലയി. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇരവിപേരൂര്‍ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. വാക്കേമണ്ണില്‍ സാം തോമസിന്റെ മകന്‍ ബെന്‍ ഉമ്മന്‍ തോമസ് (27), മംഗലശേരില്‍ ജോബി (36), തറവേലില്‍ ശശിയുടെ മകന്‍ അനൂപ് എസ്. പണിക്കര്‍ (25), അനില്‍ (40) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടം. അപകടത്തിന്റെ സി സി റ്റി വി ദ്യശ്യങ്ങള്‍ പുറത്ത് വന്നു. മരിച്ച നാലു പേരുടെയും മ

Full story

[1][2][3][4][5][6][7][8]