1 GBP = 91.30 INR                       

BREAKING NEWS
British Malayali

മലങ്കര ഓര്‍ത്തഡോക്‌സ് മാര്‍ത്താ മറിയം സമാജം 2019ന്റെ സൗത്ത് സോണല്‍ കോണ്‍ഫറന്‍സ് കാന്റര്‍ബറി സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ സംഘടിപ്പിച്ചു. യുകെയിലെമ്പാടുമുള്ള വിവിധ പാരിഷുകളില്‍ നിന്നായി അമ്പതോളം പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ എത്തിയത്. കാന്റര്‍ബറിയില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടി നടക്കുന്നത്. ഒരു കുടുംബം പോലെ എല്ലാവര്‍ക്കും ഒത്തുച്ചേരുവാനും പ്രാര്‍ത്ഥിക്കുവാനുമുള്ള അവസരമായിരുന്നു ലഭിച്ചത്. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് ഗംഭീരമായതിനു പിന്നില്&zwj

Full story

British Malayali

ബര്‍മിങ്ഹാം: ഫാ: സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മറ്റന്നാള്‍ ഒന്‍പതിന് ബര്‍മിങാം ബഥേല്‍ സെന്ററില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ടീനേജുകാര്‍ക്കായി പ്രത്യേക ടീന്‍സ് കിങ്ഡം കണ്‍വന്‍ഷന്‍ നടക്കും. ഓരോ കുട്ടികളും നിര്‍ബന്ധമായും ബൈബിള്‍ കൊണ്ടുവരേണ്ടതാണ്. രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകള്‍ക്കും ഒപ്പം പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഓഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ്, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച

Full story

British Malayali

ബ്രിസ്‌റ്റോള്‍ യല്‍ദോ മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ: പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ ദ്വിദിന ധ്യാനം നടത്തപ്പെടുന്നു. കഷ്ടാനുഭവ ആഴ്ചയ്ക്കു മുന്നോടിയായി ഏപ്രില്‍ 12, 13 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് ധ്യാനം നടക്കുക. ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും  ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക നെയ്‌സന്റ് (ട്രസ്റ്റി) - 07809444940, ജോഷി (സെക്രട്ടറി) 07985216495 ദേവാലയത്തിന്റെ വിലാസം St. Gregory The Great Church, Filton, Bristol, BS7 0PD

Full story

British Malayali

ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്കിന്റെ നേതൃത്വത്തില്‍ ആറ്റുകാല്‍ പൊങ്കാല ഈമാസം 20ന് ചൊവ്വാഴ്ച ലണ്ടന്‍ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ നടക്കും. രാവിലെ ഒന്‍പതു മണി മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഓമനാ ഗംഗാധരന്‍ - 07766822360, ശ്രീ മുരുകന്‍ ക്ഷേത്രം - 02084788433 ക്ഷേത്രത്തിന്റെ വിലാസം London Sri Murugan Temple, Browning Road/ Church Road, Manor Park, London, E12 6AF

Full story

British Malayali

ലണ്ടന്‍: എസ്എന്‍ഡിപി യുകെയുടെ നേതൃത്വത്തില്‍ ശാഖാ 6170 നടത്തുന്ന യുഗ പുരുഷന്‍ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്റെ ഈ മാസത്തെ ചതയ ദിനാചരണവും ഗുരു പൂജയും നാളെ വ്യാഴാഴ്ച ക്രോയ്‌ഡോനില്‍ നടത്തും. രാവിലെ 11 മണിക്ക് തുടങ്ങുന്ന ചടങ്ങുകള്‍ അന്നദാനത്തോടെ പൂര്‍ത്തിയാകും. ഈ മാസത്തെ പരിപാടികള്‍ എസ്എന്‍ഡിപി യുകെയുടെ സെക്രട്ടറി വിഷ്ണു നടേശന്‍ ഭദ്രദീപം തെളിയിച്ചു ശുഭാരംഭം കുറിക്കും. പ്രസിഡന്റ് കുമാര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആണ് അന്നദാനം നടത്തുന്നത്. ശ്രീ നാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ യുകെ മുഴുവന്‍ പ്രചരിപ്

