1 GBP = 102.80 INR                       

BREAKING NEWS
British Malayali

ആഗോള സഭ പ്രഖ്യാപിച്ചിരിക്കുന്ന യൗസേപ്പ് പിതാവിന്റെ വര്‍ഷം, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ സുമുചിതമായി ആചരിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി, ഈമാസം 19-ാം തീയതിയിലെ യൗസേപ്പ് പിതാവിന്റെ തിരുനാളിന് വിശ്വസികളെ ഒരുക്കുവാന്‍ 17, 18, 19 തീയതികളില്‍, രൂപത ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍, ജോസഫിന്‍ ധ്യാനം ക്രമീകരിച്ചിരിക്കുന്നു. 17നു വൈകുന്നേരം 7.30ന് സി ഞ്ചലൂസ് മോണ്‍. ജോര്‍ജ് തോമസ് ചേല്‍ക്കല്‍ ആരംഭ സന്ദേശം നല്‍കുകയും, ഫാ. ലിജേഷ് മുക്കാട്ട് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യുന്നതായിരിക്കും. 18നു വെകിട്ട് സിഞ്ചലൂസ് മോണ്&

Full story

British Malayali

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഈ വര്‍ഷവും ഈമാസം 28 മുതല്‍ ഏപ്രില്‍ മൂന്നിനു വരെ നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് രേവേര്‍ന്റ് ഫാദര്‍ ഖീമെി ജോണ്‍ ആറ്റുവ നേതൃത്വം നല്‍കുന്നതാണ്. ഓശാന ശുശ്രൂഷകള്‍ ഈമാസം 28നു ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മുതല്‍ ഗ്ലാസ്‌ഗോയിലുള്ള സെന്റ് മേരീസ് എരിട്രീന്‍ ഓര്‍ത്തഡോക്‌സ് തെവാഡോ ചര്‍ച്ചില്‍ വച്ച് നടത്തപ്

Full story

British Malayali

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ചരിത്രപഠന മത്സരങ്ങള്‍ ആരംഭിക്കുന്നു. 'സഭയെ അറിയുക സഭയെ സ്‌നേഹിക്കുക 'എന്ന ആപ്തവാക്യത്തിലൂന്നിയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നിച്ച് ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠന മത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട് ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുകയും രണ്ടു മത്സരങ്ങളില്‍ നിന്നുമായി ഓരോ റീജിയണില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ഒര

Full story

British Malayali

സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന, വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ കോവിഡ് മഹാ മാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനില്‍ നടക്കും. ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും. കണ്‍വെന്‍ഷനില്‍ സിസ്റ്റര്‍ എയ്മി എമ്മാനുവല്‍, സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ പ്രശസ്ത ആധ്യാത്മിക ശുശ്രൂഷക ബാര്‍ബറ ലെബ്രോസ് എന്നിവര്‍ യഥാക്രമം മലയ

Full story

British Malayali

വലിയ നോമ്പിനോട് അനുബന്ധിച്ചു കഷ്ടാനുഭവ ആഴ്ചയില്‍ ഓശാന ഞായര്‍ സന്ധ്യ മുതല്‍ ചൊവ്വാഴ്ച സന്ധ്യ വരെ ക്‌നാനായ യാക്കോബായ സമുദായത്തിന്റെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നു. ഈ  കണ്‍വെന്‍ഷന്‍ വൈകുന്നേരം 6.30 മുതല്‍ എട്ടു മണി വരെ സൂം വഴിയാണ് നടത്തപ്പെടുന്നത്. ഒന്നാം ദിവസം ക്‌നാനായ സമുദായ മെത്രാപൊലീത്ത ആമുഖ സന്ദേശവും ഫാ. ഡോ. തോമസ് എബ്രഹാം വചന സന്ദേശവും നല്‍കും. രണ്ടാം ദിവസം അമേരിക്ക - യൂറോപ്പ് മേഖല മെത്രാപോലിത്ത അയൂബ് മോര്‍ സില്‍വാനോസ് ആമുഖ സന്ദേശവും ഫാ. ഷാജി ജേക്കബ്  വചന സന്ദേശവും നല്‍കും. മൂന്നാ

