1 GBP = 92.40 INR                       

BREAKING NEWS
British Malayali

നോര്‍ത്ത് മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജപമാല മാസ ആചരണത്തിന്റെ സമാപനം നാളെ ബുധനാഴ്ച ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. വൈകിട്ട് 5.45നു ജപമാല, ആറുമണിക്ക് വിശുദ്ധ കുര്‍ബ്ബാന എന്നിവയാണ് നടക്കുക. ഫാ. ജോസ് അഞ്ചാനിക്കല്‍ നേതൃത്വം നല്‍കും. ഈ തിരുന്നാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു. ദേവാലയത്തിന്റെ വിലാസം St. Ann's Church, North Manchester, M8 5UD കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Sunish Joseph - 07403419569, Jomy V Thattil - 07723078951

Full story

British Malayali

യുണൈറ്റഡ് ഷാലോം പെന്തക്കോസ്തല്‍ ചര്‍ച്ച് യുകെ ഒരുക്കുന്ന ഉപവാസ പ്രാര്‍ത്ഥനയും വചന ധ്യാനവും ഇന്ന് മുതല്‍ നവംബര്‍ രണ്ടു വരെ മാഞ്ചസ്റ്ററില്‍ നടക്കും. എല്ലാദിവസവും രാവിലെ 11, ഉച്ചയ്ക്ക് മൂന്ന്, വൈകിട്ട് ആറുമണി എന്നീ സമയങ്ങളിലാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കുക. ഡോ. കെ ജെ തോമസ് ആണ് മുഖ്യാതിഥിയായി എത്തുക. നവംബര്‍ മൂന്നിന് കമ്പൈന്‍ഡ് വര്‍ഷിപ്പ് ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഈ പ്രാര്‍ത്ഥന. അഡോര്‍സ് യുകെ ക്വയര്‍ അവതരിപ്പിക്കും. പ്രയര്‍ലൈനുമായി ബന്ധപ്പെടാനുള്ള നമ്പര്‍ : 0044

Full story

British Malayali

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മൂന്നാമത് കവന്‍ട്രി റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന് അതി വിപുലമായ ഒരുക്കങ്ങള്‍ കണ്‍വെന്‍ഷന്‍ കമ്മിറ്റി ഭാരവാഹികളുടെയും കണ്‍വീനര്‍മാരായ ഫാ. ടെറിന്‍ മുല്ലക്കരയുടെയും ജോയ് മാത്യുവിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയായി കഴിഞ്ഞു. പ്രശസ്ത വചന പ്രഘോഷണം ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ മാര്‍ ഫാ. ജോര്‍ജ് പന്തക്കലിന്റെയും, ഫാ. ആന്റണി പറങ്കിമാലിന്റെയും, രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സാമ്പ്രിക്കലിന്റെയും അതുപോലെ രൂപതയുടെ റിജിയണിന്റെയും വൈദികരുടെ കൂട്ടായ്മയില്‍ നടത

Full story

British Malayali

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെയും, രൂപതയുടെ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതിന്റെ മൂന്നാം വാര്‍ഷികവും, കൃതജ്ഞതാ ബലിയര്‍പ്പണവും ഇന്നലെ പ്രെസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്നു. രൂപതയിലെ എട്ടു റീജിയനുകളിലും നടക്കുന്ന വാര്‍ഷിക ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി ഫാ. ജോര്‍ജ് പനക്കലിന്റെ നേതൃത്വത്തില്‍ പ്രെസ്റ്റന്‍ റീജിയനില്‍ നടന്ന ബൈബിള്‍ കണ്‍വെന്‍ഷന് ശേഷമാണ് ലളിതമായി നടന്ന ആഘോഷ പരിപാടികള്‍ നടന്നത്. രൂപതാധ്യക്

Full story

British Malayali

ലണ്ടന്‍: സീറോ മലബാര്‍ സഭയുടെ ബ്രിട്ടണിലെ ഏറ്റവും ആദ്യത്തെ മാസ് സെന്ററായ ഈസ്റ്റ് ഹാം മാസ് സെന്ററില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാളിന്റെയും കാറ്റികിസം വാര്‍ഷികത്തിന്റെയും സമാപനം ഇന്ന് നടക്കും. മാസ് സെന്ററിന്റെ ആസ്ഥാനമായ ഈസ്റ്റ്ഹാമിലെ സെന്റ് മൈക്കിള്‍സ് ദേവാലയത്തിലും ന്യൂഹാം ടൌണ്‍ ഹാളിലുമായാണ് ആഘോഷങ്ങള്‍. ഇന്നലെയാണ് തിരുന്നാള്‍ ആരംഭിച്ചത്. സീറോ മലബാര്‍ ലണ്ടന്‍ റീജിയണ്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ജോഷി ജോസഫ്, ട്രസ്റ്റിമാര്‍, കമ്മിറ്റിയംഗങ്ങള്‍, വിവിധ ഭക്തസംഘടനാ ഭാരവാ

