1 GBP = 97.70 INR                       

BREAKING NEWS
British Malayali

യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ ഏപ്രില്‍ ലക്കം പുറത്തിറങ്ങി. അനേക ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും യുകെയും ലോക് ഡൗണില്‍ കുടുങ്ങി കിടക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ജ്വാല പുറത്തിറങ്ങുവാനും ചെറിയ കാലതാമസം ഈ മാസം ഉണ്ടായിട്ടുണ്ട്. മുന്‍ ലക്കങ്ങളിലേതുപോലെ പോലെ തന്നെ കാമ്പുള്ള രചനകളാല്‍ സമ്പന്നമാണ് ഏപ്രില്‍ ലക്കം ജ്വാലയും.  ലോകമെങ്ങും  ആഴത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യസമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട്

Full story

British Malayali

കൊറോണ വൈറസിന്റെ അതിപ്രസരത്തില്‍ ബ്രിട്ടണില്‍ മൂന്ന് ആഴ്ചകള്‍ കൂടി ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി കുടുംബള്‍ ഇപ്പോഴും സെല്‍ഫ് ഐസലേഷനിലും, കുറച്ചു പേര്‍ ആശുപത്രികളില്‍ ചികിത്സയിലുമാണ്. ആധുനീക ലോകരാജ്യങ്ങളെല്ലാം നേരിടുന്ന ഈ മഹാവിപത്തിനെ സമുദായ അംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരിയ്ക്കുന്നതിനായി യുകെകെസിഎ 14 വയസ്സിനു മുകളിലുള്ള യൂണിറ്റ് അംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ ലോക്ക് ഡൗണ്‍ ചലഞ്ച് വീഡിയോ പ്രസംഗ മത്സരം നടത്തുന്നു.  [email protected] എന്ന ഇമെയ്ല്‍ വഴിയോ 07861667386 എന്ന വാട്‌സാപ്പ് നമ്പ

Full story

British Malayali

കുട്ടികളുടെ സര്‍ഗാത്മകത വളര്‍ത്തുന്ന ചിത്രകല, ഏകാംഗ നൃത്ത, ഏകാഭിനയ, കവിതാ പാരായണ, ഗാന വിഭാഗങ്ങള്‍ ഉള്‍പ്പെടെ വിവിധ മത്സരങ്ങള്‍ നൂതന വാര്‍ത്താവിതരണ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഈമാസം 20 മുതല്‍ സമീക്ഷയുടെ സര്‍ഗ്ഗവേദി ആരംഭിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ നാട്ടിലയച്ച് അതാത് രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വിധികര്‍ത്താക്കളാല്‍ മൂല്യ നിര്‍ണ്ണയം നടത്തി സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കും. യുകെയില്‍ താമസക്കാരായ കുട്ടികളെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളാക്കി തിരിച്ച് മത്സരങ്ങള്‍ തയ

Full story

British Malayali

ഒരു സൂക്ഷ്മജീവിയുടെ നിയന്ത്രണത്തില്‍ ലോകം മുഴുവനും ഒറ്റപ്പെട്ടുകഴിയുമ്പോള്‍ ലോകജനതയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം യുകെയിലെ ഗായകര്‍. യുകെയിലെ ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഈ ഗാനം യുകെ മലയാളികളുടെ പ്രിയഗായകര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം കെ. എസ്. ചിത്രയും സുജാതയും ശരത്തും മറ്റു 20 ഗായകരും ചേര്‍ന്ന് ലോകസൗഖ്യത്തിനായി പാടിയ 'ലോകം മുഴുവന്‍ സുഖം പകരനായ്' എന്ന ഗാനത്തിന്റെ അതെ രൂപത്തിലാണ് ഈ

Full story

British Malayali

മരണ ഭീതിയുടെ ആശങ്കയില്‍ ആയിരിക്കുന്ന യു.കെയിലെ മലയാളി സമൂഹത്തിനു അല്‍പമെങ്കിലും സ്വാന്തനമേകുവാനായിട്ടാണ് യുകെയിലേക്ക് കുടിയേറിയ മലയാളികളായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നഴ്‌സുമാരും, സോഷ്യല്‍ വര്‍ക്കേഴ്സും, അഭിഭാഷകരും, ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ ജോലി ചെയ്യുന്നവരെയും അല്ലാത്തവരെയും അണിനിരത്തി യു.കെ മലയാളികളുടെ ഏകീകൃത സംഘടനയായ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ പരസ്പര സഹായപദ്ധതി മാര്‍ച്ച് ആദ്യവാരം തുടക്കം കുറിച്ചത്. യുകെ യില്‍ സ്ഥിരീകരിച്ച സമയം മുതല്‍ ഈ മഹാമാരിയെ നേരിടുവാന്‍ യുണൈറ്റഡ് മലയാള

