1 GBP = 97.60 INR                       

BREAKING NEWS
British Malayali

പത്തനംതിട്ട: തെരുവുനായയെ ഇടിച്ച ബൈക്കില്‍ നിന്ന് തെറിച്ച് റോഡില്‍ തലയിടിച്ചു വീണ് വനിതാ സബ് എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കെഎസ്ഇബി സെക്ഷനിലെ സബ് എന്‍ജിനീയര്‍ ചവറ സ്വദേശിനി ശ്രീതു സുഭാഷാ(32)ണ് മരിച്ചത്. അടൂര്‍-പത്തനംതിട്ട റോഡില്‍ ആനന്ദപ്പള്ളിക്ക് സമീപം ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ചവറയില്‍ നിന്ന് സഹോദരനൊപ്പം ബൈക്കില്‍ പത്തനംതിട്ടയിലേക്ക് വരികയായിരുന്നു. ആനന്ദപ്പള്ളിക്ക് സമീപം വച്ചാണ് ബൈക്ക് നായയെ ഇടിച്ചു മറിഞ്ഞത്. സഹോദരന് നിസാര പരുക്കേറ്റു.ശ്രീതു ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടായിരുന

Full story

British Malayali

കോട്ടയം: തിരുവിതാംകൂര്‍ മന്ത്രിസഭയിലെ ഭക്ഷ്യ-വനം വകുപ്പുമന്ത്രിയായിരുന്ന വി.ഒ. മര്‍ക്കോസിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക റോസ് മര്‍ക്കോസ് (റോസമ്മ-102) അന്തരിച്ചു. കോട്ടയം ഈരയില്‍ക്കടവ് വാതക്കാട്ട് വസതിയിലായിരുന്നു അന്ത്യം. കൈപ്പുഴ കണ്ടാരപ്പള്ളില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് വി.ഒ. മര്‍ക്കോസ്, പറവൂര്‍ ടി.കെ. നാരായണപിള്ള പ്രധാനമന്ത്രിയായുള്ള തിരുവിതാംകൂര്‍ മന്ത്രിസഭയില്‍ ഭക്ഷ്യ-വനം വകുപ്പുമന്ത്രിയും (1948-49) കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍മാനും ഡിസിസി പ്രസിഡന്റും ആയിരുന്നു. തിരുച്ചിറപ്പള്ളി ഹോളി ക്രോസ് കോളജി

Full story

British Malayali

തൃശൂര്‍: വീണ വിദഗ്ധനായ ആനന്ദ് കൗശിക് (36) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖം മൂലമാണ് മരണം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ യുഎസ്ടി ഗ്ലോബല്‍ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ടായി ജോലി ചെയ്തിരുന്ന ആനന്ദിനെ ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ ഏഴരയോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. വീണവിദ്വാന്‍ അനന്തപത്മനാഭന്റെ മകനാണ് അന്തരിച്ച ആനന്ദ് കൗശിക്. അച്ഛനില്‍ നിന്നു തന്നെ വീണ അഭ്യസിച്ച ആനന്ദ് കൗശിക് ചെറിയ പ്രായത്തിനുള്ളില്‍ അറിയപ്പെടുന്ന കലകാരനാ

Full story

British Malayali

കൊല്‍ക്കത്ത: കൊവിഡ്19 ജീവന്‍ കവര്‍ന്നവരില്‍ പ്രമുഖ ചരിത്ര പണ്ഡിതന്‍ ഡോ. ഹരി വാസുദേവനും. 68കാരനായ ഡോ. ഹരി വാസുദേവന്‍ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചിതിത്സയിലിരിക്കെയാണ് അന്തരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനിയും ശ്വാസതടസ്സവും കാരണം ഈ മാസം നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരം മമ്പിള്ളിക്കളത്തില്‍ കുടുംബാംഗമായ ഡോ. ഹരിശങ്കര്‍ വാസുദേവന്‍ 1978 മുതല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ ചരിത്രവിഭാഗം അദ്ധ്യാപകനായിരുന്നു. റ

Full story

British Malayali

യുകെ മലയാളിയും കുമരകം സ്വദേശിയുമായ ബ്ലാക്ക് പൂളിലെ ബിനിമോള്‍ ബ്രിജീഷിന്റെ അമ്മ കുഞ്ഞമ്മ ബാബു (65) നിര്യാതയായി. അസുഖബാധിതയായി ചികിത്സയിലിരിക്കുമ്പോഴാണ് പെട്ടന്ന് മരണം സംഭവിച്ചത്. നാട്ടില്‍ പോകാന്‍ സാധിക്കാത്ത വേദനയോടെ കഴിയുന്ന കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം പരേതയുടെ ആത്മാവിന് പ്രാര്‍ത്ഥനയോടെ നിത്യശാന്തി നേരുന്നു.  

