1 GBP = 87.80 INR                       

BREAKING NEWS
British Malayali

താമസിച്ചുള്ള ത്രിദിന തപസ് ധ്യാനം നാളെ വെള്ളിയാഴ്ച മുതല്‍ സ്ലോയില്‍ നടക്കും. 26നു ഞായറാഴ്ച വരെയാണ് ധ്യാനം. ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ ആണ് ധ്യാനം നയിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് Leela :07944103806, Augustine:07880602136, Viji:07477345004 എന്നിവരെ ബന്ധപ്പെടുക. അടുത്താഴ്ചയാണ് കാംബ്രിഡ്ജില്‍ ധ്യാനം നടക്കുക. മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളിലാണ് ധ്യാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് Johney -07846321473, Nimmy -00447389131122 എന്നിവരെ ബന്ധപ്പെടുക. സ്‌കോട്‌ലന്റില്‍ ജൂണ്‍ 7, 8, 9 തീയതികളിലാണ് ധ്യാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് Br. Joseph 07728850244 നെ ബന്ധപ്പെടുക.

Full story

British Malayali

ഹോളി സ്പിരിറ്റ് ഈവനിംഗ് നാളെ വെള്ളിയാഴ്ച ആഷ്‌ഫോര്‍ഡില്‍ നടക്കും. ഫാ. ജോര്‍ജ്ജ് എ പുത്തൂര്‍ ആണ് ശുശ്രൂഷകള്‍ നയിക്കുക. ഇംഗ്ലീഷ് ശുശ്രൂഷകളാണ് ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് ആറു മണി മുതല്‍ ഒന്‍പതു മണി വരെയാണ് ശുശ്രൂഷ. കരോള്‍ ആന്‍, ഡോ. വിന്‍സെന്റ്, കാറ്റി ഹള്‍ എന്നിവര്‍ മ്യൂസിക് മിനിസ്ട്രി നയിക്കും. റിട്ട. റവ. ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഷിജു തോമസ് - 07862265228, പ്രിന്‍സ് ജോസഫ് - 07830838335 ദേവാലയത്തിന്റെ വിലാസം St. Theresa RC Church, 4 Maidstone Road, Ashford, Kent, TN24 8TX

Full story

British Malayali

എയ്ല്‍സ്‌ഫോര്‍ഡ്, കെന്റ്: ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ ആണ്ടുതോറും നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനം മറ്റന്നാള്‍ ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് ഇത്തവണ വിശ്വാസ തീര്‍ത്ഥാടനം നടക്കുക. കഴിഞ്ഞ വര്‍ഷം മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയാണ് ഈ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്. ഇംഗ്ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഇവിടേക്ക് ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട

Full story

British Malayali

ഓക്‌സ്‌ഫോര്‍ഡ്: വിക്ടറി വര്‍ഷിപ്പ് സെന്റര്‍ ഓക്സ്ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന റിവൈവ് ഓക്‌സ്‌ഫോര്‍ഡ് 2019 കണ്‍വന്‍ഷന് അനുഗ്രഹീത സമാപ്തി. ഐ എ ജി യുകെ ആന്റ് യൂറോപ്പ് ചെയര്‍മാന്‍ ബിനോയ് എബ്രഹാം ഉദ്ഘടാനം ചെയ്ത കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ ആല്‍വിന്‍ തോമസ് (ചെന്നൈ) മുഖ്യ സന്ദേശം നല്‍കുകയും, ഡോ. ബ്ലെസ്സണ്‍ മേമന ആരാധന നയിക്കുകയും ചെയ്തു. പാസ്റ്റര്‍ വില്‍സണ്‍ ഏബ്രഹാം കണ്‍വന്‍ഷന് നേതൃത്വം കൊടുത്തു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ പങ്കെടുത്തു. 