Full story

British Malayali

കൊറോണ വൈറസ് മൂലം ദുരിതമനുഭവിക്കുന്ന യു.കെയിലെ മലയാളി സമൂഹത്തിന് കൈത്താങ്ങായി യുക്മ നടത്തിവരുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ നൂറിലധികം അംഗ അസോസിയേഷനുകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് വോളണ്ടിയര്‍ ടീമുകള്‍ രൂപീകരിക്കുന്നതിനും അതുവഴി സഹായം ആവശ്യമുള്ള നിരവധി ആളുകളിലേയ്ക്ക് അത് എത്തിച്ചു നല്‍കുന്നതിനും ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ടെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്

Full story

British Malayali

ലണ്ടന്‍: കൊറോണയുടെ ഭീതിയില്‍ വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടി എത്തിയ പ്രവാസി മലയാളികളുടെയും വിദ്യാഭ്യാസത്തിനെത്തിയ വിദ്യാര്‍ത്ഥികളുടെയും ബുദ്ധിമുട്ടുകളെപ്പറ്റിയുള്ള വിവരങ്ങള്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനേയും, പ്രതിപക്ഷ നേതാവ് ശമേശ് ചെന്നിത്തലയേയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും 14.04-2020ല്‍ യുകെയെ പ്രതിനിധീകരിച്ച് ടി. ഹരിദാസ്, കെകെ. മോഹന്‍ദാസ്, സുജു ഡാനിയേല്‍ എന്നീ ഒഐസിസി നേതാക്കള്‍ അറിയിച്ചു. യൂറോപ്പിനെ പ്രതിനിധീകരിച്ച് ജര്‍മ്മനിയില്‍ നിന്നും ജിന്‍സന്‍ വര്‍ഗ്ഗീസ്, അ

Full story

British Malayali

ഡോര്‍സെറ്റിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയും വണ്‍ കമ്മ്യൂണിറ്റിയും ഒഐസിസി യുകെയും ചേര്‍ന്ന് വ്യത്യസ്തമായ ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ്. 'Make A Healthworker SMILE ?? Challange' എന്നാണ് അതിന്റെ പേര്. നാം ഓരോരുത്തരും വീടുകളില്‍ സുരക്ഷിതരായി ഇരിക്കുമ്പോള്‍ സ്വന്തവും ബന്ധവും എല്ലാം മറന്നു ജീവന്‍ പോലും പണയം വച്ച് ജോലി ചെയ്യുന്നവര്‍ക്കായാണ് ഈ ചലഞ്ച്. അവരുടെ പ്രവൃത്തികള്‍ക്കു പ്രത്യുപകാരം ഒരിക്കലും നമുക്ക് ചെയ്തു തീര്‍ക്കാനാവില്ല. അതുകൊണ്ടാണ് ഈ സാഹചര്യത്തില്‍ അവരുടെ മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത

Full story

British Malayali

ബര്‍മിങ്ഹാം: യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യുകെകെസിഎയുടെ ഈ വര്‍ഷം ജൂലായ് നാലിന് നടത്തുവാനിരുന്ന ദേശീയ കണ്‍വന്‍ഷന്‍ കോറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാറ്റിവയ്ക്കുന്നതായി പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട് അറിയിച്ചു. ഇന്നലെ കൂടിയ അടിയന്തിര വീഡിയോ കോണ്‍ഫറന്‍സ് ദേശീയ കമ്മറ്റി മീറ്റിംഗിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ലോകമെമ്പാടുമുള്ള ക്നാനായ ജനത ഉററുനോക്കുന്ന എല്ലാ വര്‍ഷവും നാലായിരത്തില്‍പരം സമുദായ അംഗങ്ങള്‍ പങ്കെടുക്കുന്ന ദേശ

Full story

British Malayali

ലണ്ടന്‍: ലോകമെമ്പാടും പടര്‍ന്നു പിടിച്ച കോവിഡ് 19 ബ്രിട്ടനില്‍ അതീവ ഗുരുതരമാം വിധം വ്യാപിച്ചു കൊണ്ടിരിക്കുന്ന വേളയില്‍ ഇന്ത്യന്‍ സമൂഹം ഭീതിയിലും നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തതിന്റെ നിരാശയിലുമാണ്. യൂണിവേഴ്സിറ്റികളും ജോലി സ്ഥാപനങ്ങളും മിക്കതും അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ യുകെയില്‍ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും ജോലി ആവശ്യാര്‍ത്ഥം എത്തിയ പ്രവാസികളും നാട്ടില്‍ പോകാനാവാതെ ഉറ്റവരെയും ഉടയവരെയും പിരിഞ്ഞു വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത വിധം ഒറ്റപ്പെട്ടു കഴിയുക

Full story

[9][10][11][12][13][14][15][16]