1 GBP = 92.40 INR                       

BREAKING NEWS
British Malayali

യുക്മക്ക് വേണ്ടി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം റീജിയണല്‍ കലാമേളകള്‍ക്കൊപ്പം നടക്കും. ഈ മത്സരത്തില്‍ യുകെയില്‍ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുക. യുക്മ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധികള്‍ തന്നെയാണ് ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും നിശ്ചയിച്ചിട്ടുള്ളത്. മത്സരങ്ങള്‍ക്ക

Full story

British Malayali

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ദീപാവലി ആഘോഷമായി കൊണ്ടാടുന്നു. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പ്രാവീണ്യം തെളിയിച്ച നൃത്ത കലാകാരി ശാശ്വതി വിനോദിന്റെ നൃത്ത സന്ധ്യ ദീപാവലി ആഘോഷങ്ങള്‍ക്ക് പകിട്ടേകുന്നു.  നൃത്ത സന്ധ്യ കൂടാതെ ഈ മാസം 26 ന് വൈകുന്നേരം 5. 30 മുതല്‍ ഭജന ൃ, ദീപക്കാഴ്ച, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നീ പരിപാടികളോടെ ആഘോഷിക്കുന്നു. ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന

Full story

British Malayali

സൗത്താംപ്ടണ്‍  മലയാളീ അസോസിയേഷന്റെ 2019 - 2020  പ്രവര്‍ത്തനങ്ങള്‍ക്കായി  റോബിന്‍ എബ്രഹാമിന്റെ  നേതൃത്വത്തില്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു. സംഘടനാ പ്രവര്‍ത്തന പാടവം കൊണ്ടും പരിചയസമ്പന്നത കൊണ്ടും സൗത്താംപ്ടണ്‍ മലയാളികള്‍ക്കിടയില്‍ ചിരപരിചിതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃത്വനിരയിലേക്ക് എത്തിയിരിക്കുന്നത്. പരിചയസമ്പന്നതയും സംഘടനാപാടവവും, കൃത്യവും പക്വവുമായ ഇടപെടലുകളിലൂടെ മികവു തെളിയിച്ച റോബിന്‍ എബ്രഹാം പ്രസിഡന്റ് ആയീ മാക്സി അഗസ്റ്റിന്‍ വൈസ് പ്രസിഡന്റ് ആയി ചുമതലയേല്‍ക്കുമ്പോള്‍, മറുപുറങ്ങ

Full story

British Malayali

യുക്മ സാംസ്‌കാരിക വേദി അണിയിച്ചൊരുക്കുന്ന ജ്വാല ഇ-മാഗസിന്റെ അന്‍പത്തിഅഞ്ചാം ലക്കം പ്രസിദ്ധീകരിച്ചു. പ്രവാസി പ്രസിദ്ധീകരണങ്ങളില്‍ ഇതിനോടകം വളരെയേറെ ശ്രദ്ധേയമായിക്കഴിഞ്ഞ ജ്വാലയുടെ ഒക്ടോബര്‍ ലക്കം, 2019 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌ക്കാര ജേതാവ് ഓസ്ട്രിയന്‍ സാഹിത്യകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ളതാണ്. ചിത്രകലയുടെ കാണാപ്പുറങ്ങളെ ക്കുറിച്ച് വായനക്കാരെ ബോധവാന്മാരാക്കുകയാണ് ഇത്തവണത്തെ പത്രാധിപക്കുറിപ്പിലൂടെ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട്.  നിരവധി ആര്‍ട്ട്

Full story

British Malayali

സമീക്ഷ യുകെയുടെ മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ കവന്‍ട്രിയില്‍ നവംബര്‍ 10നു ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. വിശിഷ്ടാഥിതിയായി എഐസി (അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് യുകെ) സെക്രട്ടറി ഹര്‍സേവ് ബേയിന്‍സും പങ്കെടുക്കും. ഈചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളികളാവാന്‍ അന്നേ ദിവസം ഏവരും കവന്‍ട്രിയില്‍ എത്തിചേരണമെന്ന് സമീക്ഷ നേതൃത്വം യുകെ മലയാളി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. പുരോ

