1 GBP = 93.60 INR                       

BREAKING NEWS
British Malayali

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ ഗവേഷക കൊല്ലപ്പെട്ടു. ശര്‍മ്മിഷ്ഠ സെന്നാ(43)ണ് ജോഗിങ്ങിനിടെ കൊല്ലപ്പെട്ടത്. ലെഗസി ഡ്രൈവിനും മാര്‍ച്ച്മാന്‍ വേയ്ക്കും സമീപത്തുള്ള വഴിയിലാണ് ശര്‍മ്മിഷ്ഠയുടെ മൃതദേഹം കണ്ടെത്തിയത്. ടെക്‌സാസിലെ പ്ലാനോ നഗരത്തില്‍ താമസിച്ചിരുന്ന ശര്‍മ്മിഷ്ഠയ്ക്ക് നേരെ ചിഷോം ട്രെയ്ല്‍ പാര്‍ക്കിന് സമീപം ഓഗസ്റ്റ് ഒന്നിനാണ് ആക്രമണമുണ്ടായത്. പൊലീസ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. കാന്‍സര്‍ രോഗികളോടൊപ

Full story

British Malayali

മലപ്പുറം: പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. ഇന്ന് രാവിലെ ചങ്ങരംകുളത്തുള്ള വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കുറച്ചു നാളുകളായി കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് ടെസ്റ്റിന് അയക്കും. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൈതോലപായ വിരിച്ച് എന്ന നാടന്‍ പാട്ടിന്റെ രചയിതാവാണ് ജിതേഷ് കക്കിടിപ്പുറം. വളരെ നാളുകള്‍ക്ക് മുമ്പ് ത

Full story

British Malayali

കൊച്ചി: പ്രശസ്ത മലയാള സിനിമാ നടന്‍ അനില്‍ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കരള്‍ രോഗമായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരം ഇരുനൂറില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്കു ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ച താരമായിരുന്നു അനില്‍. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്റ്റര്‍ മെഡിസിറ്റില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ടെലിവിഷന്‍

Full story

British Malayali

മുംബൈ: പ്രശസ്ത മറാത്ത നടന്‍ അശുതോഷ് ഭാക്‌റെയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. 32 വയസ്സായിരുന്നു. മറാത്ത്വാദയിലെ നന്ദേഡ് ടൗണിലെ വീട്ടിലാണ് അശുതോഷ് ഭാക്‌റെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിക്കളോടൊപ്പമായിരുന്നു താമസം. അശുതോഷ് ഭാക്‌റെയുടെ ഭാര്യ മയൂരി ദേശ്മുഖും അഭിനേതാവാണ്. ഭക്കര്‍, ഇച്ചാര്‍ തര്‍ല പക്ക എന്നീ മറാത്ത ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് അശുതോഷ് ഭാക്‌റെ ശ്രദ്ധേയനായത്. ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് ഇപ്പോ

Full story

British Malayali

മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചു. തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസ്സനാണ് (67) മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പത്തായി. ഹൃദയാഘാതമുണ്ടാവുകയും ഹൃദയത്തിന്റെ പമ്പിങ് കുറയുകയും ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഛര്‍ദ്ദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 24 നാണ് ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന

Full story

British Malayali

കുന്നിക്കോട്: സൗദി അറേബ്യയില്‍ നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്ന മലയാളി യുവതി വീടിന്റെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു. ഭര്‍ത്താവിനും ഇളയ മകള്‍ക്കും ഒപ്പം കഴിഞ്ഞിരുന്ന വിളക്കുടി കുളപ്പുറം ലക്ഷ്മി കോണത്തുവീട്ടില്‍ അനീസ് പ്രസാദിന്റെ ഭാര്യ ലക്ഷ്മി (30) ആണ് മരിച്ചത്. ഭര്‍ത്താവുമായുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് ആത്മഹത്യ. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ദമ്പതിമാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാവുകയും വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവത

Full story

British Malayali

കൊല്‍ക്കത്ത: ഇന്ത്യയുടെ നൃത്തച്ചുവടുകള്‍ ലോകത്തിനു മുന്നിലെത്തിച്ച പ്രശസ്ത നര്‍ത്തകി അമലാ ശങ്കര്‍ 101ാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞപ്പോള്‍ നഷ്ടമായത് നൃത്തവേദികളെ കോരിത്തരിപ്പിച്ച അതുല്യ പ്രതിഭയെ. ലോകത്തിന്റെ പല സ്റ്റേജുകളിലും നടന വിസ്മയമായി മാറിയ അമലാ ശങ്കര്‍ ഇന്നലെയാണ് അന്തരിച്ചത്. കൊല്‍ക്കത്തിലായിരുന്നു അന്ത്യം. നര്‍ത്തകനും പ്രശസ്ത കൊറിയോഗ്രാഫറും ആയിരുന്ന ഉദയ് ശങ്കറാണ് ഭര്‍ത്താവ്. നൃത്തത്തില്‍ അമലയുടെ ഗുരുവായിരുന്ന ആനന്ദ് ശങ്കറിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. അന്തരിച്ച പ്രശസ്ത സ

Full story

British Malayali

തൊടുപുഴ: മലയാളി വൈദികന്‍ കോവിഡ് ബാധിച്ച് കൊല്‍ക്കത്തയില്‍ മരിച്ചു. സലേഷ്യന്‍ സഭാംഗമായ പന്നിമറ്റം അയ്മനത്തില്‍ ഫാ. എ.സി. ജോസ് (73) ആണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. സംസ്‌കാരം പിന്നീട് അവിടെ നടക്കും. മറ്റൊരു രോഗത്തിന് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 1977ല്‍ വൈദികനായ ഫാ.ജോസിന്റെ സേവന മേഖല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു. 20 വര്‍ഷത്തോളമായി കൊല്‍ക്കത്ത കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസില്‍ (സിസിസിആര്‍എസ്) ഡയറ

Full story

British Malayali

ലഖ്നൗ: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ശ്വാസകോശ രോഗബാധിതനായി ചികിത്സയിലായിരുന്നു. മുതിര്‍ന്ന ബിജെപി നേതാവായ ടണ്ഠന്‍, മായാവതിയും കല്യാണ്‍സിങും നേതൃത്വം നല്‍കിയ ഉത്തര്‍പ്രദേശ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അശോതോഷ് ടണ്ഠന്‍ ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. ആര്‍.എസ്.എസിലൂടെയാണ് ടണ്ഠന്‍ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്.  ഗുരതരാവസ്ഥയില്‍ ലഖ്നൗവിലെ മേദാന്ത ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ലാല്‍ജി ടണ്ഠന്‍. ശ

Full story

British Malayali

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ മുന്‍ മുഖ്യ പൂജാരി കോവിഡ് ബാധിച്ചു മരിച്ചു. 73കാരനായ ശ്രീനിവാസ മൂര്‍ത്തി ദീക്ഷിതലുവാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ രണ്ട് മക്കള്‍ തിരുമല തിരുപ്പതി ദേവസ്ഥാന(ടിടിഡി)ത്തിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജാരിമാരാണ്. മൂന്നു പതിറ്റാണ്ടുകാലം തിരുപ്പതിയില്‍ പൂജാരിയായിരുന്നു ദീക്ഷിതിലു. തിരുപ്പതി കൊറോണ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. തിരുപ്പതി ക്ഷേത്രത്തിലെ 150 ജീവനക്കാര്‍ക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ മുതിര്‍ന്ന പൂജാരിയും ഉള്‍പ്പെടുന്നു

Full story

[2][3][4][5][6][7][8][9]