1 GBP = 88.40 INR                       

BREAKING NEWS
British Malayali

ലണ്ടന്‍: യൂറോ 2020 യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിനും ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ജയം. ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് മറുപടിയില്ലാത്ത നാലു ഗോളിന് ബള്‍ഗേറിയയെയും ഗ്രൂപ്പ് എച്ചില്‍ ഫ്രാന്‍സ് അല്‍ബേനിയയെ ഒന്നിനെതിരേ നാലു ഗോളിനും ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ സെര്‍ബിയയെ രണ്ടിനെതിരേ നാലു ഗോളിനുമാണ് തോല്‍പിച്ചത്. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഹാട്രിക് നേടിയ മത്സരത്തില്‍ ബള്‍ഗേറിയക്കെതിരേ ഇംഗ്ലണ്ട് സമ്പൂര്‍ണാധിപത്യം പുലര്‍ത്തുകയായിരുന്നു.

Full story

British Malayali

മുംബൈ: ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസ്സിങ് റൂമില്‍ കയറിയ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കിന് ബി.സി.സിഐ യുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഉദ്ഘാടന മത്സരത്തിനിടെ ഷാരൂഖ് ഖാന്റെ ടീമിന്റെ ഡ്രസ്സിങ് റൂമില്‍ കയറുകയായിരുന്നു കാര്‍ത്തിക്. ട്രിന്‍ബാഗോയുടെ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിനൊപ്പം കാര്‍ത്തിക് ഡ്രസ്സിങ് റൂമില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതാണ് താരത്തിനെ കുരുക്കിലാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവില്‍ കരാറുള്ള താരങ്ങള്‍ ഇത്തരം കാര്

Full story

British Malayali

മാഞ്ചെസ്റ്റര്‍; മുന്നില്‍ നിന്ന് പടനയിച്ച് സ്റ്റീവ് സ്മിത്ത്. തകര്‍ന്നുപോയ ഓസ്ട്രേലിയയെ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയോടെയും രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളിലൂടെയും ഒറ്റയ്ക്ക് തോളിലേറ്റിയാണ് സ്റ്റീവ് സ്മിത്ത് തന്റെ മടങ്ങിവരവ് ആഘോഷമാക്കിയത്. കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ചുറിയാണ് അദ്ദേഹം നേടിയത്. ഇരട്ട സെഞ്ചുറിക്ക് പിന്നാലെ 211ല്‍ നില്‍ക്കേ സ്മിത്തിനെ റൂട്ട് ഡെന്‍ലിയുടെ കൈകളിലെത്തിച്ചു. വാലറ്റത്ത് സ്റ്റാര്‍ക്ക്- ലിയോണ്‍ കൂട്ടുകെട്ട് കൂടിയായതോടെ 497-8 എന്ന സ്‌കോറില്‍ ഓസ്‌ട്രേലിയ ഡ

Full story

British Malayali

ബാഴ്സലോണയും റയല്‍ മാഡ്രിഡും ലാലിഗയിലെ പ്രധാന ടീമുകളാണെന്നും എന്നാല്‍ ഇരു ടീമിലേയും താരങ്ങളുടെ പ്രായം ഈ ക്ലബ്ബുകളെ പിന്നോട്ട് വലിക്കുന്നു എന്നും ഉറുഗ്വേ ഇതിഹാസം ഡിയേഗോ ഫോര്‍ലാന്‍. രണ്ട് ടീമിലേയും പ്രധാന താരങ്ങള്‍ക്കൊക്കെ പ്രായമേറി വരികയാണ്. അതുകൊണ്ട് തന്നെ ഇത് ടീമിനെ മൊത്തത്തില്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും താരം പറഞ്ഞു. കൂടാതെ ഇത്തവണത്തെ ലാലിഗയില്‍ അത്ലറ്റികോ മാഡ്രിഡിന് സാധ്യതകള്‍ ഏറെയാണെന്നും ഡിയേഗോ കൂട്ടിച്ചേര്‍ത്തു. ഫെലിക്സിനെ പോലുള്ള താരങ്ങളാണ് അത്ലറ്റികോയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ അ

Full story

British Malayali

ഗുവാഹത്തി: 2022ലെ ഖത്തര്‍ ലോകകപ്പ് യോഗ്യത എന്ന സ്വപ്നവുമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്ന് ഇറങ്ങും. യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടില്‍ ഒമാനെയാണ് ഇന്ന് ഇന്ത്യ നേരിടുന്നത്. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തില്‍ മത്സരത്തിനുള്ള മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം വിറ്റ് പോയി. ഇന്ത്യയെക്കാള്‍ ശക്തരാണെങ്കിലും ഒമാനെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ പുതിയ പരിശീലകന്‍ സ്റ്റിമാച് വിശ്വസിക്കുന്നത്. മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആശിഖ് കുരുണിയന്‍ എന്നിവര്‍ ട

