1 GBP = 89.90 INR                       

BREAKING NEWS
British Malayali

കോഴിക്കോട്; എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റും നാഷനല്‍ സെക്രട്ടേറിയറ്റ് അംഗവും എഴുത്തുകാരനുമായിരുന്ന എ.സഈദ് (63) അന്തരിച്ചത് അര്‍ബുദത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു. കബറടക്കം ഇന്നു രാവിലെ 10നു മലപ്പുറം എടവണ്ണ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. 1955 ജൂണ്‍ ഒന്നിന് മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് ജനനം. മതപണ്ഡിതനായ എ അലവി മൗലവിയാണ് പിതാവ്.പണ്ഡിതന്‍, എഴുത്തുകാരന്‍, ചിന്തകന്‍, വാഗ്മി എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു. ജിഎംയുപി സ്‌കൂള്‍ എടവണ്ണ, ഐഒഎച്ച്എസ് എടവണ്ണ, എംഇഎസ് മമ

Full story

British Malayali

വിഖ്യാത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ ജെ.മഹേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. രാവിലെ പത്തുമണിമുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരം അഞ്ചു മണിക്ക് സംസ്‌കാരം നടക്കും. പുതുതലമുറ ചിലപ്പോള്‍ വിജയ് ചിത്രം തെരിയിലെ വില്ലന്‍ വേഷത്തിലൂടെയാകും അദ്ദേഹത്തെ അറിയുക. അഭിനയം, സംവിധാനം, തിരക്കഥ, സംഭാഷണം അങ്ങനെ മഹേന്ദ്രന്‍ കൈവയ്ക്കാത്ത മേഖലകള്‍ ഉണ്ടായിരുന്നില്ല. ജോസഫ് അലക്‌സാണ്ടര്‍ എന്ന ജെ. മഹേന്ദ്രന്‍ തിരക്കഥാകൃത്തായാണ

Full story

British Malayali

എടവണ്ണ (മലപ്പുറം); അവള്‍ പോകാനിരുന്നത് ഭര്‍ത്താവിനൊപ്പമായിരുന്നു. ഒരു സന്തോഷയാത്ര മക്കള്‍ക്കൊപ്പം ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് സ്വപ്നം കണ്ട യാസ്മോള്‍ യാത്ര പോലും പറയാതെ പോയത് ഒരിക്കലും തിരിച്ചു വരാത്ത അനന്തതയിലേക്കാണ്.യാസ്മോള്‍ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ റിയാദില്‍ ഭാര്‍ത്താവിന്റെ അടുത്തെത്തിയേനെ. യാത്രയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കി ഭര്‍തൃഗൃഹത്തില്‍നിന്ന് സ്വന്തം വീട്ടിലേക്കു സഹോദരനൊപ്പം പുറപ്പെട്ട യാത്ര അന്ത്യയാത്രയായി. വിധി അവള്‍ക്കും കുടുംബത്തിനും കാത്തുവച്ചിരുന്നത് ദുരന്തത്തി

Full story

British Malayali

ബംഗളൂരു: സിനിമക്കായി കാര്‍ സ്ഫോടനം ചിത്രീകരിക്കവെ യാത്രക്കാരായ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം  സിനിമാലൊക്കേഷനിലുണ്ടായ അപകടത്തില്‍ ഇരുപത്തിയെട്ടുകാരിയായ സുമേര ബാനുവും അവരുടെ അഞ്ചു വയസുള്ള മകള്‍ അയേര ബാനുവുമാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂത്ത മകള്‍ സൈനബ് ബാനുവിനെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യലഹങ്ക സ്വദേശിയായ കൊല്ലപ്പെട്ട യുവതിയും ഭര്‍ത്താവും കുഞ്ഞുങ്ങളുമായി കാറില്‍ ബന്ധുവീട്ടിലേക്ക് പോകുകയായി

Full story

British Malayali

ബാലുശ്ശേരി: മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെ മണിക്കൂറുകള്‍ക്കകം കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് ബാലുശേരിയില്‍ പൊയില്‍താഴത്താണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കടുങ്ങോന്‍കണ്ടി പരേതനായ ചന്ദ്രന്റെ മകന്‍ രാജേഷി(38)നെയാണ് മാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് രാജേഷിന്റെ വീട്ടില്‍ കയറി ഒരു സംഘം ആളുകള്‍ ക്രൂരമായ ആക്രമണം നടത്തിയത്. ടിവിയും ലൈറ്റുമടക്കം ഒട്ടേറെ ഉപകരണങ്ങള്‍ ഇവര്‍

