1 GBP = 93.50 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം :  ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ 2-ാം മത്സരം ഇന്ന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് നടക്കുമ്പോള്‍ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു പ്രത്യേകതകൂടിയുണ്ട് ഇന്ത്യന്‍ ജഴ്‌സിയില്‍ മലയാളി താരം സഞ്ജു വി.സാംസണിന്റെ രണ്ടാം വരവ്. എന്നാല്‍, ഹോം ഗ്രൗണ്ടില്‍ സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ കളിയില്‍ ആധികാരികമായി ജയിച്ച ടീമിനെ മാറ്റാന്‍ മാനേജ്‌മെന്റ് തയ്യാറാകുമോയെന്നാണ് മറുചോദ്യം.

Full story

British Malayali

കൊല്‍ക്കത്ത: കരിയറില്‍ മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ തിരുത്തി ബി.സി.സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ പന്ത് ആ കളിയാക്കലുകളെല്ലാം കേള്‍ക്കട്ടെ എന്ന് വെയ്ക്കുമായിരുന്നുവെന്നാണ് കോലിയെ തിരുത്തി രംഗത്തെത്തിയത്. കോലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പന്ത് ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടന്നുപോട്ടെ എന്നു കരുതും. എല്ലാവരും ആലോചിക്കേണ്ട ഒരു കാര്യമുണ്ട്, എപ്പോഴും നമുക്ക് എം.എസ് ധോനിമാരെ ലഭി

Full story

British Malayali

പനാജി: ഐ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഗോകുലം കേരള എഫ്.സി. മുന്നോട്ട്. ഇന്ത്യന്‍ ആരോസിനെതിരേ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. ഇതോടെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനും ഗോകുലത്തിനായി. 49-ാം മിനിറ്റില്‍ ഹെന്റി കിസേക്കയാണ് ഗോകുലത്തിന്റെ വിജയഗോള്‍ നേടിയത്. ജസ്റ്റിന്‍ ജോര്‍ജിന്റെ പാസില്‍നിന്നായിരുന്നു കിസേക്കയുടെ ഗോള്‍. 77-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ആന്ദ്രെ എറ്റിനെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഗോകുലം മത്സരം പൂര്‍ത്തിയാക്കിയത്. എന്നിട്ടും വിജയം

Full story

British Malayali

മുംബൈ: പുരുഷന്മാരുടെ ഏകദിന മത്സരത്തിന് മേല്‍നോട്ടം വഹിക്കുന്ന ആദ്യ വനിതാ മാച്ച് റഫറിയായി ജിഎസ് ലക്ഷ്മി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലെ (ഐസിസി) മാച്ച് റഫറിമാരുടെ പാനലില്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതാ പ്രതിനിധി എത്തുന്നത്. മുന്‍ ഇന്ത്യന്‍ താരവുംകൂടിയായ ജിഎസ് ലക്ഷ്മിയാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധി. അന്താരാഷ്ട്ര മത്സരങ്ങളില്‍ മാച്ച് റഫറിയായി ഇനി 51 കാരിയായ ലക്ഷ്മിയുമുണ്ടാകും. 2008-09 സീസണില്‍ വനിതാ ആഭ്യന്തര മത്സരങ്ങളില്‍ മാച്ച് റഫറിയായിരുന്ന ലക്ഷ്മി ഇതിനോടകം മൂന്ന് വനിതാ

Full story

British Malayali

മുംബൈ: ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്സിനു മറാത്ത മണ്ണില്‍നിന്നു സമനിലയോടെ (11) മടക്കം. കേരള ബ്ലാസ്റ്റേഴ്‌സ്. മികച്ച പ്രകടനം നടത്താനായെങ്കിലും മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ ജയിക്കാന്‍ അതു പോരായിരുന്നു. ആദ്യ പകുതിയിലെ ശൗര്യം രണ്ടാം പകുതിയില്‍ നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെ കേരളാ ബ്ലാസ്റ്റേഴ്സിന് സമനിലയോടെ മടങ്ങേണ്ടി വന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ടു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ബ്ലാസ്റ്റേഴ്സിനായി മെസി ബൗളിയും (75') മുംബൈയ്ക്കായി അമ

Full story

British Malayali

കൊല്‍ക്കത്ത: 2020ലെ ഐപിഎല്‍ സീസണിന് അരങ്ങുണരുകയാണ്. ലോകകപ്പ് തൊട്ട് മുന്നില്‍ നില്‍ക്കെ നടക്കുന്ന ടൂര്‍ണമെന്റ് എന്ന നിലയില്‍ ഐപിഎല്ലിനെ ഏറെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മധ്യനിര ശക്തമാക്കുക, ഭാവിയിലേക്കുള്ള താരങ്ങളെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്. ലോകത്തിന്റെ ശ്രദ്ധ അപ്പോള്‍ ഈ യുവതാരങ്ങളിലായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍, ഇത്തവണ വിലയേറിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരമായി റോബിന്‍ ഉത്തപ്പമാത്രം. ഈ വര്‍ഷത്തെ ഐപിഎല്‍ താരലേല

