1 GBP = 93.40 INR                       

BREAKING NEWS
British Malayali

മധുര: കുടുംബശ്രീ അംഗങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് മധുരയിലാണ് അപകടം നടന്നത്. പാലക്കാട് കൊടുവായൂര്‍ സ്വദേശികളായ സരോജിനി (65) പെട്ടമ്മാള്‍ (68) കുനിശ്ശേരി സ്വദേശി നിഖില (8) എന്നിവര്‍. മരിച്ചത്. മധുര, രാമേശ്വരം എന്നീ സ്ഥലങ്ങളിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ വിനോദയാത്ര പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. 35 പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് സൂചന. മധുരയെത്തും മുമ്പ് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൊടുവായ

Full story

British Malayali

തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല രൂപത മുന്‍ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് അന്തരിച്ചു. രാവിലെ 3 15 നായിരുന്നു മരണം. 93 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മറ്റന്നാള്‍ തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പൊലീത്തന്‍ കത്തീഡ്രലിലാണ് കബറടക്കം.ഇന്ന് ഉച്ചവരെ ഭൗതിക ശരീരം തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചാപ്പലിലും തുടര്‍ന്ന് തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പൊലീത്തന്‍ കത്തീഡ്രല്‍ ദൈവാലയത്തിലും പൊതുദര്‍ശനത്തിന് വെക്കും. 1988 ഓഗസ്റ്റ് ആറ

Full story

British Malayali

ബാസില്‍ടണ്‍: യുകെയിലെ ബാസില്‍ടണില്‍ താമസമാക്കിയ ബിനോയ് അഗസ്റ്റിന്റെ പിതാവ് എംഎം അഗസ്തിയെന്ന കുഞ്ഞഗസ്തി നിര്യാതനായി. ഒരു കാലഘട്ടത്തില്‍ കോട്ടയം ജില്ലയിലെ പ്രത്യേകിച്ച് പാലായിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ നെടുംതൂണുകളില്‍ ഒരാളായിരുന്ന എംഎം അഗസ്തി. പരേതന് 83 വയസ്സായിരുന്നു. ഇന്ന് പലര്‍ക്കും അന്യം നിന്ന ഗാന്ധി നെഹ്രുവിയന്‍ സ്‌കൂളിന്റെ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന കുഞ്ഞഗസ്തി അറിയപ്പെട്ടിരുന്നത് തന്നെ ''കോണ്‍ഗ്രസ്സ് കുഞ്ഞഗസ്തി'' എന്നായിരുന്നു. രാഷ്ട്രീയാതികായകന്മാരായ ആര്‍ വി തോമസിന്

Full story

British Malayali

കൊല്ലം: നവദമ്പതികളെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനയം ചെമ്മക്കാട് മഠത്തില്‍കാവ് ക്ഷേത്രത്തിന് സമീപം വിഷ്ണുഭവനില്‍ വിഷ്ണു (23), ഭാര്യ ആര്യ (23) എന്നിവരാണ് മരിച്ചത്. പ്രണയത്തിലായിരുന്ന ഇവര്‍ ബന്ധുക്കളുടെ എതിര്‍പ്പ് മറികടന്ന് മൂന്ന് മാസം മുന്‍പാണ് വിവാഹിതരായത്. പുത്തൂര്‍ സ്വദേശി സോമന്റെ മകളാണ് ആര്യ. വിഷ്ണു സിനിമാറ്റിക് ഡാന്‍സറാണ്. ആര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ആദ്യമായി ഇന്നലെ അച്ഛനും അമ്മയും എത്തിയപ്പോള്‍ കണ്ടത് മകളുടെയും ഭര്‍ത്താവിന്റെയും ജീവനറ്റ ശരീരങ്ങളാണ്. വൈകിട്ട് ന

Full story

British Malayali

ജിദ്ദ: സ്വന്തം പിറന്നാള്‍ ദിനത്തില്‍ മലയാളി യുവാവിന് സൗദിയില്‍ അന്ത്യം. പത്തനംതിട്ട, അടൂര്‍ മരുതിമൂട് ഇളമന്നൂര്‍ ആറുവിള സ്വദേശി ജോയല്‍ ഡേയ്‌ലിലെ ജെനി മാത്യു (44) ആണ് മരിച്ചത്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജെനി മാത്യു. ഒരാഴ്ചയായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം. 44ാം ജന്മദിനമായ ഇന്നലെ ഉച്ചയോടെയയിരുന്നു അന്ത്യം. എട്ട് വര്‍ഷമായി ജിദ്ദയിലെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. നവോദയ പ്രവര്

Full story

British Malayali

ദുബായ്: ദുബായില്‍ ഇഫ്താര്‍ പരിപാടികളില്‍ പങ്കെടുത്ത ശേഷം ഷാര്‍ജയിലെ വീട്ടിലേക്കു മടങ്ങിയ മലയാളി വിദ്യാര്‍ത്ഥി കാറിടിച്ചു മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ തകടിയില്‍ നിഹാല്‍ ഷാഹിന്‍ (18) ആണു മരിച്ചത്. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഷാഹിന്‍ തകടിയിലിന്റെയും സലീനയുടെയും മകനാണു നിഹാല്‍. 25 വര്‍ഷമായി ഷാര്‍ജയില്‍ സ്ഥിര താമസക്കാരാണു ഇവര്‍. ദുബായ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നു 12ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി കാത്തിരിക്കുകയായിരുന്നു. സഹോദരന്‍: നിഹാദ് ഷാഹിന്‍. സംസ്‌കാരം പിന്

