1 GBP = 87.90 INR                       

BREAKING NEWS
British Malayali

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ദുല്‍ഖര്‍ സല്‍മാന്റെ തിരിച്ചു വരവ് മലയാളി പ്രക്ഷേകര്‍ക്ക് നിറഞ്ഞു ചിരിക്കാനുള്ള വകയുമായാണ്. അടിമുടി ദുല്‍ഖര്‍ നിറഞ്ഞു നില്‍ക്കുന്ന കോമഡി- എന്റര്‍ടെയ്‌നര്‍ ഒരു യമണ്ടന്‍ പ്രേമ കഥ' യുകെയിലും കൈയ്യടി നേടി ജൈത്രയാത്ര തുടരുകയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമീണ ലുക്കില്‍ പ്രത്യക്ഷപ്പെട്ട ദുല്‍ഖറിന്റെ കൂട്ടുകാരുടെയും തമാശയും പ്രണയവും ഒക്കെ യുകെ മലയാളികളുടെ മനസിനെ കീഴടക്കി രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. നാളെ ശനിയാഴ്ച മുതല്‍ യുകെയിലെയും അയ

Full story

British Malayali

ബ്രിട്ടനില്‍ കുടിയേറിയ റാന്നി സ്വദേശികളുടെ വാര്‍ഷിക പൊതു യോഗവും കുടുംബ സംഗമവും ഈ വരുന്ന ജൂണ്‍ 21ന് ആരംഭിച്ചു 23 ഞായറാഴ്ച അവസാനിക്കും. മൂന്നു ദിവസത്തെ ക്യാമ്പായി ആണ് ഈ വര്‍ഷത്തെ കുടുംബ സംഗമം നടക്കുന്നത്. കൂടാതെ ശനിയാഴ്ച 22നു നടക്കുന്ന പൊതു സമ്മേളനത്തില്‍ റാന്നിയില്‍ നിന്നും യുകെയിലെത്തി കഴിവ് തെളിയിച്ച റാന്നിയിലെ പ്രതിഭകളെ ആദരിക്കുകയും ചെയ്യും. വൂസ്റ്റര്‍ ഷെയറിലെ ട്വാകിസ്‌ബെറിയിലെ ക്രോഫ്റ്റ്ഫാം വാട്ടര്‍പാര്‍ക്കില്‍ ആണ് ഈ വര്‍ഷത്തെ പരിപാടികള്‍ നടത്തപ്പെടുന്നത്. പൊതുസമ്മേളനം, കുടുംബ സംഗമം, കലാപരിപ

Full story

British Malayali

ജീവിതത്തില്‍ തോല്‍വി സംഭവിക്കാത്തവരായി ആരുമില്ല. ഓരോ തവണ തോല്‍ക്കുമ്പോഴും അതൊരു ചവിട്ടുപടിയായി മുകളിലേക്ക് കുതിക്കുന്നവനു മാത്രമേ ജീവിത വിജയം ഉണ്ടാവുകയുള്ളൂ. അത്തരത്തില്‍ ജീവിതം നഷ്ടപ്പെട്ടുപോയെന്നു മറ്റുള്ളവര്‍ കരുതിയിടത്തു നിന്നും പറന്നുയരുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഉയരെ എന്ന ചിത്രം. കേരളത്തില്‍ ചിത്രം റിലീസ് ചെയ്ത നാള്‍ മുതല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി യുകെയില്‍ എത്തിയ ചിത്രത്തെ ഇവിടെയും പ്രേക്ഷകര്‍ ഇരുകയ്യോടെയാണ് സ്വീകരിച്ചത്. ഇപ്പോള്‍ കൂടുതല്‍ തീയേറ്ററുകളില്‍ നാളെ മുതല്‍ പ്രദര്

Full story

British Malayali

ഹൈന്ദവ സമൂഹത്തിന്റെ ആദ്ധ്യാത്മികം, വിദ്യാഭ്യാസം സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം എന്നീ അഞ്ചു പ്രധാന മേഖലകളുടെ ഉന്നമനത്തിനായി ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്‍  നേതൃത്വം നല്‍കുന്ന സ്വാമി ചിദാനന്ദപുരിയുടെ യുകെ പര്യടനമായ 'സത്യമേവ ജയതേ' പരിപാടിയുടെ ഭാഗമായി ക്രോയ്‌ഡോണില്‍ നടക്കുന്ന ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ഒരുക്കങ്ങള്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുന്നു. ജൂണ്‍ ഒന്‍പതിനു ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിമുതല്‍ നിരവധി കലാ സാംസ്‌കാരിക പരിപാടികളോടെ ഉത്സവ സമാനമായി നടക്കുന്ന ഹിന്ദ

Full story

British Malayali

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി രൂപീകരിച്ച കിഫ്ബിയിലേക്ക് വിദേശ നിക്ഷേപകരെ ക്ഷണിച്ചു കൊണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 'മസാലബോണ്ടിന്റെ' ഉദ്ഘാടനവും അതിനുശേഷം ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് നടക്കുന്ന പ്രവാസി ചിട്ടിയുടെ' ഉദ്ഘാടനവും നാളെ വെളളിയാഴ്ച നടക്കും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനും ഔദ്യോഗിക പ്രതിനിധികളും ഇന്ന് ബ്രിട്ടനില്‍ എത്തും. കേരള ഗവണ്‍മെന്റിന്റെ റൂം കെഎസ്എഫ്ഇയും നേതൃത്വം നല്‍കുന്ന, ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍ നടത്തുന്ന ഉദ്ഘാടന പരിപാടികള്‍ക്ക്, ബ്രിട്ടനിലെ പുരോ