Full story

British Malayali

കാഠ്മണ്ഡു: ട്വന്റി20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് നേപ്പാള്‍ വനിതാ ക്രിക്കറ്റ് താരം അഞ്ജലി ചന്ദ്. മാലിദ്വീപിനെതിരായ മത്സരത്തിലാണ് അഞ്ജലി ചന്ദ് അവിശ്വസനീയമായ പ്രകടനം പുറത്തെടുത്തത്. ഒരു റണ്‍ പോലും വിട്ടുകൊടുക്കാതെ 6 വിക്കറ്റുകളാണ് അഞ്ജലി സ്വന്തമാക്കിയത്. സൗത്ത് ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമായി നടന്ന നേപ്പാള്‍ - മാലദ്വീപ് വനിതാ ക്രിക്കറ്റ് മത്സരത്തിനിടെയാണ് ചരിത്രനേട്ടം അഞ്ജലി കൈവരിക്കുന്നത്. അഞ്ജലിയുടെ പ്രകടനത്തോടെ നേപ്പാള്‍-മാലിദ്വീപ് മത്സരം വാര്‍ത്തകളില്‍ ഇടംനേടി. 2.1 ഓവറിലാണ് അഞ്ജലി 6 വിക്കറ്റുകള്‍

Full story

British Malayali

പാരിസ്: പ്രവചനങ്ങള്‍ തെറ്റിയില്ല. മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ദ്യോര്‍ പുരസ്‌ക്കാരം അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക്. ആറാം തവണയാണ് ലയണല്‍ മെസ്സി ഈ നേട്ടം സ്വന്തമാകുന്നത്. ലോക ഫുട്ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയ ലയണല്‍ മെസ്സി തന്നെ ഫ്രാന്‍സ് ഫുട്ബോള്‍ മാസിക നല്‍കുന്ന ബലോന്‍ ദ് ഓര്‍ പുരസ്‌കാരവും സ്വന്തമാക്കി. ആറാം തവണ പുരസ്‌കാരം സ്വന്തമാക്കിയ മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കുകയും ചെയ്തു. ഹോളണ്ടിന്റെ പ്രതിരോധനിരതാരം വിര്‍ജില്‍ വാന്‍ ഡെയ്ക്ക്,

Full story

British Malayali

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ കഴിഞ്ഞ സീസണിലാണ് ആദ്യമായി ഒഴിഞ്ഞ ഗാലറി കൊച്ചിയില്‍ കണ്ടത്. ഇപ്പോഴിതാ, മഞ്ഞക്കടലാകേണ്ട സ്റ്റേഡിയത്തില്‍ കളികാണാന്‍ ഗാലറിയിലെത്തുന്ന കാണികളുടെ എണ്ണത്തില്‍ മഞ്ഞപ്പടയ്ക്ക് നിരാശ തന്നെ, ഇത്തവണ കാണികളുടെ എണ്ണത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ കടത്തിവെട്ടി ഗോകുലം കേരള എഫ്‌സി. ഞായറാഴ്ച്ച നടന്ന മത്സരം കാണാനെത്തിയത് 21157 പേര്‍ മാത്രമെന്ന് കണക്കുകള്‍. എന്നാല്‍ ശനിയാഴ്ച്ച കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഗോകുലം എഫ്.സിയും നെറോക്ക എഫ്.സിയും തമ്മിലുള്ള

Full story

British Malayali

കൊച്ചി: അവസാന നിമിഷം കളി കൈവിടുന്ന പതിവ് കേരളാ ബ്ലാസ്റ്റേഴ്സ് തുടരുകയാണ്. ഗോവയ്ക്കെതിരെ മുഴുവന്‍ സമയം പൂര്‍ത്തിയാകുമ്പോള്‍ 21ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സിന്, ഇന്‍ജുറി ടൈമില്‍ വഴങ്ങിയ ഗോളില്‍ സമനില. വിജയമുറപ്പിച്ച് ഉഴപ്പിയതാണ് ഇതിന് കാരണം. ആറു മത്സരങ്ങളില്‍നിന്ന് ഒരു വിജയവും രണ്ടു സമനിലയും സഹിതം അഞ്ചു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. ഗോവ ആറു മത്സരങ്ങളില്‍നിന്ന് രണ്ടു വിജവും മൂന്നു സമനിലയും സഹിതം ഒന്‍പതു പോയിന്റുമായി നാലാം സ്ഥാനത്തെത്തി. വ്യാഴാഴ്ച മുംബൈ എഫ്സിക്കെതിരെ മുംബൈയിലാണ് ബ

Full story

[9][10][11][12][13][14][15][16]