Full story

British Malayali

ബെല്‍ഫാസ്റ്റ്: ഡൗണ്‍ ആന്റ് കോണര്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളെ 2019 - 20 കാലഘട്ടത്തിലേക്ക് നയിക്കുവാന്‍ പുതിയ നേതൃത്വം നിലവില്‍ വന്നു. ഡൗണ്‍ ആന്റ് കോണര്‍ രൂപതയിലെ അഞ്ചു മാസ് സെന്റേഴ്‌സില്‍ നിന്നു തിരഞ്ഞെടുത്ത പ്രതിനിധികളില്‍ നിന്ന് കൈക്കരന്മാരായി ഷാജി വര്‍ഗ്ഗീസിനെയും സെലസ്റ്റിന്‍ തോമസിനെയും സെക്രട്ടറി ആയി സ്മിതാ കുര്യനെയും പിആര്‍ഒ ആയി അജി ജോസഫിനെയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പുതിയ ഭാരവാഹികളെ അനുമോദിക്കുകയു

Full story

British Malayali

ലണ്ടന്‍: കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റ്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ യൂറോപ്പ്, കണ്‍വന്‍ഷന്റെ മൂന്നാം ഘട്ടം ഈ മാസം 25ന് എഡിന്‍ബറോയില്‍ ആരംഭിക്കും. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലായ പ്രൊഫ. എം. വൈ. യോഹന്നാന്‍ സാര്‍ ആണ് ക്രിസ്റ്റ്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന് നേതൃത്വം കൊടുക്കുന്നത്. ഈ മാസം 25നു തുടങ്ങുന്ന കണ്‍വന്‍ഷനില്‍ കേരള സ്റ്റേറ്റ് ഇലക്രിട്രിസിറ്റി ബോര്‍ഡില്‍ നിന്നും ചീഫ് എഞ്ചിനീയറായി വിരമിച്ച യുറ്റി ജോര്‍ജ് തിരുവചന സന്ദേശം നല്‍കും. ഗാനുശുശ്ര

Full story

British Malayali

ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം വൈശാഖ മാസാചരണത്തിനു തുടക്കമായി. ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ആഘോഷം നടക്കുക. വൈകിട്ട് 5. 30 മുതല്‍ ഭജന, ഭാഗവതപാരായണം, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍. വിപുലമായ രീതിയില്‍ വൈശാഖ മാസാചരണത്തിനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഈ ആഘോഷ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ തെക്കും മുറി ഹരിദ

Full story

British Malayali

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ ഔര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്ന് ചൊവ്വാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. വൈകിട്ട് 6.15നു ജപമാല, മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥന, 6.45നു വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി. പരമ ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്

Full story

British Malayali

ഇംഗ്ലണ്ടിലെ രണ്ടാമത് ക്നാനായ മിഷനായി ഉദ്ഘാടനം ചെയ്യപ്പെട്ട കെന്റിലെ സെന്റ് ജോണ്‍പോള്‍ ക്നാനായ മിഷനില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്റെ തിരുന്നാള്‍ ജൂണ്‍ 23നു ഞായറാഴ്ച നടക്കും. ഔര്‍ ലേഡി ഓഫ് ജില്ലിംഗ്ഹാം പള്ളിയില്‍ വച്ച് കൃത്യം മൂന്നു മണിക്ക് വയലുങ്കല്‍ പിതാവിന് സ്വീകരണം നല്‍കുന്നതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിയ്ക്കും. തുടര്‍ന്ന് തിരുന്നാള്‍ കൊടിയേറ്റം, ആഘോഷമായ റാസ, തിരുന്നാള്‍ പ്രദക്ഷിണം, പൊതുസമ്മേളനം എന്ന രീതിയിലാണ് ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. യുകെകെസിഎ കെന്റ് റീജ

Full story

British Malayali

ലണ്ടന്‍: മലങ്കര ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ 10-ാമത് ഫാമിലി കോണ്‍ഫറന്‍സ് ഈമാസം 25, 26 തീയതികളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മില്‍ട്ടന്‍കെയിന്‍സ് കെന്റ് ഹില്‍ പാര്‍ക്കില്‍ ക്രമീകരിച്ചിട്ടുള്ള മലങ്കര നഗറില്‍ വച്ച് നടത്തപ്പെടും. പ്രസ്തുത ഫാമിലി കോണ്‍ഫറന്‍സിന് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി കല്‍ക്കട്ട ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസോസ് തിരുമേനി ഫാ: ഷോണ്‍ മാത്യു തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.

Full story

[1][2][3][4][5][6][7][8]