1 GBP = 93.00 INR                       

BREAKING NEWS
British Malayali

മുംബൈ:  കേരള ബ്ലാസ്റ്റേഴ്‌സ്, എടികെ പരിശീലകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ജനുവരി 12ന് നടന്ന സൂപ്പര്‍ ലീഗില്‍ എടികെയ്‌ക്കെതിരായ മല്‍സരത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൂചന. ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരി, എടികെ പരിശീലകന്‍ അന്റോണിയോ ലോപ്പസ് ഹബാസ് എന്നിവരെയാണ് വിലക്കിയത്. എടികെയുടെ ഗോള്‍കീപ്പിങ് പരിശീലകന്‍ പിന്‍ഡാഡോയെയും വിലക്കിയിട്ടുണ്ട്. രണ്ട് മല്‍സരങ്ങളില്‍നിന്നാണ് ഷട്ടോരിയെ വിലക്കിയിരിക്കു

Full story

British Malayali

കോഴിക്കോട്: വാശിയേറിയ പോരാട്ടത്തില്‍ ഗോവന്‍ ടീം ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരെ ഗോകുലം കേരളാ എഫ്.സി.ക്ക് വിജയം. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരുടെ വിജയമെന്നത് ശ്രദ്ധേയമാണ്. സൂപ്പര്‍ സ്ട്രൈക്കര്‍ മര്‍ക്കസ് ജോസഫാണ് 38-ാം മിനിറ്റില്‍ ഗോകുലത്തിനായി വിജയ ഗോള്‍ നേടിയത്. ജയത്തോടെ എട്ട് കളിയില്‍നിന്ന് 13 പോയന്റുമായി ഇതോടെ ഗോകുലം ലീഗില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഏഴ് കളിയില്‍നിന്ന് 10 പോയന്റുള്ള ചര്‍ച്ചില്‍ ബ്രദേഴ്സ് ആറാം സ്ഥാനത്താണ് ഇപ്പോഴു

Full story

British Malayali

ഓക്ലന്‍ഡ്: റണ്‍മലയില്‍ കുതിച്ച് കയറിയ ന്യൂസിലാന്റിന് അതേ നാണയില്‍ മറുപടിയാണ് ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. കിവീസ് ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. എന്നാല്‍ ജയം നേടിയതിനു പിന്നാലെ മത്സരത്തിനിടെ ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയുടെ 'വ്യാജ ഫീല്‍ഡിങ്' സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ന്യൂസീലന്‍ഡ് ഇന്നിങ്സിലെ 20-ാം ഓവറിലാണ് കയ്യില്‍ പന്തില്ലാതിരിക്കെ 'ത്രോ' ചെയ്യുന്നതായി മനീഷ് പാണ്ഡെ അഭിനയിച്ചത്. രാജ്യാന്തര ക്

Full story

British Malayali

ഓക്ലന്‍ഡ്: സഞ്ജു സാംസണ്‍ വീണ്ടും ട്വന്റി-20 ടീമില്‍ വീണ്ടും ഇടം പിടിച്ചത് മലയാളികള്‍ക്ക് ആഹ്ലാദകരമായ വാര്‍ത്തയായിരുന്നു. പ്ലേയിങ് ഇലവനില്‍ സഞ്ജി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഓക്ലന്‍ഡിലെ മലയാളികള്‍ കളി കാണാന്‍ എത്തിയത്. എന്നാല്‍, അതുവെറുതെയായി. പരിക്കേറ്റ ശിഖര്‍ ധവാന് പകരമാണ് ട്വന്റി-20 യില്‍ ഉള്‍പ്പെടുത്തിയതെങ്കിലും കളിക്കാന്‍ അവസരം കിട്ടിയില്ല. ഗ്രൗണ്ടില്‍ വെള്ളം കൊടുക്കാന്‍ മാത്രമാണ് സഞ്ജു എത്തിയത്. ഏതായാലും സഞ്ജവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഉറത്തുതന്നെയായിരുന്നു ഓക്ലന്‍ഡിലെ മല

Full story

British Malayali

  വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 77 റണ്‍സെടുത്തിട്ടുണ്ട്. നായകന്‍ വിരാട് കോലിയും(20 പന്തില്‍ 32) കെ എല്‍ രാഹുലുമാണ്(16 പന്തില്‍ 33) ക്രീസില്‍. ആറ് പന്തില്‍ ഏഴ് റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സാന്റ്നറുടെ പന്തില്‍ ടെയ്ലര്‍ പിടിച്ചാണ് ഹിറ്റ്മാന്‍ പുറത്തായത്.    ഏകദിന ലോകകപ്പ് സെമിയിലെ തോല്‍വിക്കുശേഷം ഇന്ത്യ ന്യൂസിലന്‍ഡുമായി കളിച്ചിട്ടില്