Full story

British Malayali

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കേ വീണ്ടൂം പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം അഞ്ചലിലാണ് ദാരുണ സംഭവം. മൂന്നുമാസം മുന്‍പു ഭര്‍തൃവീട്ടില്‍ വെച്ച് പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതിയാണ് ഇന്നലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ പാമ്പുകടിയേറ്റ് ദാരുണമായി മരിച്ചത്. ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്രയാണ് (25) മരിച്ചത്. മൂന്ന് മാസങ്ങള്‍ക്കു മുമ്പാണ് ഭര്‍ത്താവ് അടൂര്‍ പറക്കോട് സൂരജ് ഭവനില്‍ സൂരജിന്റെ വീട്ടില്‍ വച്ചു പാമ്പുകടിയേറ്റത്. ഇതേ തുടര്‍ന്ന് ചികിത്

Full story

British Malayali

ചെറുവത്തൂര്‍: പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സുനില്‍ കുമാര്‍-രാഗിത ദമ്പതികളുടെ ജീവിതത്തിലേക്ക് ആ സന്തോഷ വാര്‍ത്ത എത്തിയത്. തങ്ങളുടെ വീടിനെ കളി ചിരികള്‍ കൊണ്ട് സന്തോഷ പൂര്‍ണ്ണമാക്കാന്‍ ഒരു കുഞ്ഞു വാവ എത്തുന്നു എന്നത് എല്ലാവരേയും ഒരുപോലെ സന്തോഷിപ്പിച്ചു. എന്നാല്‍ ആ സന്തോഷം ഒടുവില്‍ വലിയ ദുഃഖമായി മാറിയിരിക്കുകയാണ് ചെറുവത്തൂര്‍കാരി കുറ്റിവയലിലെ പ്രവാസി ആറില്‍ സുനില്‍കുമാറിന്റെ വീട്ടില്‍. കടിഞ്ഞൂല്‍ പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിക്കുക ആയിരുന്നു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ ക

Full story

British Malayali

തിരുവനന്തപുരം: മകളുടെ വീടിന്റെ ടെറസില്‍ നിന്നു വീണു മരിച്ചത് മുന്‍ ദേശീയ കായികതാരവും റെയില്‍വേ റിട്ട.ഉദ്യോഗസ്ഥനുമായ ശെല്‍വന്‍ (67). ബുധനാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു ദാരുണാന്ത്യം. ചെറുമകള്‍ക്കൊപ്പം ടെറസില്‍ കയറവേ കാല്‍തെന്നി താഴേയ്ക്ക് വീഴുകയായിരുന്നു. മുന്‍ ദേശീയ കായികതാരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസിന്റെ ഭര്‍ത്താവാണ്. മകളുടെ തിരുമല കട്ടച്ചല്‍ റോഡിലെ വീട്ടിലായിരുന്നു അപകടം. ചെറുമകള്‍ക്കൊപ്പം ടെറസില്‍ കയറവേ കാല്‍തെന്നി അയല്‍വീട്ടിന്റെ മുറ്റത്തേക്കു വീഴ

Full story

British Malayali

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരന്‍ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കല്‍ നിര്യാതനായി. പാലാ ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. മാത്യൂസ് കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ആശുപത്രിയില്‍ വച്ചായിരുന്നു  അന്ത്യം.  ഭാര്യ ഫിലോമിന തൊടുകയില്‍. മക്കള്‍, ചിന്നു, ചിന്‍സ്, ചിഞ്ചു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം ഉരുളികുന്നം പള്ളിയില്‍ വച്ച് നടക

Full story

British Malayali

കഴക്കൂട്ടം: മൂന്ന് വയസ്സുകാരി ഹൃദ്രോഗം മൂലം കുഴഞ്ഞ് വീണു മരിച്ചു. തൃപ്പാദപുരം പെരുന്തറ കാവുക്കുളത്ത് കരുണയില്‍ വിജില്‍ വില്‍സന്റെയും അഞ്ജുവിന്റെയും മകള്‍ ഡയാന വിജില്‍ (3) ഹൃദ്രോഗം മൂലം മരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയിരുന്നു. പ്രാര്‍ത്ഥന ശനിയാഴ്ച വൈകുന്നേരം 4 ന്.

Full story

[4][5][6][7][8][9][10][11]