1 GBP = 87.50 INR                       

BREAKING NEWS
British Malayali

പത്തനംതിട്ട: അമിതവേഗതയിലെത്തി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. സഹയാത്രികന്‍ ഗുരുതര നിലയില്‍ ചികില്‍സയില്‍. അടൂര്‍ വെള്ളക്കുളങ്ങര ജിജി ബംഗ്ലാവില്‍ റെജി കെ ചെറിയാന്റെ മകന്‍ ഗ്രേയ്‌സണ്‍ റെജി (22) ആണ് മരിച്ചത്. എംസി റോഡില്‍ ഏനാത്ത് പെട്രോള്‍ പമ്പിനു സമീപം ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി വകുപ്പിന്റെ മുന്നറിയിപ്പ് ബോര്‍ഡിന്റെ തൂണില്‍ ഇടിച്ചാണ് അപകടം. ഏനാത്ത് നിന്ന് അടൂരേക്ക് വരികയായിരുന്

Full story

British Malayali

കെസിഎ ഇപ്‌സ്വിച്ച് അംഗമായ ജെസിലി ജോര്‍ജ്ജിന്റെ പിതാവ് ഇന്നലെ നിര്യാതനായി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ മാടപ്പള്ളില്‍ ഹൗസില്‍ എംജെ ജോയ് ആണ് മരിച്ചത്. 64 വയസായിരുന്നു പ്രായം. കെസിഎ പ്രസിഡന്റ് ജോബി ജോസഫിന്റെ ഭാര്യയാണ് ജെസിലി. സംസ്‌കാരം ഇന്നു രാവിലെ നടക്കും. സംസ്‌കാരത്തില്‍ പങ്കുചേരാനായി ജോബിയും കുടുംബവും നാട്ടിലേക്ക് യാത്ര തിരിച്ചു. എം ജെ ജോയിയുടെ നിര്യാണത്തില്‍ കെസിഎ യും കേരളാ കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും അനുശോചനം അറിയിച്ചു.  

Full story

British Malayali

  ചെന്നൈ: അന്തരിച്ച മുന്‍ സിബിഐ ഡയറക്ടര്‍ വി ആര്‍ ലക്ഷ്മിനാരായണന്റെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. ഇന്ന് രാവിലെ ചെന്നൈ എഗ്മോറിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 91 വയസായിരുന്നു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരനാണ്. 1951 ബാച്ചിലെ ഐപിഎസ് ഓഫീസറായ ലക്ഷ്മിനാരായണന്‍ രാജ്യം കണ്ട മികച്ച ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്നു. മധുരയിലെ അസിസ്റ്റന്റ് സൂപ്രണ്ടന്റായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 1977 ഒക്ടോബര്‍ 3ന് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തത് ലക്ഷ്മിനാരായണന്‍ ആയിരുന്നു. തമിഴ്നാട് ഡിജിപിയായി

Full story

British Malayali

ആലപ്പുഴ: ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്ന വേളയിലുള്ള ശ്രീരാഗിന്റെ തൂങ്ങി മരണം പട്ടണക്കാടിന്റെ നൊമ്പരമാകുന്നു. പ്രണയനൈരാശ്യം മൂത്തപ്പോള്‍ പ്രണയിച്ച പെണ്‍കുട്ടിയെ വീഡിയോ കോളിലൂടെ ലൈവായി തന്റെ തൂങ്ങി മരണം കാണിച്ചാണ് ശ്രീരാഗ് ആത്മഹത്യ ചെയ്തത്. സ്നേഹിച്ച പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് ശ്രീരാഗിന്റെ തൂങ്ങിമരണത്തിനു കാരണമായത്. തന്റെ മരണം വീഡിയോ കോളിലൂടെ ഈ പെണ്‍കുട്ടിയുടെ മുന്നില്‍ കാണിച്ച് ഒരു പകവീട്ടല്‍ പോലെ ശ്രീരാഗ് യാത്രയായത്. ശ്രീരാഗിന്റെ പൊടുന്നന

Full story

British Malayali

പത്തനംതിട്ട: പ്രമുഖ സിപിഎം നേതാവും പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ സി ജി ദിനേശന്‍ അന്തരിച്ചു. 'കോന്നി ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികെയായിരുന്നു തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു' വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഞായറാഴ്ചയാണ് സംസ്‌കാരം. എസ് എഫ് ഐ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായി പൊതു പ്രവര്‍ത്തന രംഗത്തു വന്ന ദിനേശന്‍ ദീര്‍ഘകാലം ഡിവൈഎഫ്ഐ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. ട്രേഡ് യൂണിയന്‍ നേതാവും ആയിരുന്നു. കര്‍ഷകസംഘം ഭാരവാഹിയുമായും പ്രവര്‍ത്തിച്ചു.

