1 GBP = 97.70 INR                       

BREAKING NEWS
British Malayali

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 18ന് നടക്കും. മാഞ്ചസ്റ്ററിലെ രാധാ കൃഷ്ണ മന്ദിറില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ വിഷുക്കണി, വിഷു കൈനീട്ടം, ഭജന്‍, വിഷു സദ്യ, വിവിധ ഗെയിമുകള്‍, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സിനിബിജു - 07958766321, പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍ - 07865563926, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ - 07912855975  സ്ഥലത്തിന്റെ വിലാസം Radha Krishna Mandir Brunswick Rd, Withington, Manchester, M20 4QB

Full story

British Malayali

എസെന്‍സ് അയര്‍ലണ്ട് സംഘടിപ്പിക്കുന്ന 'റിഫ്‌ലക്ഷന്‍സ് '20 ' എന്നു പേരിട്ടിരിക്കുന്ന ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാര്‍ നാളെ ശനിയാഴ്ച വൈകീട്ട് 4.30 മുതല്‍ താലയിലെ സയന്റോളജി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ സെമിനാറില്‍ ആറു പ്രഭാഷകര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. ശാസ്ത്രീയ മനോവൃത്തി ഉള്ള ഒരു സമൂഹത്തിനു മാത്രമേ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ. ശാസ്ത്രീയ മനോവൃത്തിയില്‍ ഊന്നിയുള്ള ഒരു സമൂഹസൃഷ്ടിക്ക് വേ

Full story

British Malayali

കവന്‍ട്രി: മലയാളത്തിന് മാമ്പഴ മധുരം നല്‍കിയ വൈലോപ്പിള്ളിയും മലയാളിയുടെ സാമൂഹ്യ കാഴ്ചകളില്‍ തിമിരം നിറഞ്ഞിരിക്കുക ആണെന്ന് പറഞ്ഞ മുരുകന്‍ കാട്ടാക്കടയും ഒക്കെ കവിതകളായി വേദിയില്‍ നിറയുന്നു. ഇതോടൊപ്പം നാടന്‍ കൊയ്ത്തുപാട്ടുകളുടെ പച്ചപ്പാടം കൊയ്യാന്‍ കൊച്ചു കൂട്ടുകാര്‍. തീര്‍ന്നില്ല ഓരോ വീട്ടിലും ഉണ്ടാകുന്ന കൊച്ചു വര്‍ത്തമാനങ്ങളുടെ നാടന്‍ വാമൊഴികള്‍ കാണികളുമായുള്ള സല്ലാപവുമായി അവതരിപ്പിക്കുന്ന വീട്ടുവര്‍ത്തമാനം ടോക് ഷോ. ഇങ്ങനെ കാഴ്ചകളുടെ പൂരമൊരുക്കി എത്തുകയാണ് കവന്‍ട്രി കേരള സ്‌കൂളിലെ കുട്ടി

Full story

British Malayali

എക്സിറ്റര്‍ മലയാളി അസ്സോസ്സിയേഷന്റെ (ഇമ) 2020-2021 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അമേരിക്ക ഹാളില്‍ ക്രിസ്തുമസ് പുതുവല്‍സര ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന വാശിയേറിയ വോട്ടെടുപ്പില്‍ ഇമയുടെ ചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയും അതിനു ശേഷം ബല്‍മണ്ട് ഹാളില്‍ ചെയര്‍മാന്‍ മോഹന്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ ഭരണസമിതി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബിജോ തോമസ് - പ്രസിഡന്റ്, ഡിറ്റാ ജ്യൂവല്‍ - വൈസ് പ്രസിഡന്റ്, ബിജോയ് പി. വര്‍ഗീസ് - സെക്രട

Full story

British Malayali

ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസണ്‍ 2 മത്സരാര്‍ത്ഥി ഡോ. രജിത്കുമാറിനെ പിന്തുണയ്ക്കുന്ന രജിത് ആര്‍മിയുടെ യുകെ ഘടകം ഈമാസം 14നു ഈസ്റ്റ്ഹാമില്‍ ഒത്തു കൂടുന്നു. യുഎഇയിലും, കോട്ടയത്തും വച്ച് നടന്ന രജിത് ആര്‍മി സമ്മേളനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് യൂറോപ്പിലെ ആദ്യ മീറ്റ് അപ് ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ വച്ച് മിമിക്രിയും ഗാനമേളയും അടക്കം വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ അരങ്ങേറുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും  പ്രത്യേക സമ്മേളനങ്ങളും അവസാനം കൊച്ചിയില്‍ എല്ലാ ജില്ലാക്കാരെയും ഉള്‍പ്പെടുത്തിക്