Full story

British Malayali

ഗ്ലോസ്റ്റര്‍: മന്ത്രി തോമസ് ഐസക് ഗ്ലോസ്റ്ററിലേക്ക് എത്തുന്നു. പ്രളയാനന്തര കേരളത്തെ ചേര്‍ത്തു പിടിച്ചു ഇതിനോടകം നാലു വീടുകള്‍ നിര്‍മ്മിച്ചു നല്‍കി അഞ്ചാമത്തെ വീടിന്റെ നടപടികള്‍ തുടങ്ങിയ ജിഎംഎ എന്ന അസോസിയേഷനെ നേരില്‍ കണ്ട് അഭിനന്ദിക്കുവാന്‍ ആണ് തോമസ് ഐസക് ഗ്ലോസ്റ്ററിലേക്ക് നേരിട്ട് എത്തുന്നത്. മറ്റന്നാള്‍ ശനിയാഴ്ച രാവിലെ ആണ് ധനമന്ത്രി ഗ്ലോസ്റ്ററില്‍ എത്തുന്നത്. തിരക്ക് പിടിച്ച യുകെ സന്ദര്‍ശനത്തിനിടയില്‍ ഗ്ലോസ്റ്റര്‍ ഷെയര്‍ സന്ദര്‍ശിക്കുവാനായി തോമസ് ഐസക് വരുന്നത് പ്രളയത്തോടനുബന്ധിച്ചും അ

Full story

British Malayali

യുകെ സന്ദര്‍ശനത്തിനെത്തുന്ന കേരളാ ധനകാര്യ വകുപ്പ് മന്ത്രി ഡോക്ടര്‍ തോമസ് ഐസക്കിനും കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് ഫിലിപ്പോസ് തോമസിനും ബ്രിട്ടണിലെ മലയാളി സംഘടനകളുടെ പ്രതിനിധികളുമായി സംവദിക്കുവാന്‍ യുക്മ വേദിയൊരുക്കുന്നു. യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ (യൂണിയന്‍ ഓഫ് യുകെ മലയാളി അസ്സോസിയേഷന്‍സ്) ആതിഥേയത്വത്തിന്റെ ഊഷ്മളത വിളിച്ചറിയിക്കുന്നതാവും ഈ പരിപാടി. മനോജ്കുമാര്‍ പിള്ള പ്രസിഡന്റായ യുക്മയുടെ പുതിയ ഭരണസമിതി ചുമതലയേറ്റത്തിനുശേഷ

Full story

British Malayali

ഫ്രണ്ട്സ് യുണെറ്റഡ് സ്പോര്‍ട്സ് ക്ലബ് ആഷ്ഫോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഓള്‍ യുകെ വടംവലി മത്സരത്തില്‍ യുകെയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഈമാസം 18നു ശനിയാഴ്ച ആഷ്ഫോര്‍ഡിലെ നോര്‍ത്ത് സ്‌കൂളില്‍ രാവിലെ ഒന്‍പതു മുതല്‍ നടക്കുന്ന വാശിയേറിയ മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വമ്പന്മാരാണ് മാറ്റുരക്കുന്നത്. ഒന്നു മുതല്‍ ആറാം സ്ഥാനം വരെ ലഭിക്കുന്ന ടീമുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്. ഒന്നാംസ്ഥാനം നേടുന്ന ടീമിന് 701 പൗണ്ടും പൗലോസ് ചക്കാലയ്ക്കല

Full story

British Malayali

മാര്‍ച്ച് മാസം അധികാരമേറ്റ യുക്മ യോര്‍ക്ഷെയര്‍ ആന്റ് ഹമ്പര്‍ റീജിയന്‍ കമ്മറ്റി അതിന്റെ പ്രഥമ പൊതുപരിപാടിയായ റീജിയണല്‍ സ്പോര്‍ട്സ് മീറ്റിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ജൂണ്‍ ഒന്നിനു (ശനിയാഴ്ച) രാവിലെ 9. 30 മുതല്‍ ലീഡ്സിലെ ഈസ്റ്റ് കെസ്വിക്ക് ക്രിക്കറ്റ് ക്ലബ്ബില്‍ വെച്ചാണ് ഈ കായിക മാമാങ്കം അരങ്ങേറാന്‍ പോവുന്നത്. ഈ ദിനത്തില്‍ വിവിധ അത്ലറ്റിക് മത്സരങ്ങള്‍ക്ക് പുറമെ 6 - എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്, വടം വലി, ജാവലിന്‍ ത്രോ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ലെമണ്‍ ആന്റ് സ്പൂണ്‍ റെയ്സ് തുട

Full story

British Malayali

'ജ്വാല' ഇ-മാഗസിന്റെ മെയ് ലക്കം പ്രസിദ്ധീകരിച്ചു. യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ സാംസ്‌ക്കാരിക വിഭാഗം യുക്മാ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് ജ്വാല പ്രസിദ്ധീകരിക്കുന്നത്. 2014 സെപ്റ്റംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച 'ജ്വാല' ഈ കാലയളവിനുള്ളില്‍ അന്‍പത് പതിപ്പുകള്‍ ആണ് പുറത്തിറക്കിയത്. പ്രസിദ്ധീകരണത്തില്‍ അര്‍ദ്ധ ശതകം തികച്ച ജ്വാല ഇ-മാഗസിന്റെ അന്‍പത്തിയൊന്നാം ലക്കമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പ്രസിദ്ധീകരണ രംഗത്തു ഉണ്ടായിക്കൊണ്ടിരിക്കുന്ന വലി

Full story

[1][2][3][4][5][6][7][8]