1 GBP = 88.40 INR                       

BREAKING NEWS
British Malayali

സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും നിറവില്‍ കേരളൈറ്റ് കമ്മ്യൂണിറ്റി ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റ് മലയാളി അസോസിയേഷന്‍ ബിബിക്യു ആന്‍ഡ് ഫാമിലി ഫണ്‍ഡേ ആഘോഷമാക്കി. കായികവും കൗതുകവും നിറഞ്ഞ കൊച്ചു കൊച്ചു പരിപാടികള്‍ മുതിര്‍ന്നവരെയും കൊച്ചുകുട്ടികളെയും ഒരേപോലെ രസിപ്പിച്ചു. ഡോളി ജോണ്‍സന്റെയും സിനില ഷാജോടെയും നേതൃത്വത്തില്‍ നടന്ന ഫണ്‍ ഗെയിംസ് എല്ലാ അര്‍ത്ഥത്തിലും ഈ പരിപാടിക്ക് മാറ്റുകൂട്ടി. റോസ്ലിസ്റ്റോണ്‍ ഫോറെസ്റ്ററി സെന്ററില്‍ തെളിഞ്ഞ ആകാശത്ത് നടന്ന ഈ ഫണ്‍ഡേക്കു കാലാവസ്ഥയും വളരെ അനുകൂലമായിരുന്നു. 

Full story

British Malayali

ലണ്ടന്‍ ഹൈക്കമ്മീഷനില്‍ നടന്ന ഇന്ത്യന്‍ നൃത്തോത്സവം വര്‍ണാഭമായി സമാപിച്ചു. അരുണാചല്‍ പ്രദേശിന്റെ മിജി ഡാന്‍സ്, മണിപ്പൂരിന്റെ റോംഗ്മെയ് ഡാന്‍സ്, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളുടെ സിന്ധി ഡാന്‍സ്, രാജസ്ഥാന്റെ കല്‍ബേലിയ എന്നിവര്‍ക്കൊപ്പം കേരളത്തിന്റെ തിരുവാതിര കൂടി അരങ്ങില്‍ എത്തിയാണ് ഇന്ത്യന്‍ നൃത്തോത്സവം ഗംഭീരമാക്കിയത്. ഇന്ത്യയുടെ വര്‍ണ്ണാഭമായ ഗോത്രപൈതൃകവും നൃത്തരൂപങ്ങളും ഉയര്‍ത്തിക്കാട്ടാനാണ് പരിപാടി ലക്ഷ്യമിട്ടത്. പ്രകൃതിയെ ആരാധിക്കുന്ന അരുണാചല്‍ പ്രദേശിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ

Full story

British Malayali

യുക്മ സാംസ്‌ക്കാരികവേദിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. യുക്മയുടെ കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന പോഷക സംഘടനാ വിഭാഗമാണ് യുക്മ സാംസ്‌കാരികവേദി. യുകെ മലയാളികള്‍ക്കിടയില്‍ കലാരംഗത്തും സാംസ്‌ക്കാരിക രംഗത്തും നേതൃരംഗത്തും പ്രതിഭ തെളിയിച്ച വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് പുതിയ പ്രവര്‍ത്തക സമിതി രൂപീകരിച്ചിരിക്കുന്നതെന്ന് അംഗങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ നിര്‍വാഹക സമിതി അറിയിച്ചു. ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ച

Full story

British Malayali

കഴിഞ്ഞ ദിവസം ഇപ്‌സ്വിച്ചില്‍ നിര്യാതനായ കോട്ടയം ഭരണങ്ങാനം സ്വദേശി മത്തായി എന്ന ടിഎം ജോസഫിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ സഹായം അഭ്യര്‍ത്ഥിച്ച് മലയാളി കുടുംബം. 7000 പൗണ്ടോളമാണ് വിമാന ടിക്കറ്റും മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കുമായി വേണ്ട തുക. ഇപ്‌സ്വിച്ചിലെ ബിനോയിയുടെ പിതാവാണ് ജോസഫ്. മകനെയും കുടുംബത്തെയും കാണാന്‍ ഈമാസം 10നാണ് ജോസഫും ഭാര്യയും വിസിറ്റിംഗ് വിസയില്‍ യുകെയില്‍ എത്തിയത്. ഓഗസ്റ്റ് 10ന് തിരികെ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. 72 വയസായിരുന്നു ജോസഫിന്റെ പ്രായം. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിക്കാ

Full story

British Malayali

ആഷ്ഫോര്‍ഡ്: ജോസഫ് മൈലാടും പാറയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഏഴാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വില്‍സ്ബ്രോ കെന്റ് റീജണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. ഈമാസം 28നു ഞായറാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന മത്സരം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സജികുമാര്‍ ഗോപാലന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏഴാം വര്‍ഷം വളരെ ആഘോഷമായി നടക്കുമ്പോഴും യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ടു പ്രശസ്തമായ ടീമുകള്‍ വീറും വ

