1 GBP = 87.90 INR                       

BREAKING NEWS
British Malayali

ബാണ്‍സ്റ്റാപ്പിള്‍: യുകെ എസ്എന്‍ഡിപി യോഗത്തിന്റെ ഒന്നാം നമ്പര്‍ കുടുംബ യൂണിറ്റായ ചെമ്പഴന്തിയുടെ മുപ്പത്തിയൊന്നാമത് കുടുംബ സംഗമം നാളെ ബാണ്‍സ്റ്റാപ്പിളില്‍ നടക്കും. രാവിലെ 11 മണിക്ക് ദീപാര്‍പ്പണത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന ഗുരുസ്മരണക്കും സമൂഹ പ്രാര്‍ത്ഥനയ്ക്കും യുകെ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് ശ്യാമള സതീശന്‍ നേതൃത്വം നല്‍കും.  ചെമ്പഴന്തി കുടുംബ യൂണിറ്റ് ഓഡിറ്റര്‍ പി. ജി. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന കുടുംബ സംഗമത്തില്‍ കണ്‍വീനര്‍ അഖിലേഷ് മാധവ

Full story

British Malayali

വാട്ഫോഡ്: യുകെ മലയാളികള്‍ക്കിടയില്‍ സംഗീതത്തിന്റെ നവ്യാനുഭൂതി പകര്‍ന്നു നല്‍കി ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡ് അണിയിച്ചൊരുക്കിയ സംഗീതോത്സവും ചാരിറ്റി ഇവന്റും നാളെ നടക്കും. വാട്ഫോഡിലെ ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ച മൂന്നു മണി മുതല്‍ ആണ് അരങ്ങേറുക. യുകെയിലെ പ്രശസ്ത ചാരിറ്റി സംഘടനയായ കേരളാ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ ആതിഥേയത്വം വഹിക്കുന്ന സംഗീത നൃത്ത മാമാങ്കത്തിന് യുകെയിലെ മികച്ച കലാ പ്രതിഭകളാണ് അണിനിരക്കുന്നത്. പരിപാടിയുടെ വിജയത്തിനായി സണ്ണി

Full story

British Malayali

ഒരു വിദേശ രാജ്യത്ത് നിന്നുള്ള മലയാളം എഴുത്തിന്റെ ശത വാര്‍ഷികം കൊണ്ടാടുകയാണ് ബ്രിട്ടണിലുള്ള മലയാളികള്‍. അടുത്ത മാസം മാര്‍ച്ച് 23നു ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ നാലു വരെ ലണ്ടനിലെ മനോപാര്‍ക്കിലുള്ള 'മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെ'യുടെ കെട്ടിട സമുച്ചയമായ കേരള ഹൗസില്‍ വച്ചാണ് ഇവിടെയുള്ള എഴുത്തുകാരുടെ രണ്ടാമത്തെ സംഗമം അരങ്ങേറുന്നത്. എഴുത്തുകാരനും, പ്രഭാഷകനുമായ യുവ ശാസ്ത്രജ്ഞന്‍ സുരേഷ് സി പിള്ള, അലക്സ് കണിയാംപറമ്പില്‍, മുരളി വെട്ടത്ത് മുതല്‍ പല പ്രമുഖരും പങ്കെടുക്കുന്നു. അക്ഷര ലോകത്തെ നക്ഷത്രങ്ങളായ ആംഗല

Full story

British Malayali

ലിവര്‍പൂള്‍: ഒരൊറ്റ ജനത ഒരേ വികാരം എന്ന ആശയത്തില്‍ സിരകളില്‍ ത്രസിച്ചു നില്‍ക്കുന്ന സമുദായ സ്നേഹത്തോടെ യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യുകെകെസിഎയുടെ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 30നു യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാന നഗരിയായ ലിവര്‍പൂളില്‍ അതിവിപുലമായി നടത്തും. നോര്‍ത്ത് വെസ്റ്റ് റീജിയണിന്റെ കീഴിലുള്ള ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, പ്രസ്റ്റണ്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റ്, വിഗണ്‍, ബ്ലാക്ക്പൂള്‍ എന്നീ യൂണിറ്റുകള്‍ സംയുക്തമായി നടത്തുന്ന ഈ കണ്‍വന്‍ഷന്റെ വിജയത്തി

