1 GBP = 88.40 INR                       

BREAKING NEWS
British Malayali

ശ്രീനാരായണ ഗുരുദേവന്റെ 92-ാമത് മഹാസമാധി യുകെ എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ ക്രോയിഡോണില്‍ നടക്കും. നാളെ ശനിയാഴ്ച 21നു വൈകുന്നേരം അഞ്ചു മണി മുതല്‍  ആചരിക്കുന്നു. സ്ഥലത്തിന്റെ വിലാസം 14 Willis Road, Croydon, CR0 2XY

Full story

British Malayali

കെന്റ് ഹിന്ദുസമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഈ വരുന്ന ശനിയാഴ്ച 21നു ജില്ലിങാമില്‍ നടക്കും. അന്നേ ദിനം രാവിലെ കൃത്യം 10 മണിക്ക് തന്നെ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് ഓണപ്പൂക്കളം ഒരുക്കല്‍, വിവിധ കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക രജനി രാകേഷ് - 07737953941, അനീഷ മനോജ്കുമാര്‍ - 07951527333 എന്നിവരെ ഫോണില്‍ വിളിക്കുകയോ [email protected] എന്ന ഇമെയില്‍ അഡ്രസിലേക്കു നിങ്ങളുടെ മെയില്‍ അയക

Full story

British Malayali

ഡബ്ലിന്‍: ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള യുവതീയുവാക്കള്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് അയര്‍ലന്റിലെ ഡബ്ലിനില്‍ ഡിസംബര്‍ 27 മുതല്‍ 30 വരെ നടക്കും. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക പ്രശസ്ത വചന പ്രഘോഷകന്‍ ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടു കൂടിയ യൂത്ത് കോണ്‍ഫറന്‍സ് നയിക്കും. അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അല്‍ഫോന്‍സ് കുള്ളിനന്‍, സീറോ മലബാര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍

Full story

British Malayali

സീറോ മലബാര്‍ സഭ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍, സെന്റ് മേരീസ് ആന്റ് ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ നേതൃത്വത്തില്‍, വാല്‍ത്താംസ്റ്റോ ഔര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ പരിശുദ്ധ ദൈവമാതാവിന്റെയും ബസ്സഡ് കുഞ്ഞച്ചന്റെയും തിരുനാള്‍ ഈ മാസം 27, 28, 29 തീയതികളില്‍ നടക്കും. തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും പള്ളി കമ്മറ്റിക്കു വേണ്ടി ഫാ: ജോസ് അന്ത്യാം കുളം എംസിബിഎസ് ട്രസ്റ്റീസും കമ്മറ്റി അംഗങ്ങളും, പ്രസുദേന്തിമാരും ക്ഷണിക്കുന്നു. തിരുനാള്‍ ദിവസങ്

Full story

British Malayali

ലണ്ടന്‍: ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ഈമാസം 21ന് ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. ഫാ. ജിജി പുതുവീട്ടില്‍ക്കളമാണ് ശനിയാഴ്ചത്തെ ശുശ്രൂഷകള്‍ നയിക്കുക. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് ആരാധന നടത്തപ്പെടുന്നത്. ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കരുണക്കൊന്ത, വിശുദ്ധ കുര്‍ബ്ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സ്‌നേഹ വിരുന്ന

Full story

British Malayali

സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ റീജണല്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ആഘോഷം ഈമാസം 21ന് നടക്കും. പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാളും, അതിനൊരുക്കമായി പൗരസ്ത്യസഭകള്‍ ആചരിക്കുന്ന എട്ടുനോമ്പും വന്നു ചേരുന്ന സെപ്റ്റംബര്‍ മാസത്തിലെ മൂന്നാം ശനിയാഴ്ചയിലെ പതിവ് മലയാളം കുര്‍ബ്ബാന പരിശുദ്ധ അമ്മയുടെ ദിനവും, തിരുന്നാളുമായി വിപുലവും, ഭക്തിനിര്‍ഭരവുമായിട്ടാവും ആഘോഷിക്കുക. പരിശുദ്ധ കത്തോലിക്കാ സഭ ക്രിസ്തു ശിഷ്യനും, സുവിശേഷ പ്രവര്‍ത്തകനുമാ