Full story

British Malayali

എസെക്‌സ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മഹാ ശിവരാത്രി പൂജ നാളെ നടക്കും. വൈകുന്നേരം 6.30 നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സൂം മീറ്റിങ് വഴിയും യുട്യൂബ് ലൈവ് വഴിയുമാണ് ശിവരാത്രി ആഘോഷ പരിപാടി സംഘടിപ്പി ച്ചിരിക്കുന്നത്.  ഭജനുകള്‍, അഭിഷേകം ,ആരതി / ദീപരാധന,  സാംസ്‌കാരിക പരിപാടികള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമാകും. സൂം ഇവന്റില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക യദു നന്ദന്‍ 07951 488222 സജിലാല്‍ വാസു - 07799 667739 രാധാകൃഷ്ണന്‍ നായര്‍ - 07748 693391 പൂജ സമയത്ത് അര്‍ച്ചന നടത്താന്‍ ആഗ്രഹിക്ക

Full story

British Malayali

വര്‍ത്തമാനകാല പ്രതിബന്ധങ്ങളെയും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും യേശുവില്‍ അതിജീവിച്ച് പ്രത്യാശയുടെ നാളെയെ പകര്‍ന്നുകൊണ്ട് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന, വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍ 13 ന് നടക്കും. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി , സെഹിയോന്‍ യുകെ മിനിസ്ട്രികളുടെ പ്രമുഖ സുവിശേഷ പ്രഘോഷകരായ സിസ്റ്റര്‍ ഐയ്മി എമ്മാനുവല്‍ , ബാര്‍ബറ ലെബ്രോസ് എന്നിവര്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷ

Full story

British Malayali

സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മൂന്നുദിവസത്തെ നോയമ്പുകാല ധ്യാനം ഈമാസം 25, 26, 27 തീയതികളില്‍ ഓണ്‍ലൈനായി നടക്കുന്നു. സെഹിയോന്‍ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ ഫാ.ഷൈജു നടുവത്താനിയില്‍ ധ്യാനം നയിക്കും. ലോകത്തിലെ ഏത് രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കും ഈ ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ്. സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ശുശ്രൂഷകരും പ്രമുഖ വചന പ്രഘോഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്, ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുക്കും. സൂം ആപ്പ് വഴിയാണ് ധ്യാന

Full story

British Malayali

ഗുഡ്ന്യൂസ് യുകെയും, ഗുഡ്ന്യൂസ് റിട്രീറ്റ് സെന്റര്‍ പാമ്പാടി കോട്ടയവും സംയുക്തമായി സംഘടിപ്പിക്കുന്ന നോയമ്പുകാല ഓണ്‍ലൈന്‍ ധ്യാനവിരുന്ന് ഈമാസം അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടക്കും.  പ്രശസ്ത വചനപ്രഘോഷകനും, ധ്യാനഗുരുവും, പാമ്പാടി ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും ആയ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍, ഗുഡ് ന്യൂസ് യുവ വൈദികന്‍ ഫാ. ജന്‍സ് ചിങ്കല്ലേല്‍, ഗുഡ്ന്യൂസ് വൈദികന്‍ ഫാ. ആന്റണി അമ്പാട്ട് എന്നിവര്‍ നയിക്കുന്ന മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ തപസ് ധ്യാനമാണ് നടക്കുന്നത്. ഓണ്‍ലൈന്‍ തപസ് ധ്യാനത്തി

Full story

British Malayali

ഫെബ്രുവരി മാസത്തിലെ ചതയദിനത്തില്‍ സേവനം യുകെയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചതയദിന പ്രാര്‍ത്ഥനാ യജ്ഞം യുകെയിലെ ഭക്തമനസ്സുകളില്‍ ഭക്തിസാന്ദ്രമായ അനുഭവം ആണ് പ്രദാനം ചെയ്തത്. ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളും തത്ത്വചിന്തയും പ്രധാന പാഠ്യപദ്ധതിയില്‍ പിഎച്ച്ഡിയുടെ ഗവേഷണ വിഷയമായി മുംബൈ യൂണിവേഴ്‌സിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രധാന പങ്കു വഹിച്ച വ്യക്തിത്വവും ആയ വി കെ മുഹമ്മദ് ആണ് ഈ മാസം 12ന് സേവനം യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന ചതയദിനത്തിലെ പ്രാര്‍ത്ഥനയില്‍ പ്രഭാഷകനായി എത്തുന്നത്. ഗുരുദേവ കൃ

Full story

[1][2][3][4][5][6][7][8]