1 GBP = 93.30 INR                       

BREAKING NEWS
British Malayali

യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റ അറുപത്തിയൊന്നാം ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ പ്രിയ കവിയും തികഞ്ഞ ഭാഷാ സ്‌നേഹിയുമായ അന്തരിച്ച ഡോ. പുതുശേരി രാമചന്ദ്രന് പ്രണാമം അര്‍പ്പിച്ച് എഴുതിയ എഡിറ്റോറിയലില്‍ അദ്ദേഹം മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനകളെ സ്മരിക്കുന്നു. 'കവി, അധ്യാപകന്‍, രാഷ്ട്രീയക്കാരന്‍, ഭാഷാ ഗവേഷകന്‍, പരിഭാഷകന്‍, വാഗ്മി തുടങ്ങി നിരവധി മേഖലകളില്‍ കനപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ഡോ. പുതുശേരി രാമചന്ദ്രന്‍. അടിസ്ഥാനപരമായി കവിയായ അദ്ദേഹം 1940കളില്‍

Full story

British Malayali

യുക്മ ദേശീയ ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന കേരളാപൂരം വള്ളംകളി കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുന്നതായി  ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു. നാലാമത് മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'യുക്മ-കൊമ്പന്‍ കേരളാ പൂരം 2020' ജൂണ്‍ 20 ശനിയാഴ്ച സൗത്ത് യോര്‍ക്ഷെയറിലെ റോതെര്‍ഹാമിലുള്ള മാന്‍വേഴ്‌സ് തടാകത്തിലാണ് നടത്തുന്നതിനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.  യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഏക വള്ളംകളിയാണ് യുക്മ കേരളാപൂരം.  '

Full story

British Malayali

ഇംഗ്ലണ്ടില്‍ കൊറോണ രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സമൂഹത്തിന് ഭീഷണിയായി എത്താന്‍ സാധ്യതയുള്ള കോവിഡ് 19 ന് ചെറുത്തു തോല്‍പ്പിക്കുന്നതിനും അസുഖ ബാധ വരുന്നവരെ മാനസികവും അതോടൊപ്പം ഏകാന്ത വാസത്തിനിടയില്‍ അത്യാവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള സഹായ ഹസ്തവുമായി തയ്യാറെടുക്കുകയാണ് എംഎംഎയുടെ വാളന്റിയേഴ്സ് ടീം. മാഞ്ചസ്റ്ററും പരിസരപ്രദേശത്തുമുള്ള പ്രാദേശിക ആളുകളെ ഉള്‍പ്പെടുവത്തിയാണ് ടീം രൂപീകരിച്ചിരിക്കുന്നത്.

Full story

British Malayali

ലണ്ടന്‍: 35 പേരുടെ ജീവനെടുത്തു യുകെയിലെ ജനസമൂഹത്തിനിടയില്‍ ഭീതിപരത്തി കൊറോണ വൈറസ് യുകെയിലും പടര്‍ന്നുപിടിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വളരെ നിരുത്തരവാദിത്തപരമായ സമീപനം ആണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ഐസൊലേഷനില്‍ പോകണം എന്നും മെഡിക്കല്‍ സംവിധാനങ്ങളെ ആശ്രയിക്കരുത് എന്നും ഉള്ള വിചിത്രമായ നിലപാടാണ് ബോറിസ് ജോണ്‍സന്‍ നേതൃത്വം നല്‍കുന്ന യുകെയിലെ സര്‍ക്കാരിനുള്ളത്. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന അസുഖബാധിതരെ കണ്ടെത്താന്‍ എയര്‍പോര്‍ട്ടുക

Full story

British Malayali

എക്‌സിറ്റര്‍: രണ്ടായിരത്തിയാറില്‍ രൂപീകൃതമായ എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍ (ഇമ) അംഗങ്ങളുടെ തനത് സംസ്‌കാരവും ആചാരങ്ങളും കാത്ത് സൂക്ഷിക്കുന്നതിലും അവരെ പരസ്പര സ്‌നേഹത്തിലും വിശ്വാസത്തിലും സഹകരണത്തിലും ജനാധിപത്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒറ്റക്കെട്ടായി കൊണ്ടു പോകുന്നതിലും ഏതൊരു പ്രവാസി സംഘടനയ്ക്കും മാതൃക തന്നെയായിരുന്നു. എന്നാല്‍ 2018- -,-2020 കാലഘട്ടത്തില്‍ അധികാരത്തില്‍ വന്ന ഇമ നേതൃത്വം സംഘടനയുടെ പാരമ്പര്യത്തില്‍ നിന്നും മാറി നഗ്നമായ ജനാധിപത്യ വിരുദ്ധതയും ഏകാധിപത്യ രീതിയുമായി മുന്നോ