Full story

British Malayali

തിരൂരങ്ങാടി: ഇസ്ലാമിക പാണ്ഡിത്യത്തിന്റെ സുവര്‍ണ വെളിച്ചം ഇനി ഓര്‍മ്മ. കഴിഞ്ഞ ദിവസം അന്തരിച്ച കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റും മുജാഹിദ് പണ്ഡിതനുമായ ടി.കെ.മുഹ്യുദ്ദീന്‍ ഉമരി (85)യ്ക്ക് നിറകണ്ണുകളോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് ലോകം. ഇന്ന് രാവിലെ എട്ട് മുതല്‍ യത്തീം ഖാനയില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു വച്ച ശേഷം 11ന് യത്തീംഖാന പള്ളിയില്‍ കബറടക്കി. തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റും മുസ്ലിം നവോത്ഥാന നേതാവായിരുന്ന തിരൂരങ്ങാടിയിലെ കെ.എം. മൗലവിയുടെ മകനുമാണ്. ഓള്‍ ഇന്ത്യ അഹ്ലെ

Full story

British Malayali

തൃശൂര്‍: സ്ത്രീപക്ഷ എഴുത്തിലെ ശ്രദ്ധേയായ കഥാകാരി അഷിത (63) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയോടെ അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം.അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെറുകഥാകൃത്തും കവയിത്രിയും വിവര്‍ത്തകയുമായിരുന്ന അഷിത തൃശ്ശൂരിലെ പഴയന്നൂരില്‍ 1956ല്‍ ആണ് ജനിച്ചത്. ഡല്‍ഹിയിലും ബോംബെയിലുമായിരുന്നു വിദ്യാഭ്യാസം. ചെറുകഥകളില്‍ തുറന്നുപറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത മനോഹരങ്ങളായ ബാലസാഹിത്യ കൃതികളുടെ കര്‍ത്താവാണ്. പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതില്&zw

Full story

British Malayali

തൃശൂര്‍: പ്രശസ്ത നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് (44) അന്തരിച്ചു. ഇന്ന് വെളുപ്പിന് 2 മണിക്ക് കൊടുങ്ങല്ലൂര്‍ മോഡേണ്‍ ഹോസ്പിറ്റലില്‍വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഭാര്യ : ഐഷ മക്കള്‍ : ദിയ ഖുര്‍ബാന്‍, ദയാന്‍ ഖുര്‍ബാന്‍. ആത്മകഥ, ചാപ്പ്‌റ്റേഴ്‌സ്, ഒന്നും മിണ്ടാതെ എന്നിവയാണ് ഷഫീര്‍ സേട്ട് നിര്‍മ്മിച്ച ചിത്രങ്ങള്‍. 100 ഡെയ്‌സ് ഓഫ് ലവ്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നിവയാണ് എക്‌സ്‌ക

Full story

British Malayali

തൃശൂര്‍: വംശീയ വെറിയുടെ രക്തസാക്ഷി അന്‍സിക്ക് നാടിന്റെ യാത്രാമൊഴി. ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂസിലാന്‍ഡില്‍ ഉണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ട മലയാളി യുവതി ആന്‍സിയുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെയോടെയാണ് നാട്ടില്‍ എത്തിച്ചത്. വന്‍കരകള്‍ക്കപ്പുറം ന്യൂസിലാന്റിലുണ്ടായ ദുരന്തത്തെകുറിച്ച് അറിഞ്ഞിട്ടും കഴിഞ്ഞിട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാതെ മരവിച്ചു നിന്ന നാട്ടിലേക്ക് പുലര്‍ച്ചേയാണ് മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് എത്തിയത്. മൃതദേഹം ഇന്ന് എത്തുമെന്ന് അറിഞ്ഞ് നേരം പുലരുംമുമ്പേതന്നെ നൂറുകണക്കിന്

Full story

British Malayali

കോഴിക്കോട്: യുവാവ് മരിച്ചത് അമിത ലഹരി ഉപയോഗം മൂലമെന്ന് വിവരം. കൊടിയത്തൂര്‍ സ്വദേശി ഉണ്ടാട്ടില്‍ ദാനിഷാ(26)ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ദാനിഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചവര്‍ അപകടം നടന്നതാണെന്ന് പറഞ്ഞ് കടന്നു കളഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് ദാനിഷിനെ രണ്ടുപേര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. അമിതമായ ലഹരി ഉപയോഗിച്ചു അവശനില യിലായിരുന്നു ദാനിഷ്. ആശുപത്രിയിലെത്തിച്ചവര്‍ മറ്റൊരാളുടെ നമ്പര്‍ നല്‍കി കടന്നുകളഞ്ഞു. അല്‍പ്പം കഴിഞ്ഞു യുവാവ് മരിക

Full story

[1][2][3][4][5][6][7][8]