1 GBP = 90.90 INR                       

BREAKING NEWS
British Malayali

മനോര്‍പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ പതിവുപോലെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഫെബ്രുവരി ഒമ്പതിന് ശനിയാഴ്ചയാണ് തിരുനാള്‍ നടക്കുക. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരക്ക് കുമ്പസാരം, തുടര്‍ന്ന് മാതാവിന്റെ ജപമാല, രണ്ടിന് നൊവേന, തുടര്‍ന്ന് മുത്തുക്കുടകളുടെ അകമ്പടിയോടെ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിപൂര്‍വകമായ പ്രദക്ഷിണം എന്നിവയാണ് നടക്കുക. പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേര്‍ന്നാല്‍ ഉടന്‍ തിരുനാള്‍ കുര്‍ബാന ആരംഭിക്കും. ഫാ.സെബാസ്റ്റിയന്‍ ജ

Full story

British Malayali

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്‍ത്തംസ്റ്റോയിലെ ഔര്‍ ലേഡി ആന്റ സെന്റ് ജോര്‍ജ് പള്ളിയില്‍ മറ്റന്നാള്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും, പകര്‍ച്ച വ്യാധികളുടെയും മാറാരോഗങ്ങളുടെയും ഉന്മൂലകനായ വി. സെബാസ്ത്യനോസിന്റെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. വൈകിട്ട് 5.30നു കുമ്പസാരം, 6.15നു പരിശുദ്ധ ജപമാല, 6.45 ന് ആഘോഷമായ വി.കുര്‍ബ്ബാന തുടര്‍ന്ന് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി. പരമ ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും.  തിരുക്കര്&zw

Full story

British Malayali

പ്രശസ്ത വചന പ്രഘോഷകനും തപസ്ധ്യാനഗുരുവും കോട്ടയം പാമ്പാടി ഗുഡ് ന്യൂസ്ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം ഏപ്രില്‍ 26,27,28 തീയതികളില്‍ മാഞ്ചസ്റ്ററില്‍ നടക്കും.   താമസിച്ചുള്ള ഈ ഉപവാസ ധ്യാനത്തില്‍ യുകെ ജീസസ് മീല്‍സിന്റെ ഭാരവാഹികളായ ഡോ അലക്‌സ് രഞ്ജിത്ത്, ടോം ഹോക്ക്‌ലി എന്നിവരും പങ്കാളികളാകും. ഏറെ അനുഗ്രഹദായകമായ ഈ ധ്യാനത്തിലേക്കു സംഘാടകര്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: മരിയ: 07903706623, എസ്തര്‍: 07950651115, അനീറ്റാ ഡാ സില്‍വ: 07341667660, എബ്രഹാം: 07737874253, 07753505011

Full story

British Malayali

മാഞ്ചസ്റ്റര്‍:- മാഞ്ചസ്റ്ററില്‍ എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ചകളില്‍ നടന്നുവരുന്ന നൈറ്റ് വിജില്‍ ഇന്ന്‌ െരാത്രി 9മണി മുതല്‍ 2 വരെ ടക്കും.പ്രശസ്ത ധ്യാനഗുരുവും വചന പ്രഘോഷകനും  ഗായകനുമായറവ.ഫാ.ജോസ് അഞ്ചാനിക്കലാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.  ജപമാല, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, ആത്മീയ ഉണര്‍വേകുന്ന സ്തുതിപ്പുകള്‍ തുടര്‍ന്ന് മലയാളം വിശുദ്ധ കുര്‍ബാന എന്നിങ്ങനെയാണ് ശ്രുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. അഡ്രസ്: St Joseph church , The presbytery Portland cres Manchester M13 BU