Full story

British Malayali

ബര്‍മിങ്ഹാം: ചരിത്രം രചിക്കുന്ന പ്രൗഢഗംഭീരമായ ചെല്‍ത്തന്‍ഹാമിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ നാലിനു, ശനിയാഴ്ച യുകെകെസിഎ കണ്‍വെന്‍ഷന്‍ അരങ്ങേറുമ്പോള്‍ ക്നാനായ സമുദായത്തിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യവും സ്വവംശ വിവാഹനിഷ്ഠയില്‍ അധിഷ്ഠിതവുമായ ജീവിതചര്യയും ഉത്‌ഘോഷിക്കുന്ന 25 അക്ഷരങ്ങളില്‍ (25 letters) കൂടാത്ത ആപ്തവാക്യം ക്ഷണിക്കുന്നു. പങ്കെടുക്കുന്നവര്‍ യൂണിറ്റ് ഭാരവാഹികള്‍ വഴി [email protected] എന്ന ഇ-മെയിലില്‍ മാര്‍ച്ച് 15 നു മുന്‍പായി അയക്കേണ്ടതാണ്. വിജയിക്ക് കണ്‍വെന്‍ഷന്‍ ദിനത്തില്‍ പാരിതോഷികം നല്‍കി

Full story

British Malayali

ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യുകെയുടെ പുതിയ ബ്രാഞ്ചിന് എക്സിറ്ററില്‍ തിരി തെളിഞ്ഞു. വിനു ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സമീക്ഷ യുകെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പങ്കെടുത്തവരെ രാജി ഷാജി ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. സമീക്ഷ എന്ന സംഘടനയ്ക്ക് യുകെയിലെ മലയാളി സമൂഹത്തിന്റെ ഇടയിലുള്ള പ്രസക്തി വര്‍ദ്ധിക്കുന്നു എന്നതിന്റെ തെളിവായിരുന്നു സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന പട്ടണമായ എക്സിറ്ററിലെ ബ്രാഞ്ചു രൂപീകരണ യോഗത

Full story

British Malayali

കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ 2019നു ആരംഭിച്ച ടിസിഎല്‍ ടണ്‍ബ്രിഡ്ജ് കാര്‍ഡ്‌സ് ലീഗ് രണ്ടാം വര്‍ഷത്തിലേക്ക്. കഴിഞ്ഞ ഒരുവര്‍ഷം നീണ്ടുനിന്ന മത്സരങ്ങളില്‍ എതിരാളികളെ നിഷ്പ്രഭമാക്കി ടോമി വര്‍ക്കി ക്യാപ്റ്റനും ജെയ്‌സണ്‍ ആലപ്പാട്ട് പങ്കാളിയുമായ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് ടിസിഎല്‍ എവറോളിങ് ട്രോഫി കരസ്ഥമാക്കിയിരുന്നു. ടണ്‍ബ്രിഡ്ജിലെ ഫിഷര്‍ ഹാളില്‍ വച്ച് സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് പ്രസിഡന്റ് മജോ തോമസ് ഔപചാരികമായി ടിസിഎല്‍ 2020 ഉദ്ഘടനം നിര്‍വഹിച്ചു. ടിസിഎല്‍ റൂള്‍സ് ആന്‍ഡ്

Full story

British Malayali

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പുരസ്‌കാരസന്ധ്യ 2020' കോട്ടയം ഹോട്ടല്‍ അര്‍കാഡിയയില്‍ നടന്നു. യുകെയ്ക്ക്  പുറത്ത് നടന്ന ആദ്യ പൊതുചടങ്ങില്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ  പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മലയാള കലാ സാഹിത്യ പത്രപ്രവര്‍ത്തന  രംഗങ്ങളില്‍ തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്‌കാരം നല്‍കി ആദരിച്ചു. ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരു

Full story

British Malayali

യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'യുക്മ- കേരളാ പൂരം 2020' ജൂണ്‍ 20നു ശനിയാഴ്ച സൗത്ത് യോര്‍ക്ഷെയറിലെ റോതെര്‍ഹാമില്‍ നടക്കുമെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു. 2017 ല്‍ മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ ഭരണസമിതിയുടെ നേതൃത്വത്തില്‍ യൂറോപ്പിലാദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളിയ്ക്കും കാര്‍ണിവലിനും വന്‍ ജനപങ്കാളിത്തമാണ് ലഭിച്ചത്. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തോളം ആളുകള്‍ വീക്ഷിക്കാനുമെത്തിയ ആദ്

Full story

[7][8][9][10][11][12][13][14]