Full story

British Malayali

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മൂന്നാം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബറില്‍ നടക്കും. കണ്‍വന്‍ഷന്റെ ഒരുക്ക ശുശ്രൂഷ ഈ വരുന്ന 21നു ശനിയാഴ്ച ലണ്ടനിലെ റെയ്ന്‍ഹാമിലുള്ള ഔര്‍ ലേഡി ഓഫ് ലാസലെറ്റ് പള്ളില്‍ വച്ച് രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ നടത്തപ്പെടുന്നു. ലണ്ടന്‍ റീജിയന്‍ ബൈബിള്‍ കണ്‍വന്‍ഷനു വേണ്ടിയുള്ള ഒരുക്ക ശുശ്രൂഷയില്‍ പങ്കെടുത്ത് അനുഗ്രഹം നേടുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ റീജിയന്‍ കണ്‍വന്‍

Full story

British Malayali

2003 മുതല്‍ ബറി സെന്റ് എഡ്മണ്ട്സ് കേന്ദ്രമാക്കി ഈസ്റ്റ് അഗ്ലിയയില്‍ പ്രവര്‍ത്തിക്കുന്ന ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് പുതുതായി പണി കഴിപ്പിച്ച സഭാ ഹാളില്‍ പ്രതിഷ്ഠാ ശുശ്രൂഷ ഈ മാസം 21നു രാവിലെ 10 മണിക്ക് നടത്തപ്പെടുന്നതാണ്. ഗാനശുശ്രൂഷയ്ക്ക് ചര്‍ച്ച് ക്വയര്‍ നേതൃത്വം കൊടുക്കും. ഇപ്സ്വിച്ച്, കോള്‍ചെസ്റ്റര്‍, നോര്‍വിച്ച്, കേംബ്രിഡ്ജ്, ഹെവര്‍ ഹില്‍ എന്നീ പട്ടണങ്ങളിലുള്ള വിശ്വാസ സമൂഹം ഈ ആരാധനാലയത്തില്‍ ആരാധനയ്ക്കായി കൂടി വരുന്നു. എല്ലാവരെയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് - 00447723602010 ദേവാലയത്ത

Full story

British Malayali

യുകെ: അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ചര്‍ച്ച് യുകെ യുടെ 16-ാമത് കോണ്‍ഫറന്‍സ് 2019 ഒക്ടോബര്‍ മാസം 25 മുതല്‍ 27 വരെ യാണ്‍ഫീല്‍ഡിലുള്ള കോണ്‍ഫറണ്‍സ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഇവാ. സാജു മാത്യു (കേരള), ദൈവവചനം സംസാരിക്കുന്നതാണ്. യൂത്തിനു വേണ്ടി പാസ്റ്റര്‍ സാം ജി. നായര്‍ (യു.കെ.) പ്രത്യേകം സെക്ഷനുകള്‍ ഉണ്ടായിരിക്കുന്നതാണ്. യുകെയില്‍ വിവിധ സ്ഥലങ്ങളിലായി ചിതറിപ്പാര്‍ക്കുന്ന മലയാളി വിശ്വാസികളുടെയും, ശുശ്രൂഷകന്മാരുടെയും സഭാസംഘടന വ്യത്യാസമില്ലാതെ ഒരുമിച്ചുള്ള കൂട്ടായ്മയാണ് ഈ കോണ്‍ഫറന്‍സ്. മൂ

Full story

British Malayali

ലണ്ടനിലെ പാമേഴ്സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈ സ്‌കൂളിലെ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ബൈബിള്‍ കണ്‍വന്‍ഷന്‍ ഒരുക്കുന്നു. അപ്ടന്‍ പാര്‍ക്ക് ഇടവക വികാരിയായ ഫാ: ആന്‍ജലസ് പോള്‍ വിശുദ്ധ ബലിയര്‍പ്പിക്കുകയും ബ്ര. ജോസ് കുര്യാക്കോസ് ദൈവവചന പ്രഘോഷണം നടത്തും. ബ്ര. ടിങ്കു ഗോപാലന്‍ നയിക്കുന്ന ദൈവ സ്തുതി ആരാധനയും സോജി ബിജോയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും.

Full story

[1][2][3][4][5][6][7][8]