1 GBP = 91.30 INR                       

BREAKING NEWS
British Malayali

മുംബൈ: സീനിയര്‍ മാധ്യമപ്രവര്‍ത്തകന് ടെറസില്‍ നിന്നും വീണ് ദാരുണാന്ത്യം. ഡിഎന്‍എ ദിനപത്രത്തിന്റെ മുന്‍ വൈസ് പ്രസിഡന്റ് ആദര്‍ശ് മിശ്രയാണ് (49) വീടിന്റെ ടെറസില്‍ നിന്നും വീണ് മരിച്ചത്. സംഭവത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ഏഴാം നിലയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. രാവിലെ പതിവ് പോലെ വ്യായാമം ചെയ്യാനുള്ള വേഷത്തില്‍ മിശ്ര ടെറസിലേക്ക് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നാണ് സൂചന. 10.30നു വീഴുന്നതും സിസിടിവിയിലുണ്ട്. മാസങ്ങള്‍ക്കു മുന്‍പാണു ഡിഎന്‍എയില്‍നിന്നു പദവി ഒഴിഞ്ഞത്. ഇന

Full story

British Malayali

പത്തനംതിട്ട: മലിനജല ടാങ്കറില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പുതുക്കുളം ചെങ്ങറയിലെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ സെന്‍ട്രിഫ്യൂജ്ഡ് ലാറ്റക്സ് ഫാക്ടറിയില്‍ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം. ഫാക്ടറിയില്‍ നിന്നും മലിനജലം നീക്കം ചെയ്യുന്ന ടാങ്കറില്‍ മയങ്ങി വീണ സഹപ്രവര്‍ത്തകനെ രക്ഷിക്കാനിറങ്ങിയ മലയാലപ്പുഴ പൊതീപ്പാട് കുളത്തുങ്കല്‍ കെ.സി.സുനീഷ്‌കുമാറാണു (31) മരിച്ചത്. കുമ്പഴ ഏറം വട്ടത്തറ ഡിവിഷന്‍ മണികണ്ഠന്‍ (42), അനന്തരാമന്‍ തൃശൂര്‍ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഫാക്ടറിയില്‍നിന്നുള്ള മ

Full story

British Malayali

ഹായില്‍: സൗദിയിലെ ഹായില്‍-അല്‍ ജൗഫ് റോഡിലുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. സംഭവ സ്ഥലത്തുവെച്ചുതന്നെയാണ് മരണം സംഭവിച്ചതെന്ന് ഹായില്‍ റെഡ് ക്രസന്റ് വക്താവ് മുഹമ്മദ് തയ്യാര്‍ അറിയിച്ചു. പരുക്കേറ്റവരെ കിങ് ഖാലിദ് ആശുപത്രി, ഹായില്‍ സൗദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. എന്നാല്‍ അപകട സാഹചര്യവും ഇവര്‍ ഏത് രാജ്യക്കാരാണെന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.  

Full story

British Malayali

പള്ളിമുക്ക് (കൊല്ലം): തയ്യല്‍കടയില്‍ വച്ച് 46കാരിയായ സ്ത്രീയെ കഴുത്തറുത്തു കൊലപ്പെടുത്തി. കൊല്ലൂര്‍വിള പള്ളിമുക്ക് ഫാത്തിമ മെമോറിയല്‍ ബിഎഡ് കോളജിനു സമീപത്തെ ഫൈന്‍ സ്റ്റിച്ചിങ് എന്ന തയ്യല്‍ക്കടയുടെ ഉടമസ്ഥയും വടക്കേവിള പായിക്കുളം കളീലില്‍മുക്കിനടുത്ത് അക്കരവിള നഗര്‍ 158 എ സ്വപ്നത്തില്‍ സുകുമാരന്റെ ഭാര്യയുമായ അജിതാകുമാരി(46)യാണു ദാരുണമായി കൊല്ലപ്പെട്ടത്. കടയില്‍ ഇവര്‍ തയ്ച്ചുകൊണ്ടിരിക്കേ സ്‌കൂട്ടറില്‍ വന്നയാളാണ് അക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. ശനിയാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് ദാരുണ

Full story

British Malayali

ന്യൂഡല്‍ഹി: പ്രശസ്ത നടി സിമ്രന്‍ സിംഗിനെ മഹാനദിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദുരൂഹ സാഹചര്യത്തില്‍ ഒറിയ താരം കൊല്ലപ്പെട്ടതിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. സിമ്രനെ സെല്‍ഫി ബേബോ എന്ന പേരിലും അറിയപ്പെട്ടിരുന്നു. മുഖത്തും തലയിലും ഗുരുതരമായ പരുക്കുകളോടെയാണ് താരത്തെ കണ്ടെത്തിയത്. താരത്തിന്റെ മൃതദേഹത്തിനടുത്തു നിന്നും ബാഗ് ലഭിച്ചിട്ടുണ്ടെന്നും കൊലപാതകമാണോ എന്നതില്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറയുന്നു. അതേസമയം, നടിയുടെ മരണം കൊലപാതകമാണെന്ന് കുടുംബാംഗങ്ങള്‍ ആ