Full story

British Malayali

തിരുവനന്തപുരം: കേരള രഞ്ജി ടീമില്‍ നായകനെ മാറ്റി സിലക്ഷന്‍ കമ്മിറ്റിയുടെ പരീക്ഷണം. തരംതാഴ്ത്തല്‍ ഭീഷണിയില്‍ നില്‍ക്കുന്ന കേരള ടീം ആന്ധ്രയോട് ഏറ്റുമുട്ടുമ്പോള്‍ സച്ചിന്‍ ബേബിക്ക് പകരം ജലജ് സക്സേന കേരളത്തെ നയിക്കും. ഓന്‍ഗോളില്‍ 27 മുതല്‍ 30 വരെയാണ് മത്സരം നടക്കുന്നത്. അതേസമയം പതിനഞ്ചംഗ ടീമില്‍ സച്ചിന്‍ തുടരും. രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനല്‍ ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം ആദ്യറൗണ്ടില്‍ പുറത്തായി എലീറ്റ് ഗ്രൂപ്പില്‍ തരംതാഴ്ത്തലിന്റെ വക്കിലാണ്. ആറ് മത്സരങ്ങളില്‍ നാലും തോറ്റ കേരളത്തിന് ആന്ധ്രയ്ക്കും വ

Full story

British Malayali

മലപ്പുറംകാരുടെ ഫുട്ബോള്‍ ഭ്രാന്ത് പ്രശസ്തമാണ്. അവിടുത്തെ കൊച്ചു കുട്ടികള്‍ക്ക് പോലുമുണ്ട് ഫുട്ബോളിനോട് വല്ലാത്തൊരു ആരാധന. ഒരു കൂട്ടം കൊച്ചു കുട്ടികളുടെ ഫുട്ബോള്‍ ആവേശം അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധ നേടിയിരിക്കുകയാണ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ കണ്ടുവരുന്ന ഒരു ഫ്രീ കിക്കിന്റെ വീഡിയോ ആണ് ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഗ്രൂപ്പുകളില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. ജി.എല്‍.പി.എസ് പൂളപ്പാടം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ പ്രത്യുഷ്, അസ്ലഹ്, ആദില്‍, ലുഖ്മാനുല്‍ ഹക്കീം എന്നീ കുട്ടികളാണ് ഈ ഫ്

Full story

British Malayali

മുംബൈ: ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടംലഭിച്ചു. ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പര്യടനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് സഞ്ജു ടീമില്‍ തിരിച്ചെത്തിയത്. ധവാന്റെ പരുക്ക് ഗൗരവമേറിയതാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ട്വന്റി20, ഏകദിന ടീമുകളില്‍നിന്ന് താരത്തെ ഒഴിവാക്കിയത്. ട്വന്റി20 ടീമിലേക്കാണ് സഞ്ജുവിനെ പകരക്കാരനായി വിളിച്ചത്. അതേസമയം, ഏകദിന ടീമില്‍ യുവതാരം പൃഥ്വി ഷ

Full story

British Malayali

മെല്‍ബന്‍:  തിരിച്ചുവരവ് ഗംഭീരമാക്കിയാണ് സാനിയ മിര്‍സ ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ് ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടത്. നാദിയ കിചെനോകിനൊപ്പം ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ് ഡബിള്‍സ് കിരീടം നേടുമ്പോള്‍ അഭിമാനമാകുകയാണ്. എന്നാല്‍, ഒളിംപിക്‌സില്‍ മെഡല്‍ ലഭിച്ചില്ലെന്ന് കരുതി ആത്മഹത്യ ചെയ്യാനൊന്നും പോവുന്നില്ലെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഒളിംപിക്‌സ് എന്റെ ചിന്തയിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാനതില്‍ ശ്രദ്ധ കൊടുക്കുന്നില്ല, സാനിയ വ്യക്തമാക്കി രംഗത്തെത്തിയത്. വീണ്

Full story

British Malayali

ലണ്ടന്‍: സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ആത്മവിശ്വാസത്തോടു കൂടെ പന്ത് തട്ടി തുടങ്ങിയ ലിവര്‍പൂള്‍ തുടക്കം മുതല്‍ തന്നെ കോച്ച് പറഞ്ഞുകൊടുത്ത തന്ത്രങ്ങളുമായി കളി തുടങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ പ്രതിരോധത്തെ സമര്‍ദ്ദത്തിലാക്കിക്കൊണ്ടേയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ ലിവര്‍ പൂളിന്റെ അപരാജിത കുതിപ്പാണ് ഇപ്പോള്‍ തുടരുന്നത്. മുന്‍ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ യൂണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത് (

Full story

[4][5][6][7][8][9][10][11]