Full story

British Malayali

സാള്‍ട്ട്-ചില്‍വര്‍ത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷം ഫെബ്രുവരി 16ന് സെന്റ് അഗസ്റ്റിന്‍സ് ആബേയില്‍ നടക്കും. ആഘോഷത്തില്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് കുര്‍ബ്ബാന നയിക്കും. ഗാരി സ്റ്റീഫന്‍സ് മുഖ്യസന്ദേശം നല്‍കും. രാവിലെ 10.20 മുതല്‍ വൈകിട്ട് 4.20 വരെയാണ് പരിപാടി. കുര്‍ബ്ബാന, പ്രസംഗം, ജപമാല, ആരാധന ശ്രുശ്രൂഷകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ എന്നിവയാണ് ഉണ്ടാവുക. ലോറി വിഞ്ച് ടീം ആണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വരുന്നവര്‍ ഉച്ചഭക്ഷണം കൊണ്ടുവരേണ്ടതാണ്. സ്ഥലത്തിന്റെ വിലാസം St. Augustine's Abbey, Chilworth, Sample Oak Lane, Guildford, Surrey,

Full story

British Malayali

ഈമാസം 19നു ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആറു മണി വരെ ലണ്ടനിലെ പാമേഴ്സ് ഗ്രീന്‍ സെന്റ് ആന്‍സ് കാത്തലിക് ഹൈ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ്സ് മുറികളില്‍ കുട്ടികള്‍ക്കുമായി ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കും. സെഹിയോന്‍ അട്ടപ്പാടി ധ്യാന കേന്ദ്രത്തിലെ പ്രശസ്ത ശുശ്രൂഷകനായ ഫാ: നോബിള്‍ ജോസഫും ബര്‍മിങ്ഹാം രൂപതയുടെ പ്രതിനിധിയും സെഹിയോന്‍ യുകെയുടെ ട്രസ്റ്റിയുമായ ഡീക്കന്‍ ഡേവിഡ് പാമറും തിയോളജിയനും കത്തോലിക്കാ മതാദ്ധ്യാപകനുമായ ജിറ്റോ ഡേവിഡും ശുശ്രൂഷകള്‍ നയിക്കും. ഗാന ശുശ്രൂഷ ബ

Full story

British Malayali

ന്യൂ കാസില്‍: കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈമാസം 19നു, ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ന്യൂ കാസില്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും. വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്ന ചടങ്ങില്‍ ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ റൈറ്റ് ദി ലോര്‍ഡ് ബിഷപ് ഓഫ് ദര്‍ഹം പോള്‍ ബട്ട്ലെര്‍ (ദര്‍ഹം രൂപത) മുഖ്യാതിഥിയാകും. ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു തങ

Full story

British Malayali

സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ലണ്ടന്‍ റീജിയണിലെ സെന്റ് ജോണ്‍ മരിയ വിയ്ന്നി മിഷന്‍ നിലവില്‍ വന്നു. ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് ഫാ: സാജു പിണക്കാട്ടു നോര്‍ത്ത് ചീമിലെ സെന്റ് സിസിലിയ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മിഷന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. നോര്‍ത്ത് ചീം വികാരി ഫാ: റോബ്, സിസ്റ്റേഴ്സ്, മോര്‍ഡേണ്‍, ടോള്‍വര്‍ത്ത്, ത്രോണ്ടന്‍ഹീത്ത് ഇടങ്ങളിലെ നൂറു കണക്കിന് വിശ്വാസികളും പങ്കെടുത്തു. വിശ്വാസ പരിശീലനത്തിലൂന്നിയ ഒരു

Full story

British Malayali

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ മുഖമായ മിഷന്‍ സെന്ററുകളില്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നടത്തിയ സെന്റ് മോനിക്ക മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. റെയിനമ്മിലെ ലാ സലറ്റ് മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലാണ് ഇന്നലെ സെന്റ് മോണിക്ക മിഷന്‍ ഇന്നലെ വി. കുര്‍ബാനയോടുകൂടി പ്രവര്‍ത്തനം  തുടങ്ങിയത്.  ഫാ. ഷിജോ ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള ദിവ്യബലിക്ക് ശേഷം, മിഷന്‍ ചാപ്ലിന്‍ ഫാ. ജോസ് അന്ത്യാം

Full story

British Malayali

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മറ്റന്നാള്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും, മരിയന്‍ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. പരിശുദ്ധ അമ്മയോടുള്ള സ്നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേര്‍ച്ച നേര്‍ന്ന് എത്തുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തിയ

Full story

[2][3][4][5][6][7][8][9]