Full story

British Malayali

പുണെ: നീന്തല്‍ കുളത്തില്‍ വച്ച് മലയാളി വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം നെയ്യാറ്റിന്‍കര നെല്ലിമൂട് ലിയോ ലായനത്തില്‍ എസ്. എല്‍. ലിന്‍സ് ലിയോ (29) ആണ് മരിച്ചത്. പഠനയാത്രയുടെ ഭാഗമായി പുണേയിലെത്തിയതായിരുന്നു ലിന്‍സ്. ലോണാവാല കണ്ടാലയിലെ സണ്‍റൈസ് ഹോട്ടലിലെ നീന്തല്‍ കുളത്തില്‍ വച്ചാണ് ദാരുണ സംഭവം. അവസാന വര്‍ഷ പി.ജി. വിദ്യാര്‍ത്ഥിയാണ്. പഠനയാത്രയുടെ 27 വിദ്യാര്‍ത്ഥികളും രണ്ട് അദ്ധ്യാപകരുമടങ്ങുന്ന സംഘം ലോണാവാലയിലെത്തിയത്. ബുധനാഴ്ച രാത്

Full story

British Malayali

തിരുവനന്തപുരം: അമ്പലത്തറ ഇടയാര്‍ പൊഴിക്കരയില്‍ കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ട് കാണാതായ സുഹൃത്തുക്കളായ നാല് വിദ്യാര്‍ത്ഥികളും മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ നവാസ് ഖാന്‍, ബിസ്മില്ല ഖാന്‍, റമീസ് ഖാന്‍, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. ഏഴംഗ സംഘം ഇന്നലെ പുതുവത്സരദിനത്തില്‍ ഉച്ചയോടെയാണ് പൊഴിക്കരയില്‍ എത്തിയത്. ഇതില്‍ അഞ്ചുപേര്‍ കടലില്‍ കുളിക്കാനിറങ്ങവേയാണ് അപകടമുണ്ടായത്. ഇതില്‍ ഇബ്രാഹിമിനേയും ജസീര്‍ഖാനേയും മല്‍സ്യത്തൊഴിലാളികള്‍ കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഇബ്രാഹിം മ

Full story

British Malayali

കണക്റ്റിക്കട്ട്: ലോകത്തിന്റെ സ്പന്ദനമായ ഇന്റര്‍നെറ്റിന്റെ ആദ്യകാല രൂപമായ അര്‍പാനെറ്റിന്റെ മുഖ്യ സൃഷ്ടിതാവും അമേരിക്കന്‍ ശാസ്ത്രജ്ഞനുമായ ലോറന്‍സ് ജി റോബേര്‍ട്ട്സ് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതം മൂലം ഡിസംബര്‍ 26നാണ് അദ്ദേഹം അന്തരിച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ ഇത് സ്ഥിരീകരിച്ചത്. 1960 കളില്‍ അമേരിക്കയുടെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രൊജക്ട് ഏജന്‍സിയുടെ (അര്‍പ) പ്രോഗ്രാം മാനേജരും ആയിരുന്നു ലാരി റോബേര്‍ട്‌സ്. അദ്ദേഹത്തിന്റെ പങ്കാളിത്തത്തോടെയാണ് അര്‍പ്പാനെറ്റ് എന്ന പേരില്‍ ഒര

Full story

British Malayali

കണ്ണൂര്‍: കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കാനും വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും ഇസ്രയേലിലേക്ക് പോയ യുവാവിന്റെ ദാരുണാന്ത്യം നാടിനെ ദുഃഖത്തിലാഴ്ത്തി. അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങിയ കുടുംബത്തിന് അത്താണിയാകാനായിരുന്നു ആലക്കോട്-വെള്ളാട് സ്വദേശി നിവില്‍ (27) ഇസ്രയേലിലേക്ക് ജോലി തേടി പോയത്. നാട്ടില്‍ ജെ.സി.ബി. ഓപ്പറേറ്ററായി ജോലി ചെയ്തു വരവേ ഇസ്രയേലിലെ ഹൈഫയില്‍ ഹോം നഴ്‌സായി പോയതായിരുന്നു നിവില്‍. ഒരു വര്‍ഷത്തോളമായി അവിടെ ജോലി ചെയ്യുന്നു. യാത്ര ചെലവിനത്തിനുള്ള കടം വീട്ടി വീട് നിര്&zw

Full story

British Malayali

കുന്നത്തൂര്‍: നീണ്ട മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വന്ന് വീട്ടിലേക്ക് ഏതാനും മീറ്ററുകള്‍ മാത്രം ദൂരത്ത് വച്ചാണ് വിധി മരണത്തിന്റെ രൂപത്തിലെത്തി രാജന്‍ പിള്ളയെ തട്ടിക്കൊണ്ട് പോയത്. കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രവാസിയായ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അര്‍ച്ചനയില്‍ (നെല്ലിപ്പിള്ളില്‍) രാജന്‍പിള്ള (55) മരിച്ചത് കേട്ട് ശൂരനാട് സ്വദേശികള്‍ക്ക് നടുക്കം വീട്ടുമാറിയിട്ടില്ല. അദ്ദേഹത്തിന്റെ മകന്‍ അമല്‍ (20) സഹോദരന്‍ കരുനാഗപ്പള്ളി ആദിനാട് സ്വദേശി ജയകുമാ

Full story

[3][4][5][6][7][8][9][10]