Full story

British Malayali

മാഞ്ചസ്റ്റര്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഒന്നാം ദിവസം ദിവസം കളിനിര്‍ത്തുമ്പോള്‍ ആദ്യ ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് എന്ന നിലയില്‍. മഴ കാരണം മാഞ്ചസ്റ്ററില്‍ കളി നടന്നത് വെറും 44 ഓവര്‍ മാത്രമാണ്. സ്റ്റീവ് സ്മിത് 60*(93) ട്രാവിസ് ഹെഡ് 18*(17) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട് ബ്രോഡ് രണ്ടും ക്രെയിഗ് ഓവര്‍ട്ടേണ്‍ ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ഓസീസ് നായകന്‍ ടിം പെയിന്‍ ആദ്യം ബാറ്റ് ചെയ്യന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിചാരിച്ചപോലെ മികച്ചതാ

Full story

British Malayali

അന്ന് ടീം വിട്ട് പോകരുത് എന്ന് നെയ്മറിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബാഴ്സയുടെ സൂപ്പര്‍താരം ലൂയി സുവാരസിന്റെ വെളിപ്പെടുത്തല്‍. ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്ന് തന്റെ പഴയ ടീമായ ബാഴ്സലോണയിലേക്ക് മടങ്ങാന്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ശ്രമിച്ചിരുന്നെങ്കിലും ഇന്നലെ യൂറോപ്പിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടഞ്ഞതോടെ താരം ഈ വര്‍ഷവും പിഎസ്ജിയില്‍ തന്നെ തുടരും എന്ന് ഉറപ്പായി. ബാഴ്സയിലേക്കുള്ള മടക്കം നെയ്മര്‍ അത്രയേറെ ആഗ്രഹിച്ചിരുന്നു. അടുത്ത വര്‍ഷം വീണ്ടും ശ്രമിക്കുമെന്നും ബാഴ്സ അധികൃതര്‍

Full story

British Malayali

ന്യൂയോര്‍ക്ക്: മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പുറത്ത്. യുഎസ് ഓപ്പണില്‍ അഞ്ച് തവണ കിരീടം ഉയര്‍ത്തിയിട്ടുള്ള ഫെഡററെ വീഴ്ത്തിയത് ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമത്രോവാണ് വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ദിമത്രോവ് വെറ്ററന്‍ താരത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 3-6, 6-4, 3-6, 6-4, 6-2. കഴിഞ്ഞ ഏഴുതവണ ദിമത്രോവുമായി ഏറ്റുമുട്ടിയപ്പോഴും വിജയം മുപ്പത്തിയെട്ടുകാരനായ ഫെഡറര്‍ക്കൊപ്പമായിരുന്നു. സെമിയില്‍ റഷ്യയുടെ അഞ്ചാം സീഡ് ദാനില്‍ മെദ്വെദേവിനെ ദിമത്രോവ് നേരിടും.

Full story

British Malayali

കിങ്സ്റ്റണ്‍; സമ്പൂര്‍ണ വിജയത്തോടെ വിന്‍ഡീസ് ടൂറിന് സമാപനം കുറിച്ച് ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പിന് ഇന്ത്യ വരവറിയച്ചത് പരമ്പര വിജയത്തോടെ. ഒരു പിടി റെക്കോര്‍ഡുകള്‍ പിറന്ന മത്സരത്തില്‍ ഇന്ത്യന്‍ വിജയം ആധികാരികമായിരുന്നു. ഷാമര്‍ ബ്രൂക്സിന്റെ (50) നേതൃത്വത്തില്‍ പൊരുതിയെങ്കിലും 468 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നു നേടാനുള്ള മിടുക്ക് വെസ്റ്റിന്‍ഡീസിനുണ്ടായിരുന്നില്ല. രണ്ടാം ഇന്നിങ്സില്‍ 210 റണ്‍സിന് ആതിഥേയര്‍ പുറത്തായി. ഒന്നരദിവസത്തോളം ബാക്കിനില്‍ക്കെയാണ് 257 റണ്‍സിന് ഇന്ത്യന്‍ വിജയം.

Full story

British Malayali

കിങ്സ്റ്റണ്‍; ഒരു കാലത്ത് ബാറ്റ്സ്മാന്മാരുടെ നെഞ്ചിടിപ്പേറ്റിയ വിന്‍ഡീസ് പേസ് ബോളര്‍മാരുടെ പ്രതാപകാലം അനുസ്മരിപ്പിക്കുന്ന ബോളിങ്ങായിരുന്നു ബുമ്രയുടേത്. അതേ കരീബിയന്‍ മണ്ണില്‍ ജസ്പ്രീത് ബുംറ കൊടുങ്കാറ്റായതോടെ രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ നിലംപരിശായി. ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം ഹാട്രിക്ക് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കിയ ബുംറ നേടിയത് വിന്‍ഡീസിന്റെ ആറു മുന്‍നിര വിക്കറ്റുകള്‍. കളിയവസാനിക്കുമ്പോള്‍ 87-7എന്ന നിലയിലാണ് ആതിഥേയര്‍. വിന്‍ഡീസ് ബാറ്റിംഗിന്റെ ഒന്‍പതാം ഓവറിലാണ്

Full story

[1][2][3][4][5][6][7][8]