1 GBP = 102.10 INR                       

BREAKING NEWS
British Malayali

മുംബൈ: ഹിന്ദി സിനിമയില്‍ ആര്‍ഡി ബര്‍മന്‍-എസ്ഡി ബര്‍മന്‍-ബപ്പി ലാരി കാലഘട്ടത്തിന് ശേഷം ഞെട്ടിച്ച സംഗീത സംവിധായകരായിരുന്നു നദീമും ശ്രാവണും. കാലങ്ങള്‍ക്കിപ്പുറവും ഇന്ത്യന്‍ സംഗീതലോകം പാടിനടക്കുന്ന പാട്ടുകളില്‍ ഈ കൂട്ടുകെട്ടിന്റെ സംഭാവനയും ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്.കോവിഡ് കീഴടങ്ങി ഈ കൂട്ടുകെട്ടിലെ ശ്രാവണ്‍ എന്ന ശ്രാവണ്‍ റാത്തോഡ് വിടവാങ്ങുമ്പോള്‍ സംഗീതലോകം ഇത്രമേല്‍ കണ്ണീര്‍ വാര്‍ക്കുന്നതും ആ പ്രതിഭ സമ്മാനിച്ച മാജിക്കുകള്‍ ഓര്‍ത്തു തന്നെയാണ്. സംഗീതസംവിധായകരെ അത്രകണ്ട് പരിചയമില്ലെങ്കിലും

Full story

British Malayali

ചാത്തന്നൂര്‍: ചിത്രരചനയ്ക്ക് വേറിട്ടവഴി സ്വീകരിച്ച കലാകാരനെയാണ് ആശാജിയുടെ വിയോഗത്തിലുടെ കലാലോകത്തിന് നഷ്ടമായത്. ജലാശയത്തില്‍ മലര്‍ന്നുകിടന്നും ശീര്‍ഷാസനം ചെയ്തുമൊക്കെ ചിത്രരചന നടത്തിയാണ് ശ്രദ്ധേയനായത്. എന്നും വേറിട്ട വഴികള്‍ തന്നെയായിരുന്നു തന്റെ ചിത്രകലാ മണ്ഡലത്തില്‍ ആശാജി സ്വീകരിച്ചത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശീര്‍ഷാസനത്തില്‍ നിന്നും ഉയരത്തില്‍ നിന്നു വെള്ളത്തിലേക്ക് ചാടുന്നതിനിടെ വായുവില്‍ നിന്നും ആഴമുള്ള ജലാശയത്തില്‍ മലര്‍ന്നുകിടന്നും മുങ്ങിക്കിടന്നും ചിത്രരചന നടത്തിയത്. ച

Full story

British Malayali

ന്യൂഡല്‍ഹി: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ പത്രപ്രവര്‍ത്തകനായ ആശീഷ് (35) കോവിഡ് മൂലം മരിച്ചു. യെച്ചൂരിയുടെ മൂത്ത മകനാണ്. ഗുഡ്ഗാവിലെ ആശുപത്രിയിലെ ചികില്‍സയ്ക്കിടെയാണ് മരണം. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലര്&zwj

Full story

British Malayali

ബെംഗളൂരു: കോവിഡ് ബാധിച്ചു മരിച്ച ഹോക്കി അംപയര്‍ അനുപമ പുച്ചിമണ്ടയ്ക്ക് കായിക ലോകത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി വീട്ടില്‍ ക്വാറന്റീനിലായിരുന്ന അനുപമയുടെ സ്ഥിതി പെട്ടെന്നു വഷളാകുകയും മരണം സംഭവിക്കുകയും ആയിരുന്നു. രാജ്യാന്തര ഹോക്കി അംപയറും കര്‍ണാടക മുന്‍ താരവുമായിരുന്നു അനുപമ പുച്ചിമണ്ട. 40 വയസ്സായിരുന്നു. ലോക ജൂനിയര്‍ ഹോക്കി, ഏഷ്യന്‍ ഗെയിംസ്, കോമണ്‍ വെല്‍ത്ത് ഗെയിംസ് തുടങ്ങി 90 രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. 1995 ഡല്‍ഹി സബ്

Full story

British Malayali

കൊച്ചി: കേരളം കണ്ട എക്കാലത്തെയും മികച്ച വ്യവസായികളില്‍ ഒരാളായിരുന്നു ഇന്ന് രാവിലെ വിട പറഞ്ഞ പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ സെന്റ് ജോര്‍ജ് ബേബി എന്ന ടി.വി.സ്‌കറിയ. ഇന്നത്തെപ്പോലെ പരസ്യപ്രചരണങ്ങളോ മാര്‍ഗ്ഗങ്ങളോ ഇല്ലാതിരുന്ന കാലത്ത് തുടങ്ങി ഇന്ന് ഏതൊരു പരസ്യരിതിയെയും വെല്ലുവിളിക്കത്തക്ക രീതിയില്‍ തന്റെ കുടയെ ബ്രാന്‍ഡ് ചെയ്ത് വിപണനത്തിന്റെയും പരസ്യത്തിന്റെയും ഒരു പാഠപുസ്തകാമാവുകയായിരുന്നു സ്‌കറിയ.'വടി കൊണ്ടു തല്ലല്ലേ സാറേ പോപ്പിക്കുട കൊണ്ടു തല്ലിക്കോ വേണേ..തുടങ്ങി ഇന്നത്തെ എന്റെ മഴക്കെന്റെ പോപ്പി എന്