Full story

British Malayali

മാഞ്ചസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ സ്ഥാപനത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍ റീജണല്‍ കണ്‍വെന്‍ഷന്‍,ലോങ്സൈറ്റിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തിലേക്ക് മാറ്റിയതായി ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു. ആഗോള തലത്തില്‍ സുവിശേഷവേല ചെയ്തുവരുന്ന വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരു ഫാ.

Full story

British Malayali

യുകെ: സ്‌കോട്ട്ലന്റിലുള്ള ക്നാനായക്കാര്‍ക്കായി സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ കീഴില്‍ രൂപീകൃതമാകുന്ന ഹോളി ഫാമിലി ക്നാനായ മിഷന്‍ നവംബര്‍ 10ാം തീയതി രണ്ട് മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്നു. സെന്റ് ആന്‍ഡ്രൂസ് കത്തോലിക്കാ ദേവാലയത്തിലാണ് സ്‌കോട്ട്ലാന്റിലെ ക്നാനായ സമൂഹത്തിന്റെ അജപാലന ആവശ്യങ്ങള്‍ക്കായി മിഷന്‍ ആരംഭിക്കുന്നത്. സുദിനത്തില്‍ ക്നാനായ സമൂഹത്തിന്റെ മാതൃരൂപതയായ കോട്ടയം അതിരൂപതയുടെ വലി മെത്രാപ്പോലിത്താ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍

Full story

British Malayali

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെയും രൂപതയുടെ പ്രഥമമെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതിന്റേയും മൂന്നാം വാര്‍ഷികം നാളെ ഉച്ചകഴിഞ്ഞു 3 മണിക്ക് പ്രസ്റ്റണിലുള്ള സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകുന്ന ദിവ്യബലിയില്‍ രൂപതയിലെ വൈദികരും സന്യാസി-സന്യാസിനികളും അല്‍മായ പ്രതിനിധികളും പങ്കെടുക്കും.  ഈ വര്‍ഷത്തെ രൂപതാവാര്‍ഷികത്തില്‍ മറ്റു രണ്ടു സവിശേഷതകള്&

Full story

British Malayali

 ലണ്ടന്‍: 'കുടുംബമെന്ന ദേവാലയത്തിലെ ശുശ്രൂഷകരായി ദമ്പതികള്‍  വര്‍ത്തിച്ചാല്‍ ഭവനങ്ങളില്‍ ഭദ്രതയും സ്വര്‍ഗ്ഗവും തീര്‍ക്കാം' എന്ന് ജോര്‍ജ്ജ് പനക്കലച്ചന്‍. ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ മുഖ്യ തിരുവചന ശുശ്രൂഷ നയിച്ചു കുടുംബത്തെ ആസ്പദമാക്കി സന്ദേശം നല്‍കുകയായിരുന്നു പനക്കലച്ചന്‍.' വിവാഹമെന്ന കൂദാശ സ്വീകരിച്ചവര്‍ ദൈവ സമക്ഷം കുടുംബത്തിലെ കാര്‍മ്മിക ശുശ്രുഷകരാവാനുള്ള ഉടമ്പടി ഏറ്റു പറഞ്ഞാണ് കുടുംബജീവിതത്തിനു തുടക്കം കുറിക്കുന്നത്. കുടുംബം ദേവാലയമാണെന്നും,മാതാപിതാക്കള്‍ പുരോഹിതരാ

Full story

British Malayali

ബെഡ്ഫോര്‍ഡ്: ബെഡ്ഫോര്‍ഡ് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ജപമാല മാസത്തില്‍ നടത്തിവരുന്ന പത്തു ദിവസത്തെ കൊന്ത നമസ്‌കാര സമാപനവും പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുന്നാളും സംയുക്തമായി മറ്റന്നാള്‍ ശനിയാഴ്ച ആഘോഷിക്കും. ബെഡ്ഫോര്‍ഡിലെ ഔര്‍ ലേഡി കാത്തോലിക് ചര്‍ച്ചില്‍ വച്ചാണ് തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം 26ന് ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് കൊന്ത നമസ്‌കാരത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും. കൊന്ത നമസ്‌കാരത്തിന് ശേഷം വാഴ്‌വും, ആരാധനയും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന

Full story

[3][4][5][6][7][8][9][10]