Full story

British Malayali

ബിര്‍മിങാം: ഫെബ്രുവരി മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഈമാസം ഒന്‍പതിന് ബിര്‍മിങാം ബെഥേല്‍ സെന്ററില്‍ നടക്കും. ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ സുവിശേഷം പങ്കുവയ്ക്കാന്‍ പ്രമുഖ വചന പ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ ഡോ. ജോണ്‍ ഡി എത്തിച്ചേരും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്‍കും. കിഡ്‌സ് ഫോര്‍ കിങ്ഡം നയിക്കുന്ന പ്രത്യേക ക്ലാസുകള്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പ്രത്യേകം ഉണ്ടായിര

Full story

British Malayali

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ ട്രസ്റ്റിമാര്‍ക്കും പ്രധാന മതാധ്യാപകര്‍ക്കുമായി ധ്യാനവും പഠനശിബിരവും ഈ മാസം 22 മുതല്‍ റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടക്കും. 22നു വൈകിട്ട് നാലു മണിക്ക് ധ്യാനം ആരംഭിച്ചു 24ന് ഉച്ചയോടുകൂടി സമാപിക്കും. എല്ലാ മിഷന്‍/വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചു. ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ മാറ്റം പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കണം.  രൂപതയില്‍ ശുശ്

Full story

British Malayali

ഈ വരുന്ന മെയ് 30നും 31നും ലൂര്‍ദ്ദില്‍ വച്ചു നടത്തുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. രൂപതയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും ആയി അയച്ച കത്തിലൂടെയാണ് വിശ്വാസികളെ എല്ലാം തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ക്ഷണിച്ചത്. രൂപത 2019 യുവജനങ്ങളുടെ വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ രൂപതയിലെ എല്ലാ യുവജനങ്ങളെയും ഈ പുണ്യതീര്‍ത്ഥത്തില്‍ പങ്കെടുക്കുവാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യേകം

Full story

British Malayali

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ ഔര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ മാസം ആറിനു ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും പരിശുദ്ധ അമ്മയുടെ ശുദ്ധീകരണത്തിരുന്നാളും ഒപ്പം മാസാദ്യ ബുധനാഴ്ച വിശുദ്ധ യൗസേപ്പിതാവിന്റെ പ്രത്യേക വണക്കത്തിനായുള്ള ദിനമായും ആചരിക്കുന്നു. 5.30നു കുമ്പസാരം, 6.30നു പരിശുദ്ധ ജപമാല, ഏഴിന് ആഘോഷമായ വി. കുര്‍ബ്ബാന തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി. പരമ ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. തിര

Full story

British Malayali

ലണ്ടന്‍: യുകെയിലെ പ്രമുഖ കാലാകാരന്മാര്‍ക്കൊപ്പം യുവ പ്രതിഭകളെയും അണിനിരത്തി ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ 6ാംമത് ശിവരാത്രിനൃത്തോത്സവം ഈ മാസം 23 ന് 5 മണി മുതല്‍ ക്രോയിഡോണില്‍ നടക്കും. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ കുരുന്നുകളുടെ നൃത്തച്ചുവടുകളോടെ ആരഭിക്കുന്ന നൃത്തോത്സവത്തില്‍ യുകെയിലെ പ്രമുഖ കലാകാരന്മാരോടൊപ്പം വളര്‍ന്നു വരുന്ന യുവതലമുറക്കും പ്രോത്സാഹനം നല്‍കുന്നതിനും അതോടൊപ്പം നമ്മുടെ ക്ഷേത്രകലകളെ ഇംഗ്ലണ്ടിന്റെ മണ്ണിലും വേരുകള്‍ നല്‍കി വളര്‍ത്തുന്നതിനും വേണ്ടിയാണ് ഓരോ വര്‍ഷവും ശിവരാത്രീ നൃത്തോ

Full story

[1][2][3][4][5][6][7][8]