Full story

British Malayali

ലണ്ടന്‍ നഗരത്തെ ഭാവ-രാഗ-താള-ലയ സാന്ദ്രമാക്കി ഏഴാമത് ശിവരാത്രി നൃത്തോത്സവത്തിനു വര്‍ണോജ്ജ്വലമായ പരിസമാപ്തി. ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ് ഏഴുവര്‍ഷമായി ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം നടത്തിവരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നൂറ്റിഅന്‍പതോളം നര്‍ത്തകര്‍ പങ്കെടുത്ത ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന്, ക്രോയ്‌ടോന്‍ ലാങ്ക് ഫ്രാന്‍ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരി തെളിഞ്

Full story

British Malayali

യുകെയിലെ മലയാളി കുടിയേറ്റ ചരിത്രത്തില്‍ എന്നും സ്ഥാനം പിടിച്ച നഗരമാണ് ലെസ്റ്റര്‍. യുക്മ പോലുള്ള ദേശീയ തലത്തില്‍ പിറന്നു വീണ പല സംഘടകളുടേയും ഈറ്റില്ലമായിരുന്നു ലെസ്റ്റര്‍. ഓരോ കുടിയേറ്റത്തിലും നൂറു കണക്കിന് മലയാളി കുടുംബങ്ങളാണ് ലെസ്റ്ററിലേക്ക് എത്തിച്ചേരുന്നത്. ലെസ്റ്ററിലെ എല്ലാ മലയാളികളെയും ഒരു കുടകീഴില്‍ ഒന്നിപ്പിച്ചു നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി ഇതുവരെ കാഴ്ചവച്ചത്. രണ്ടായിരത്തി ഇരുപത് ഇരുപത്തിയൊന്ന് പ്രവര്‍ത്തന വര്‍ഷത്തേക്കായി സംഘടനാ പ്രവര്‍ത്തന പരിചയമുള

Full story

British Malayali

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളീ അസോസിയേഷന്റെ (ടിഎംഎ) നേതൃത്വത്തില്‍ നടത്തിയ പരിപാടിയായ 'നൊസ്റ്റാള്‍ജിക് കേരളം' സംഘടക മികവുകൊണ്ടു ശ്രദ്ധേയമായും കാണികളെ അവരുടെ പഴയകാലത്തിലേയ്ക്കു കൂട്ടികൊണ്ടുപോയും ശ്രദ്ധേയമായി. ആധുനികയുഗത്തിന്റെ മാസ്മരിക വലയത്തില്‍പ്പെട്ടു അതിവേഗം കലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെയെല്ലാം ചെറുപ്പകാലത്തെ നിറപ്പകിട്ടായിരുന്ന ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്തു അടുത്തതലമുറകള്‍ക്ക് അനുഭവഭേദ്യമാക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്ന് സംഘടകര്‍ വ്യക്തമാക്കി. അതോ

Full story

British Malayali

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന 'പുരസ്‌കാര സന്ധ്യ 2020' നാളെ ശനിയാഴ്ച വൈകുന്നേരം നാലിനു കോട്ടയത്ത് ഹോട്ടല്‍ അര്‍കാഡിയയില്‍ വച്ച് നടത്തപ്പെടുന്നു. ചടങ്ങില്‍ മലയാള കല സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്‌കാരം നല്‍കി ആദരിക്കുന്നു. ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടന

Full story

British Malayali

ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യുകെയുടെ പുതിയ ബ്രാഞ്ചിന് യുകെയുടെ സ്റ്റീല്‍ സിറ്റി എന്നറിയപ്പെടുന്ന ഷെഫീല്‍ഡില്‍ തുടക്കമായി. ഷെഫീല്‍ഡില്‍ ഡോ. സീന ദേവകിയുടെ വസതിയില്‍ ജോഷി ഇറക്കത്തിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സമീക്ഷ യുകെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പങ്കെടുത്തവരെ ഡോ. സീന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. സമീക്ഷ എന്ന സംഘടനയ്ക്ക്  യുകെയിലെ മലയാളി സമൂഹത്തിന്റെ ഇടയിലുള്ള പ്രസക്തി വര്‍ദ്ധിക്കുന്നുവെന്നതിന്റെ തെളിവ

Full story

[12][13][14][15][16][17][18][19]