Full story

British Malayali

ഗില്‍ഫോര്‍ഡ്: റോയല്‍ സറേ ഹോസ്പിറ്റല്‍, ഐ. ടി, സറേ യൂണിവേഴ്‌സിറ്റി എന്നിവയിലെ നവാഗതരുടേയും ഗില്‍ഫോര്‍ഡിലെ മലയാളി കുടുംബങ്ങളുടേയും ഒത്തുചേരല്‍ ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കമായി സറേ ഹോസ്പിറ്റലിന്റെ സോഷ്യല്‍ ക്ലബില്‍ വച്ച് നടന്നു. ജൂലി പോള്‍, ജിജി തോമസ് എന്നിവരുടെ ഈശ്വര പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച പരിപാടിയ്ക്ക് വൈസ്.പ്രസിഡന്റ് റീനാ ഡെന്നി സ്വാഗതം പറഞ്ഞു. റോയല്‍ സറേ ഹോസ്പിറ്റലിലെ നേഴ്‌സിംഗ് വിഭാഗം മേധാവികളായ ജോ മൗണ്ട് ജോയി, ജെനി ഫോക്ക്‌നര്‍, ജൂലി ബര്‍ഗെസ്, വിക്കി

Full story

British Malayali

സേവനം യുകെ തങ്ങളുടെ പേര് അന്വര്‍ത്ഥമാക്കി കൊണ്ട് സജീവമായി സേവന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കേരളക്കരയെ പിടിച്ചുലച്ച വെള്ളപ്പൊക്ക സമയത്തും അതിന് ശേഷവും പ്രവാസി മലയാളികളാണ് പുനര്‍ജീവന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകുന്നത്. ചെറുതും വലുതുമായ നിരവധി സഹായങ്ങളാണ് കേരള ജനതയെ തേടിയെത്തിയത്. ഇത്തരത്തില്‍ സേവനം യുകെയും ഒരു സഹായം ചെയ്തതിന്റെ കൃതാര്‍ത്ഥതയിലാണ്. സേവനം യുകെ നാട്ടില്‍ പണിത് നല്‍കിയ വീടിന്റെ താക്കോല്‍ദാന കര്‍മ്മം ശിവഗിരി മഠം ജനറല്‍ സെക്രട്ടറിയായി പത്തുവര്‍ഷം പ്രവര്‍ത്തിച്ച ഋതംബരാനന

Full story

British Malayali

ഓക്‌സ്‌ഫോര്‍ഡ്: ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ജില്ലാ കുടുംബസംഗമം ഇപ്രാവശ്യം ഇരട്ടി മധുരമായി. തൃശ്ശൂര്‍ ജില്ല രൂപീകരിച്ചിട്ട് 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂലൈ ആദ്യവാരം തന്നെയാണ് തൃശ്ശൂര്‍ സംഗമം സംഘടിപ്പിച്ചത്. തൃശ്ശൂരുകാര്‍ക്ക് നിറപുഞ്ചിരിയോടെ സ്വാഗതമേകി മയൂഖ ലക്ഷ്മിയും സായൂജ് കൈതക്കാട്ടും രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചു. ജുവാന മരിയ കടവിയും ഇസ ആന്റുവും ചേര്‍ന്ന് ആലപിച്ച പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ ഈ കഴിഞ്ഞ 2018 ഓ

Full story

British Malayali

ഗില്‍ഫോര്‍ഡ്: ഒരു പതിറ്റാണ്ടില്‍ അധികമായി ഗില്‍ഫോര്‍ഡിലെ മലയാളി സമൂഹത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഏവര്‍ക്കും സകുടുംബം ഒത്തുചേരുന്നതിനുള്ള ഒരു പൊതു വേദി. അതിനാല്‍ തന്നെ, ഗില്‍ഫോര്‍ഡിലെ മലയാളികളുടെ പൊതു നന്മയും സമഗ്ര വികസനവും ലക്ഷ്യമാക്കി ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ജിഎംഎ) എന്ന സംഘടന രൂപീകരിച്ചു. പോള്‍ ജെയിംസ് പ്രസിഡന്റ്, റീന ഡെന്നി വൈസ് പ്രസിഡന്റ്, ജോജി ജോസഫ് സെക്രട്ടറി, തോമസ് ജോസഫ് ട്രഷറാര്‍, ഷാജി ജോണ്‍ ജോയിന്റ് സെക്രട്ടറി, മാത്യു. വി മത്തായി, ജോസ് തോമസ്, സജു തോമസ്, ജോമിത്ത് ജോര്‍ജ്, പ്രിയങ

Full story

British Malayali

ബെല്‍ഫാസ്റ്റ്: ആന്‍ട്രിം റെഡ് ചില്ലി ക്രിക്കറ്റ് ക്ലബിന്റെ അഭിമുഖ്യത്തില്‍ എട്ടാമത് ട്വന്റി 20 ഇന്ത്യന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഈമാസം 28ന് ആന്‍ട്രിം മക്മൂര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കും. ടൂര്‍ണ്ണമെന്റില്‍ പത്ത് ക്രിക്കറ്റ് ടീമുകള്‍ മത്സരിക്കും. ഫൈനല്‍ മത്സരം ഓഗസ്റ്റ് 18ന് നടക്കും. ഈ വര്‍ഷത്തെ വിജയികള്‍ക്ക് 501 പൗണ്ട് ക്യാഷ് അവാര്‍ഡും റണ്ണര്‍ അപ്പിന് എവര്‍റോളിംഗ് ട്രോഫിയും 251 പൗണ്ട് ക്യാഷ് അവാര്‍ഡും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സനു ജോണ്‍ - 07540787962, ബെന്നി ജോര്‍ജ് - 07796856927 ടൂ

Full story

[8][9][10][11][12][13][14][15]