Full story

British Malayali

ഗുവാഹത്തി: രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി വൈദ്യശാസ്ത്ര രംഗം ഉപേക്ഷിച്ചായിരുന്നു അസമിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്മുഖ്യമന്ത്രിയുമായ ഭൂമിധര്‍ ബര്‍മന്‍ ഈ രംഗത്ത് സജീവമായത്.അസമിന്റെ മുഖ്യമന്ത്രി പദത്തില്‍ വരെ ഇ യാത്ര എത്തിയെങ്കിലും കേവലം 23 ദിവസം മാത്രമായിരുന്നു അദ്ദേഹം അധികാരത്തിലിരുന്നത്. 1996 ല്‍ ഹിതേശ്വര്‍ സൈക്കിയ അന്തരിച്ചതിനെത്തുടര്‍ന്നാണ് ബര്‍മന്‍ ആദ്യം മുഖ്യമന്ത്രിയായത്. പിന്നീട് 2010 ല്‍ അന്നത്തെ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഹൃദയ ശസ്ത്രക്രിയയ്ക്കായി മാറി നിന്നപ്പോഴും ബര്‍മന്‍ മുഖ്യമ

Full story

British Malayali

നാദാപുരം: ഗുജറാത്തില്‍ ഒരു മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ അടുത്തടുത്ത ദിവസങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ചു. ഗുജറാത്തില്‍ സ്ഥിരതാമസക്കാരായ വിലങ്ങാട് സ്വദേശികളായ ദമ്പതികളും മരുമകളുമാണ് അഹമ്മദാബാദില്‍ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത് കാരിക്കുന്നേല്‍ കെ.ടി .ഫിലിപ് (71), ഭാര്യ മേരി (66), മകന്‍ തോമസ്‌കുട്ടിയുടെ ഭാര്യയും ഗുജറാത്ത് ഹൈക്കോടതിയിലെ സീനിയര്‍ ക്ലാര്‍ക്കുമായ സ്മിത (43) എന്നിവരാണു മരിച്ചത്. അഹമ്മദാബാദില്‍ വ്യാപാരിയായ തോമസ്‌കുട്ടി കോവിഡിനെ തുടര്‍ന്നു ചികിത്സയിലാണ്. ഇവരുടെ മകന്‍ പ്ലസ് വണ്‍ വിദ

Full story

British Malayali

അരീക്കോട്: കോവിഡ് അനന്തര ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ അന്തരിച്ച ഡോ. കെ.അബ്ദുറഹിമാന് (73) ആദരാഞ്ജലികളുമായി സാംസ്‌കാരിക കേരളം. ആതുര സേവന രംഗത്തെയും മതസാമൂഹിക മേഖലയിലെയും മുന്‍നിര പ്രവര്‍ത്തകനും കെഎന്‍എം മര്‍ക്കസുദ്ദഅ്വ സംസ്ഥാന ട്രഷററുമായിരുന്നു അദ്ദേഹം. കോവിഡ് അനന്തര ചികിത്സയ്ക്കിടെ ഇന്നലെ രാവിലെ 11.10ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുജാഹിദ് സംഘടനാ രംഗത്ത് സജീവ പ്രവര്‍ത്തകനായിരുന്നു. മതപ്രബോധന സംഘമായ 'നിഷ് ഓഫ് ട്രൂത്ത്' രൂപീകരിച്ചത് അബ്ദുറഹിമാന്റെ നേതൃത്വത്തിലായിരുന്നു. തിരൂര്&zwj

Full story

British Malayali

ഒറ്റപ്പാലം: മനസ്സില്‍ ഒരായിരം സങ്കടക്കടല്‍ ആര്‍ത്തിരമ്പുമ്പോഴും തളരാത്ത മനസ്സുമായാണ് സ്നേഹ എന്ന 15കാരി ഇന്നലെ എസ്എസ്എല്‍സി പരീക്ഷ എഴുതാനെത്തിയത്. കഴിഞ്ഞ നാലു ദിവസത്തിനിടെ സ്നേഹയുടെ ജീവിതത്തിലുണ്ടായത് തീരാ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ്. പൊന്നനുജനേയും പെറ്റു വളര്‍ത്തിയ അമ്മയേയുമാണ് കണ്ണടച്ചു തുറന്നപ്പോള്‍ സ്നേഹയ്ക്ക് നഷ്ടമായത്. പാലപ്പുറം കയറംപാറ ഞെഴുവന്‍കാട്ടില്‍ അജയന്റെ മകള്‍ സ്നേഹയാണ് ഒഴുക്കുകളെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള ഊര്‍ജം സംബാദിച്ചത്. തീരാനഷ്ടത്തെ മനസ്സിന്റെ ഒരു കോണിലേക്ക്

Full story

British Malayali

ചെന്നൈ: തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ രാവിലെ ഷൂട്ടിങ് സെറ്റില്‍വച്ചു കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വടപളനിയിലെ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മരണം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഉറ്റ ബന്ധുക്കള്‍ ആശുപത്രിയില

Full story

[1][2][3][4][5][6][7][8]