1 GBP =93.80 INR                       

BREAKING NEWS
British Malayali

കോവിഡ് 19 രോഗത്തെക്കുറിച്ചു മലയാളി സമൂഹത്തിനുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിനും അവരെ എന്‍എച്ച്എസ് നിര്‍ദ്ദേശിക്കുന്ന ശരിയായ വിവരങ്ങളിലേക്കു നയിക്കാനും വേണ്ടി ആരോഗ്യരംഗത്തുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് സമീക്ഷയുടെ മെഡിക്കല്‍ ഹെല്‍പ്‌ഡെസ്‌ക്. ലോക്ക്ഡൗണ്‍ മൂലം കഷ്ടതകള്‍ അനുഭവിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിനു വേണ്ട സഹായങ്ങളും ഉപദേശങ്ങളും നല്‍കാന്‍ ഒരു പ്രത്യേക ടീം ആണ് തയ്യാറായിട്ടുള്ളത്. ഫൈനാന്‍സ്, ലീഗല്‍, പാരന്റല്‍ ആന്റ് ചൈല്‍ഡ് കെയര്‍ തുടങ്ങിയ മേഖലകളിലും സ്‌നേഹപൂര്‍ണമായ ഉ

Full story

British Malayali

പൂള്‍, ബോണ്‍മൗത്ത്: നാടും നഗരവും ഒരുപോലെ കൊറോണ വൈറസ് ഭീതിയില്‍ ആശങ്കപ്പെട്ടു കഴിയുമ്പോള്‍ അടച്ചിട്ട വാതിലുകളില്‍ സഹായം ഹസ്തവുമായി ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ മുട്ടി വിളിച്ച് മാതൃകയാകുന്നു. കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി യുകെ ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ചിട്ടുള്ള ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു കൊണ്ട് ഏറ്റവും സുരക്ഷിത ക്രമീകരണങ്ങളാണ് മലയാളികളുടെ ആവശ്യ ഭക്ഷ്യമായ അരിയുമായി അതും കിട്ടാന്‍ ബുദ്ധിമുട്ടുള്ളതും എന്നാല്‍ മലയാളികള്‍ ഏറ്റവും കൊതിക്കുന്നതുമായ കുത്തരിയുടെ ഒരു കിറ്റുമ

Full story

British Malayali

മാഞ്ചസ്റ്റര്‍: സോഷ്യല്‍ മീഡിയ ഏറ്റെടുത്ത കാമ്പയിന്‍ ഓഐസിസി യുകെയും പിന്തുണ നല്‍കാന്‍ തീരുമാനമായി  കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച അഞ്ചു ദിവസത്തേക്ക് ഉള്ള ബോയ്കോട്ട് ആഹ്വാനം എല്ലാ മലയാളികളും ഏറ്റെടുക്കണമെന്നാണ് ഒഐസിസി അഭ്യര്‍ഥിക്കുന്നത്. അത്യാവശ്യ സാധനങ്ങള്‍ വില കൂട്ടാതെ ഇപ്പോഴും സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ലഭിക്കുമ്പോള്‍ ഏഷ്യന്‍ കടകള്‍ തേടി നടക്കാതിരിക്കാന്‍ ഏവരും ശ്രദ്ധിക്കണമെന്നാണ് ഒഐസിസി അഭ്യര്‍ത്ഥിക്കുന്നത്. മൊത്ത സ്റ്റോക്കിസ്റ്റുകളുടെ പേരില്‍ വില വര്‍ധന നടപ്

Full story

British Malayali

കോള്‍ചെസ്റ്റര്‍: കോവിഡിനെ നേരിടാന്‍ യുകെയിലെ മലയാളി ഡോക്ടര്‍മാരും നഴ്‌സുമാരും രംഗത്ത്. മുപ്പതോളം മുതിര്‍ന്ന ഡോക്ടര്‍മാരും പത്തോളം മുതിര്‍ന്ന നഴ്‌സുമാരും ചേര്‍ന്ന കോര്‍ ടീമാണ് കൊറോണക്കാലത്തു മെഡിക്കല്‍ അഡൈ്വസ് നല്‍കി മലയാളി സമൂഹത്തിനു പിന്തുണ നല്‍കാന്‍ തയ്യാറായിരിക്കുന്നത്. ജനങ്ങള്‍ മാനസികമായും ശാരീരികമായും തളരുന്ന കൊറോണ വ്യാധിക്ക് മുന്നില്‍ പ്രായോഗികമായി ചെയ്യാവുന്ന കാര്യങ്ങള്‍ ഹെല്‍പ് ലൈനില്‍ വിളിച്ചാല്‍ ലഭ്യമാകും. ലീഡ്സില്‍ പ്രവര്‍ത്തിക്കുന്ന ഡോ. സോജി അലക്‌സിന്റെ നേതൃത്വത്തിലാ

Full story

British Malayali

ലോകത്താകമാനം ഭീതി വിതച്ചു കൊണ്ടിരിക്കുന്ന മഹാമാരി കൊറോണ വൈറസ് (കോവിഡ് - 19) ഇപ്പോള്‍ യുകെയിലും നിയന്ത്രണങ്ങള്‍ക്കതീതമായി ഓരോ ദിവസവും തികച്ചും ഭയാനകമായ രീതിയില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ എല്ലാവര്‍ക്കും കരുണയുടെ കരസ്പര്‍ശവുമായി എക്സിറ്റര്‍ മലയാളി അസ്സോസ്സിയേഷനും എത്തുന്നു. നൂറിലധികം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന എക്്സിറ്ററിലും പ്രാന്തപ്രദേശങ്ങളിലും പരസ്പര സഹായം ഏറ്റവും ആവശ്യമായ ഈ അടിയന്തിര സാഹചര്യത്തില്‍ ഭിന്നിച്ചു നില്‍ക്കാതെ മാതൃകയായി മലയാളി സമൂഹത്തിന്റെ തോളോടു ചേര്‍ന്നു നിന്നു കൊണ്ട് അ