Full story

British Malayali

അലീഷാ രാജീവ് എന്ന തങ്ങളുടെ വാവച്ചിയുടെ വേര്‍പാടിന്റെ വേദനയിലും ആ പുഞ്ചിരി പ്രഭയുടെ ഓര്‍മകളുമായി ഈമാസം 24നു ചെല്‍ട്ടന്‍ഹാം പ്രെസ്ബറി ഹാളില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ ഒത്തു ചേരുന്നു. 2015 ജൂണ്‍ 28നാണ് അര്‍ബുദ രോഗത്തിന് കീഴടങ്ങി അലീഷ ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞത്. പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിറ ദീപമായിരുന്ന അലീഷ രാജീവിന്റെ സ്മരണയില്‍ ഇത് മൂന്നാം തവണയാണ് അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ ഒരുമിക്കുന്നത്. ജിഎംഎയുടെ കലാ കായിക മേഖലകളിലെ നിറ സ

Full story

British Malayali

ബാഡ്മിന്റണ്‍ പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരുന്ന യുബിസി ഗ്ലാസ്ഗോയുടെ ആറാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 16നു രാവിലെ 10.30 മുതല്‍ ഈസ്റ്റ് കില്‍ബ്രൈഡ് ഡങ്കന്‍രിഗ് സ്പോര്‍ട്സ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സമ്മാനങ്ങളുടെ വൈവിധ്യം കൊണ്ടും സ്‌കോട്ട്‌ലന്റിലെ മുന്‍നിര ടൂര്‍ണമെന്റുകളില്‍ ഒന്നായ ഇതില്‍ വിജയികളാവുന്നവര്‍ക്കു 201 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 125 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 75 പൗണ്ടും ട്രോഫിയും നാലാം സ്ഥാനക്കാര

Full story

British Malayali

മെയ് നാലിനു നടത്തുന്ന എട്ടാമത് ഇടുക്കി ജില്ലാ സംഗമത്തിന് മുന്നോടിയായി 32 ടീമുകളെ അണിനിരത്തി നോട്ടിംഹ്ഹാമില്‍ ശനിയാഴ്ച നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആവേശഭരിതമായ ഫൈനലില്‍ നോട്ടിങാമില്‍ നിന്നു ഉള്ള രാകേഷ്/മാത്യൂസ് സഖ്യം ഈ വര്‍ഷത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹാരോഗേറ്റില്‍ നിന്നും ഉള്ള ജോഷി/ബിജു സഖ്യം രണ്ടാം സ്ഥാനവും, സ്റ്റോക്കില്‍ നിന്നും എത്തിയ വിനോയി/അബിന്‍ സഖ്യം മൂന്നാം സ്ഥാനവും, ഗ്ലാസ്‌ഗോയില്‍ നിന്നും എത്തിയ വിനോദ്/ജോയല്‍ സഖ്യം നാലാം സ്ഥാനവ

Full story

British Malayali

ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് പ്രീമിയര്‍ ഡിവിഷനില്‍ രണ്ടു മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ലീഗ് ടേബിളില്‍ കാര്യാമായ സ്ഥാനചലനങ്ങള്‍ സംഭവിച്ചു. ഒന്നാം സ്ഥാനത്തു സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് തുടരുമ്പോള്‍ രണ്ടാം സ്ഥാനക്കാരായിരുന്ന കണ്ണൂര്‍ ടൈഗേര്‍സിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി കോട്ടയം അഞ്ഞൂറാന്‍സ് രണ്ടാം സ്ഥാനത്തു നിലയുറപ്പിച്ചു. പ്രീമിയര്‍ ലീഗില്‍ കന്നിക്കാരായ വെല്‍സ് ഗുലാന്‍സ് മൂന്നാം സ്ഥാനത്തുണ്ട്. ടേബിളില്‍ ടെര്‍മിനേഷന്‍ സോണില്‍ ആയിരുന്ന ടെര്‍മിനേറ്റര്‍സ് നാടകീയ വിജയ

Full story

British Malayali

കാശ്മീരില്‍ പുല്‍വാമയില്‍ വെച്ച് പാക്കിസ്ഥാന്‍ ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് ഒഐസിസി യുകെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ലോകത്തെ നടുക്കിയ ഈ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സേന അവസാന വാക്കിനായി കാത്തിരിക്കുമ്പോള്‍ ലോക രാജ്യങ്ങളിലുള്ള ഓരോ ഇന്ത്യക്കാരനും തന്റെ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ധീര ജവാന്‍മാര്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചും പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനു മുന്നില്‍ പ്രതിരോധം തീര്‍ത്തും മുന്നേറുന്നു. രാജ്യം നടുക്കത്തോടെ ഓര

Full story

British Malayali

ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വച്ച് നടത്തുന്നതാണ്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യ്ത 32 ടീമുകളാണ് മത്സരിക്കുന്നത്. യുകെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ് മാറ്റുരക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും ഉള്ള ഒരു അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷകാലമായി യുകെയിലും, ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തും നിരവധി അശരണരും, നിര

Full story

[15][16][17][18][19][20][21][22]