Full story

British Malayali

ഓരോരുത്തരുടേയും ചിന്താമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ഓടിക്കളിക്കുന്ന ഒരു പ്രതിഭാസമാണ് ഗൃഹാതുരത്വം അഥവാ നൊസ്റ്റാള്‍ജിയ. അടുത്ത വെള്ളിയാഴ്ച്ച 25-ാം തീയതി ലണ്ടനില്‍ ഗൃഹാതുരതയുടെ മനഃശാസ്ത്രമടക്കം 'നൊസ്റ്റാള്‍ജി'യയുടെ ഉള്ളുകള്ളികളിലേക്ക് ആഴത്തില്‍ എത്തിനോക്കുവാനുള്ള ഒരു സുവര്‍ണ്ണാവസരം യു.കെ മലയാളികള്‍ക്കായി ഒരുക്കിയിരിക്കുകയാണ് 'യുണൈറ്റഡ് റാഷണലിസ്റ്റ് ഓഫ് യു.കെ'യുടേയും, കട്ടന്‍ കാപ്പിയും 'കവിതയുടേയും സംയുക്ത ആഭിമുഖ്യത്തില്‍. അന്നത്തെ വേദിയില്‍ പ്രമുഖ പ്രഭാഷകനും യുക്തി ചിന്തകനുമായ ഡോ: സി. വിശ്വനാഥന്

Full story

British Malayali

യുക്മയുടെ പത്താമത് ദേശീയ കലാമേളയോട് അനുബന്ധിച്ച് എല്ലാ റീജിയണുകളില്‍ നിന്നുമുള്ളവര്‍ക്ക് പങ്കെടുക്കുവാന്‍ അവസരമൊരുങ്ങുന്നു. യുക്മയുടെ റീജണല്‍ കമ്മറ്റികള്‍ നിലവില്‍ വരാത്ത വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയണുകളില്‍ നിന്നുമുള്ളവര്‍ക്കാണ് നവംബര്‍ 2ന് നടക്കുന്ന 'യുക്മ ദേശീയ കലാമേള 2019'ല്‍ പങ്കെടുക്കുവാന്‍ ദേശീയ ഭരണസമിതി മുന്‍കൈ എടുത്ത് അവസരമൊരുക്കുന്നത്. ഇതിനായി താത്പര്യമുള്ളവര്‍ക്ക് യുക്മ അംഗ അസോസിയേഷനുകള്‍ വഴി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതോടെ യുക്മയുടെ പത്ത

Full story

British Malayali

വിനോദത്തിനും, വിജ്ഞാനത്തിനും മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള സാഹിത്യ വേദിയുടെ ട്ടേറ്റ് മോഡേണ്‍ ആര്‍ട് ഗാലറി സന്ദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ വിജയമായിരുന്നു. ടൂറിനു ബുക്ക് ചെയ്തവരില്‍ പലര്‍ക്കും എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും പങ്കെടുത്തവര്‍ ചില പുതിയ അനുഭവങ്ങളുമായിട്ടാണ് തിരിച്ചു പോയത്. കല എന്ന സങ്കല്‍പ്പത്തെ തല കീഴായി മറിച്ചിടുന്ന അനുഭവമായിരുന്നു പലര്‍ക്കും. പങ്കെടുത്ത ഒരാളുടെ അഭിപ്രായം ആര്‍ക്കും കലാകാരനാകാം എന്നതായിരുന്നു. ആ അഭിപ്രായത്തോട് ഞങ്ങളുടെ ഗൈഡും, കലാകാരനുമായ ജോസാന്റണി യോജിക്കുകയ

Full story

British Malayali

ബിര്‍മിംഗ്ഹാം: യുകെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നടത്തിവരുന്ന എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരത്തിന്റെ മൂന്നാം പതിപ്പ് ഡിസംബര്‍ 14നു ശനിയാഴ്ച ബിര്‍മിംഗ്ഹാമില്‍ വച്ചു നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍  സംഘടിപ്പിക്കുന്ന കരോള്‍  ഗാന മത്സരം വിവിധ ഗായകസംഘങ്ങളുടെയും ക്വയര്‍ ഗ്രൂപ്പുകളുടെയും ഒത്തുചേരലിനു വേദിയാകും. മത്സരത്തോടനുബന്ധിച്ച് യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. കരോള്‍ ഗാന മത

Full story

British Malayali

യുക്മ ദേശീയ കലാമേളയ്ക്ക് അരങ്ങുണരാന്‍ ഇനി ഏതാനും ആഴ്ചകള്‍ കൂടി മാത്രം ശേഷിച്ചിരിക്കെ, കലാമേള ലോഗോ മത്സരത്തിന്റെ വിജയിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു. യു കെ മലയാളികള്‍ക്കിടയില്‍ നടത്തിയ കലാമേള ലോഗോ മത്സരത്തില്‍ ബാസില്‍ഡണില്‍ നിന്നുള്ള സിജോ ജോര്‍ജ്ജ് ആണ് മികച്ച ലോഗോ ഡിസൈന്‍ ചെയ്തു വിജയ കിരീടം നേടിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ മത്സരാര്‍ത്ഥികള്‍ 2019 ലെ ലോഗോ ഡിസൈന്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ആശയപരവും സാങ്കേതികവുമായി വളരെ ശ്രദ്ധേയമായ നിരവധി ഡിസൈനുകളില്‍ നിന്നാണ് സിജ

Full story

[2][3][4][5][6][7][8][9]