1 GBP = 102.00 INR                       

BREAKING NEWS
British Malayali

തൃശൂര്‍: ജില്ലയില്‍ അഞ്ച് മണിക്കൂറിനിടെ രണ്ടിടങ്ങളിലായുണ്ടായ ബൈക്ക് അപകടത്തില്‍പ്പെട്ട് നാലു പേര്‍ മരിച്ചു. അപ്രതീക്ഷിതമായി ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ നാലു ജീവനുകള്‍ നഷ്ടമായതിന്റെ ഞെട്ടലിലാണ് നാട്ടുകാരും വീട്ടുകാരും. പുത്തൂര്‍ കൊങ്ങന്‍പാറയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു തോണിപ്പാറ വടക്കാലി ഉണ്ണിക്കൃഷ്ണന്റെ മകന്‍ രാഹുല്‍ കൃഷ്ണന്‍ (23), കൊഴുക്കുള്ളി തച്ചാടിയില്‍ ജയന്റെ മകന്‍ ജിതിന്‍ (26) എന്നിവരാണു മരിച്ചത്. അരിമ്പൂര്‍ കുന്നത്തങ്ങാടിയില്‍ ബൈക്കിടിച്ചു കാല്‍നടയാത്രക്കാരന്‍ അരി

Full story

British Malayali

മാഞ്ചസ്റ്ററിലെ ചോര്‍ളിയില്‍ താമസിയ്ക്കുന്ന ബിജുമോന്‍ കുര്യന്റെ പിതാവ് കോതനല്ലൂര്‍ ഞരളയ്ക്കാട്ട് തുരുത്തിയില്‍ എന്‍. സി. കുര്യന്‍ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ചൊവ്വാ മൂന്ന് മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ പള്ളിയില്‍. പരേതന്റെ ഭാര്യ അന്നമ്മ കുര്യന്‍ നീണ്ടൂര്‍ കല്ലിടന്തിയില്‍ കുടുംബാംഗമാണ്. ബിജു വിനെക്കൂടാതെ ബിനു, ബിന്ദു എന്നിവര്‍ മക്കളാണ്. മരുമക്കള്‍: പ്രിന്‍സ്, ലിജി, ആഷ്ലി. പിതാവിന്റെ അസുഖം മൂര്‍ച്ചിച്ചതിനെത്തുടര്‍ന്ന്   രണ്ടു ദിവസം മുമ്പ് ബിജു നാട്ടിലെത്തിയിരുന്നു.

Full story

British Malayali

കൊച്ചി: സിനിമാ സഹസംവിധായകന്‍ ആര്‍ രാഹുല്‍ മരിച്ച നിലയില്‍. കൊച്ചിയിലെ മരടിലെ ഹോട്ടല്‍ മുറിയില്‍ രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബ്രഹ്മം എന്ന സിനിമയുടെ ചിത്രീകരണത്തിന് കൊച്ചിയിലെത്തിയതായിരുന്നു രാഹുല്‍.  ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍. ആലപ്പുഴ തുമ്പോളി സ്വദേശിയാണ്.

Full story

British Malayali

കാട്ടാക്കട: തളര്‍ന്നുവീണ് മണിക്കൂറുകള്‍ കടവരാന്തയില്‍ കിടന്ന മരപ്പണിക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുറ്റിച്ചല്‍ മാറാന്‍കുഴി മേക്കതില്‍ കിഴക്കുംകര വീട്ടില്‍ കെ. വിജയനശാരിയാണ് മരിച്ചത്. 56 വയസ്സായിരുന്നു. ബസില്‍ നിന്നിറങ്ങുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.ചുമട്ടു തൊഴിലാളികളും നാട്ടുകാരും എത്തി ഇയാളെ സമീപത്തെ കടവരാന്തയില്‍ കിടത്തുകയും ജോലിചെയ്യുന്ന സ്ഥാപന ഉടമയെ വരുത്തുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറാകാതെ ഉടമ കൈയൊഴിഞ്ഞതായും പരാതിയുണ്ട്.നാട്ടുകാര്‍ കാട്ടാ

Full story

British Malayali

ചടങ്ങനാശ്ശേരി: തുരുത്തി മിഷന്‍ പള്ളിക്ക് സമീപം സ്‌കൂട്ടറില്‍ ടിപ്പറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പെരുന്ന വെസ്റ്റ് പനച്ചിക്കാവ് രതീഷ് ഭവനത്തില്‍ വാസുക്കുട്ടന്റെ മകന്‍ രതീഷ് ആണ് മരിച്ചത്.34 വയസ്സായിരുന്നു. എം.സി റോഡില്‍ തുരുത്തി ബി.എസ്.എന്‍ ജംഗ്ഷനു സമീപം ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം.ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ഒരേ ദിശയില്‍ പോകുകയായിരുന്നു സ്‌കൂട്ടറും, ടിപ്പറും. എതിര്‍ ദിശയില്‍ നിന്നും ആംബുലന്‍സ് വരുന്നത് കണ്ട് സൈഡിലേയ്ക്ക് മാറ്റുന്നതിനിടെ സ്‌കൂട്ടര്‍ ടിപ്പറ