Full story

British Malayali

പാലക്കാട്: ബൈക്കപകടത്തിന്റെ രൂപത്തില്‍ മരണം സൈനികനെ കാത്തിരുന്നത് വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം തിരികെ വീട്ടിലേക്കു പോകവേ. കല്ലടിക്കോട് കാഞ്ഞിരാനി മണിയംപാടം രാമകൃഷ്ണന്‍-ശശികല ദമ്പതികളുടെ മകന്‍ വി.ആര്‍. രാജീവ് (26) ആണ് ഭാര്യയുടെ കണ്‍മുന്നില്‍ ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിസന്ധികളെ മറികടന്ന് പ്രണയം പൂവണിഞ്ഞെങ്കിലും വിധി തട്ടിപ്പറിച്ചത് രാജീവും പ്രിയങ്കയും സ്വപ്നം കണ്ട ജീവിതമായിരുന്നു. സൈനികനായ രാജീവ് ആസാമില്‍ ജോലി ചെയ്യവേയാണ് പ്രിയങ്കയെ കാണുന്നതും പ്രണയത്തിലാകുന്നതും. ആസാമില്‍ തുടങ്ങിയ പ്രണയം പ്ര

Full story

British Malayali

  കോട്ടയ്ക്കല്‍: സഹോദരന്മാരുടെ മണിക്കൂറുകള്‍ക്കിടയുള്ള മരണത്തിന്റെ ഞെട്ടല്‍ മാറാതെ ഒരു നാട്. ഇന്നലെ രാവിലെ എടരിക്കോടാണ് നാടിനെ നടുക്കുന്ന ദുരന്തം നടന്നത്. എടരിക്കോട് ക്ലാരി പണിക്കര്‍പടിയിലെ പരേതനായ പരുത്തിക്കുന്നന്‍ മുഹമ്മദിന്റെ മക്കളായ മുസ്തഫ(52), അബ്ദുല്‍ മജീദ്(45) എന്നിവരാണു മരിച്ചത്. സഹോദരനെ ടിപ്പര്‍ ലോറി ഇടിച്ചെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് ഹൃദയാഘാതംമൂലം ജ്യേഷ്ഠന്‍ മരിക്കുകയായിരുന്നു. പിന്നാലെ അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനുജനും മണിക്കൂറുകളിലെ വ്യത്യാസത്തില്‍ മര

Full story

British Malayali

കൊടുങ്ങല്ലൂര്‍: അവശതകള്‍ക്കും അവഗണനകള്‍ക്കും വിടനല്‍കി കാരുണ്യത്തിനായ കാത്തുനില്‍ക്കാതെ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ (54) വിടവാങ്ങി. റോഡില്‍ അവശനിലയില്‍ കണ്ടത്തിയ ജയചന്ദ്രന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.തോന്ന്യങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ കടത്തിണ്ണയില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍, വിസര്‍ജ്ജ്യങ്ങളില്‍ കിടക്കുകയായിരുന്നു കാന്‍സര്‍ രോഗിയായ ജയചന്ദ്രന്‍. ചുള്ളിക്കാടിന്റെ സഹോദരന്‍ ദിവ

Full story

British Malayali

ഡല്‍ഹി: മലയാള ചലച്ചിത്ര ഗാന രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ അതുല്യ കലാപ്രതിഭയേയാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. ആദ്യകാല ഗായികമാരില്‍ ഒരാളായ ഗായത്രി ശ്രീകൃഷ്ണന്‍ (85) ഇനി ഓര്‍മ്മ. 1934ല്‍ കൊച്ചിയിലാണ് ഗായത്രി ജനിച്ചത്. പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത രാരിച്ചന്‍ എന്ന പൗരന്‍ എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 'തെക്കൂന്ന് നമ്മളൊരു ചക്കൊന്നു വാങ്ങി' എന്ന ഗാനവും ശാന്താ പി നായരൊത്തു പാടിയ 'നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം' എന്ന പാട്ടുമാണ്. ഇതില്‍ 'നാഴിയൂരി പാലുകൊണ്ട്' എന

Full story

British Malayali

പത്തനാപുരം: സ്വകാര്യ ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തനാപുരത്ത് രണ്ട് യുവാക്കള്‍ അതി ദാരുണമായി മരണപ്പെട്ടത് ബൈക്കിന്റെ അമിത വേഗതമൂലം. ആറ് ആഡംബര ബൈക്കുകളിലായി ഉല്ലാസയാത്രക്ക് കോന്നിക്ക് പോയ സംഘത്തിലെ രണ്ട് യുവാക്കളാണ് മരണപ്പെട്ടത്. പുനലൂര്‍- കായംകുളം പാതയില്‍ പത്തനാപുരം പുതുവലിലാണ് അപകടം നടന്നത്. കല്ലുവാതുക്കല്‍ പാറയില്‍ സനു ഭവനില്‍ സാബു- റോസമ്മ ദമ്പതികളുടെ മകന്‍ സജു സാബു(20), കൊല്ലം ആദിച്ചനല്ലൂര്‍ ഉമ്മല്ലൂര്‍ അശ്വതി ഭവനില്‍ സുരേഷ് കുമാര്‍- ലത ദമ്പതികളുടെ മകന്‍ അരുണ്‍ സുര

Full story

[5][6][7][8][9][10][11][12]