Full story

British Malayali

കോങ്ങാട്: അച്ഛനും മകനും വാഹനാപകടത്തില്‍ മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.ഇതില്‍ മനംനൊന്ത് മകന്റെ ഭാര്യ ഇന്നലെ പുലര്‍ച്ചെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. തമിഴ്നാട്ടില്‍ ഉണ്ടായ വാഹനാപകടത്തിലായിരുന്നു പെരിങ്ങോട് മണ്ണിന്‍കാട്ടില്‍ അനീഷ് (46), മകന്‍ ആദര്‍ശ് (22) എന്നിവര്‍ മരിച്ചത്. ഇളയ മകന്‍ ആകാശ് (20) പരുക്കുകളോടെ രക്ഷപ്പെട്ടു. 23ന് രാവിലെ 8.30ന് പുളിയമ്പട്ടിയില്‍ അനീഷും മക്കളും സഞ്ചരിച്ച കാറും ബസും കൂട്ടിയിടിക്കുകയായിരുന്നു. വിവരം അറിഞ്ഞ് തകര്‍ന്നുപോയ ആദര്‍ശിന്റെ ഭാര്യ നിത്യ(20) വലിയ മനോവിഷമത്തിലായിരുന്നു. തുട

Full story

British Malayali

കോട്ടയം: പ്രശസ്ത സോപാനം സംഗീത വിദ്വാന്‍ ബേബി എം മാരാര്‍ അപകടത്തില്‍ കൊല്ല്പ്പെട്ടു. പൊന്‍കുന്നത്ത് കാറപകടത്തില്‍ ആണ് പ്രശസ്ത സോപാന സംഗീത വിദ്വാനും വൈക്കം ക്ഷേത്ര കലാപീഠം ട്യൂട്ടര്‍ ചിറക്കടവ് സ്വദേശിയുമായ ബേബി മരിച്ചത്. പി പി റോഡില്‍ അട്ടിക്കല്‍ ആര്‍ടിഒ ഓഫീസിനു സമീപത്ത് ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം നടന്നത്. ഇന്ന് രാവിലെ പനമറ്റം പൂവത്തുങ്കല്‍ പ്രതിഷ്ഠാദിനത്തിന് മേളത്തിന് പോവുകയായിരുന്നു ബേബി മാരാര്‍. എതിര്‍ദിശയില്‍ നിന്നും വന്ന കാര്‍ റോങ് സൈഡിലേക്ക് പാഞ്ഞ് കയറി ഇടിച്ച് തെറിപ്പിക്കുകയ

Full story

British Malayali

ഡല്‍ഹി: ജഹാംഗിരാബാദില്‍ രണ്ടു വയസുകാരി മരിച്ചത് മൊബൈല്‍ ചാര്‍ജ്ജറില്‍ നിന്നും ഷോക്കേറ്റു മരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് രണ്ടു വയസ്സുകാരി ഷെവാര്‍ വൈദ്യുതാഘാതമേറ്റ് കൊല്ലപ്പെട്ടത്. അമ്മയോടൊപ്പം മുത്തച്ഛന്റെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഷെവാര്‍. കളിക്കുന്നതിനിടെ പവര്‍ പോയിന്റില്‍ കുത്തിയിട്ടിരുന്ന ചാര്‍ജ്ജര്‍ എടുത്തു കടിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അമ്മ റാസിയ രണ്ടു വയസ്സുകാരി ഷെഹാറുമൊന്നിച്ച് സ്വന്തം വീട്ടിലെത്തിയത്. ശനിയാഴ്ച്ച കുട്ടിയെ തനിച്ചു കളിക്കാന്‍

Full story

British Malayali

ഒഐസിസി ലണ്ടന്‍ റീജിയണല്‍ ചെയര്‍മാനും യുകെയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനുമായ ടോണി ചെറിയാന്റെ മാതാവ് അന്നക്കുട്ടി ചെറിയാന്‍ പുല്‍പ്പറയില്‍ (88 വയസ്സ്) തലയോലപ്പറമ്പ് നിര്യതയായി. പരേതനായ അധ്യാപകന്‍ തോമസ് ചെറിയാന്‍ ആണ് ഭര്‍ത്താവ്. സംസ്‌കാരം വെള്ളിയാഴ്ച തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. പരേത പാലാ മൂഡൂര്‍ കുടുംബാംഗമാണ്. മക്കള്‍: പരേതയായ വത്സമ്മ ജോസഫ് (ബാംഗ്ലൂര്‍), ശാന്തമ്മ  എബ്രഹാം (ചങ്ങനാശ്ശേരി), കുഞ്ഞുമോള്‍ സമ്പത്ത് (ബാംഗ്ലൂര്‍), മോളി സിറിയക് (തലയോലപ്പറമ്പ്), ടോണി ചെറിയാന്‍ (ല

Full story

[19][20][21][22][23][24][25][26]