Full story

British Malayali

ലെസ്റ്ററിലെ കായല്‍ റെസ്റ്റോറന്റില്‍ നിന്നു കഴിഞ്ഞ ദിവസം മാത്രം സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്തത് 815 പേര്‍ക്ക്. ഇന്നലെ കായലിന്റെ സഹോദര സ്ഥാപനമായ ലെസ്റ്ററിലെ വെജിറ്റേറിയന്‍ റെസ്റ്റോറന്റായ ഹെര്‍ബില്‍ നിന്നും 562 പേര്‍ക്കും, മറ്റൊരു സഹോദര സ്ഥാപനമായ മെര്‍ച്ചന്റ് ഓഫ് വെനീസ് എന്ന ഇറ്റാലിയന്‍ റെസ്റ്റോറന്റില്‍ നിന്ന് 185 എന്‍എച്ച്എസ് സ്റ്റാഫുകള്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്താണ് കായല്‍ മാനേജ്‌മെന്റ് മാതൃക കാട്ടിയത്. ലെസ്റ്ററിന് അഞ്ചു മൈല്‍ ചുറ്റളവിലുള്ള എന്‍എച്ച്എസ് ക്ലിനിക്കുകളിലും, ലെസ്റ്റര്‍ റോയ

Full story

British Malayali

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന് 2020-21 വര്‍ഷത്തേക്കുള്ള പുതു നേതൃത്വത്തെ തെരഞ്ഞെടുത്തു. സനോജ് ജോസ് പ്രസിഡന്റ്, ജിജോ വര്‍ഗീസ് സെക്രട്ടറി. ട്രഷററായ വര്‍ഗീസ് യോഹന്നാന്‍ എന്നിവര്‍ക്കൊപ്പം പിആര്‍ഒ ആയി സജി സ്‌കറിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ജോണി പുലിക്കല്‍, സിജി ഫ്രാന്‍സിസ്, സുജിത്ത് സെബാസ്റ്റ്യന്‍, ജോമോന്‍ ചെറിയാന്‍, എഡ്വിന്‍ ജോസ് പോള്‍, മനോജ് ചാക്കോ, ജിമ്മി ജോര്‍ജ്ജ് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങള്‍. പുതിയതായി ഈസ്റ്റ്‌ബോണ്‍, ബെക്‌സില്‍, ഹേസ്റ്റിംഗ്‌സ് ഏരിയകളില്‍ നിന്നും വന്നി

Full story

British Malayali

യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റ അറുപത്തിയൊന്നാം ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ പ്രിയ കവിയും തികഞ്ഞ ഭാഷാ സ്‌നേഹിയുമായ അന്തരിച്ച ഡോ. പുതുശേരി രാമചന്ദ്രന് പ്രണാമം അര്‍പ്പിച്ച് എഴുതിയ എഡിറ്റോറിയലില്‍ അദ്ദേഹം മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനകളെ സ്മരിക്കുന്നു. 'കവി, അധ്യാപകന്‍, രാഷ്ട്രീയക്കാരന്‍, ഭാഷാ ഗവേഷകന്‍, പരിഭാഷകന്‍, വാഗ്മി തുടങ്ങി നിരവധി മേഖലകളില്‍ കനപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ഡോ. പുതുശേരി രാമചന്ദ്രന്‍. അടിസ്ഥാനപരമായി കവിയായ അദ്ദേഹം 1940കളില്‍

Full story

British Malayali

യുക്മ ദേശീയ ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന കേരളാപൂരം വള്ളംകളി കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുന്നതായി  ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു. നാലാമത് മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'യുക്മ-കൊമ്പന്‍ കേരളാ പൂരം 2020' ജൂണ്‍ 20 ശനിയാഴ്ച സൗത്ത് യോര്‍ക്ഷെയറിലെ റോതെര്‍ഹാമിലുള്ള മാന്‍വേഴ്‌സ് തടാകത്തിലാണ് നടത്തുന്നതിനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.  യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഏക വള്ളംകളിയാണ് യുക്മ കേരളാപൂരം.  '

Full story

British Malayali

ഇംഗ്ലണ്ടില്‍ കൊറോണ രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സമൂഹത്തിന് ഭീഷണിയായി എത്താന്‍ സാധ്യതയുള്ള കോവിഡ് 19 ന് ചെറുത്തു തോല്‍പ്പിക്കുന്നതിനും അസുഖ ബാധ വരുന്നവരെ മാനസികവും അതോടൊപ്പം ഏകാന്ത വാസത്തിനിടയില്‍ അത്യാവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള സഹായ ഹസ്തവുമായി തയ്യാറെടുക്കുകയാണ് എംഎംഎയുടെ വാളന്റിയേഴ്സ് ടീം. മാഞ്ചസ്റ്ററും പരിസരപ്രദേശത്തുമുള്ള പ്രാദേശിക ആളുകളെ ഉള്‍പ്പെടുവത്തിയാണ് ടീം രൂപീകരിച്ചിരിക്കുന്നത്.

Full story

[3][4][5][6][7][8][9][10]