Full story

British Malayali

ചെന്നൈ: തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖറെ മരിച്ച നിലയില്‍ കണ്ടെത്തി. 30ക3രനായ താരത്തെ ചെന്നൈയിലെ വസതിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തില്‍ ശ്രീവാസ്തവ് അഭിനയിച്ചിട്ടുണ്ട്. വലിമൈ തരായോ എന്ന വെബ്സീരീസിലും അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Full story

British Malayali

കരുനാഗപ്പള്ളി: സര്‍ക്കാര്‍ ജീവനക്കരായ ഒരേ ഓഫീസിലെ ദമ്പതികള്‍ രണ്ടാഴ്ചക്കിടയില്‍ ആത്മഹത്യ ചെയ്തു. വടക്കുംതല കന്നേറ്റി സ്വദേശികളായ പടന്നയില്‍ വീട്ടില്‍ തമ്പി (50), ജീന റാണി (45) എന്നിവരാണ് ആത്മഹത്യ ചെയ്തത്. കരുനാഗപ്പള്ളി താലൂക്കാഫിസിലെ റവന്യു റിക്കവറി വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു ജീന റാണി, ഭര്‍ത്താവ് തമ്പി ഇതേ ഓഫിസിലെ ഇലക്ഷന്‍ വിഭാഗത്തിലെ യുഡി ക്ലര്‍ക്കായിരുന്നു. ജനുവരി 19 ന് തമ്പി വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യ ജീനയുടെ മാനസികമായ രോഗാവസ്ഥയിലുണ്ടായിരുന്ന വിഷമമായിരുന്നു തമ്പിയുടെ ആത

Full story

British Malayali

പാലക്കാട്: മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ പയ്യനെടം എടേരം തൂക്കുപാലത്തിനു സമീപം കടവിലിറങ്ങിയ വിദ്യാര്‍ത്ഥി കയത്തില്‍ വീണ് മരിച്ചു. എടത്തനാട്ടുക്കര പെരുംബിലാവില്‍ ഇബ്രാഹിമിന്റെ മകന്‍ റഹിം(15) ആണ് മരിച്ചത്. എടേരത്ത് ഹൗസ് വാര്‍മിങ് ചടങ്ങില്‍ എത്തിയ റഹിം കൂട്ടുകാര്‍ക്കൊപ്പം പുഴക്കടവില്‍ എത്തിയതായിരുന്നു. റഹീമിനോപ്പം അഞ്ചുപേര്‍ കൂടിയുണ്ടായിരുന്നു. ഫോട്ടോഷൂട്ട് നടത്തി കാല്‍ കഴുകുന്നതിന് കടവിലിറങ്ങിയതാണെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. റാഹിമിനെ കാണാതായതോടെ ഒപ്പമുണ്ടായിരുന്നവര്‍ തിരച്ച

Full story

British Malayali

ചെന്നൈ: കാമുകിയെയും അമ്മയെയും തീ കൊളുത്തി കൊലപ്പെുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്നാട് കൊറുക്കുപ്പേട്ടിലാണ് സംഭവം. കൊറുക്കുപ്പേട്ട് സ്വദേശി സതീഷ് (29) ആണ് കാമുകി രജിത (26)യേയും രജിതയുടെ അമ്മ വെങ്കട്ടമ്മമ (50)യേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. പ്രണയത്തില്‍ നിന്നും പിന്മാറിയതില്‍ പ്രകോപിതനായാണ് യുവാവ് കടുംകൈ ചെയ്തത്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീ ഉയരുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. താന്‍ ചതിക്കപ്പെട്ടു എന്നു സൂചിപ്പിക്കുന്

Full story

British Malayali

കൊല്ലം: അന്തരിച്ച വിദ്യാഭ്യാസ വിചക്ഷണനും അറബിക് പണ്ഡിതനും എംഎസ്എം അറബിക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറുമായ കടയ്ക്കല്‍ ദാറുസ്സലാമില്‍ ഡോ. എം.സുലൈമാന്‍ മൗലവി (ഡോ. എം.എസ്.മൗലവി68) യുടെ കബറടക്കം നടത്തി. കേരളത്തില്‍ അറബിക് ഭാഷയുടെ ഉന്നമനത്തിന് വലിയയ പങ്കുവഹിച്ച വ്യക്തിത്വമാണ് എം.എസ് മൗലവിയുടേത്. സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് കലോത്സവം ഉള്‍പ്പെടുത്തുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ്. പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഡോ. എം.എസ്.മൗലവി അദ്ധ്യാപക പരിശീലന കേന്ദ്രം ഇന്‍സ്ട്രക്ടര്‍, മു

Full story

[6][7][8][9][10][11][12][13]